konnivaartha.com : ഈ പൊടി മൂലം ജനം തുമ്മി ചാകുന്നു. ജന പ്രതിനിധികള്‍ പോലും പ്രതികരണം ഇല്ല.സത്യത്തില്‍ കോന്നി ടൌണ്‍ താലൂക്ക് ഓഫീസ് റോഡിലെ പൊടി മൂലം അപസ്മാരം പോലും ഉണ്ടാകുന്നു . കോന്നി എം എല്‍ എ ഓഫീസ് , ആശുപത്രി , ആധാരം എഴുത്ത് സ്ഥാപനം .മെഡിക്കല്‍ സ്റ്റോര്‍ , മറ്റു സ്ഥാപനം എല്ലാം ഉള്ള ഒരു റോഡ് ആണ് . റോഡ് പണിയ്ക്ക് വേണ്ടി ഇളക്കി .ഇളക്കല്‍ മാത്രം ഉള്ളൂ കോന്നിയില്‍ പാകപെടുത്തല്‍ ഇല്ല . കനത്ത വേനലില്‍ പൊടി ശല്യം . അധികാരികള്‍ ആരും ഇല്ല .ഒടുവില്‍ ഈ റോഡ് വശത്തുള്ള കച്ചവട സ്ഥാപന ആളുകള്‍ വെള്ളം തളി തുടങ്ങി . വെള്ളം തളിച്ച് തളിച്ച് വ്യാപാരികള്‍ മടുത്തു . കോന്നി അഗ്നി ശമന വിഭാഗം വാഹനവുമായി…
Read Moreവിഭാഗം: Editorial Diary
പോലീസ് തലപ്പത്ത് അഴിച്ചു പണി; ഹർഷിത അട്ടല്ലൂരി ഇന്റലിജൻസ് ഐജി, ആർ.നിശാന്തിനി തിരുവനന്തപുരം റേഞ്ച് ഡിഐജി
പോലീസ് തലപ്പത്ത് അഴിച്ചു പണി; ഹർഷിത അട്ടല്ലൂരി ഇന്റലിജൻസ് ഐജി, ആർ.നിശാന്തിനി തിരുവനന്തപുരം റേഞ്ച് ഡിഐജി ക്രമസമാധാന ചുമതലയുള്ള ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരിയെ ഇൻ്റലിജൻസിലേക്ക് മാറ്റി. പി.പ്രകാശിനെ ദക്ഷിണമേഖല ഐജിയായും ആർ.നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായി നിയമിച്ചു. ജില്ലാ പൊലീസ് മേധാവിമാർക്കും മാറ്റമുണ്ട്. ജി.സ്പർജൻകുമാറാണ് തിരുവനന്തപുരം കമ്മിഷണർ.ആറ് ഡിഐജിമാരെ ഐജി റാങ്കിലേക്ക് പ്രമോട്ട് ചെയ്തിട്ടുണ്ട്. ഐജി റാങ്കിലേക്ക് എത്തിയ അനൂപ് കുരുവിള ജോണിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിൽ നിയമിച്ചു. ട്രാഫിക്കിൻ്റെ ചുമതലയും അദ്ദേഹത്തിനാവും. കെ.സേതുരാമനെ പൊലീസ് അക്കാദമിയിൽ നിയമിച്ചു. കെപി ഫിലിപ്പിന് ക്രൈംബ്രാഞ്ചിൽ നിയമനം കിട്ടി. പ്രമോഷൻ ലഭിച്ച നിലവിലെ കമ്മീഷണർ എ.വി.ജോർജ് ഇവിടെ തുടരും.
