KONNIVARTHA.COM : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാകുമാരി അറിയിച്ചു. ക്വാറന്റൈന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച്ച പാടില്ല. ഹൈറിസ്‌ക്് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഏഴു ദിവസം ക്വാറന്റൈന്‍ പാലിക്കുകയും ഏഴു ദിവസം സ്വയം നിരീക്ഷണത്തിലിരിക്കുകയും വേണം. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണം. സ്വയം നിരീക്ഷണത്തിലിരിക്കുന്നവര്‍ വീട്ടിലും, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പുറത്തുപോകുമ്പോഴും എന്‍ 95 മാസകോ, ഡബിള്‍ മാസകോ ഉപയോഗിക്കുക. വീട്ടിലെ പ്രായമായവര്‍, കുട്ടികള്‍, മറ്റ് രോഗബാധയുള്ളവര്‍ എന്നിവരുമായി സമ്പര്‍ക്കം ഒഴിവാക്കുക. വിവാഹം, മരണം, പൊതുപരിപാടികള്‍, മറ്റു ചടങ്ങുകള്‍ മുതലായവ ഒഴിവാക്കുക. ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍, തീയറ്ററുകള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് സ്വയം നിരീക്ഷിക്കുക. ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ക്വാറന്റൈനിലാകുകയും ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും…
Read Moreവിഭാഗം: Editorial Diary
കോന്നി അട്ടച്ചാക്കല്‍ പോസ്റ്റ് ഓഫീസിന് വൈദ്യുതി വേണ്ടേ…?
കോന്നി അട്ടച്ചാക്കല്‍ പോസ്റ്റ് ഓഫീസിന് വൈദ്യുതി വേണ്ടേ…? KONNIVARTHA.COM : കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഉള്ള കോന്നി അട്ടച്ചാക്കല്‍ പോസ്റ്റ് ഓഫീസില്‍ ഇന്നേ വരെ വൈദ്യുതി ഇല്ല . ഇക്കണ്ട കാലം അത്രയും വെളിച്ചം ഇല്ലാതെ ആണ് ഈ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിച്ചത്. ഇവിടെ ജോലി ചെയ്ത എല്ലാ ജീവനകാരെയും നാട്ടുകാര്‍ നമിക്കുന്നു . ഈ ആധുനിക യുഗത്തിലും ഇങ്ങനെ ഒരു പോസ്റ്റ് ഓഫീസ് ഇന്ത്യന്‍ സര്‍ക്കാരിന് കീഴില്‍ ഇവിടെയെ കാണൂ . 1996-97 കാലത്ത് പ്രദേശവാസി നല്‍കിയ സ്ഥലത്ത് നാട്ടുകാര്‍ പിരിവു ഇട്ടു പണിത കെട്ടിടം ആണ് ഇത് . പഴയ കാലത്തെ വാര്‍ക്ക കെട്ടിടം ആണ് . ഈ പോസ്റ്റ് ഓഫീസില്‍ മാത്രം വൈദ്യുതി ഇല്ല എന്നത് ഒരു വലിയ പോരാഴ്മ തന്നെ ആണ് . വൈദ്യുതി ലഭിക്കുവാന്‍ തടസമായി ഉള്ള എല്ലാ സാങ്കേതിക…
