റൂബിക്‌സ് ക്യൂബില്‍ വിസ്മയം തീര്‍ത്ത് അദ്വൈത്

  konnivartha.com :  റൂബിക്‌സ് ക്യൂബ് പരിഹാരം ‍കാണാന്‍ പലരും ഏറെ പണിപ്പെടുമ്പോള്‍ നൂറോളം റൂബിക്‌സ് ക്യൂബുകൊണ്ട് ഛായാചിത്രം തീര്‍ത്ത് അദ്വൈത് മാനഴി. ലോകമേ തറവാട് കലാ പ്രദര്‍ശന വേദിയില്‍ 400 ക്യൂബ് ഉപയോഗിച്ചാണ് കലാ പ്രദര്‍ശനത്തിന്റെ ലോഗോ നിര്‍മിച്ചത്. കാക്കനാട് ഭവന്‍സ് ആദര്‍ശ് വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അദ്വൈത്. കാക്കനാട് ഇന്‍ഫ്ര വണ്‍ടേജ് ഫ്‌ലാറ്റില്‍ താമസിക്കുന്ന മൂക്കോന്നില്‍ ഗിരീഷിന്റെയും ബിന്ദ്യ മാനഴിയുടെയും മകനാണ്. ഏഴ് വയസ് മുതലാണ് റൂബിക്‌സ് വിനോദത്തില്‍ അദ്വൈത് ഏര്‍പ്പെട്ടു തുടങ്ങിയത്. അച്ഛന്റെയും അമ്മയുടെയും വിവാഹ ചിത്രമാണ് ആദ്യം റൂബിക്‌സ് ക്യൂബില്‍ ഛായാചിത്രം ചെയ്തത്.   ഇത് വിജയിച്ചതോടെ തന്റെ റൂബിക്‌സ് ക്യൂബ് ക്യാന്‍വാസിലേക്ക് പ്രമുഖരെ അദ്വൈത് കൊണ്ടുവരികയായിരുന്നു. ഇതുവരെ 90 പോര്‍ട്രെയിറ്റുകള്‍ നിര്‍മിച്ചിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, മമ്മുട്ടി,…

Read More

കോന്നി താലൂക്ക് ആശുപത്രിയില്‍ എന്‍ ആര്‍ എച്ച് എം ഫണ്ട് ഉപയോഗിച്ച് ഉണ്ടായിരുന്ന വാഹനം നിര്‍ത്തലാക്കി

കോന്നി താലൂക്ക് ആശുപത്രിയില്‍ എന്‍ ആര്‍ എച്ച് എം ഫണ്ട് ഉപയോഗിച്ച് ഉണ്ടായിരുന്ന വാഹനം നിര്‍ത്തലാക്കി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് ആശുപത്രിയില്‍ കിടപ്പ് രോഗികളെയും പ്രായമായവരെയും എത്തിക്കുവാൻ എന്‍ ആര്‍ എച്ച് എം ഫണ്ട് ഉപയോഗിച്ച് ഉണ്ടായിരുന്ന വാഹനം ആഗസ്റ്റ് 31 ശേഷം നിലവിലില്ലാത്തതിനാൽ വാഹനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിന് നിവേദനം നല്‍കിയതായി കോന്നി പഞ്ചായത്ത് പ്രസിഡന്‍റ് സുലേഖ വി നായര്‍ അറിയിച്ചു . കോവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തിരമായി വാഹനം വേണം എന്നും സുലേഖ വി നായര്‍ ആവശ്യം ഉന്നയിച്ചു

