കോന്നി വാര്‍ത്ത ഡോട്ട് കോം ഗ്രാഫിക്ക് ഡിസൈനര്‍ സജിത്ത് (51 ) നിര്യാതനായി കോന്നി വാര്‍ത്ത ഡോട്ട് കോം ; കോന്നി വാര്‍ത്ത ഗ്രൂപ്പ് മീഡിയ ഗ്രാഫിക് ഡിസൈനറും അടൂര്‍ തേജം ഗ്രാഫിക്സ് ഉടമയുമായ ഗുരുക്കന്‍മാര്‍ വീട്ടില്‍ സജിത്ത് (51 ) ഹൃദയാഘാതം മൂലം നിര്യാതനായി . അടൂരിലെ സാമൂഹിക സാംസ്കാരിക മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു . കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് ഗ്രാഫിക്ക് ഡിസൈനറായിരുന്നു . വലിയൊരു സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു . മാധ്യമ രംഗത്ത് പരസ്യങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതില്‍ ഏറെ ശ്രദ്ധിച്ചിരുന്നു . അടൂര്‍ റവന്യൂ ടവറില്‍ തേജം എന്ന പേരില്‍ സ്വന്തം ഓഫീസ് ഉണ്ടായിരുന്നു . കോന്നി വാര്‍ത്തയുടെ ഏറ്റവും നല്ല സുഹൃത്തിനെ ആണ് നഷ്ടമായത് . ആദരാഞ്ജലികള്‍ .
Read Moreവിഭാഗം: Editorial Diary
കോന്നി കല്ലേലി കാവിൽ ധനു ഒന്ന് മുതൽ പത്ത് വരെ 999 മലക്കൊടി ദർശനം
KONNIVARTHA.COM : കിഴക്ക് ഉദിമലയേയും പടിഞ്ഞാറ് തിരുവാർ കടലിനെയും സാക്ഷി വെച്ച് അച്ചൻ കോവിലിനെയും ശബരിമലയെയും ഉണർത്തിച്ച് കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) ധനു മാസം ഒന്ന് മുതൽ പത്ത് വരെ 999 മലകളുടെ മലക്കൊടി ദർശനം നടക്കും. ധനു ഒന്നിന് രാവിലെ 5 മണിയ്ക്ക് മല ഉണർത്തൽ, കാവ് ഉണർത്തൽ, താംബൂല സമർപ്പണം, തുടർന്ന് കരിക്ക് പടേനിയോടെ മലക്കൊടി എഴുന്നള്ളിച്ച് പ്രത്യേക പീഠത്തിൽ ഇരുത്തും. ധനു പത്ത് വരെ മലക്കൊടിയ്ക്ക് മുന്നിൽ നാണയപ്പറ, മഞ്ഞൾ പറ, നെൽപ്പറ എന്നിവ ഭക്തജനതയ്ക്ക് സമർപ്പിക്കാം എന്ന് കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അറിയിച്ചു.
Read Moreആതിരമല പ്രാഥമികാരോഗ്യ ഉപകേന്ദ്രം നാളെ ( ഡിസംബര്‍ 14) ഡെപ്യൂട്ടി സ്പീക്കര്‍ നാടിന് സമര്‍പ്പിക്കും
ആതിരമല പ്രാഥമികാരോഗ്യ ഉപകേന്ദ്രം (ഡിസംബര്‍ 14 ചൊവ്വ) ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നാടിന് സമര്‍പ്പിക്കും. എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം പണിപൂര്‍ത്തീകരിച്ചത്. പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിലായിരുന്നു പ്രാഥമിക ആരോഗ്യ ഉപകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. പന്തളം നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ ജനങ്ങളുടെ ആശ്രയകേന്ദ്രം കൂടിയായ ഈ ആതുരാലയത്തിന് സ്വന്തമായി ഒരു കെട്ടിടം എന്ന നാട്ടുകാരുടെ ദീര്‍ഘകാലമായുള്ള സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. ബിനുഭവനില്‍ ജനാര്‍ദ്ദനക്കുറുപ്പ് സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഉപകേന്ദ്രത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. ജനാര്‍ദ്ദനക്കുറുപ്പിന്റെ പിതാവ് നാരായണക്കുറുപ്പിന്റെ സ്മരണാര്‍ഥമാണ് കെട്ടിടത്തിന് പേരിട്ടിരിക്കുന്നത്. വൈകിട്ട് 4.30 ന് നടക്കുന്ന ചടങ്ങില്‍ നിര്‍മ്മാണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. പന്തളം നഗരസഭ അധ്യക്ഷ സുശീല സന്തോഷ് അധ്യക്ഷത വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ ജി രാജേഷ്‌കുമാര്‍, വിവിധ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ…
Read Moreവി.സി നിയമനം :കേരള സര്‍ക്കാരും ഗവര്‍ണറും കള്ളനും പോലീസും കളിക്കുന്നു
