നിലവാരമുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

നിലവാരമുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ജില്ലയുടെ ചുമതല കൂടിയുളള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുളനട മാന്തുക ഗവണ്‍മെന്റ്  യുപി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാകിരണം എന്ന പുതിയ മിഷനിലൂടെ അക്കാദമിക്ക് സാഹചര്യം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്കുള്ള നാടിന്റെ സമ്മാനമാണ് ഈ സ്‌കൂള്‍. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളിലും ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിലും ഒരു നാട് മുഴുവന്‍ ഒന്നിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതാണ് മാന്തുക ഗവണ്‍മെന്റ്  യുപി സ്‌കൂളിന്റെ വികസനത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു.     ഓന്നാം ക്ലാസ് വിദ്യാര്‍ഥിയായ ആര്‍.രഞ്ചു, അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ എം. സന്ദീപ് എന്നിവര്‍ക്ക് ലാപ്ടോപ്പ് നല്‍കി കുട്ടികള്‍ക്കായി പഠന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മിഷന്റെ ഭാഗമായി…

Read More

സംസ്ഥാനത്ത് ഒരിഞ്ച് മണ്ണുപോലും തരിശുഭൂമിയില്ലാതെ കൃഷിയോഗ്യമാക്കുക ലക്ഷ്യം: മന്ത്രി പി. പ്രസാദ്

സംസ്ഥാനത്ത് ഒരിഞ്ച് മണ്ണുപോലും തരിശുഭൂമിയില്ലാതെ കൃഷിയോഗ്യമാക്കുക ലക്ഷ്യം: മന്ത്രി പി. പ്രസാദ് തരിശുരഹിത വളളിക്കോട് പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു പച്ചക്കറിയില്‍ സ്വയം പര്യാപ്തതയിലേക്ക് എത്തുവാന്‍ ഞങ്ങളും കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി എല്ലാവരും കൃഷിയിലേക്കിറങ്ങണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പത്തനംതിട്ട കൈപ്പട്ടൂര്‍ കൊല്ലായി പാടശേഖരം മൂന്നാം കലുങ്കില്‍ തരിശുരഹിത വളളിക്കോട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പതിനഞ്ചു ലക്ഷത്തി എഴുപതിനായിരം ലക്ഷം ടണ്‍ പച്ചക്കറിയാണു പ്രതിവര്‍ഷം കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. ഏഴു ലക്ഷം ടണ്‍ പച്ചക്കറികള്‍കൂടി ഉത്പാദിപ്പിക്കാനായാല്‍ കേരളത്തിനു പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടാന്‍ സാധിക്കും. വിലക്കയറ്റം എന്ന പ്രതിസന്ധിയെ മറികടക്കുവാന്‍ അവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ട്. എന്നാല്‍ അവയുടെ ശാശ്വത പരിഹാരം നമുക്കാവശ്യമായ പച്ചക്കറികള്‍ നാം സ്വയംതന്നെ കൃഷി ചെയ്യുക എന്നതു തന്നെയാണ്. കേരളത്തിന്റെ മണ്ണില്‍ ഒരിഞ്ചുപോലും തരിശുഭൂമിയില്ലാതെ കൃഷിയോഗ്യമാക്കുകയാണു ലക്ഷ്യം. അതിനാവശ്യമായ…

