കിസുമം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ശിലാഫലക അനാച്ഛാദനം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ഒരു കോടി രൂപയാണ് വിനിയോഗിക്കുന്നത്. സ്‌കൂളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു കാനാട്ട്, റിന്‍സി ബൈജു, ഇ.ഡി. രേഖ, ഒ.പി. ഷൈലജ, കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.
Read Moreവിഭാഗം: Editorial Diary
അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കും
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 13500 പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിലുള്‍പ്പെടുത്തി സംസ്ഥാനത്തെ മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും വീട് ഉറപ്പാക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കുമെന്ന് ഉറപ്പ് നല്‍കിയതാണ്. ലൈഫ് ഉള്‍പ്പെടെ വിവിധ പദ്ധതികളിലൂടെ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് സര്‍ക്കാര്‍ നയം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ലാന്റ് ബോര്‍ഡ് വ്യവഹാരങ്ങളില്‍ ഉള്‍പ്പെട്ട കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മിച്ചഭൂമിയും അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നതും കണ്ടെത്തി നടപടി സ്വീകരിക്കും. ഭൂരഹിതര്‍ക്ക് ഭൂമി കൈമാറുന്നതിനായി പ്രത്യേകം ലാന്‍ഡ് ബാങ്ക്…
Read Moreകോന്നി നിയോജക മണ്ഡലത്തിൽ 81 പൊക്ക വിളക്കുകൾ ഒരു ദിവസം ഉദ്ഘാടനം ചെയ്തു
46 പൊക്ക വിളക്കൾ നിരയായി പ്രകാശിച്ച് മെഡിക്കൽ കോളേജ് റോഡ് പ്രകാശപൂരിതമായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഇതിനായി ചെലവഴിച്ചത് 1.49 കോടി രൂപ. കോന്നിവാര്‍ത്ത ഡോട്ട് കോം :ഗവ.മെഡിക്കൽ കോളേജ് റോഡും ,നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളും പ്രകാശപൂരിതമാക്കി 81 പൊക്ക വിളക്കുകൾ ഉദ്ഘാടനം ചെയ്ത് നാടിനു സമർപ്പിച്ചു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പൊക്ക വിളക്കുകൾ സ്ഥാപിച്ചത്. എം.എൽ.എ ഫണ്ടിൽ നിന്നും 1.49 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.മെഡിക്കൽ കോളേജ് റോഡിൽ നിരയായി സ്ഥാപിച്ച പൊക്ക വിളക്കുകളും ഉദ്ഘാടനം ചെയ്തവയിൽ പെടും.മെഡിക്കൽ കോളേജിന് നാലുവരിപാതയാണ് നിർമ്മിച്ചിരിക്കുന്നത്. റോഡിൽ മതിയായ വെളിച്ചം ലഭ്യമാക്കുന്നതിനായി മധ്യഭാഗത്തു നിന്നും ഇരുവശത്തേക്കുമായാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.ഇതിനു മാത്രമായി 38 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ചിത്രം : സജി നെടുംബാറ എറണാകുളം…
Read Moreഗുരുനിത്യചൈതന്യ യതിയുടെ സ്മാരകം ഉടന്‍ വേണം