Read Moreമൗണ്ടനീയറിംഗ് അസോസിയേഷന്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് നടന്നു
konnivartha.com :മൗണ്ടനീയറിംഗ് അസോസിയേഷന്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് 2021-22 ചുട്ടിപ്പാറയില്‍ ജില്ലാ സ്‌പോഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മൗണ്ടനീയറിംഗ് സാധ്യതകള്‍ പ്രയോജനപ്പെടുത്തി സാഹസിക പ്രവര്‍ത്തനങ്ങളിലൂടെ ഏത് പ്രശ്‌നങ്ങളെയും അതിജീവിച്ച് മുന്നേറാന്‍ കുട്ടികളെ തയ്യാറാക്കുന്നതിനും ആത്മവിശ്വാസവും ധീരതയും വളര്‍ത്താന്‍ ലക്ഷ്യമിട്ട് വഞ്ചിപൊയ്കയില്‍ സ്ഥിരം പരിശീലന കേന്ദ്രം ആരംഭിക്കുമെന്ന് ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച ട്രക്കിംഗ് ട്രയിനിംഗ് ഫയര്‍ ഫോഴ്‌സ് കേന്ദ്രം സന്ദര്‍ശിച്ച് ചുട്ടിപ്പാറയിലെത്തി വിവിധ പരിശീലനങ്ങളും ടെസ്റ്റുകളും നടത്തി.ജില്ലാ പ്രസിഡന്റ് സുനില്‍ മംഗലത്ത്, സെക്രട്ടറി എസ്.പ്രേം, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.ജി.റെജി, വി.ഉല്ലാസ്, രാജി രജികുമാര്‍, അബ്ദുള്‍ ഖാദര്‍, വി.ആര്‍.അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreപോലീസ് നടപടി ശക്തം; വധശ്രമക്കേസിലേത് ഉള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റില്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ക്കും ഗുണ്ടാ ആക്രമണങ്ങള്‍ക്കും മറ്റും എതിരെയുള്ള പോലീസ് നടപടി തുടരുന്നു. വധശ്രമകേസുകളിലും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായ യുവാവ് അടക്കം എട്ടു പേര്‍ പിടിയില്‍. കൂടാതെ വ്യാപകമായി മുന്‍കരുതല്‍ അറസ്റ്റും ഉണ്ടായി. 11 പോലീസ് സ്റ്റേഷനുകളിലായി 18 ആളുകളെ മുന്‍കരുതലായി അറസ്റ്റ് ചെയ്തുവെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. ഇത്തരം പോലീസ് നടപടികള്‍ വരും ദിവസങ്ങളില്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിരവധി കേസിലെ പ്രതി ഒളിവില്‍ കഴിയവേ വലയിലായി രണ്ട് വധശ്രമ കേസ്, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതിയും നിലവില്‍ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ട ആളുമായ റാന്നി മുക്കാലുമണ്‍ തുണ്ടിയില്‍ വീട്ടില്‍ വിശാഖ് (27) തമിഴ്‌നാട്ടിലെ…
Read Moreമുംബൈയില്‍ ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രത
konnivartha.com : ഖലിസ്ഥാന്‍ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്ന് സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അവധിയില്‍ പോയ പോലീസ് ഉദ്യോഗസ്ഥരോട് അവധി റദ്ദാക്കി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി. ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് മുംബൈ പോലീസിന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.മുംബൈയിലെ പ്രധാന റെയില്‍ വേ സ്റ്റേഷനുകളില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കുമെന്ന് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍, ബാന്ദ്ര ചര്‍ച്ച്‌ഗേറ്റ്, കുര്‍ള തുടങ്ങിയ സ്‌റ്റേഷനുകളിലാണ് അതീവ ജാഗ്രതയുള്ളത്.
Read Moreതോന്നും പടി വില : ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം : ഹോട്ടലുകളിൽ ഭക്ഷണ വില അനിയന്ത്രിതമായി വർധിക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഹോട്ടലുകളിലെ ഭക്ഷണ വില നിയന്ത്രിക്കുമെന്നും ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അറിയിച്ചു. മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ഭക്ഷണവില ദൈനംദിനം വർധിപ്പിക്കുന്നതായി ജനങ്ങളിൽ നിന്ന് സർക്കാരിന് പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർമാർക്കും ലീഗൽ മെട്രോളജി വകുപ്പിനും മന്ത്രി നിർദ്ദേശം നൽകി. \സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വിലവിവരപട്ടിക കൃത്യമായി പ്രദർശിപ്പിച്ചിട്ടില്ലെന്നും പരാതികളുണ്ട്. ഇത്തരക്കാർക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
Read Moreകോന്നിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുവാവ് അറസ്റ്റില്‍
