കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ നിയമ ബോധന ക്ലാസ്സ് നടത്തി

  konnivartha.com : മെയ് ദിനാഘോഷ പരിപാടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ തൊഴിൽ നിയമങ്ങളും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ നിയമ ബോധന ക്ലാസ്സ് നടത്തി. പത്തനംതിട്ട ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കാർത്തിക പ്രസാദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.അഡ്വ.കെ. കല, പി.വി. കമലാസനൻ നായർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. അഡ്വ.എസ്. മോഹൻകുമാർ, എൻ.എസ്. മുരളീ മോഹൻ ,ആർ.സുരേഷ് കുമാര്‍ , സി.പി.ഹരിദാസ്, സജികുമാർ, ആർ. പ്രദോഷ് കുമാർ, സി.കെ.സുധർമ്മൻ, ഗ്ലാഡിസ് ,അജയൻ,ജി.ഉഷ എന്നിവർ സംസാരിച്ചു.

Read More

കല്ലേലി കാവിൽ ആയില്യം പൂജ സമര്‍പ്പിച്ചു

കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആയില്യം പൂജ സമർപ്പിച്ചു. രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട് , പ്രകൃതി  സംരക്ഷണ പൂജ, പ്രകൃതി വന്ദനത്തോടെ പ്രഭാത പൂജ നിത്യ അന്നദാനം നടന്നു . രാവിലെ പത്ത് മണി മുതൽ നാഗാരാധനയുടെ ഭാഗമായി അഷ്ട നാഗങ്ങളായ ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവർക്ക് നാഗ പൂജയും നാഗ യക്ഷി അമ്മയ്ക്ക് ഊട്ടും നല്‍കി . തുടര്‍ന്ന് നാഗ പാട്ട് സമർപ്പിച്ച ശേഷം നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കുംനൂറും പാലും മഞ്ഞൾ നീരാട്ട് കരിക്ക് അഭിഷേകം സമര്‍പ്പിച്ചു . ഊട്ട് പൂജയും സന്ധ്യാ വന്ദനം ദീപാരാധന…

Read More

അഭിമാനമാണ് കോന്നി സുരേന്ദ്രാ നീ .കോന്നിയ്ക്കും കേരളത്തിനും

  konnivartha.com : സുരേന്ദ്രാ..നിന്നെ ഇപ്പോൾ കാണുമ്പോൾ ഏറെ അഭിമാനമാണ് .നീ പരാജയപ്പെട്ട് പിന്മാറില്ലെന്ന് എനിക്കറിയാമായിരുന്നു.കാരണം നീ വാശിക്കാരനാണല്ലോ?നിന്നെ ബാലപാഠം പഠിപ്പിച്ച സ്വാമി നിന്റെ വാശികൾ സാധിച്ചു തന്നിട്ടുണ്ടല്ലോ? കേരളം മുഴുവൻ നീയാണ് താരം.കാട്ടിൽ നിന്നും നിന്നെ പിടിക്കുന്ന കാലത്തും നീ ഒരു താരമായിരുന്നു.20 വർഷങ്ങൾക്ക് മുമ്പ് ശബരിമല റോഡിലെ രാജാമ്പാറയിൽ നിന്നും അമ്മയുപേക്ഷിച്ചു പോയ ഒരു വയസുള്ള കുട്ടി കുറുമ്പനായിരുന്നു സുരേന്ദ്രൻ. ടി.വി ചാനലോ – വീഡിയോ ക്യാമറകളോ ഇല്ലാതിരുന്ന കാലം.വനം വകുപ്പിലെ ഒരു സുഹൃത്ത് പത്തനംതിട്ട നഗരത്തിൽ വച്ച് കണ്ടപ്പോൾ വണ്ടി നിർത്തി ചോദിച്ചു, വരുന്നോ… ഒരാനക്കുട്ടിയെ പിടിക്കാൻ പോകുവാ , ശബരിമല വനത്തിൽ. കേൾക്കേണ്ട താമസം ചാടി വണ്ടിയിൽ കയറി.മാധ്യമ പ്രവർത്തനം ആരംഭിക്കുന്നത് , വനത്തോടും, വന്യമൃഗങ്ങളോടുമുള്ള പ്രത്യക ഇഷ്ടം കൊണ്ട് കൂടിയായിരുന്നു. അത് പിന്നീടുള്ള കാലം തെളിയിക്കാനും കഴിഞ്ഞു. വനത്തിൽ ആന…

