സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസായിരുന്നു. അര്‍ബുദ ബാധിതനായിരിക്കെ കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്. കണ്ണകി എന്ന ജയരാജ് ചിത്രത്തിലൂടെയാണ് കൈതപ്രം വിശ്വനാഥന്‍ സ്വതന്ത്ര സംഗീത സംവിധായകനായി എത്തുന്നത്. ‘തിളക്കം’, ‘കണ്ണകി’ ഉള്‍പ്പെടെ ഇരുപത്തോഞ്ചളം ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മികച്ച പശ്ചാത്തല ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പരേതരായ കണ്ണാടി കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി കണ്ണൂര്‍ ജില്ലയിലെ കൈതപ്രം ഗ്രാമത്തില്‍ 1963ലാണ് ജനനം. തിരുവനന്തപുരം സംഗീത കോളജിലായിരുന്നു വിദ്യാഭ്യാസം. തിളക്കം സിനിമയിലെ സാറേ സാറേ സാമ്പാറേ, കരിനീലക്കണ്ണഴകീ…,എന്നു വരും നീ…, വേളിക്കു വെളുപ്പാന്‍ കാലം.., ഇനിയൊരു ജന്മമുണ്ടെങ്കില്‍.., കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹത്തിന്റേതാണ്. സംഗീത ആല്‍ബങ്ങളും കൈതപ്രം വിശ്വനാഥന്റേതായുണ്ട്. കൈതപ്രം…
Read Moreവിഭാഗം: Editorial Diary
സംസ്ഥാനത്ത് 7674 ഗുണ്ടകള്‍ അറസ്റ്റിലായി
അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് കൃത്യമായി സന്ദര്‍ശനം നടത്തി പ്രര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് സോണല്‍ ഐ.ജിമാര്‍, റേഞ്ച് ഡി ഐ ജിമാര്‍ ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി തൊഴില്‍ വകുപ്പിന്‍റെ ആവാസ് പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കാം. പോലീസ് ആസ്ഥാനത്തും ഓണ്‍ലൈനിലുമായി ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി വിവിധ ജില്ലകളില്‍ റെയ്ഡ് ഉള്‍പ്പെടെയുളള പോലീസ് നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് 7674 സാമൂഹിക വിരുദ്ധര്‍ അറസ്റ്റിലായി. 7767 വീടുകള്‍ റെയ്ഡ് ചെയ്തു. 3245 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദ് ചെയ്തു. കാപ്പ നിയപ്രകാരം 175 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുണ്ടകള്‍ക്കെതിരെ നടത്തി വരുന്ന റെയിഡുകള്‍ ശക്തമായി മുന്നോട്ട്…
Read Moreപത്തനംതിട്ടയില്‍ 4 പേര്‍ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു
ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോർജ് konnivartha.com : സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. പത്തനംതിട്ട ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ രണ്ട് പേർ (32), (40) യു.എ.ഇ.യിൽ നിന്നും, ഒരാൾ അയർലൻഡിൽ നിന്നും (28) വന്നതാണ്. ഒരാൾക്ക് (51) സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച ആൺകുട്ടി (9) ഇറ്റലിയിൽ നിന്നും മറ്റൊരാൾ (37) ഖത്തറിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാൾ (48) ടാൻസാനിയയിൽ നിന്നാണെത്തിയത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 64 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു.
