സംസ്ഥാനത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. കേന്ദ്ര മാര്‍ഗ നിര്‍ദേശ പ്രകാരം ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഏഴു ദിവസം ക്വറന്റൈനിലും ഏഴു ദിവസം സ്വയം നിരീക്ഷണത്തിലും തുടരണം. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തിലിരിക്കണം. വിദേശത്തുനിന്നെത്തുന്നവര്‍ സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുളള സ്ഥലങ്ങള്‍, തിയറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍ ഇവ സന്ദര്‍ശിക്കുന്നതും, കല്യാണം, മരണം, മറ്റ് പൊതുചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണം . ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനോടൊപ്പം അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങളായ മാസ്‌കും, കൈകളുടെ ശുചിത്വവും, സാമൂഹിക അകലവും പാലിച്ചാല്‍ മാത്രമേ ഒമിക്രോണ്‍ ഭീഷണിയെ ഫലപ്രദമായി നേരിടാന്‍ കഴിയുകയുളളൂ. യുകെ ഉള്‍പ്പെടെയുളള യൂറോപ്യന്‍ രാജ്യങ്ങളും, സൗത്ത് ആഫ്രിക്ക, ബ്രസീല്‍,…
Read Moreവിഭാഗം: Editorial Diary
ശബരിമലയുടെ ശുചീകരണവും വഴിപാടിന്റെ ഭാഗമാക്കി മാറ്റണം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ശബരിമലയുടെ ശുചീകരണവും വഴിപാടിന്റെ ഭാഗമാക്കി മാറ്റണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു. ജില്ലാ ഭരണകേന്ദ്രവും ഹരിത കേരള മിഷനും ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയും ചേര്‍ന്ന് ഫെഡറല്‍ ബാങ്കിന്റെ സഹായത്തോടെ നടത്തുന്ന ‘ശുചീകരണ വഴിപാട്’ പദ്ധതി പമ്പയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീര്‍ഥാടന കേന്ദ്രം ശുചിയാക്കുക എന്നത് ഭക്തരുടേയും ഉത്തരവാദിത്തമാണ്. ശുചീകരണ പദ്ധതിയില്‍ എല്ലാ തീര്‍ഥാടകരുടേയും സഹകരണം വേണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. വിശുദ്ധി സേനാംഗങ്ങളുമായി ചേര്‍ന്ന് പമ്പയില്‍ അയ്യപ്പന്റെ പൂങ്കാവനം ശുചിയാക്കുന്നതിന് തീര്‍ഥാടകര്‍ക്കും അവസരം നല്‍കുന്നതാണ് ശുചീകരണ വഴിപാട് പദ്ധതി. സ്വച്ഛം ഹരിതം ശബരിമലയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകുന്ന തീര്‍ഥാടകര്‍ക്ക് തുളസിച്ചെടി സൗജന്യമായി നല്‍കും. പമ്പയില്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകുന്നവര്‍ നടുന്ന തുളസിച്ചെടികള്‍ കൊണ്ട് തുളസി വനം സൃഷ്ടിക്കുകയാണ് ലക്ഷ്യം.…
Read Moreപെരുനാട് പഞ്ചായത്തില്‍ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി ജില്ലാ കളക്ടര്‍
സമൂഹത്തിലെ ആശ്രയമില്ലാത്തവരും, ഇതുവരെ ഒരു ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികളില്‍ ഉള്‍പ്പെട്ടില്ലാത്തവരുമായ അതിദരിദ്ര്യരെ കണ്ടെത്തി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള വാര്‍ഡുതല ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് പെരുനാട് പഞ്ചായത്തില്‍ തുടക്കമായി. മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ വിവിധ വാര്‍ഡുതല ഫോക്കസ്ഗ്രൂപ്പ് ചര്‍ച്ചകള്‍ ജില്ലാകളക്ടര്‍ ഡോ.ദിവ്യഎസ്അയ്യര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അഗതികളും അശരണരുമായ ആളുകളെ കണ്ടെത്തി അവര്‍ക്ക് സൂക്ഷ്മസംരംഭങ്ങളിലൂടെ അതിജീവനത്തിനുള്ള വഴി ഒരുക്കുന്നത് മഹത്തരമായ കര്‍മമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ സുമേഷ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി മുഖ്യപ്രഭാഷണം നടത്തി. വൈസ്പ്രസിഡന്റ് ഡി. ശ്രീകല, അംഗങ്ങളായ മോഹിനി വിജയന്‍, എം.എസ്. ശ്യാം, അജിതറാണി, മഞ്ജുപ്രമോദ്, കില ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ വി.കെ.രാജഗോപാല്‍, റിസോഴ്സ്പേഴ്സണ്‍ എന്‍.ബാലകൃഷ്ണപിള്ള, സെക്രട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. അട്ടത്തോട് ഗിരിജന്‍ കോളനി ഊരുമൂപ്പന്‍…