Read More

കോന്നി വന മേഖലയില്‍ “അസാധാരണ യോഗം ” നിരീക്ഷണം ശക്തമാക്കി

  konnivartha.com : കോന്നി വന മേഖലയടങ്ങുന്ന സ്ഥലങ്ങളില്‍ ചില ദിവസങ്ങളില്‍ “അസാധാരണ യോഗം “ചേരുന്നതായി പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചും ,കേന്ദ്ര ഐ ബിയും കരുതുന്നു . ഇതേ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കി . കേന്ദ്ര എന്‍ ഐ എയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എന്‍ ഐ എയും ഈ വിഷയത്തില്‍ കാര്യമായ അന്വേഷണം നടത്തിയേക്കും . നിരോധിധ സംഘടനകള്‍ പലകുറി ചെറു യോഗം ചേര്‍ന്നതായി വിവരം ഉണ്ട് . മറ്റൊരു പേരില്‍ സംഘടന ശക്തമാണ് . നിരോധിച്ച സംഘടനകളുടെ അണികള്‍ ,പ്രാദേശിക നേതാക്കള്‍ പരസ്പരം ബന്ധപ്പെട്ടു സമൂഹത്തില്‍ ജീവകാരുണ്യത്തിന്‍റെ പേരില്‍ സംഘടന രജിസ്റ്റര്‍ ചെയ്യുവാന്‍ ഉള്ള നടപടി സ്വീകരിച്ചു . പത്തനംതിട്ട കണ്ണന്‍കരയില്‍ ഉള്ള ജില്ലാ രജിസ്റ്റര്‍ ഓഫീസില്‍ സംഘടനകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ഉള്ള ഓണ്‍ലൈന്‍ നടപടി ആരംഭിച്ചു എന്നാണ് അറിയുന്നത് . ജീവകാരുണ്യ സംഘടനയായി…

Read More

പത്തനംതിട്ട മണ്ണാറമലയില്‍ പുതിയ എഫ്എം നിലയം പ്രവര്‍ത്തനം ആരംഭിച്ചു

  പത്തനംതിട്ട മണ്ണാറമലയില്‍ പുതിയ എഫ്എം നിലയം പ്രവര്‍ത്തനം ആരംഭിച്ചു. ഇതുള്‍പ്പെടെ രാജ്യവ്യാപകമായി 91 എഫ്എം സ്റ്റേഷനുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. ആന്റോ ആന്റണി എംപി ദീപം തെളിച്ചു. പൂര്‍ണ സൗകര്യങ്ങളോടെ എഫ്എം സേവനം ലഭിക്കത്തക്ക രീതിയില്‍ പ്രവര്‍ത്തനം വിപുലീകരിപ്പിക്കുമെന്ന് എംപി പറഞ്ഞു. എഫ്എം നിലയം ജില്ലയിലെ ജനങ്ങള്‍ക്ക് പുത്തനുണര്‍വ് സമ്മാനിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. 101 മെഗാഹെട്‌സില്‍ രാവിലെ 5.55 മുതല്‍ രാത്രി 11.10 വരെ തിരുവനന്തപുരം ആകാശവാണിയിലെ പരിപാടികള്‍ എഫ്എമ്മിലൂടെ കേള്‍ക്കാം. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ദൂരദര്‍ശന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ രാജു വര്‍ഗീസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഒ. വര്‍ഗീസ്, വാര്‍ഡംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍…

Read More

അരിക്കൊമ്പനെ നാളെ പുലർച്ചെ മയക്കുവെടിവയ്ക്കും: ദൃത്യസംഘത്തിന്‍റെ യോഗം തീരുമാനിച്ചു

  അരിക്കൊമ്പനെ നാളെ പുലർച്ചെ മയക്കുവെടിവയ്ക്കും. പുലർച്ചെ നാലരയോടെ ദാത്യം തുടങ്ങാൻ മൂന്നാർ ചിന്നക്കനാലിൽ ചേർന്ന ദൃത്യസംഘത്തിന്‍റെ യോഗം തീരുമാനിച്ചു. പിടികൂടിയശേഷം എങ്ങോട്ട് മാറ്റുമെന്ന കാര്യവും വെളിപ്പെടുത്തിയിട്ടില്ല. ദൃത്യത്തിന്‍റെ ഭാഗമായി ചിന്നക്കനാൽ പ‌ഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ ആദ്യ രണ്ടു വാ‍ർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 301 കോളനിയിലെ മറയൂർ കുടി ക്യാമ്പിൽ മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടത്തി ഒരുക്കങ്ങൾ വിലയിരുത്തി. പുലർച്ചെ നാലുമുപ്പതിന് ചിന്നക്കനാലിലെ ബേസ് സ്റ്റേഷനിൽ നിന്ന് ദൗത്യത്തിന് പുറപ്പെടാനാണ് തീരുമാനം. 301 കോളനിയോട് ചേർന്ന ഭാഗങ്ങളിലാണ് അരിക്കൊമ്പനെ ഏറ്റവും ഒടുവിൽ കണ്ടത്. നാല് കുങ്കിയാനകൾ ഉളളതും ഈ മേഖലയിൽത്തന്നെയാണ്. അതുകൊണ്ടുതന്നെ ദൃത്യത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കരുതുന്നത്. രാവിലെ ആറിനു തന്നെ ഒറ്റയാനെ വെടിവയ്ക്കാനാണ് തീരുമാനം. ഇതിനുളള തോക്കുകളും മരുന്നുകളും ദൃത്യമേഖലയിൽ എത്തിച്ചിട്ടുണ്ട്. വെടിയേറ്റ് മയങ്ങിയെന്നുറപ്പായാൽ നാല് കുങ്കിയാനകളേയും സമീപത്തേക്ക് എത്തിക്കും. മയക്കം വിടുമുമ്പേ തന്നെ റേഡിയോ കോളർ…