Read Moreവിറളി പിടിച്ച കാട്ടാന കല്ലേലി ആദിച്ചന്‍ പാറയില്‍ : മേഖലയിലെ നിരവധി തേക്ക് തൈകള്‍ നശിപ്പിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രാവിലെ ബൈക്ക് യാത്രികനെ ആക്രമിച്ച കാട്ടാന കല്ലേലി ആദിച്ചന്‍ പാറ , വയക്കര , കുമ്മണ്ണൂര്‍ ഭാഗങ്ങളില്‍ മാറി മാറി നിലയുറപ്പിച്ചു . ഇന്ന് രാവിലെ 6 മണിയോട് കൂടിയാണ് കോന്നി കല്ലേലി റോഡിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായത് ബൈക്ക് യാത്രികനെ കാട്ടാന ആക്രമിക്കുകയും ബൈക്ക് തകര്‍ക്കുകയും ചെയ്തു . വകയാർ നടുവിലത്തു ബെനടിക്ട് ജോർജ്(43) നാണ് പരിക്ക് പറ്റിയത്. വകയാറിലെ വീട്ടിൽ നിന്നും കൊക്കാത്തോട്ടിൽ ടാപ്പിങ്ങിന് പോയതാണ്. കല്ലേലി മേസ്തിരി കാനയുടെ സമീപത്തു വെച്ചു കൊമ്പനാനയുടെ മുന്നിൽ പെട്ടു. ആന ബൈക്ക് ഇടിച്ചു കളഞ്ഞതോടെ ബെനടിക്ട് റോഡിൽ വീണു. ഇയാളുടെ മുകളിലൂടെ ആന അച്ഛൻകോവിൽ ആറ്റിൽ ചാടി വനത്തിൽ കയറി. പരിക്ക് പറ്റിയ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആറിന് അക്കരെ തേക്ക് കൂപ്പാണ് .അവിടെയാണ് ആന…
Read Moreകല്ലേലിയിൽ കാട്ടാനയുടെ ആക്രമണം :ഒരാൾക്ക് പരിക്ക്, ബൈക്ക് തകർത്തു
Konnivartha :കോന്നി കല്ലേലി റോഡിൽ കാട്ടാനയുടെ ആക്രമണം. ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു. ബൈക്കും ആന തകർത്തു. വകയാർ നടുവിലത്തു ബെനടിക്ട് ജോർജ്(43) നാണ് പരിക്ക് പറ്റിയത്. വകയാറിലെ വീട്ടിൽ നിന്നും കൊക്കാത്തോട്ടിൽ ടാപ്പിഗിന് പോയതാണ്. കല്ലേലി മേസ്തിരി കാനയുടെ സമീപത്തു വെച്ചു കൊമ്പനാനയുടെ മുന്നിൽ പെട്ടു. ആന ബൈക്ക് ഇടിച്ചു കളഞ്ഞതോടെ ബെനടിക്ട് റോഡിൽ വീണു. ഇയാളുടെ മുകളിലൂടെ ആന അച്ഛൻകോവിൽ ആറ്റിൽ ചാടി വനത്തിൽ കയറി. പരിക്ക് പറ്റിയ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Read Moreസംസ്ഥാനത്ത് മുന്‍കരുതലിന് ഡി.ജി.പിയുടെ നിര്‍ദ്ദേശം : ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം
ആലപ്പുഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ. സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും. പ്രശ്നസാധ്യതയുളള സ്ഥലങ്ങളില്‍ ആവശ്യമായ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തും. വാറന്‍റ് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
Read Moreഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു
ഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു ഗജ രാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു.ഒരു മാസത്തിനിടെ മംഗലാംകുന്ന് ആനത്തറവാട്ടിൽ നിന്നും വിടവാങ്ങുന്ന മൂന്നാമത്തെ ഗജവീരനാണ് രാമചന്ദ്രൻ. നേരത്തെ മംഗലാം കുന്ന് രാജൻ, മംഗലാം കുന്ന് കർണൻ, മംഗലാംകുന്ന് ഗജേന്ദ്രൻ എന്നീ ആനകൾ ചരിഞ്ഞിരുന്നു.പാലക്കാട് ജില്ലയിൽ ഇനി അവശേഷിക്കുന്നത് 29 ആനകളാണ്.
