KONNIVARTHA.COM : നിരവധി പ്രൊഫഷണൽ നാടകട്രൂപ്പുകളിൽ 25 വർഷമായി അഭിനയത്തികവോടെ നിറഞ്ഞുനിന്ന നടിയാണ് ഇലവുംതിട്ട കല്ലമ്പറമ്പിൽ ബ്രഹ്മനിവാസിൽ രമണി സുരേന്ദ്രൻ (50). പക്ഷെ കാലമിത്രയായിട്ടും കയറിക്കിടക്കാൻ അടച്ചുറപ്പുള്ള സ്വന്തം വീട് സ്വപ്നം മാത്രമായിരുന്നു ഈ നാടകപ്രതിഭയ്ക്ക്. 15 വർഷമായി സ്വന്തം പേരിൽ എഴുതാത്ത രണ്ട് സെന്റ് വസ്തുവിലെ കുടുംബവീടിനു സമീപം ഓലയും ഷീറ്റും കൊണ്ട് തട്ടിക്കൂട്ടപ്പെട്ട കൂരയിലായിരുന്നു അവരുടെ ഇതുവരെയുള്ള വാസം. എന്നാൽ ഇന്നുമുതൽ രമണിക്ക് സുരക്ഷിതബോധത്തോടെ ഉറങ്ങാം. ഇലവുംതിട്ട ജനമൈത്രി പോലീസിനൊപ്പം സുമനസ്സുകൾ ചേർന്ന് അവരുടെ സ്വപ്നം സാക്ഷാൽക്കരിച്ചുനൽകിയിരിക്കുകയാണ്.മഴയും വെയിലുമൊക്കെ തീർത്ത പ്രതിസന്ധികളിൽ ഏതു നിമിഷവും പൊളിഞ്ഞുവീഴുമെന്ന സ്ഥിതിയിൽ നിന്നും ശാശ്വതമായ രക്ഷ തേടി ഇക്കാലയളവിൽ രമണി പലരേയും സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഇലവുംതിട്ട ജനമൈത്രി പോലീസിനെ തന്റെ ദുരവസ്ഥ അറിയിക്കുമോ എന്ന് പൊതുപ്രവർത്തകയായ രമയോട് അന്വേഷിച്ചു. തുടർന്ന് രമ പോലീസിനെ സമീപിച്ചതോടെയാണ്…
Read Moreവിഭാഗം: Editorial Diary
കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡി വൈ എഫ് ഐയുടെ പ്രതിഷേധ സമരം
“കോന്നി വാര്‍ത്ത ഡോട്ട് കോം ഇമ്പാക്റ്റ്” കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡി വൈ എഫ് ഐയുടെ പ്രതിഷേധ സമരം KONNIVARTHA.COM : കോന്നി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കേംപ്ളക്സിലെ ശൗചാലയങ്ങൾ തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. കോന്നി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. കോന്നി മേഖലാ കമ്മറ്റിയുടെ നേത്യത്വത്തിലാണ് പ്രതിഷേധ സമരം നടത്തിയത്.ഡി.വൈ.എഫ്.ഐ.ഏരിയ കമ്മറ്റി അംഗങ്ങളായ ശ്രീഹരി, ഷിജു, മേഖലാ പ്രസിഡൻ്റ് പ്രജിത എന്നിവർ നേതൃത്വം നല്കി. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുമായി നടത്തിയ ചർച്ചയെ തുടർന്ന് പ്രശ്നം രണ്ടു ദിവസത്തിനകം പരിഹാരം ഉണ്ടാകൂമെന്ന് ഉറപ്പിനേ തുടർന്ന് സമരം അവസാനിപ്പിച്ചത്. വിഷയം പൊതു ജന ശ്രദ്ധയില്‍ കൊണ്ടുവന്നത് “കോന്നി വാര്‍ത്ത ഡോട്ട് കോം” ആണ് . കോന്നി പഞ്ചായത്ത്” വക “പ്രൈവറ്റ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കെട്ടിടത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശുചി…
Read Moreപ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശുചി മുറി ഇല്ല :കോന്നി പഞ്ചായത്ത് പ്രൈവറ്റ് ഷോപ്പിംഗ് കെട്ടിടത്തിലെ വനിതകള്‍ ദാ സമരത്തില്‍
പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശുചി മുറി ഇല്ല :കോന്നി പഞ്ചായത്ത് പ്രൈവറ്റ് ഷോപ്പിംഗ് കെട്ടിടത്തിലെ വനിതകള്‍ ദാ സമരത്തില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്ത്” വക “പ്രൈവറ്റ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കെട്ടിടത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശുചി മുറി ഇല്ല . താലൂക്ക് വികസന സമിതി യോഗം നടന്ന താലൂക്ക് ഓഫീസില്‍ വനിതകള്‍ പ്രതിക്ഷേധ സമരം നടത്തി . അധികാരികള്‍ തങ്ങളുടെ അധികാര മനോഭാവം മുഷ്കട മനസ്സോടെ എടുത്താല്‍ നാളെ നിങ്ങള്‍ നേരിടേണ്ടി വരുന്നത് വലിയൊരു ജനകീയ സമരം ആയിരിക്കും . കോന്നി പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ഉള്ള പ്രൈവറ്റ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക്സ്സിലെ ശുചിമുറി പ്രവര്‍ത്തനക്ഷമമാക്കണം എന്ന് ആവശ്യം ഉന്നയിച്ചു ഈ കെട്ടിടത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 8 വനിതകള്‍ ഒപ്പിട്ട് കോന്നി പഞ്ചായത്തില്‍…
Read Moreസ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി മെച്ചപ്പെടുത്താന്‍ അക്ഷയപാത്ര ഫൗണ്ടേഷനും യുഎന്‍ വേള്‍ഡ് ഫൂഡ് പ്രോഗ്രാമുമായി കൈകോര്‍ക്കുന്നു
സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി മെച്ചപ്പെടുത്താന്‍ അക്ഷയപാത്ര ഫൗണ്ടേഷനും യുഎന്‍ വേള്‍ഡ് ഫൂഡ് പ്രോഗ്രാമുമായി കൈകോര്‍ക്കുന്നു KONNIVARTHA.COM : ഉച്ചഭക്ഷണ പരിപാടിയെന്ന് അറിയപ്പെട്ടിരുന്ന പ്രധാന്‍മന്ത്രി പോഷണ്‍ ശക്തി നിര്‍മ്മാണ്‍ പദ്ധതി മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ഫലപ്രദമാക്കുന്നതിനുമായി അക്ഷയപാത്ര ഫൗണ്ടേഷനും യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ഫൂഡ് പ്രോഗ്രാമും പങ്കാളികളാകുന്നു.വേള്‍ഡ് ഫൂഡ് പ്രോഗ്രാമിന്‍റെ ഇന്ത്യയിലെ പ്രതിനിധിയും കണ്‍ട്രി ഡയറക്ടറുമായ ബിഷോ പരാജൂളിയും അക്ഷയപാത്ര ഫൗണ്ടേഷന്‍റെ വൈസ് ചെയര്‍മാന്‍ ചഞ്ചലപതി ദാസയും ഇത് സംബദ്ധിച്ച കരാറില്‍ ഒപ്പുവച്ചു. അനുഭവപരിചയത്തിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ആഴത്തിലുള്ള പ്രവര്‍ത്തനം നടത്താന്‍ പങ്കാളിത്തം സഹായിക്കുമെന്ന് ബിഷോ പരാജൂളി പറഞ്ഞു. 1961 മുതല്‍ വേള്‍ഡ് ഫൂഡ് പ്രോഗ്രാമിന്‍റെ ഭാഗമാണ് ഉച്ചഭക്ഷണ പരിപാടി. ആറ് പതിറ്റാണ്ടുകളായി സ്കൂള്‍ ഭക്ഷണ പരിപാടിയെ പിന്തുണയ്ക്കുകയും നൂറിലധികം രാജ്യങ്ങളില്‍ സുസ്ഥിരമായ ദേശീയ സ്കൂള്‍ ഭക്ഷണ പരിപാടി നടത്തുന്നതിന്‍റെ അനുഭവപരിചയവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും…
Read Moreകളക്‌ടേഴ്‌സ്@സ്‌കൂള്‍പദ്ധതി രണ്ടാംഘട്ടത്തിന് തുടക്കം ജില്ലാതല ഉദ്ഘാടനം ഓമല്ലൂര്‍ ഗവ. എച്ച്.എസ്.എസില്‍
KONNIVARTHA.COM : സ്‌കൂളുകളിലെ മാലിന്യശേഖരണത്തിന്റേയും തരംതിരിക്കലിന്റേയും ബോധവത്ക്കരണം വിദ്യാര്‍ത്ഥികളില്‍ നടത്തുന്ന പദ്ധതിയായ കളക്‌ടേഴ്‌സ് @ സ്‌കൂള്‍ ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം. ഓമല്ലൂര്‍ഗവ. എച്ച്.എസ്.എസ് ല്‍ നടന്ന ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വ്വഹിച്ചു. വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികളിലൂടെ മാലിന്യ സംസ്‌കരണത്തിന്റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ച് ഭാവിയില്‍ പൊതുസമൂഹത്തിനുതന്നെ മാലിന്യം സമ്പത്താണെന്നും അവ തരംതിരിച്ച് ശേഖരിച്ച് സംസ്‌കരിച്ചാല്‍ മാത്രമേ പ്രകൃതിക്കും മനുഷ്യനും ദോഷമുണ്ടാകാതിരിക്കുകയുള്ളൂവെന്നും മനസിലാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. ഇപ്പോഴും നമുക്കിടയിലെ ഭൂരിഭാഗം ജനങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് അരികുകളില്‍ നിക്ഷേപിക്കുന്നതായാണ് കണ്ടുവരുന്നത്. ഇത് മനുഷ്യജീവനും പ്രകൃതിക്കും ഒരുപോലെ ദോഷകരമാണ്. ഇവയ്‌ക്കൊരു മാറ്റം വന്നാല്‍ മാത്രമേ നമ്മുടെ നാട്ടിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരമുണ്ടാകുകയുള്ളു. ഇതിനായി എല്ലാ വിദ്യാര്‍ത്ഥികളിലും പുതിയൊരുശീലം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതിന് കളക്‌ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതി സഹായമാകും. …
