ജില്ലാ ആസൂത്രണ സമിതി 23 തദ്ദേശ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതികള്‍ അംഗീകരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തി അന്തിമമാക്കി സമര്‍പ്പിച്ച 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെയും, മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളുടെയും, 19 ഗ്രാമപഞ്ചായത്തുകളുടെയും 2021-22 വാര്‍ഷിക പദ്ധതികള്‍ക്കാണ് ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറിയുമായ ഡോ. ദിവ്യ എസ്. അയ്യര്‍ സന്നിഹിതയായിരുന്നു. പത്തനംതിട്ട മുനിസിപ്പാലിറ്റിക്കു പുറമേ പറക്കോട്, റാന്നി, പന്തളം ബ്ലോക്ക് പഞ്ചായത്തുകളുടെയും വടശേരിക്കര, ചിറ്റാര്‍, മലയാലപ്പുഴ, മൈലപ്ര, നാറാണംമൂഴി, പെരിങ്ങര, അയിരൂര്‍, അരുവാപ്പുലം, പ്രമാടം, കോഴഞ്ചേരി, കുളനട,…

Read More

വീടുകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു: ആരോഗ്യമന്ത്രി

വീടുകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു: ആരോഗ്യമന്ത്രി konnivartha.com : സംസ്ഥാനത്തെ വീടുകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്. വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കൊവിഡ് വരുന്ന അവസ്ഥയാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റീനില്‍ കഴിയാവൂ. അല്ലാത്തവര്‍ക്ക് ഇപ്പോഴും ഡി.സി.സി.കള്‍ ലഭ്യമാണ്. ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്. ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്. ഓരോ വീട്ടിലും കൊവിഡ് എത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കൊവിഡ് പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ *ശരിയായി മാസ്‌ക്…

Read More

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് : കൂറുമാറി എത്തിയ ജിജി സജി പ്രസിഡണ്ട്

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് : കൂറുമാറി എത്തിയ ജിജി സജി പ്രസിഡണ്ട് കോന്നി വാര്‍ത്ത ഡോട്ട് കോം : കോണ്‍ഗ്രസില്‍ നിന്നും കൂറ്മാറി എല്‍ ഡി എഫിന് ഒപ്പം ചേര്‍ന്ന ഇളകൊള്ളൂര്‍ ബ്ലോക്ക് ഡിവിഷന്‍ മെംബര്‍ ജിജി സജിയെ ബ്ലോക്ക് പ്രസിഡണ്ട് ആയി തിരഞ്ഞെടുത്തു . കോണ്‍ഗ്രസ് സീറ്റില്‍ നിന്നും ജയിക്കുകയും ഇപ്പോള്‍ എല്‍ ഡി എഫിന് ഒപ്പം ചേരുകയും ചെയ്ത ജിജി സജിയെ പ്രസിഡണ്ട് ആക്കുക വഴി ഭരണം എല്‍ ഡി എഫ് പിടിച്ചെടുത്തു . കോണ്‍ഗ്രസ് ഭരണത്തില്‍ ഇരുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് എന്നിവരെ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു . കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫിലെ ജിജി സജി യുഡിഎഫിലെ എം വി അമ്പിളിയെ പരാജയപ്പെടുത്തി. ജിജി സജിക്ക് 7…

Read More

പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു ജാഗ്രത വേണം

പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു ജാഗ്രത വേണം ഓണനാളുകളിലെ തിരക്ക് ജില്ലയിലെ കോവിഡ് വ്യാപനത്തില്‍ പ്രതിഫലിച്ചു തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.എല്‍. ഷീജ പറഞ്ഞു. ഒരാഴ്ച മുമ്പുവരെ 500 നും 600 നും ഇടയില്‍ പ്രതിദിനം രോഗികള്‍ മാത്രം ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 1000 നു മുകളില്‍ എത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തുകയും, പ്രതിരോധ നടപടികളോട് സഹകരിക്കുകയും വേണം. രോഗപരിശോധന ജില്ലയില്‍ രോഗം കണ്ടുപിടിക്കുന്നതിനുളള സ്രവ പരിശോധനയ്ക്ക് വ്യാപകമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ പരിശോധനയ്ക്ക് മുന്നോട്ട് വന്നെങ്കില്‍ മാത്രമേ ദൈനംദിന പരിശോധന വര്‍ധിപ്പിക്കുവാന്‍ കഴിയുകയുളളൂ. രോഗ ലക്ഷണങ്ങള്‍ ഉള്ളവരും, രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരും നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. അപകടകരമായ രോഗലക്ഷണങ്ങള്‍ രോഗബാധിതരില്‍ നല്ലൊരു ശതമാനം വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുന്നവരാണ്. ഇവര്‍ ഇനി പറയുന്ന രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍തന്നെ…

Read More

കോവിഡ് ബോധവല്‍ക്കരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

കോവിഡ് ബോധവല്‍ക്കരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യകേരളം പത്തനംതിട്ടയുടെയും ആഭിമുഖ്യത്തില്‍ കോവിഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും പാലിക്കേണ്ട കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചുള്ള പോസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പ്രകാശനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ മുഖ്യാതിഥി ആയിരുന്നു. ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ എ. സുനില്‍കുമാര്‍, ഡെപ്യുട്ടി ജില്ലാ മാസ് മീഡിയാ ഓഫീസര്‍മാരായ ആര്‍. ദീപ, വി.ആര്‍. ഷൈലാഭായി, എന്‍എച്ച്എം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തേജസ് ഉഴുവത്ത് എന്നിവര്‍ പങ്കെടുത്തു.

Read More

ഈ സി” മണി “കോന്നിയില്‍ അറിയപ്പെടുന്ന ആളുകളുടെ പേരില്‍ തട്ടിപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയില്‍ ഇപ്പോള്‍ നടക്കുന്ന ഒരു “ക്രൈം “കോന്നി വാര്‍ത്ത ഡോട്ട് കോം ആധികാരികമായി പുറത്തുവിടുന്നു . സമൂഹത്തില്‍ അറിയപ്പെടുന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളുടെ പേരില്‍ 15 ദിവസമായി പ്രചരിക്കുന്ന ഒരു സോഷ്യല്‍ മെസ്സേജ് ആണ് പണം ആവശ്യപ്പെട്ട് കൊണ്ടുള്ള അറിയിപ്പുകള്‍ . ഇത്തരം മെസ്സേജുകളേ സംബന്ധിച്ചു കോന്നി വാര്‍ത്ത അടിക്കടി വാര്‍ത്തകള്‍ നല്‍കിയിട്ടും മുന്‍ കരുതല്‍ സ്വീകരിക്കാതെ ഇരുന്ന പലരും തന്‍റെ പേരില്‍ പണം ആവശ്യപ്പെട്ടുള്ള മെസ്സേജുകള്‍ കണ്ടു ഇപ്പോള്‍ അന്തം വിടുന്നു . കോന്നിയിലെ അറിയപ്പെടുന്ന രാഷ്ട്രീയ രംഗത്തെ എല്ലാ ആളുകളുടെയും പേരില്‍ ഇത്തരം മെസ്സേജുകള്‍ കിട്ടുന്നു . വ്യാജ ഫേസ് ബുക്ക് ഐഡികള്‍ ഉപയോഗപ്പെടുത്തി ആണ് തട്ടിപ്പ് . ഈ വ്യാജ സന്ദേശം കണ്ടു പലരും പണം നെറ്റിലൂടെ അയച്ചു . കോന്നി പോലീസില്‍…

Read More

അവധി ദിവസങ്ങളിലെ കൂട്ടം ചേരലുകള്‍ പരമാവധി ഒഴിവാക്കണം: ജില്ലാ കളക്ടര്‍

അവധി ദിവസങ്ങളിലെ കൂട്ടം ചേരലുകള്‍ പരമാവധി ഒഴിവാക്കണം: ജില്ലാ കളക്ടര്‍ ജില്ലയില്‍ അവധി ദിവസങ്ങളിലെ കൂട്ടം ചേരലുകള്‍ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. മുഹറം, ഓണം പ്രമാണിച്ചുള്ള അവധി ദിവസങ്ങളിലെ കൂട്ടം ചേരലുകള്‍ ഒഴിവാക്കണം. ഒപ്പം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. അവധി ദിനങ്ങളിലും വാക്‌സിനേഷന്‍ നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്. 19, 20 തീയതികളില്‍ വാക്‌സിന്‍ ഡ്രൈവ് നടത്തി വാക്‌സിന്‍ വിതരണം ചെയ്യണം. അവധി ദിനങ്ങളിലും കോവിഡ് കണ്‍ട്രോള്‍ റൂം, സിഎഫ്എല്‍ടിസികള്‍ തുടങ്ങിയവ പ്രവര്‍ത്തനക്ഷമമായിരിക്കണം. കണ്ടെയ്ന്‍മെന്റ് പ്രദേശങ്ങളില്‍ കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തണം. ചടങ്ങുകള്‍, ഓണാഘോഷം, മറ്റ് പരിപാടികള്‍ തുടങ്ങിയവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുന്നതെന്ന് ഉറപ്പ് വരുത്തണം. വാക്‌സിന്‍ സ്വീകരിച്ചവര്‍ പൂര്‍ണമായും സുരക്ഷിതരാണെന്ന തെറ്റായ ധാരണ…