Read More

ആരാധകർക്കൊപ്പം ആരാധികയും ; ഒരു കനേഡിയൻ ഡയറി ഏറ്റെടുത്ത് ഇളയദളപതി ഫാൻസ്

  KONNIVARTHA.COM :  ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി നവാഗതയായ സീമ ശ്രീകുമാർ സംവിധാനം നിർവഹിച്ച ഒരു കനേഡിയൻ ഡയറി ഏറ്റെടുത്ത് വിജയ് ആരാധകർ. ഡിസംബർ 10ന് തീയ്യറ്റർ റിലീസായി പ്രേക്ഷരിലേക്ക് എത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സീമ ശ്രീകുമാർ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. വിജയ് മക്കൾ ഇയക്കത്തിന്റെ കാനഡ വിങ്ങിന്റെ പ്രസിഡന്റ് കൂടിയായ സീമയുടെ മലയാള സിനിമയിലേക്കുള്ള ചുവടുവെയ്പ്പ് ആഘോഷമാക്കുകയാണ് ഇളയദളപതി ഫാൻസ്.   80 ശതമാനത്തോളം കാനഡയിൽ തന്നെ നിർമ്മാണം പൂർത്തിയാക്കിയ ആദ്യത്തെ മലയാള സിനിമയായ ഒരു കാനേഡിയൻ ഡയറിയിൽ -25°സി താപനിലയിൽ പോലും ചിത്രീകരിച്ചിട്ടുള്ള രംഗങ്ങളുമുണ്ട്. ചിത്രത്തിൽ പോൾ പൗലോസ്, സിമ്രാൻ, പൂജ മരിയ സെബാസ്റ്റ്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാനഡയുടെ ദൃശ്യഭംഗി ചോർന്നു പോകാതെ ഒരു റൊമാന്റിക് സൈക്കോ ത്രില്ലർ മൂഡിലാണ് ചിത്രം സഞ്ചരിക്കുന്നത്.   ചിത്രത്തിന്റെ റീലീസിനോട് അനുബന്ധിച്ചു നിരവധി…

Read More

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാവണം: ജില്ലാ കളക്ടര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാവണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൈക്കിള്‍ റാലി പത്തനംതിട്ട കളക്ടറേറ്റ് കവാടത്തില്‍ മകന്‍ മല്‍ഹാറിനൊപ്പം ഫ്‌ളാഗ് ഓഫ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.   ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍, ജില്ലയിലെയിലെ വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്തു. പത്തനംതിട്ട കളക്ടറേറ്റ് കവാടത്തില്‍ നിന്നും ആരംഭിച്ച റാലി ജില്ലാ സ്റ്റേഡിയത്തില്‍ സമാപിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്‌നീം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍, സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി എന്‍. ചന്ദ്രന്‍, ഫാദര്‍. വി.ജെ. ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More

പത്തനംതിട്ട മില്‍മ ഡെയറിയില്‍ പുതിയ കോള്‍ഡ് സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു 

പത്തനംതിട്ട മില്‍മ ഡെയറിയില്‍ പുതിയ കോള്‍ഡ് സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു    പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുക ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി  KONNIVARTHA.COM : പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുകയാണ് ലക്ഷ്യമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പത്തനംതിട്ട മില്‍മ ഡെയറിയില്‍ നിര്‍മിച്ച പുതിയ കോള്‍ഡ് സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ക്ക് ക്ഷീര വികസന വകുപ്പിന്റെ സാമ്പത്തിക സഹായങ്ങള്‍ക്കായി ഇനി ഓണ്‍ലൈന്‍ വഴിയും അപേക്ഷ നല്‍കാമെന്ന് മന്ത്രി പറഞ്ഞു. ക്ഷീരശ്രീ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. സേവനങ്ങള്‍ കര്‍ഷകരുടെ വിരല്‍തുമ്പില്‍ എത്തിക്കുകയാണ് പോര്‍ട്ടലിന്റെ ലക്ഷ്യം. ക്ഷീര കര്‍ഷകര്‍ക്ക് വിവിധ പദ്ധതികളിലേക്ക് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ക്ഷീരസംഘങ്ങളിലെ പാലിന്റെ അളവും കര്‍ഷകര്‍ നല്‍കുന്ന പാലിന്റെ ഗുണവും പോര്‍ട്ടലിലൂടെ കൃത്യമായി അറിയാം. അടുത്തിടെ ഉണ്ടായിട്ടുള്ള പ്രകൃതിദുരന്തങ്ങളെ ചെറുത്തു തോല്‍പ്പിക്കുവാന്‍ ക്ഷീരകര്‍ഷകര്‍ക്ക് മാത്രമാണ് കഴിഞ്ഞത്. പ്രകൃതിദുരന്തത്തില്‍…

Read More

മരക്കാര്‍ അറബികടലിന്‍റെ സിംഹം : കോന്നി എസ് സിനിമാസ്സില്‍ നാളെ രാവിലെ 6.30 നു ഫാന്‍സ്‌ പ്രദര്‍ശനം ആരംഭിക്കും