Read Moreഏനാദിമംഗലത്തിന് മലേറിയ വിമുക്ത പഞ്ചായത്ത് പദവി
ഏനാദിമംഗലത്തിന് മലേറിയ വിമുക്ത പഞ്ചായത്ത് പദവി KONNIVARTHA.COM : സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന മലേറിയ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി നടത്തിയ സര്‍വേയില്‍ ഏനാദിമംഗലത്തിന് മലേറിയ വിമുക്ത പഞ്ചായത്ത് പദവി ലഭ്യമായി. ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 15 വാര്‍ഡുകളിലും നടത്തിയ സര്‍വ്വേ, സാമ്പിള്‍ ടെസ്റ്റ് എന്നിവയില്‍ കഴിഞ്ഞ 3 വര്‍ഷങ്ങളായി മലേറിയ കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് പദവി ലഭിച്ചത്. ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ മലേറിയ വിമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബെറ്റ്‌സി ജേക്കബ് പ്രസിഡന്റിന് കൈമാറി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഉദയരശ്മി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം…
Read Moreകോന്നി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം സംബന്ധിച്ച് പരാതി : എം എല്‍ എയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന
KONNIVARTHA.COM: കോന്നി താലൂക്ക് ആശുപത്രി പ്രവർത്തനം സംബന്ധിച്ച് പരാതി : എം എല്‍ എയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി കോന്നി താലൂക്ക് ആശുപത്രിയിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ സന്ദർശനം.മുൻകൂട്ടി അറിയിക്കാതെയുള്ള സന്ദർശനം ജനങ്ങൾ നല്കിയ പരാതിയെ തുടർന്ന് KONNIVARTHA.COM :കോന്നി താലൂക്ക് ആശുപത്രിയിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ മുൻകൂട്ടി അറിയിക്കാതെ അടിയന്തിര സന്ദർശനം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസറെയും, ആരോഗ്യ കേരളം ജില്ലാ പ്രൊജക്ട് മാനേജരെയും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിനെയും ഒപ്പം കൂട്ടിയാണ് എം.എൽ.എ സന്ദർശനം നടത്തിയത്. ആശുപത്രി പ്രവർത്തനം സംബന്ധിച്ച് എം.എൽ.എയ്ക്ക് ലഭിച്ച പരാതികൾ പരിശോധിക്കാനാണ് അടിയന്തിര സന്ദർശനം നടത്തിയത്. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കാര്യക്ഷമമായി ചികിത്സ കിട്ടുന്നതിനായി എം.എൽ.എ നിരവധി നിർദ്ദേശങ്ങൾ നൽകി. ഇരുപത്തിനാല് മണിക്കൂറും ജനങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തണമെന്ന് എം.എൽ.എ പറഞ്ഞു. ലബോറട്ടറി പ്രവർത്തനം 24 മണിക്കൂറുമാക്കണം. ഇതിനായി…
Read Moreസി ജി ദിനേശിൻ്റെ സ്മരണാർത്ഥമുള്ള ആംബുലൻസ് സർവ്വീസ് നാളെ കോന്നിയില്‍ ഉദ്ഘാടനം ചെയ്യും