Read More

കുട്ടിക്കൊമ്പനെ കോന്നി ആനത്താവളത്തില്‍ എത്തിക്കണം എങ്കില്‍ ആരോഗ്യ റിപ്പോർട്ട് ലഭിക്കണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : സീതത്തോട് വലിയകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽ കഴിയുന്ന കുട്ടിക്കൊമ്പനെ കോന്നി ആനത്താവളത്തില്‍ എത്തിക്കണം എങ്കില്‍ ആരോഗ്യ റിപ്പോർട്ട് ലഭിക്കണം .ഒൻപത് മാസം പ്രായമുള്ള കുട്ടിക്കൊമ്പൻ കൂട്ടം തെറ്റിയാണ് ജനവാസ മേഖലയിൽ എത്തിയത്.തിരികെ കാട്ടിലേക്ക് അയയ്ക്കാൻ ശ്രമിച്ചെങ്കിലും കാട്ടാനക്കൂട്ടം കുട്ടിയെ തിരികെ കൊണ്ടുപോയില്ല.കുട്ടിയെ മനുഷ്യര്‍ തൊട്ടതിനാല്‍ കാട്ടാനകള്‍ കുട്ടിയെ പിന്നീട് സ്വീകരിക്കില്ല .   ഒാഗസ്റ്റ് 19മുതൽ വനപാലകരുടെ സംരക്ഷണത്തിലാണ് കുട്ടിയാന.കുട്ടിക്കൊമ്പനെ വാച്ചർമാരായ റോഷനും മനോജുമാണ് പരിപാലിക്കുന്നത്. പാലും പ്രോട്ടീനുമാണ് നൽകുന്നത്. കോന്നി ആനത്താവളത്തിലേക്ക് മാറ്റാനുള്ള നിർദേശത്തിന് അനുമതിയായിട്ടില്ല. ആനക്കുട്ടിയുടെ ആരോഗ്യസ്ഥിതി ഫോറസ്റ്റ് വെറ്ററിനറി സർജൻ ശ്യാംചന്ദ് പരിശോധിക്കുന്നുണ്ട്. രക്തവും സ്രവവും ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. ഫലം കിട്ടിയ ശേഷമേ കോന്നി ക്യാമ്പിലേക്ക് കൊണ്ടുവരുന്ന കാര്യം തീരുമാനിക്കൂ.   കോന്നി ആനത്താവളത്തിൽ കുട്ടിയാനകൾ തുടരെ ചരിയുന്നത് വനം വകുപ്പിന് തലവേദനയാണ് .…

Read More

കേരളത്തില്‍ ആറ് ജില്ലകളിൽ ആർ ടി പി സി ആർ പരിശോധന മാത്രം

വാക്‌സിനേഷൻ എൺപത് ശതമാനം പൂർത്തീകരിച്ച മൂന്നു ജില്ലകളിലും എൺപത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആർ ടി പി സി ആർ പരിശോധന മാത്രം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് എൺപത് ശതമാനം പൂർത്തീകരിച്ചത്. വാക്‌സിനേഷൻ എൺപത് ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തിൽ തിരുവനന്തപുരം, ഇടുക്കി, കാസർകോട് ജില്ലകളിലും ആർടിപിസിആർ ടെസ്റ്റ് മാത്രമാകും നടത്തുക. അതോടൊപ്പം എല്ലാ ജില്ലകളിലും ആർടിപിസിആർ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ജില്ലകൾക്ക് വാക്‌സിൻ വിതരണം നടത്തുമ്പോൾ താരതമ്യേന കുറഞ്ഞ തോതിൽ വാക്‌സിനേഷൻ നടന്ന ജില്ലകളെ പരിഗണിച്ച് ക്രമീകരണം ഉണ്ടാക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാക്‌സിനേഷൻ കണക്കെടുത്ത് ആനുപാതികമായി വാക്‌സിൻ നൽകാൻ ജില്ലകളും ശ്രദ്ധിക്കണം. സി.1.2 കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്നവരെ പരിശോധിക്കാൻ വിമാനത്താവളങ്ങളിൽ…

Read More

പത്തനംതിട്ട ജില്ലയിലെ സാംസ്‌കാരിക സമുച്ചയത്തിന് ഏനാദിമംഗലം പഞ്ചായത്തില്‍ സ്ഥലം കണ്ടെത്തി

സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം: തദ്ദേശസ്ഥാപനങ്ങള്‍ ശക്തമായി ഇടപെടണം- ജില്ലാ വികസന സമിതി സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉറപ്പാക്കുന്നതിനുള്ള നടപടി വേഗമാക്കണമെന്നും തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ശക്തമായി ഇടപെടണമെന്നും ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ലഭിക്കുന്നെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് ഉറപ്പാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍ദേശിച്ചു. ജില്ലയിലെ എത്ര വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ഇനിയും ലഭ്യമാകാനുണ്ടെന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സമിതി വിലയിരുത്തണമെന്നും യോഗം നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ഉടന്‍ വിളിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കെഐപിയുമായി ബന്ധപ്പെട്ട കനാലിലെയും ബന്ധപ്പെട്ട സ്ഥലങ്ങളിലെയും കാട്…

Read More

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി കൊറോണ വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തി. സി.1.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. അതിവേഗം പടരാൻ ശേഷിയുള്ള അപകടകരമായ വകഭേദമാണ് ഇതെന്ന് ഗവേഷകർ പറയുന്നു. ന്യൂസീലൻഡ്, ഇംഗ്ലണ്ട് അടക്കം എട്ട് രാജ്യങ്ങളിലാണ് നിലവിൽ ഇതുവരെ ഈ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയെ കൂടാതെ ചൈന, പോർച്ചുഗൽ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, മൗറീഷ്യസ്, ഹോങ്കോങ് എന്നിവിടങ്ങളിലാണ് ഇതുവരെ ഈ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ വകഭേദം ബാധിച്ച ആളുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്.

Read More

ആചാരപ്പെരുമയില്‍ അഷ്ടമിരോഹിണി വള്ളസദ്യ നടന്നു

  ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ കോവിഡ് പശ്ചാത്തലത്തിലെ നിയന്ത്രണങ്ങള്‍ പാലിച്ച് ആചാരപ്പെരുമയില്‍ നടന്നു. കീഴ്‌വന്മഴി, മാരാമണ്‍, കോഴഞ്ചേരി എന്നീ മൂന്ന് പള്ളിയോടങ്ങള്‍ക്കായി കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് യഥാക്രമം ഇടശേരിമല എന്‍എസ്എസ് കരയോഗ മന്ദിരം, പാഞ്ചജന്യം ഓഡിറ്റോറിയം, വിനായക ഓഡിറ്റോറിയം എന്നിവിടങ്ങളിലായിരുന്നു വള്ളസദ്യ ഒരുക്കിയത്. ആദ്യം എത്തിയത് കോഴഞ്ചേരി പള്ളിയോടമായിരുന്നു. തുടര്‍ന്ന് കീഴ്‌വന്മഴിയും മാരാമണും എത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസുവിന്റെയും പള്ളിയോട സേവാസംഘം ഭാരവാഹികളുടെയും നേതൃത്വത്തില്‍ പള്ളിയോട കരക്കാരെ വെറ്റ, പുകയില നല്‍കി സ്വീകരിച്ചു. നയമ്പുകളും മുത്തുക്കുടയും ഏന്തി വഞ്ചിപ്പാട്ടിന്റെ ഘന ഗാംഭീര്യമാര്‍ന്ന ശബ്ദം മുഴങ്ങിയ അന്തരീക്ഷത്തില്‍ ക്ഷേത്രത്തിന് പ്രദിക്ഷണം വച്ച കരക്കാര്‍ ഓരോരുത്തര്‍ക്കും നിശ്ചയിച്ച സ്ഥലങ്ങളില്‍ വള്ളസദ്യയ്ക്കായി ഇരുന്നു. പൊന്‍പ്രകാശം ചൊരിയുന്ന വിളക്കത്ത് വിളമ്പണം എന്ന് പാടിയതോടെ ദീപം കൊളുത്തി തൂശനിലയിട്ട് വിഭവങ്ങള്‍ വിളമ്പി തുടങ്ങി. വള്ളസദ്യയ്ക്ക് ശേഷം…

Read More

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍(സെപ്റ്റംബര്‍ മൂന്നു വരെ)