Read Moreഓമല്ലൂര്‍ വില്ലേജ് ഓഫീസര്‍ എസ്.കെ. സന്തോഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു
ഓമല്ലൂര്‍ വില്ലേജ് ഓഫീസര്‍ എസ്.കെ. സന്തോഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു konni vartha.com : കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്ത ഓമല്ലൂര്‍ വില്ലേജ് ഓഫീസര്‍ എസ്.കെ. സന്തോഷ് കുമാറിനെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. പോക്കുവരവിന് കൈക്കൂലി ; ഓമല്ലൂർ വില്ലേജ് ഓഫീസർ പിടിയിലായി
Read Moreകോന്നി വാര്‍ത്തയിലൂടെ പത്തനാപുരത്തും നടപടി : സെന്റ് മേരീസ് റോഡിലെ പോസ്റ്റിലെ കാട് മൂട് വെട്ടി
കോന്നി വാര്‍ത്ത ഡോട്ട് കോം : കൊല്ലം ജില്ലയിലെ പത്തനാപുരത്ത് സെന്റ് മേരിസ്സ്കൂൾ റോഡിലെ പോസ്റ്റില്‍ കാട് മൂടി കിടക്കുന്നതും അതില്‍ ഉള്ള ബള്‍ബ് കത്തി നില്‍കുന്നത് ഇലട്രിക് പോസ്റ്റിൽ ക്രിസ്തുമസ് ട്രീ ഒരുക്കി പത്തനാപുരം കെ എസ് ഇ ബി എന്ന് അജി റോഷന്‍ എന്ന ദേശവാസി എടുത്ത ചിത്രം സഹിതം കോന്നി വാര്‍ത്ത ഡോട്ട് കോം കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കുകയും ബന്ധപെട്ട അധികാരികളെ അറിയിക്കുകയും ചെയ്തു . ഇപ്പോള്‍ പോസ്റ്റില്‍ കയറിയ കാടിന്‍റെ വള്ളിമൂട് വെട്ടി കെ എസ് ഇ ബി തങ്ങളുടെ ഭാഗം കൃത്യമാക്കി .നാളെ കാട് ഉണങ്ങും . ” ഈ നന്മ ഉള്ള പ്രവര്‍ത്തി ” അഭിനന്ദനം അര്‍ഹിക്കുന്നു . മൂട് വെട്ടിയപ്പോള്‍ പോസ്റ്റില്‍ കയറിയ മഹാന്‍റെ ഇലകള്‍ കരിയും. അപ്പോള്‍ ഈ വിഷയം ഒഴിയും എന്ന്…
Read Moreകര്‍ശന നിര്‍ദേശം : കരോള്‍ സംഘങ്ങളില്‍ പരമാവധി 20 പേര്‍: കരോള്‍ സംഘങ്ങള്‍ക്കു വീടുകളില്‍ ഭക്ഷണം നല്‍കരുത്
കര്‍ശന നിര്‍ദേശം : കരോള്‍ സംഘങ്ങളില്‍ പരമാവധി 20 പേര്‍: കരോള്‍ സംഘങ്ങള്‍ക്കു വീടുകളില്‍ ഭക്ഷണം നല്‍കരുത് konnivartha.com : ക്രിസ്തുമസിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ കരോള്‍ സംഘങ്ങളില്‍ പരമാവധി 20 പേര്‍ അടങ്ങുന്ന സംഘങ്ങള്‍ പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഒമിക്രോണ്‍ ജാഗ്രതകൂടി പാലിക്കേണ്ട സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു. കരോള്‍ സംഘങ്ങള്‍ക്കു വീടുകളില്‍ ഭക്ഷണം തുടങ്ങിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, എ.ഡി.എം, ഡി.എം.ഒ, ഡി.എം ഡെപ്യൂട്ടി കളക്ടര്‍, ഡി.ഡി.പി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Read Moreജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പിലാക്കി
ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പിലാക്കി കോഴിക്കോട് ബാലുശേരി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇന്നുമുതൽ ഒരേ യൂണിഫോം. ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ഹയർ സെക്കൻഡറി സ്കൂളാണ് ബാലുശ്ശേരി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ. യൂണിഫോം ഏകീകരണത്തിൽ സ്‌കൂൾ വിദ്യാർഥികളും പിടിഎയും അധ്യാപകരും ഒറ്റക്കെട്ടായാണ് തീരുമാനം കൈകൊണ്ടത് എന്നത് അഭിമാനകരമാണ്. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസമേഖലയിലും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകുന്നതിന്റെ പുതിയ തുടക്കമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി.