സി ജി ദിനേശിൻ്റെ സ്മരണാർത്ഥമുള്ള ആംബുലൻസ് സർവ്വീസ് നാളെ കോന്നിയില്‍ ഉദ്ഘാടനം ചെയ്യും KONNIVARTHA.COM : ഡിവൈഎഫ്ഐ നേതാവും സിപിഐ എം ഏരിയ സെക്രട്ടറിയുമായിരുന്ന സി ജി ദിനേശിൻ്റെ സ്മരണാർത്ഥം ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി വാങ്ങിയ ആംബുലൻസ് സർവ്വീസ് അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹിം ചൊവ്വാഴ്ച്ച വൈകിട്ട് 4ന് കോന്നി ചന്ത മൈതാനിയിൽ ഉദ്ഘാടനം ചെയ്യും. സി ജി ദിനേശിൻ്റെ അമ്മ ദേവകിയമ്മ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.കെ യു ജനീഷ് കുമാറിന് താക്കോൽ കൈമാറും. ബ്ലോക്ക് പ്രസിഡൻ്റ് വി ശിവകുമാർ അധ്യക്ഷനാകും. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ പദ്മകുമാർ, പി ജെ അജയകുമാർ, ഏരിയ സെക്രട്ടറി ശ്യാംലാൽ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ, പ്രസിഡൻ്റ് സംഗേഷ് ജി നായർ, സംസ്ഥാന…
Read Moreചിറ്റാര്‍ സംഭവം : മത്തായിയെ കസ്റ്റഡിയിലെടുത്തത് അന്യായമായി; 7 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിബിഐ കുറ്റപത്രം
മത്തായിയെ കസ്റ്റഡിയിലെടുത്തത് അന്യായമായി; 7 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിബിഐ കുറ്റപത്രം KONNIVARTHA.COM : ചിറ്റാറിൽ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഏഴ് വനം വകുപ്പ് ഉദ്യേഗസ്ഥർക്കെതിരെയാണ് കുറ്റപത്രം. അന്യായമായാണ് മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. വനംവകുപ്പിന്‍റെ ക്യാമറ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ മത്തായി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അങ്ങനെയൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. തെളിവെടുപ്പിനിടെ മത്തായി കിണറ്റിൽ വീണപ്പോൾ ഉദ്യോഗസ്ഥർ രക്ഷിച്ചതുമില്ല. 2020 ജൂൺ 28 വൈകിട്ട് നാല് മണിക്ക് കൊടപ്പനക്കുളത്തെ പടിഞ്ഞാറെ ചരുവിൽ വീട്ടിൽ യൂണിഫോം ധരിച്ച ഏഴ് വനപാലകരെത്തി പി പി മത്തായിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അഞ്ചര മണിക്കുറിന് ശേഷം വീട്ടുകാരെ തേടിയെത്തിയത് കുടുംബവീട്ടിലെ കിണറ്റിൽ മത്തായിയുടെ മൃതദേഹം കണ്ടെടുത്തെന്ന വാർത്തയായിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണ വിധേയമായി ഒരു…
Read Moreകല്ലേലിയില്‍ ഹാരിസണ്‍ കയ്യടക്കിയ 2880 ഹെക്ടര്‍ ഭൂമി ഭൂരഹിതര്‍ പിടിച്ചു കുടില്‍ കെട്ടും
കോന്നി വാര്‍ത്ത ഡോട്ട് കോം : സര്‍ക്കാര്‍ വഞ്ചിച്ച ഭൂരഹിതര്‍ ഈ ഭൂമിയില്‍ കുടില്‍ കെട്ടും . കോന്നി കല്ലേലിയില്‍ ഹാരിസണ്‍ എന്ന വിദേശ കമ്പനി വര്‍ഷങ്ങളായി കൈവശം വെച്ച് അനുഭവിക്കുന്നതും പാട്ട കാലാവധി തീര്‍ന്ന ഭൂമിയിലെ ഏക്കര്‍ കണക്കിന് ഭൂമിയില്‍ ഇന്നും ഭൂമി ഇല്ലാത്ത പൊതു ജനം കുടില്‍ കെട്ടി അവകാശം സ്ഥാപിക്കും . ഉടന്‍ ഭൂസമരം ഉണ്ടാകും . സ്വകാര്യ ഭൂമി എന്ന് ഹാരിസണ്‍ വെച്ച ബോര്‍ഡും കാവല്‍ മാടവും പൊളിച്ച കളയും .കൈത കൃഷി നടത്തുവാന്‍ ജില്ലാ ഭരണാധികാരി അനുമതി ഇല്ല . പുതിയ റബര്‍ തൈകള്‍ നടുവാനും അനുമതി ഇല്ല . ഹാരിസണ്‍ സ്വന്തം നിലയില്‍ ഈ ഭൂമിയില്‍ ചെയ്യുന്ന കൈത കൃഷി നിര്‍ത്തുക . പുതിയ തോട്ടം ഉണ്ടാകുവാന്‍ ഉള്ള ഹാരിസണ്‍ നടത്തുന്ന എല്ലാ നടപടികളും നിര്‍ത്തുക തുടങ്ങിയ…
Read More