Read More

കോന്നി വകയാറില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തു വീഴുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്ത് വാര്‍ഡ് പതിമൂന്നില്‍ വകയാര്‍ ഭാഗത്ത് കാട്ടു പന്നികള്‍ കൂട്ടത്തോടെ ചത്തു വീണു . വകയാര്‍ എസ്റ്റേറ്റ് ഭാഗത്താണ് കൂടുതലായി കാട്ടു പന്നികളെ ചത്ത നിലയില്‍ കണ്ടെത്തിയത് . ഏറെ ദിവസത്തെ പഴക്കം ഉണ്ട് . പൊന്ത കാട്ടിലും മറ്റും നിരവധി കാട്ടു പന്നികള്‍ ചത്തു . ഇതിനോടകം ചീഞ്ഞളിഞ്ഞ രണ്ടു കാട്ടു പന്നികളുടെ അവശിഷ്ടം കണ്ടെത്തി . മേഖലയില്‍ കാട്ടു പന്നികള്‍ കൂട്ടത്തോടെ ചത്തിട്ടുണ്ട് എന്നു പ്രദേശവാസികള്‍ പറയുന്നു . വാര്‍ഡ് അംഗം അനി സാബു വനപാലകരെ വിവരം അറിയിച്ചു .അവര്‍ എത്തി ഒരു ചത്ത പന്നിയെ മറവ് ചെയ്തു . അരുവാപ്പുലം മേഖലയില്‍ ഏതാനും മാസമായി പന്ത്രണ്ടോളം കാട്ടു പന്നികളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു . കല്ലേലി വയക്കര ഭാഗത്തും ഇത്തരത്തില്‍ ചത്ത പന്നികളെ കണ്ടെങ്കിലും…

Read More

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 75-ാമത് സ്വാതന്ത്ര്യദിനാഘോഷം

കോവിഡിന് എതിരേ ശക്തമായ സ്വയം പ്രതിരോധം തീര്‍ക്കണം; ഓരോരുത്തരും പോരാളികളാകണം: മന്ത്രി വീണാ ജോര്‍ജ് രണ്ടാം തരംഗത്തിലൂടെ നാം കടന്നു പോകുന്ന ഈ ഘട്ടത്തില്‍ കോവിഡിനെതിരെ ഏറ്റവും ശക്തമായ സ്വയം പ്രതിരോധം തീര്‍ക്കുക എന്നതാണ് ഏറ്റവും അനിവാര്യമായ കാര്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഭാരതത്തിന്റെ 75മത് സ്വാതന്ത്ര്യദിനത്തില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാതല ആഘോഷ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ച ശേഷം സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. കോവിഡിനെ ജയിക്കുവാന്‍ നാമോരോരുത്തരും പോരാളികളാകണം. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കോവിഡില്‍ നിന്നും സ്വതന്ത്രരാകാനുള്ള പോരാട്ടം നാം നടത്തുകയാണ്. അന്‍പത് ശതമാനത്തിലധികം ആളുകള്‍ കോവിഡ് രോഗികളാകാത്ത കേരളത്തില്‍ ഈ പോരാട്ടം ഏറ്റവും വിജയകരമായി നടപ്പാക്കാന്‍ കഴിയുക വാക്സിനേഷനിലൂടെയാണ്. ഈ സ്വാതന്ത്ര്യ ദിനത്തിലും അതുകൊണ്ട് കേരളത്തിലുടനീളം വാക്സിനേഷന്‍ പ്രക്രിയ തുടരുകയാണ്.  …

Read More

സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി രാവിലെ 9ന് പതാക ഉയർത്തും

സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി രാവിലെ 9ന് പതാക ഉയർത്തും സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഇന്ന് (ആഗസ്റ്റ് 15) രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും പ്രവേശനം ഉണ്ടാവില്ല. മറ്റു ജില്ലകളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തും. കൊല്ലത്ത് മന്ത്രി കെ.എൻ ബാലഗോപാൽ, പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ്, ആലപ്പുഴയിൽ മന്ത്രി സജി ചെറിയാൻ, കോട്ടയത്ത് മന്ത്രി വി.എൻ വാസവൻ, ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ, എറണാകുളത്ത് മന്ത്രി പി. രാജീവ്, തൃശൂരിൽ മന്ത്രി കെ. രാജൻ, പാലക്കാട്ട് മന്ത്രി കെ. കൃഷ്ണൻകുട്ടി, മലപ്പുറത്ത് മന്ത്രി…

Read More