    കോന്നി വാര്‍ത്ത ഡോട്ട് കോം : സിനിമാ ശാല റിലീസിന് മുന്നേ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ നൂറു കോടി ക്ലബില്‍ കടന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബികടലിന്‍റെ സിംഹം നാളെ മുതല്‍ കോന്നി എസ് സിനിമാസ്സിലും പ്രദര്‍ശനം നടക്കും . നാളെ രാവിലെ 6.30 നു ഫാന്‍സ്‌ പ്രദര്‍ശനം ആരംഭിക്കും. റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് മരക്കാർ അറബിക്കടലിന്റെ സിംഹം. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം100 കോടി ക്ലബിൽ എത്തിയത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. ചിത്രം ഡിസംബർ 2ന് ലോകവ്യാപകമായി റിലീസിനെത്തുന്നത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം അഞ്ച് ഭാഷകളിലായി 4100 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തും. ദിവസേന 16,000 ഷോകൾ ചിത്രത്തിനുണ്ട്. കേരളത്തിലെ 631 സ്ക്രീനുകളിൽ 626ലും മരക്കാർ പ്രദർശിപ്പിക്കുന്നുണ്ട്. നീണ്ട രണ്ട് വർഷത്തെ…

Read More

മൃണ്മയം: മരുന്നു മൺ വീട്‌: ഗൃഹപ്രവേശം ഡിസംബർ 3 നുഅടൂർ നെല്ലിമുകൾ മലങ്കാവിൽ നടക്കും

  KONNIVARTHA.COM : അപൂർവ്വയിനം പച്ചമരു ന്നുകൾ അരച്ചുചേർത്ത മണ്ണുകൊണ്ട്‌ നിർമ്മിച്ച മരുന്നുമൺവീട്‌ “മൃണ്മയ”ത്തിന്റെ ഗൃഹപ്രവേശനച്ചടങ്ങ്‌ ഡിസംബർ 3 നു പകൽ 2 മണിക്ക്‌ അടൂർ മാഞ്ഞാലിയിൽ നടക്കും. വിഖ്യാത രേഖാചിത്രകാരനായ ജിതേഷ്ജിയും ജീവകാരുണ്യപ്രവർത്തക ഡോ എം എസ്‌ സുനിൽ ടീച്ചറും ചേർന്നാണു നെല്ലിമുകൾ മലങ്കാവിൽ നടക്കുന്ന ഗൃഹപ്രവശനച്ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുന്നത്‌. അടൂരിന്റെ രാഷ്ട്രീയ-സാമൂഹ്യ- സാംസ്കാരികമേഖലകളിലെ ശ്രേഷ്ഠവ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതരായിരിക്കും. പ്രവാസിയും സാഹസിക സഞ്ചാരിയുമായ ജേക്കബ്‌ തങ്കച്ചനാണു ഈ മൺ വീടിന്റെ ഉടമ വേൾഡ്‌ റെക്കോർഡ്‌ ശിലാ മ്യൂസിയത്തിന്റെ ഈ ശ്രദ്ധേയ സംരംഭത്തിനു പിന്നില്‍ ശിലാ സന്തോഷാണ് .  

Read More

ഒരു കനേഡിയന്‍ ഡയറി ട്രെയിലര്‍ നാളെ പുറത്തിറങ്ങും

  konnivartha.com: നവാഗതയായ സീമ ശ്രീകുമാര്‍ സംവിധാനം ചെയ്ത ‘ഒരു കനേഡിയന്‍ ഡയറി’ യുടെ ഔദ്യോഗിക ട്രെയിലര്‍ ഡിസംബര്‍ രണ്ട്, വൈകിട്ട് അഞ്ച് മണിക്ക് പ്രേക്ഷകരിലേക്ക് എത്തും. നടന്‍ ആസിഫ് അലിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്യുക. കൂടാതെ സംവിധായകന്‍ മാര്‍ത്താണ്ഡന്‍, നടി അഞ്ചു അരവിന്ദ്, കലാഭവന്‍ നവാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ എന്നിവരും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പങ്കു വയ്ക്കും. 80 ശതമാനത്തിലേറെ കാനഡയില്‍ വച്ച് ചിത്രീകരിച്ച ചിത്രം ഡിസംബര്‍ പത്താം തിയ്യതി തിയേറ്റര്‍ റിലീസായി പ്രേക്ഷകരിലേക്ക് എത്തും. പുതുമുഖ താരങ്ങങ്ങളായ പോള്‍ പൗലോസ്, ജോര്‍ജ് ആന്റണി, സിംറാന്‍, പൂജ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. ശിവകുമാര്‍…