കോന്നി വാര്‍ത്ത ഡോട്ട് കോം : ഗുരുനിത്യചൈതന്യ യതിയുടെ സ്മാരകം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ വകയാറിലോ, കോന്നി , അരുവാപ്പുലം അല്ലെങ്കിൽ കലഞ്ഞൂർ പഞ്ചായത്ത് പ്രദേശത്തോ നിർമ്മിക്കുന്നതിന് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിയ്ക്കും സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കും നിവേദനം നൽകുന്നതിന് കോന്നി സർഗ്ഗവേദി അടിയന്തിരയോഗം തീരുമാനിച്ചു. സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. എസ്സ് . കൃഷ്ണകുമാർ, അഞ്ജിത. എസ്സ് , ബിനുകുമാർ, അജി എന്നിവർ സംസാരിച്ചു. ഈ ആവശ്യം ഉന്നയിച്ച് 2017മുതല്‍ കോന്നി വാര്‍ത്ത ഡോട്ട് കോം മുഖ്യമന്ത്രി സാംസ്കാരിക വകുപ്പ് മന്ത്രി ,ധനകാര്യ വകുപ്പ് മന്ത്രി സ്ഥലം എം എല്‍ എ എന്നിവര്‍ക്ക് നിരന്തര നിവേദനം നല്‍കി . ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്മാരകം നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടികള്‍ സാംസ്കാരിക വകുപ്പ് സ്വീകരിച്ചിരുന്നു .45 കോടി രൂപ ചിലവില്‍ അന്തരാഷ്ട്ര പഠന ഗവേഷണ കേന്ദ്രമുള്‍പ്പെടെ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു…
Read Moreറാന്നിയുടെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ടൂറിസം മാപ്പിംഗ് യാത്ര
കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നിയുടെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ടൂറിസം മാപ്പിംഗ് യാത്ര നടത്തി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും സംഘവും. റാന്നിയിലെ വിനോദസഞ്ചാര മേഖലയെ പുതിയ ഉയരങ്ങളില്‍ എത്തിക്കാന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ആശയങ്ങളും സാധ്യതകളും കണ്ടെത്താനായിരുന്നു പതിവില്‍ നിന്നും വ്യത്യസ്തമായ പുതിയ മാര്‍ഗം സ്വീകരിച്ചത്. ജില്ലാ ടൂറിസം അധികൃതരുടെയും റാന്നി സെന്റ് തോമസ് കോളജിന്റയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വ്യത്യസ്തമായ ടൂറിസം ആശയങ്ങള്‍ കണ്ടെത്തുന്നതിനായി എംഎല്‍എ റാന്നി സെന്റ്് തോമസ് കോളജിലെ വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് യാത്ര വിഭാവനം ചെയ്തത്. റാന്നിയുടെ ഓരോ ഭാഗത്തെയും ടൂറിസം സാധ്യതകള്‍ കണ്ടറിഞ്ഞ് അതിന് അനുസരിച്ച് ഇവയെ കൂട്ടിയിണക്കി വലിയ ഒരു ടൂറിസം പദ്ധതി തയാറാക്കുകയാണ് ലക്ഷ്യം. നാട്ടുകാരെ ആകര്‍ഷിക്കുന്ന പരമ്പരാഗത ടൂറിസം പദ്ധതികളില്‍ നിന്ന് വഴിമാറി വിദേശികള്‍ റാന്നിയില്‍ എത്തത്തക്ക വിധമുള്ള,…
Read Moreകോന്നി മണ്ഡലത്തിലെ സാംസ്‌കാരിക സമുച്ചയ നിര്‍മാണം ഉടന്‍ ആരംഭിക്കും: മന്ത്രി സജി ചെറിയാന്‍