Read Moreഅംഗന്‍വാടികള്‍ക്ക് പദ്ധതികളുമായി ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം
ജില്ലാ കൃഷി വിജ്ഞാന കോയിപ്രം ബ്ലോക്കിലെ 12 അംഗന്‍വാടികള്‍ക്ക് മൈക്രോഗ്രീന്‍ പദ്ധതിയും അതോടൊപ്പം ജൈവമാലിന്യങ്ങളില്‍ നിന്നും കമ്പോസ്റ്റ് നിര്‍മ്മാണ പദ്ധതിയും നടപ്പിലാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലു തോമസ് നിര്‍വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ് അനീഷ് കുമാര്‍ അധ്യക്ഷനായി. കെവികെ മേധാവിയും സീനിയര്‍ സയന്റിസ്റ്റമായ ഡോ.സി.പി റോബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി. 2020-21 സാമ്പത്തികവര്‍ഷം കോയിപ്രം ബ്ലോക്കിലെ ആറ് അംഗന്‍വാടികളില്‍ നടത്തിയ പോഷക തോട്ടം പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. കോവിഡ് കാലത്ത് കുട്ടികള്‍ക്കു വീടുകളില്‍ തന്നെ വിറ്റാമിനുകളും ധാതുക്കളും സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഇലകള്‍ സ്വയമായി ഉല്പാദിപ്പിച്ച് ഉപയോഗിക്കുവാന്‍ സാധിക്കുമെന്നതാണ് മൈക്രോഗ്രീന്റെ സവിശേഷത. ഇവ പാകമാകുന്നതിന് ഏകദേശം 7 മുതല്‍ 14 ദിവസം വരെ മതിയാകും. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഇലക്കറികളകാള്‍ പതിന്മടങ്ങാണ് മൈക്രോഗ്രീനുകളിലെ പോഷകത്തിന്റെ അളവ്. ഇതു തയ്യാറാക്കുന്നതിന് അധികം മുതല്‍മുടക്കോ…
Read Moreകല്ലാര്‍ നദിയുടെ ഉത്ഭവം : പഠനം പൂര്‍ത്തിയായി
KONNIVARTHA.COM : കല്ലാര്‍ നദിയുടെ ഉത്ഭവം തേടിയുള്ള പഠനം പൂര്‍ത്തിയായി . കോന്നി കല്ലേലി വയക്കര നിവാസിയും എം ജി യൂണിവേഴ്സിറ്റി പരിസ്ഥിതി ഗവേഷണ വിദ്യാര്‍ത്ഥിയുമായ അരുൺ ശശി. എസ്സാണ് കല്ലാറിനെ കുറിച്ചുള്ള പഠനം നടത്തിയത് . കോന്നി, റാന്നി വന ഡിവിഷനുകളിൽ ഉൾപ്പെട്ട കോന്നി, ഗൂഡാരക്കൽ എന്നീ റിസർവ് വനങ്ങളുടെ അതിർത്തി പങ്കിടുന്ന വളഞ്ഞകെട്ടി, മൈലകല്ല്, കടമമാൻകുന്ന് എന്നീ മലനിരകളിൽ നിന്നുമാണ് പമ്പയുടെ പോഷക നദിയായ കല്ലാർ ഉത്ഭവിക്കുന്നത്. പമ്പാ – കല്ലാറിന് തെക്ക് കിഴക്കായി അച്ചൻകോവിലാറിന്റ്റെ പോഷകനദിയായ അച്ചൻകോവിൽ – കല്ലാർ കടന്നു പോകുന്നു. അച്ചൻകോവിൽ- കല്ലാറിന്റ്റെ വൃഷ്ടി പ്രദേശങ്ങൾ തമിഴകവുമായി അതിർത്തി പങ്കിടുമ്പോൾ പമ്പാ – കല്ലാറിന്റ്റെ വൃഷ്ടി പ്രദേശങ്ങളെല്ലാം തന്നെ കേരളത്തിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. അറമ്പമുരുപ്പ് (822 മി), ചെളിക്കൽകാര് (997 മി), പുന്നമേട് (551 മി), പൊങ്ങാമ്പാറ (574…
Read Moreഎസ്‌സി/എസ്‌ടി വിഭാഗത്തിൽ പെട്ടവർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ദേശീയ ഹെൽപ്പ്‌ലൈൻ ആരംഭിച്ചു
എസ്‌സി/എസ്‌ടി വിഭാഗത്തിൽ പെട്ടവർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ദേശീയ ഹെൽപ്പ്‌ലൈൻ ആരംഭിച്ചു – ടോൾ ഫ്രീ നമ്പർ – 14566 കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ ഇന്ന് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ദേശീയ ഹെൽപ്പ് ലൈൻ (NHAA) ആരംഭിച്ചു. രാജ്യത്തുടനീളം “14566” എന്ന ടോൾ ഫ്രീ നമ്പറിൽ ഹെൽപ്പ് ലൈൻ ഹിന്ദിയിലും ഇംഗ്ലീഷിലും സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പ്രാദേശിക ഭാഷകളിലും ഇപ്പോൾ മുഴുവൻ സമയവും ലഭ്യമാണ്. ഹെൽപ്പ്‌ലൈൻ നമ്പർ രാജ്യത്ത് പട്ടികജാതി ,പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം1989, ശരിയായ രീതിയിൽ നടപ്പിലാക്കുന്നത് ഉറപ്പാക്കും. എല്ലാ ടെലികോം സേവന ദാതാക്കളുടെയും മൊബൈൽ കണക്ഷൻ വഴിയോ ലാൻഡ് ലൈൻ നമ്പറിൽ നിന്നോ വോയ്‌സ് കോൾ /VOIP വഴിയോ ഈ സേവനം ലഭ്യമാകും . മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്. ഹെൽപ്പ് ലൈനിന്റെ സവിശേഷതകൾ:- • പരാതികൾ പരിഹരിക്കൽ:…
Read More