Read Moreസീതത്തോട് ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും കോട്ടമണ്‍പാറ-പാണ്ഡ്യന്‍പാറ റോഡിന്റെയും നിര്‍മാണോദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു
പാവപ്പെട്ടവരുടെ മുന്നേറ്റത്തിന് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നു: മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ സമൂഹത്തിലെ പാവപ്പെട്ടവരുടെ മുന്നേറ്റത്തിന് പ്രത്യേക ശ്രദ്ധ നല്‍കി ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സീതത്തോട് ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും, 2.48 കോടി രൂപ മുടക്കി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കോട്ടമണ്‍പാറ-പാണ്ഡ്യന്‍പാറ റോഡിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും മുന്‍നിരയിലെത്തിക്കാന്‍ വിവിധ കര്‍മ്മ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. സീതത്തോട്ടില്‍ ഷോപ്പിംഗ് കോംപ്ലക്സ് കുറഞ്ഞത് അന്‍പത് വര്‍ഷം മുന്നില്‍ കണ്ടുള്ള വീക്ഷണത്തോടെയാണ് നിര്‍മിക്കുന്നതെന്ന്് അറിയുന്നതില്‍ സന്തോഷമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ത്രീപക്ഷ നവ കേരളം എന്ന പരിപാടി കുടുംബ ശ്രീയുമായി ബന്ധപ്പെട്ട് ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ്. സ്ത്രീ സമൂഹത്തിന്റെ പുരോഗമനപരമായ മുന്നേറ്റമാണ് ഇതിലൂടെ…
Read Moreപ്രതിയെ തേടിപ്പോയ വള്ളം മറിഞ്ഞു; ഒരു പൊലീസുകാരൻ മരിച്ചു
തിരുവനന്തപുരം വർക്കല ശിവഗിരിയിൽ പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വള്ളം മറിഞ്ഞു. പോത്തൻകോട് കൊലപാതക കേസിലെ പ്രതിയെ പിടിക്കാൻ എത്തിയ സംഘത്തിന്റെ വള്ളമാണ് മറിഞ്ഞത്. സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു. പനയിൽക്കടവ് പാലത്തിന് സമീപമാണ് അപകടം. സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ കണ്ടെത്താൻ എത്തിയ സംഘത്തിന്റെ വള്ളം മറിയുകയായിരുന്നു. വർക്കല സിഐ അടക്കം നാലുപേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. മൂന്നുപേർ നീന്തിരക്ഷപ്പെട്ടു. എന്നാൽ എസ്.എ.പി ബറ്റാലിനിൽ നിന്ന് നിയോഗിച്ച ആലപ്പുഴ സ്വദേശി ബാലവിനെ കാണാതായി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തെരച്ചിലിൽ ബാലുവിനെ കണ്ടെത്തി. വള്ളം മറിഞ്ഞതിന് സമീപത്തു നിന്നുമാണ് കണ്ടെത്തിയത്. ബാലുവിനെ ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. എസ്.എ.പി ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ എസ് ബാലുവിന്‍റെ നിര്യാണത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അനുശോചിച്ചു. ഇക്കഴിഞ്ഞ…
Read Moreകോന്നി പഞ്ചായത്തില്‍ എ ഇ ഇല്ല : പകരക്കാരന്‍ ഒപ്പ് ഇടുന്നില്ല
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തില്‍ ഇപ്പോള്‍ എ ഇ ഇല്ല .അത് ഭരണസമിതി സമ്മതിക്കും . പകരം വന്ന ആള് ഒരു അനുമതിയും നല്‍കുന്നില്ല . കോന്നിയിലെ കെട്ടിട നിര്‍മ്മാണം പൂര്‍ണ്ണമായും നിലച്ചു . എ ഇ അവധി എടുത്തോ ,അതോ എവിടെ പോയി ,പകരം ഉള്ള ആള് കൃത്യമായി ജോലി നോക്കണം .ഇല്ലെങ്കില്‍ സ്ഥാനം ഒഴിയണം . ഭരണ സമിതി ഇടപെടുക .പഞ്ചായത്തിലെ എ ഇ യെ സ്ഥലം മാറ്റുകയും പകരം വള്ളിക്കോട് നിന്നും ഇറക്കുമതി ചെയ്ത പകരക്കാരനെ നിയമിച്ചു . ഈ പകരക്രകാനെ ഈ നാടിന് വേണ്ട .ഒപ്പിടുന്നില്ല എന്ന് വ്യാപക ആക്ഷേപം . വികസനം വേണം കോന്നിയില്‍ .കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുക .പഞ്ചായത്തിന് ലഭിക്കേണ്ട കെട്ടിട നികുതി പോലും തടയുന്ന അഭ്യാസം കോന്നി വേണ്ട .…
Read More