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍(സെപ്റ്റംബര്‍ മൂന്നു വരെ) കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (അതുമ്പുംകുളം -ആവോലിക്കുഴി ഞള്ളൂര്‍- തെങ്ങണ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍), വാര്‍ഡ് 15 ( മടിത്തട്ടില്‍ അംഗന്‍വാടി മുതല്‍ ആഞ്ഞിലിക്കുന്നു കോട്ടപ്പാറ- നന്ദനാര്‍ കോളനി ഉള്‍പ്പെടുന്ന പ്രദേശം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍), നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 പൂര്‍ണമായും കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (കുറിഞ്ഞിഭാഗം മുതല്‍ ഇരുട്ടുതറ ഭാഗം വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍), വാര്‍ഡ് 17 (പാലമല കോളനി ഭാഗം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍), വാര്‍ഡ് 15 (കൊല്ലംമുക്ക് മുതല്‍ കല്ലറയം ഭാഗം വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍) ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (കാരൂര്‍ ജംഗ്ഷന്‍ മുതല്‍ പാലച്ചുവട് ജംഗ്ഷന്‍ വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍) വള്ളിക്കോട്…

Read More

കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വനപാലികയെ കാട്ടാന ആക്രമിച്ചു

കോന്നി വാർത്ത ഡോട്ട് കോം : കാട്ടാന വനപാലികയെ ആക്രമിച്ചു.നടുവത്ത് മൂഴി വനത്തിലെ ആദിച്ചന്‍ പാറയില്‍ ആണ് സംഭവം . കോന്നി അരുവാപ്പുലം  കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് പരിക്കേറ്റത്. ആദിച്ചൻ പാറവനത്തിലെ പെട്രോളിംഗിനിടെയാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ സിന്ധുവിനെ ആദ്യം  കോന്നി താലൂക്ക് ആശുപത്രിയിലും കൂടുതൽ പരിശോധനകൾക്കായി കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് ഓഫിസർ ഡി വിനോദിനും പരിക്കേറ്റിട്ടുണ്ട്. വിനോദിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഉള്ള ആദിച്ചന്‍ പാറ മേഖലയില്‍ ബീറ്റ് ഡ്യൂട്ടിയ്ക്ക് ഇടയിലാണ് സിന്ധുവിനെ കാട്ടാന ആക്രമിച്ചത് . സിന്ധുവിന്‍റെ വാരിയെല്ലുകള്‍ക്ക് പരിക്ക് ഉണ്ട് .കൊക്കാത്തോട്ടില്‍ കഴിഞ്ഞിടെ ഒരാളെ കാട്ടാന ചവിട്ടി കൊന്നിരുന്നു . ചിത്രം : സജിന്‍ ഫ്രെണ്ട്സ് സ്റ്റുഡിയോ കോന്നി

Read More

കല്ലേലി -അച്ചന്‍ കോവില്‍ കാനന പാത : തകര്‍ന്ന് തരിപ്പണമായി

കല്ലേലി -അച്ചന്‍ കോവില്‍ കാനന പാത : തകര്‍ന്ന് തരിപ്പണമായി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കല്ലേലി -അച്ചന്‍ കോവില്‍ കാനന പാതയിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു . കല്ലേലി കടിയാര്‍ മുതല്‍ കച്ചിറ തുടക്കം വരെ പല ഭാഗത്തെയും റോഡ് തകര്‍ന്ന് തരിപ്പണമായി . ഈ റോഡ് ടാര്‍ ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു . ചില ഭാഗത്ത് ഉണ്ടായിരുന്ന ശേഷിക്കുന്ന മെറ്റലും പോയി മണ്ണ് റോഡായി . കോന്നി മണ്ഡലത്തില്‍ ഉള്ള ആവണിപ്പാറ ഗിരി വര്‍ഗ്ഗ കോളനിക്കാരുടെ കോന്നിയിലേക്ക് ഉള്ള പ്രധാന റോഡ് സഞ്ചാര യോഗ്യമാക്കാന്‍ നടപടി ഇല്ല . റോഡ് തകര്‍ന്ന് കിടക്കുന്നു എന്നു മാത്രം അല്ല ഇരു ഭാഗത്തും കാട് വളര്‍ന്ന് വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയുന്നില്ല . കാടുകളില്‍ ഉരഞ്ഞ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു . മിക്ക…

Read More