കോന്നി വകയാര്‍ മ്ലാന്തടത്ത് ജനിക്കുകയും ലോകം ആരാധിക്കുന്ന ഗുരു നിത്യ ചൈതന്യ യതിയുടെ പേരില്‍ പ്രഖ്യാപിച്ച സാംസ്കാരിക സമുച്ചയത്തിന് സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് ഏറെ വേദനാജനകം (കോന്നി വാര്‍ത്ത ഡോട്ട് കോം ) കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ സാംസ്‌കാരിക സമുച്ചയ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സാംസ്‌കാരിക സമുച്ചയം നിര്‍മിക്കുന്നതിന് നിര്‍ദേശിച്ച ഏനാദിമംഗലത്തെ സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ മറ്റു ചില സ്ഥലങ്ങളുടെ പ്രപ്പോസലുകളും വന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും മികച്ച സ്ഥലം നോക്കിയതിനു ശേഷം അന്തിമ തീരുമാനമെടുക്കും. അഞ്ചേക്കര്‍ സ്ഥലമാണ് സാംസ്‌കാരിക സമുച്ചയ നിര്‍മാണത്തിന് ആവശ്യമായി വേണ്ടത്. സൗജന്യമായി ലഭിക്കുന്ന സ്ഥലത്തിനാണ് പരിഗണന. പത്തനംതിട്ട ജില്ലയില്‍ സാംസ്‌കാരിക സമുച്ചയ നിര്‍മാണം താമസിച്ചു പോയി.…
Read Moreവാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ തെരുവ് നായക്ക് സംരക്ഷകനായി ഐരവണ്‍ നിവാസി
കോന്നി വാര്‍ത്ത ഡോട്ട് കോം : വാഹനമിടിച്ച് ഗുരുതരമായി പരിക്ക് പറ്റി റോഡില്‍ കിടന്ന തെരുവ് നായയെ എടുത്ത് മൃഗാശുപത്രിയിൽ എത്തിക്കുകയും ചികിത്സക്ക് ശേഷം രണ്ട് കാലുകളിലും പ്ലാസ്റ്റർ ഇട്ട നായയുടെ പൂര്‍ണ്ണ സംരക്ഷണം ഏറ്റെടുത്ത് ആഹാരവും മരുന്നും നൽകി സംരക്ഷിക്കുകയാണ് ഈ യുവാവ് . കോന്നി അരുവാപ്പുലം അക്കരക്കാലപടി റോഡില്‍ വെച്ചാണ് തെരുവ് നായ്ക്ക് വാഹനം ഇടിച്ചു ഗുരുതര പരിക്കേറ്റത് . അരുവാപ്പുലം പഞ്ചായത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കോവിഡ് സെന്ററിലെ ജീവനക്കാരനും ഡി വൈ എഫ് ഐ ഐരവൺ യൂണിറ്റ് വൈസ് പ്രസിഡന്‍റുമായ ചാക്കലേത് വീട്ടില്‍ അഭിജിത്ത് മോഹനനാണ് തെരുവ് നായ്ക്ക് പുനര്‍ജന്‍മം നല്‍കിയത് . വാഹനം ഇടിച്ചു ഇരു കാലുകളും ഒടിഞ്ഞ തെരുവ് നായ ഇഴയുന്നത് കണ്ട അഭിജിത്ത് നായയെ ഉടന്‍ തന്നെ കോന്നി മൃഗാശുപത്രിയിൽ എത്തിച്ചു . ചികിത്സക്ക് ശേഷം രണ്ട് കാലുകളിലും…
Read Moreഅച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളെയും അമ്മയെയും രക്ഷിച്ച വീട്ടമ്മയ്ക്ക് ആദരവ് നല്‍കി
അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളെയും അമ്മയെയും രക്ഷിച്ച വീട്ടമ്മയ്ക്ക് ആദരവ് നല്‍കി അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളെയും,അമ്മയെയും രക്ഷിച്ച അരുവാപ്പുലം പഞ്ചായത്തിലെ ഐരവണ്‍ മംഗലത്ത് വീട്ടിൽ ശാന്തകുമാരിയമ്മയെ പഞ്ചായത്ത് നേതൃത്വത്തില്‍ ആദരിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മയുടെ നേതൃത്വത്തില്‍ ശാന്തകുമാരിയമ്മയെ വീട്ടിൽ പോയി ധീരപ്രവർത്തിക്കുള്ള ആദരം അറിയിച്ചു. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് കഴിഞ്ഞു ആറ്റിൽ കുളിക്കാൻ പോയപ്പോഴാണ് ശാന്തകുമാരിയമ്മ അച്ചൻകോവിൽ ആറ്റിൽ രണ്ട് കുട്ടികളും അമ്മയും ഒഴുക്കിൽ പെട്ടുപോയത് കാണുന്നത്.മക്കൾ ഒഴുക്കിൽപെട്ടത് കണ്ട് നീന്തലറിയാത്ത അമ്മയും മക്കളെ രക്ഷിക്കാൻ ആറ്റിൽ ചാടിയെങ്കിലും ആറ്റിൽ ആഴമുള്ളതിനാൽ താഴ്ന്നുപോവുകയായിരുന്നു. രണ്ടുകുട്ടികളെയും കരയ്ക്കെതിച്ചപ്പോഴേക്കും കുട്ടികളുടെ അമ്മ വെള്ളത്തിൽ താഴ്ന്നു പോയിരുന്നു. “എന്റെ ജീവൻ പോകുന്നെങ്കിൽ പൊയ്ക്കോട്ടേ എന്ന് ഞാൻ വെച്ചു. ആവുന്നത്ര ശ്രമിച്ചു അര മണിക്കൂറോളം വെള്ളത്തിൽ നിന്ന് അവരെ പിടിച്ചു കയറ്റാൻ നോക്കി. മരണത്തെ നേരിൽ കണ്ടു. അന്നേരം വേറൊന്നും ആലോചിച്ചില്ല. എനിക്കിത്രയും…