ഗവര്‍ണറുടെ അധികാരം ഒരു സംസ്ഥാനത്തിലെ സര്‍ക്കാര്‍ കൈകടത്തുന്ന രീതി ആശ്വാസകരം അല്ല . സര്‍ക്കാരിനും ഒരു ചട്ടം ഉണ്ട് .അച്ചടക്കം ലംഘിക്കാന്‍ പാടില്ല . സര്‍ക്കാരും ഗവര്‍ണറും ഒരു സര്‍ക്കാര്‍ സംവിധാനം ആണ് . ആ സംവിധാനത്തിലെ ചെയിനും യന്ത്രവും തമ്മില്‍ ഉരസിയാല്‍ ജാം ആകുന്നത് ജനം ആണ് . ആ തിരിച്ചറിവ് നമ്മുടെ ആളുകള്‍ക്ക് ഉണ്ടാകണം വി.സി നിയമനത്തില്‍ രാഷ്ട്രീയമെന്നത് വസ്തുതാ വിരുദ്ധം; ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി.സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രായോഗിക തലത്തില്‍ ഗവര്‍ണറുമായി അഭിപ്രായ വ്യത്യാസമുണ്ട്. മികവാര്‍ന്ന അക്കാദമിക വിദഗ്ധരെയാണ് തലപ്പത്ത് കൊണ്ടുവന്നത്. 24 മണിക്കൂര്‍ അധ്യാപനം നടത്താത്തവര്‍ മുന്‍പ് വി സി സ്ഥാനത്ത് ഇരുന്നിട്ടുണ്ട്. വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നത് പ്രഗത്ഭരുടെ സെര്‍ച്ച് കമ്മിറ്റിയാണ്. വി സി നിയമനത്തില്‍ രാഷ്ട്രീയമുണ്ടെന്ന്…
Read Moreധീരസൈനികൻ എ.പ്രദീപിന് വിട; സംസ്‌കാരം പൂർണ സൈനിക ബഹുമതികളോടെ നടന്നു
വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ പ്രദീപിന് വിട നൽകി ജന്മനാട്. പൂർണ സൈനിക ബഹുമതികളോടെ എ പ്രദീപിന്റെ സംസ്‌കാരം നടന്നു പ്രദീപ് പഠിച്ച പുത്തൂരിലെ ഗവ. സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചശേഷമാണ് പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചത്. എ.പ്രദീപിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് ജനങ്ങളാണ് പൊന്നൂക്കരയിലെത്തിയത്. വാളയാറിൽ നിന്ന് തൃശൂരിലേക്കുള്ള വിലാപയാത്രയിലും നൂറുകണക്കിനാളുകൾ അണിചേർന്നു. മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടിയുമാണ് മൃതദേഹം വാളയാറിലെത്തി ഏറ്റുവാങ്ങിയത്. കേന്ദ്രമന്ത്രി വി മുരളീധരനും, ടി എൻ പ്രതാപൻ എം പിയും മൃതദേഹത്തെ അനുഗമിച്ചു. പൊന്നൂക്കരയിലെ വീട്ടിൽ മന്ത്രി ആർ ബിന്ദുവും എത്തി. ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്‌റേറ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു എ. പ്രദീപ്. തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റർ ദുരന്തത്തിലാണ് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക, മലയാളി…
Read Moreജനറല്‍ ബിപിന്‍ റാവത്തിന് ആദരമര്‍പ്പിച്ച് രാജ്യം
ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് ആദരമര്‍പ്പിച്ച് രാജ്യം. ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. ഡല്‍ഹി ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ 17 ഗണ്‍ സല്യൂട്ടോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശസേനാ തവന്മാര്‍,വിവിധ രാജ്യങ്ങളിലെ നയന്ത്ര പ്രതിനിധികള്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. ജന.ബിപിന്‍ റാവത്തിന്റെയും മധുലിക റാവത്തിന്റെയും മക്കളായ കൃതികയും തരിണിയും കണ്ണീരോടെ മാതാപിതാക്കള്‍ക്ക് വിട നല്‍കി. ജന്മനാട്ടില്‍ നിന്നുള്ള പ്രിയപ്പെട്ടവരും ബന്ധുമിത്രാദികളും അവസാനമായി ജന.ബിപിന്‍ റാവത്തിനെയും ഭാര്യ മധുലികയെയും ഒരുനോക്കുകാണാനായി എത്തി. ഡല്ഹി കാംരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെ പൊതുദര്‍ശത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം…
Read Moreപത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഡിസംബര്‍ 13ന്
കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ചുമതലയില്‍ കിഫ്ബിയില്‍ നിന്നും 46.80 കോടി രൂപാ ചെലവില്‍ നിര്‍മിക്കുന്ന പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഡിസംബര്‍ 13 ന് ഉച്ചക്ക് 12 ന് പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡ് ഓപ്പണ്‍ സ്റ്റേജില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്.അയ്യര്‍ തുടങ്ങിയവര്‍ മുഖ്യഅതിഥി ആയിരിക്കും. കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് ഡയറക്ടര്‍ ഡാര്‍ലിന്‍ കാര്‍മ്മലിറ്റ ഡിക്രൂസ് സ്വാഗതം ആശംസിക്കും. ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.