Read Moreഒമിക്രോണ്‍: കേരളത്തില്‍ 30 മുതല്‍ ജനുവരി രണ്ടുവരെ രാത്രികാല നിയന്ത്രണം
ഒമിക്രോണ്‍: കേരളത്തില്‍ 30 മുതല്‍ ജനുവരി രണ്ടുവരെ രാത്രികാല നിയന്ത്രണം konnivartha.com : നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം ( രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ) ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. പുതുവത്സരാഘോഷം ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടം ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി അണിനിരത്തും. സംസ്ഥാനത്തു 98 ശതമാനം…
Read Moreകലഞ്ഞൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താലിന് ജനകീയ പൌര സമിതി ആഹ്വാനം ചെയ്തു
കലഞ്ഞൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താലിന് ജനകീയ പൌര സമിതി ആഹ്വാനം ചെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ പഞ്ചായത്തിലെ അനധികൃത പാറമട ,ക്രഷര്‍ യൂണിറ്റുകള്‍ നിര്‍ത്തലാക്കണം എന്ന് കലഞ്ഞൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജനകീയ പൌര സമിതി ആവശ്യപ്പെട്ടു . കലഞ്ഞൂര്‍ പഞ്ചായത്ത് മേഖലയില്‍ ഉള്ള ഇഞ്ചപ്പാറ ,കല്ലുവിള എന്നീ ഗ്രാനൈറ്റ്കള്‍ക്ക് നല്‍കിയ ലൈസന്‍സ് ഉടനടി പിന്‍ വലിക്കണം എന്നും സംഘടന ആവശ്യം ഉന്നയിച്ചു . ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഈ മാസം 29 നു രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കലഞ്ഞൂര്‍ മേഖലയില്‍ ഹര്‍ത്താല്‍ നടത്തുവാന്‍ ജനകീയ പൌര സമിതി തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു
Read Moreഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍
എല്ലാ മാനവര്‍ക്കും കോന്നി വാര്‍ത്ത ഡോട്ട് കോം , കൊച്ചി വാര്‍ത്ത ഡോട്ട് കോം, എല്‍സ ന്യൂസ് ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍
Read Moreപ്രത്യാശയോടെ അട്ടച്ചാക്കല്‍ നിവാസികള്‍ : പോസ്റ്റ് ഓഫീസിന് ഇനി എങ്കിലും വെളിച്ചം കിട്ടണം
കോന്നി വാര്‍ത്ത ഡോട്ട് കോം :(KONNIVARTHA.COM ): കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഉള്ള കോന്നി അട്ടച്ചാക്കല്‍ പോസ്റ്റ് ഓഫീസില്‍ ഇന്നേ വരെ വൈദ്യുതി ഇല്ല എന്നുള്ള കോന്നി വാര്‍ത്ത ഡോട്ട് കോം വാര്‍ത്ത സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കുവാന്‍ പോസ്റ്റല്‍ ഡിവിഷന്‍ കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ പത്തനംതിട്ട ഡിവിഷന് നിര്‍ദേശം നല്‍കി . പോസ്റ്റ് ഓഫീസില്‍ ഇന്നേ വരെ വൈദ്യുതി ഇല്ലെന്നു കോന്നി വാര്‍ത്ത കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കി .പ്രദേശ വാസിയായ രാജേഷ് പേരങ്ങാട്ട് വാര്‍ത്തയുടെ ലിങ്ക് സഹിതം ചീഫ് പോസ്റ്റ് മാസ്റ്റര്‍ക്ക് ഇമെയില്‍ വഴി അയച്ചു കൊടുത്തു . ഉടന്‍ തന്നെ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഇടപെടുകയും എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ പത്തനംതിട്ട ജില്ലാ പോസ്റ്റല്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് . ഇക്കണ്ട കാലം അത്രയും വെളിച്ചം…
Read Moreക്രിസ്തുമസ് പ്രതീക്ഷയായി കോന്നി എംഎല്‍എയുടെ കരുതല്‍ ഭവന പദ്ധതി നിര്‍മാണം പൂര്‍ത്തിയായ ആദ്യ വീട് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കുടുംബത്തിന് കൈമാറി