Read More

മാറുന്ന സിനിമാലോകം, മാറ്റപ്പെടുന്ന സിനിമാ ജീവിതവും

  konnivartha.com : കേരളത്തില്‍ സിനിമാ കൊട്ടക സംസ്‌ക്കാരത്തില്‍ നിന്ന് മാറി ഒ.ടി.ടി. സംസ്‌ക്കാരത്തിലേക്ക് പോകുന്നുയെന്നുവേണം കരുതാന്‍. ഈ അടുത്തകാലത്ത് പുറത്തിറങ്ങാന്‍ കാത്തിരുന്ന കുഞ്ഞാലി മരക്കാര്‍ ബിഗ് ബജറ്റ് സിനിമ തീയറ്ററുകള്‍ക്ക് കൊടുക്കാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഒ.ടി.ടി.ക്ക് കൊടുക്കുകയുണ്ടായി. കുഞ്ഞാലി മരക്കാര്‍ സിനിമയുടെ നിര്‍മ്മാതാക്കളുടെ ഈ തീരുമാനം ഏറെ വിവാദത്തിന് കാരണമാകുകയും കേരളത്തിലെ സിനിമാ പ്രേമികളുടെ എതിര്‍പ്പിന് ഇടവരുത്തുകയും ചെയ്യുകയുണ്ടായി. ഒ.ടി.ടി.യില്‍ നിന്ന് സിനിമ തീയറ്ററുകളിലേക്കും തീയറ്ററുകളില്‍ നിന്ന് സിനിമാ കൊട്ടകകളിലേക്കും അകലം കാലങ്ങളില്‍ക്കൂടി സംഭവിച്ചതാണ്. കാലങ്ങള്‍ മാറുന്നതനുസരിച്ച് തീയറ്ററുകളുടെയും സിനിമകളുടെയും രീതികളില്‍ മാറ്റം വന്നിട്ടുണ്ട്. തീയറ്ററുകളും സിനിമകളും മാറ്റങ്ങളില്‍ക്കൂടിയാണ് എന്നും കടന്നുപോയിട്ടുള്ളത്. പറമ്പില്‍ പായ് വിരിച്ച് തുറസ്സായ മണല്‍പ്പുറത്ത് വലിയ വെള്ളകെട്ടി അല്പം ഒച്ചയോടെ സിനിമ കാണിച്ചുകൊണ്ടായിരുന്നു സിനിമ എന്ന മഹാസംഭവത്തിന്റെ തുടക്കം. അന്ന് അതിനെ സിനിമാ പറമ്പ് എന്ന് വിളിച്ചിരുന്നു. ഇന്ന് എത്രപേര്‍ അതില്‍…

Read More

എല്‍.ഐ.സി:കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി

കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി konnivartha.com : ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എല്‍.ഐ.സി) യുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് കോവിഡ് പ്രതിരോധ സാമഗ്രികള്‍ പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രത്തിന് കൈമാറി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ രണ്ടര ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികള്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ക്ക് എല്‍.ഐ.സി കോട്ടയം സീനിയര്‍ ഡിവിഷന്‍ മാനേജര്‍ വി.എസ് മധു കൈമാറി. എല്‍.ഐ.സി കോട്ടയം ഡിവിഷന് കീഴിലുള്ള പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് രണ്ടര ലക്ഷം രൂപാ വീതമുള്ള കോവിഡ് പ്രതിരോധ സാമഗ്രികള്‍ എല്‍.ഐ.സി കൈമാറിയിട്ടുണ്ട്. മാര്‍ക്കറ്റിംഗ് മാനേജര്‍ അജു മാത്യൂസ്, സെയില്‍സ് മാനേജര്‍ ജി.ബിജു, സീനിയര്‍ മാനേജര്‍ സി.എസ് ജയചന്ദ്രന്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍ എന്‍.ഉണ്ണികൃഷ്ണന്‍, കോഴഞ്ചേരി സാറ്റലൈറ്റ് മാനേജര്‍ എന്‍.പി.സി ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More