Read Moreജനറൽ ബിപിൻ റാവത്തിനും, സൈനികർക്കും വിട ചൊല്ലി രാജ്യം
ജനറൽ ബിപിൻ റാവത്തിനും, സൈനികർക്കും വിട ചൊല്ലി രാജ്യം ; ആദരമർപ്പിച്ച് പ്രധാനമന്ത്രിയും രാജ്‌നാഥ് സിംഗും കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച 13 പേരുടേയും മൃതദേഹങ്ങൾ ഡൽഹിയിൽ എത്തിച്ചു. സുലൂരിൽനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സേനാമേധാവിമാർ, ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവൽ ഉൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിച്ചു.8.30 മുതലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഒമ്പത് മണിയോടെ പാലം വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യാഞ്ജലി അർപ്പിച്ചു. ബിപിന്‍ റാവത്ത്, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍ എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും. മറ്റുള്ളവരുടെ മൃതദേഹങ്ങൾ പരിശോധനയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റും. തിരിച്ചറിയൽ പരിശോധന കഴിഞ്ഞതിന് ശേഷമായിരിക്കും മൃതദേഹങ്ങൾ വിട്ടു നൽകുക. ജനറൽ ബിപിന്‍ റാവത്ത്, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍…
Read Moreചെന്നായയുടെ ആക്രമണത്തില്‍ പരിക്ക് പറ്റിയ മ്ലാവിന്‍ കുട്ടിയ്ക്ക് വനപാലകര്‍ സംരക്ഷണം ഒരുക്കി
കോന്നി വാര്‍ത്ത ഡോട്ട് കോം (konnivartha.com ): ചെന്നായയുടെ ആക്രമണത്തില്‍ പരിക്ക് പറ്റിയ മ്ലാവിന്‍ കുട്ടിയ്ക്ക് കോന്നിയിലെ വനപാലകര്‍ സംരക്ഷണം ഒരുക്കി. തണ്ണിതോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിനു സമീപം കല്ലാറിനു മറുവശം ഉള്ള കാട്ടില്‍ നിന്നുമാണ് മ്ലാവിന്‍ കുട്ടി പ്രാണ രക്ഷാര്‍ത്ഥം ആറ്റിലേക്ക് ചാടിയത് . അവശനിലയില്‍ നീന്തി വരുന്ന മ്ലാവിന്‍ കുട്ടിയെ കുട്ടവഞ്ചി തുഴച്ചിലുകാര്‍ ആണ് കണ്ടത് . ഉടന്‍ തന്നെ കരയ്ക്ക് എത്തിച്ചു . തുടര്‍ന്ന് നോര്‍ത്ത് കുമരം പേരൂര്‍ ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചു . വന പാലകര്‍ ഉടന്‍ സ്ഥലത്ത് എത്തി . ഇടതു കാല്‍ പാദത്തിലും മൂക്കിലും മുറിവ് കണ്ടെത്തി . മൂന്നു മാസം പ്രായം കണക്കാക്കുന്നു . കുട്ടി മ്ലാവിനെയും തള്ളയെയും ചെന്നായ ആക്രമിക്കുന്നതിന് ഇടയില്‍ ഉണ്ടായ പരിക്ക് ആണ് ഇതെന്ന് വനപാലകര്‍ പറയുന്നു…
Read Moreഹെലികോപ്റ്റർ തകർന്നുവീണ് സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് അടക്കം 13പേർ മരണപെട്ടു
സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്തും ഭാര്യയും അടക്കം 13 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടു . കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം. സർക്കാർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്. With deep regret, it has now been ascertained that Gen Bipin Rawat, Mrs Madhulika Rawat and 11 other persons on…
Read More