konnivartha.com : തിരുപ്പിറവിയുടെ പ്രതീകമായി പുല്‍ക്കൂടൊരുക്കി നാടാകെ കാത്തിരിക്കുമ്പോള്‍ സീതത്തോട്ടിലെ ഭവന രഹിതനായ രാമചന്ദ്രന് വീടൊരുക്കി നല്കി കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ് കുമാര്‍. കോന്നി നിയോജക മണ്ഡലം കേന്ദ്രീകരിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കരുതല്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സീതത്തോട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ വാലുപാറ ഉറുമ്പിനിയില്‍ വാലുപറമ്പില്‍ വീട്ടില്‍ രാമചന്ദ്രനും കുടുംബത്തിനും പുതിയ വീടു നിര്‍മിച്ചു നല്കിയത്. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചത്. രാമചന്ദ്രനും ഭാര്യയും മകളും അടങ്ങുന്നതാണ് കുടുംബം. മനോദൗര്‍ബല്യം അനുഭവിക്കുന്ന രാമചന്ദ്രന് അടച്ചുറപ്പുള്ള വീട് നിര്‍മിച്ചു നല്‌കേണ്ടത് സമൂഹത്തിന്റെ അടിയന്തിര കടമയാണെന്നു തിരിച്ചറിഞ്ഞാണ് കരുതല്‍ പദ്ധതിയുടെ ഭാഗമായി ഈ കുടുംബത്തെ തെരഞ്ഞെടുത്തത്. നല്ല മനസുണ്ടെങ്കില്‍ മാത്രമേ ഇത്തരം മഹത്തായ കര്‍മങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയൂ എന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. മാതൃകാപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്…
Read Moreഇന്ത്യയില്‍ തന്നെ ആദ്യമായി ട്രൈബല്‍ സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിതരണം ചെയ്ത് അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂള്‍
ഇന്ത്യയില്‍ തന്നെ ആദ്യമായി ട്രൈബല്‍ സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിതരണം ചെയ്ത് അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂള്‍ അട്ടത്തോട് ഗവ. സ്‌കൂളിന് നിലയ്ക്കലില്‍ പുതിയ സ്ഥിരം കെട്ടിടത്തിന് നടപടികള്‍ പൂര്‍ത്തിയായി വരുന്നു: ജില്ലാ കളക്ടര്‍ konnivartha.com : അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിതരണം ചെയ്തു. രാജ്യത്ത് തന്നെ ആദ്യമായി ട്രൈബല്‍ സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിതരണം ചെയ്തത് അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍.പി സ്‌കൂളിലാണ്. അട്ടത്തോട് ഗവ. സ്‌കൂളിന് നിലയ്ക്കലില്‍ പുതിയ സ്ഥിരം കെട്ടിടത്തിന് നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു. സ്‌കൂളിനായി ഒരേക്കര്‍ പത്ത് സെന്റോളം വരുന്ന ഭൂമി വനം വകുപ്പ് ഏറ്റെടുത്ത് വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന് കെട്ടിടത്തിനായി…
Read Moreപാക്കനാര്‍തുള്ളല്‍ വിഭാഗത്തില്‍ ഫെല്ലോഷിപ്പിന് അര്‍ഹനായി കോന്നി നിവാസി മനീഷ്.വി. ജി
KONNIVARTHA.COM : നാട്ടോര നാട്ടീണത്തെയും ആടി പഠിച്ച ചോടിനെയും നെഞ്ചിലേറ്റിയ പ്രിയപ്പെട്ട മനീഷ്.വിജി. ഇന്ന് ദേശത്തിനെറേ അഭിമാനമാകുന്നു. പാക്കനാര്‍തുള്ളല്‍ വിഭാഗത്തില്‍ കേരള സംസ്കാരിക വകുപ്പ്ഏര്‍പ്പെടുത്തിയ വജ്രജൂബിലി ഫെല്ലോഷിപ്പിന് അര്‍ഹനായ മനീഷ് വി.ജി ചെറുപ്പക്കാലം മുതലേ കലാരംഗത്ത് സജീവസാന്നിദ്ധ്യമാണ്. ശാസ്ത്രീയമായി സംഗീതം ആഭ്യസിക്കാതെ പാട്ടുകളങ്ങളെ പൊലിപ്പിച്ച ഈ കലാകാരന്‍ കേരളത്തിനകത്തും പുറത്തും പാക്കനാര്‍ തുള്ളല്‍ പതിനഞ്ചുവര്‍ഷത്തിലേറെയായി ചോടുവെച്ചും പാടിയും പ്രചരിപ്പിച്ചു വരുന്നു. പാക്കനാരുടെ ജീവചരിത്രമാണ് പാക്കനാര്‍ തുള്ളലില്‍ പ്രതിപാദിക്കുന്നത്. .ബാധദോഷങ്ങൾ അകറ്റാൻ നമ്മുടെ ദേശവഴികളില്‍ ഇതു പാടിച്ചിരുന്നു. ഈറകൊണ്ട് ത്രികോണാകൃതിയിൽ പരമ്പ് നിർമ്മിച്ച് അതിൽ കോലം വരയ്ക്കും. കോലത്തെയും കോലം എടുക്കുന്നയാളെയും കുരുത്തോല കൊണ്ട് അലങ്കരിക്കും. കൈത്താളം, പറ, തുടി, കരു, തപ്പ് എന്നിവയാണ് വാദ്യോപകരണങ്ങൾ. പിതാവ് ഗോപാലനാശാന്‍ ഗ്രാമത്തിലെ അനുഷ്ഠാനകലകള്‍ക്ക് ഏറെ പ്രചാരം നല്‍കിയതാണ്.അദേഹത്തിന്റെ ശിഷ്യസംബത്ത് ഏറേ വലുതാണ്.അച്ഛനൊടൊപ്പം അവതരിപ്പിക്കുന്ന കാലത്ത് വലിയ പ്രചാരമുണ്ടായിരുന്ന കലയാണ് ഇന്ന്…
Read More