Read Moreമൂന്നാം തരംഗം മുന്നൊരുക്കം: എല്ലാ കനിവ് 108 ആംബുലൻസുകളും സജ്ജം
4.29 ലക്ഷം പേർക്ക് കോവിഡ് അനുബന്ധ സേവനങ്ങൾ നൽകി കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് ചികിത്സാ സംവിധാനങ്ങൾക്ക് പുറമേ കനിവ് 108 ആംബുലൻസുകൾ കൂടി സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. നിലവിൽ 290 ആംബുലൻസുകളാണ് കോവിഡ് അനുബന്ധ സേവനങ്ങൾ നൽകുന്നത്. എന്നാൽ മൂന്നാം തരംഗം മുന്നിൽകണ്ട് നിരത്തിലോടുന്ന 316 കനിവ് 108 ആംബുലൻസുകളേയും 1500 ജീവനക്കാരേയും സജ്ജമാക്കി. ഏതെങ്കിലുമൊരു സാഹചര്യം ഉണ്ടായാൽ മുഴുവൻ 108 ആംബുലൻസുകളും കോവിഡ് അനുബന്ധ സേവനങ്ങൾക്ക് ഉപയോഗിക്കാവുന്ന സംവിധാനവുമൊരുക്കിയിട്ടുണ്ട്. അതേസമയം കോവിഡിതര സേവനങ്ങൾക്കും പ്രാധാന്യം നൽകും. കേസുകളുടെ ആവശ്യകതയനുസരിച്ച് 108 ആംബുലൻസിന്റെ കൺട്രോൾ റൂം ഇതനുസരിച്ച് ക്രമീകരണം നടത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 4,29,273 പേർക്കാണ് കനിവ് 108 ആംബുലൻസുകൾ കോവിഡ് അനുബന്ധ സേവനങ്ങൾ നൽകിയത്. 2020 ജനുവരി 29 മുതലാണ് കോവിഡ് അനുബന്ധ…
Read Moreപ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങി കോന്നി കെ എസ് ആർ ടി സി ഡിപ്പോ
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയിൽ വികസനത്തിൻ്റെ പെരുമഴ പെയ്യിക്കുന്നുവെന്ന് കോന്നിയിലെ ജനപ്രതിനിധി പറയുമ്പോഴും കാടുകയറി എങ്ങുമെത്താതെ കിടക്കുകയാണ് കോന്നി കെ എസ് ആർ ടി സി ഡിപ്പോ. മൂന്ന് വർഷമായി ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട്.കഴിഞ്ഞ വർഷം ഡിപ്പോയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കെ യു ജനീഷ് കുമാർ എം എൽ എ യുടെ നേതൃത്ത്വത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് അധികൃതരും കെ എസ് ആർ ടി സി അധികൃതരും നിർദിഷ്ട സ്ഥലം സന്ദർശിച്ച് നടപടികൾ വേഗത്തിലാക്കാൻ തീരുമാനമെടുത്തെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായില്ല. വസ്തു സംബന്ധിച്ച് 2018 മുതൽ സ്വകാര്യ വ്യക്തിയുമായി ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസ് സംബന്ധിച്ച് വസ്തു ഉടമയുമായി ചർച്ച നടത്തി പരിഹാരം കാണുന്നതിനും കോന്നിയിലെ ജനപ്രതിനിധി തീരുമാനിച്ചിരുന്നു. എന്നാൽ ഇതൊന്നും യാതൊരു നടപടിയും കൂടാതെ വെറും പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങി പോവുകയാണ് ചെയ്തത്.…
Read More