കോന്നിയില്‍ പെണ്‍കുട്ടിയെ തട്ടിക കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രായപൂര്‍ത്തിയാകാത്ത തട്ടിക്കൊണ്ടുപോയതിന് കോന്നി പോലീസ് നവംബര്‍ 25 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കാമുകനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കാണാതായതിന് എടുത്ത കേസ്, പിന്നീട് പെണ്‍കുട്ടിയെ ബൈക്കില്‍ വന്ന് വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ജില്ലയില്‍ പോലീസ് നടപടി ശക്തം; വ്യാപക അറസ്റ്റ് കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാനും, സംഘടിത കുറ്റകൃത്യങ്ങളും മറ്റും തടയുന്നതിനും ജില്ലയില്‍ ശക്തമായ പോലീസ് നടപടി പത്തനംതിട്ടയില്‍ തുടരുന്നു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ അറസ്റ്റ് ജില്ലയില്‍ വ്യാപകമായി നടന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി കഴിഞ്ഞദിവസം 21 പേരെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. വരും ദിവസങ്ങളിലും നടപടി തുടരും. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള യാത്രാവിലക്കും…
Read Moreഒമിക്രോൺ; നിയന്ത്രണങ്ങളിൽ നിന്ന് ശബരിമല ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കി
കേരളത്തിൽ ഇന്ന് രാത്രി മുതല്‍ ആരംഭിക്കുന്ന രാത്രികാല നിയന്ത്രണത്തിൽ നിന്ന് ശബരിമല ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കി. ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഡിസംബർ 30 രാത്രി മുതൽ ജനുവരി 2 വരെയുളള നിയന്ത്രണങ്ങളിൽ നിന്നാണ് ശബരിമല ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കിയത്. സംസ്ഥാനത്ത് ഇന്ന് മുതൽ ജനുവരി രണ്ട് വരെ ഏർപ്പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങൾ ദേവാലയങ്ങൾക്കും ബാധകമാക്കിയിരുന്നു. രാത്രി പത്ത് മുതൽ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിർദ്ദേശം.
Read MoreIndian Army Establishes Quantum Laboratory at Mhow (MP)
The Indian Army is making steady, yet significant strides in the field of emerging technology domains. The Army, with support from the National Security Council Secretariat (NSCS) has recently established the Quantum Lab at Military College of Telecommunication Engineering, Mhow (MP) MCTE to spearhead research and training in this key developing field. Gen MM Naravane, the Chief of Army Staff was briefed on the facility during his recent visit to Mhow. Indian Army has also established an Artificial Intelligence (AI) Centre at the same institution with over 140…
Read Moreപത്തനംതിട്ട ജില്ലയിലുടനീളം പോലീസിനെ വിന്യസിച്ചു:പോലീസ് നടപടി ശക്തം: വ്യാപകമായ അറസ്റ്റ്
പത്തനംതിട്ട ജില്ലയിലുടനീളം പോലീസിനെ വിന്യസിച്ചു:പോലീസ് നടപടി ശക്തം: വ്യാപകമായ അറസ്റ്റ് നിയമ ലംഘനം കണ്ടാല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ 04682 222600 ഫോണ്‍ നമ്പരിലേക്ക് ബന്ധപ്പെടാം KONNIVARTHA.COM : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ ജില്ലയിലുടനീളം പോലീസിനെ വിന്യസിച്ചു. പോലീസ് സബ് ഡിവിഷന്‍ തലങ്ങളില്‍ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പോലീസിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം. അഞ്ച് പോലീസ് സബ് ഡിവിഷനുകളിലായി അഞ്ച് ഡി.വൈ.എസ്.പിമാര്‍ മേല്‍നോട്ടം വഹിക്കും. എല്ലാ പോലീസ് സ്റ്റേഷനുകളിലും എസ്.എച്ച്.ഒ മാരുടെ നേതൃത്ത്വത്തിലുള്ള മൊബൈല്‍ പട്രോളിങ്ങിന് പുറമെ എസ്.ഐമാരെയോ എ.എസ്.ഐമാരെയോ പട്രോളിങ്ങിന് നിയോഗിച്ചിട്ടുണ്ട് കൂടാതെ 32 ബൈക്ക് പട്രോളിങ് സംഘവും നിരത്തില്‍ മുഴുവന്‍ സമയവും ഉണ്ടാവും. സ്റ്റേഷന്‍ മൊബൈലുകള്‍, ട്രാഫിക് യൂണിറ്റ് വാഹനങ്ങള്‍, ഹൈവേ വാഹനങ്ങള്‍ എന്നിവ പട്രോളിംഗ് നടത്തും. മൊബൈല്‍, ബൈക്ക്, ഫുട്ട് പട്രോളിങ് സംഘങ്ങളിലും പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജില്ലയിലാകെ…
Read More