Read More

വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും

    ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആദ്യ ഘട്ടമായി ജില്ലയിലെ ഒരു പ്രധാന ആശുപത്രിയിലാണ് ഈ പദ്ധതിയ്ക്കുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. രജിസ്റ്റർ ചെയ്ത രോഗികൾക്ക് പെരിറ്റോണിയൽ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്ളൂയിഡ്, കത്തീറ്റർ, അനുബന്ധ സാമഗ്രികൾ എന്നിവ ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭ്യമാക്കുന്നു. നിലവിൽ ആയിരത്തോളം രോഗികൾക്കാണ് ഈ സേവനം നൽകി വരുന്നത്. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് ആരോഗ്യ വകുപ്പ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി വ്യാപിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, തൊടുപുഴ ജില്ലാ…

Read More

കാലാവസ്ഥ അനുകൂലമായാല്‍ അരിക്കൊമ്പനെ വെള്ളിയാഴ്ച്ച മയക്കുവെടി വെക്കും

  ഇടുക്കി ചിന്നക്കനാലിലും ശാന്തൻപാറയിലും ജനവാസമേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യവുമായി വനംവകുപ്പ് മുന്നോട്ട്. കാലാവസ്ഥ അനുകൂലമെങ്കിൽ വെള്ളിയാഴ്ച്ച തന്നെ അരിക്കൊമ്പനെ മയക്കുവെടി വെക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ദൗത്യസംഘത്തിന് വനംവകുപ്പ് നിർദേശം നൽകി. വെള്ളിയാഴ്ച്ച ദൗത്യം ബുദ്ധിമുട്ടായാൽ ശനിയാഴ്ച മയക്കുവെടി വെക്കും. ആനയെ പിടികൂടിയ ശേഷം കൊണ്ടുപോകേണ്ട സ്ഥലം തീരുമാനിച്ചാൽ മതിയെന്നാണ് നിലവിലെ ധാരണ. പെരിയാർ വന്യജീവി സങ്കേതവും അഗസ്ത്യാർകൂട വനമേഖലയും പരിഗണനയിലുണ്ട്. വനംമന്ത്രി എകെ ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് സ്ഥിതിഗതികള്‍ അറിയിച്ചു. തീരുമാനവുമായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രി അനുമതി നൽകിയതിനെ തുടര്‍ന്നാണ് വനം വകുപ്പ് നീക്കം വേഗത്തിലാക്കിയത്.ദൗത്യത്തിനായി വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘവും മൂന്നാറിലെത്തി. ദൗത്യ മേഖലയായ സിമന്റ് പാലത്തിനും, 301 കോളനിക്കും സമീപത്തായി അരികൊമ്പൻ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്നുണ്ട്.

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 26/04/2023)

  അവലോകന യോഗം ഏപ്രില്‍ 28 ന് കോന്നി നിയോജക മണ്ഡലം എംഎല്‍എ ആസ്തി വികസന പദ്ധതി/പ്രത്യേക ആസ്തി വികസന പദ്ധതി പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച അവലോകന യോഗം ഏപ്രില്‍ 28 ന് പകല്‍ മൂന്നിന് പത്തനംതിട്ട പിഡബ്യൂഡി റെസ്റ്റ് ഹൗസില്‍ ചേരും. ക്വട്ടേഷന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ ഉപയോഗശൂന്യമായ കന്നാസുകള്‍ വില്‍ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് അഞ്ചിന് രാവിലെ 11 ന് പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന് ലഭിക്കണം. ഫോണ്‍ : 04682222364, 9497713258. വെബിനാര്‍ മത്സ്യ കൃഷി മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കേരള സര്‍ക്കാരിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഇന്‍ അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 28 ന് രാവിലെ 11 മുതല്‍ 12 വരെ ഓണ്‍ലൈനായി…

Read More

കോന്നി വകയാര്‍ കെ എസ് ഇ ബിയ്ക്ക് എതിരെ പൊതുജനങ്ങളുടെ പരാതി പ്രവാഹം

  konnivartha.com :യാതൊരു മുന്നറിയിപ്പും കൂടാതെ 8 മണിക്കൂര്‍ നേരം വൈദ്യുതി മേഖലയില്‍ വിതരണം ചെയ്യാതെ “സഹകരിച്ച ” ഏക കെ എസ് ഇ ബി ഓഫീസിന് നാട്ടുകാരുടെ ശകാരം . പൊതു മേഖലാ രംഗത്ത് സജീവമായി നിലനില്‍ക്കുന്ന കെ എസ് ഇ ബി തങ്ങളുടെ വിതരണ മേഖലയായ കോന്നി വകയാറിനോട് കാണിക്കുന്ന ജന വഞ്ചനയില്‍ ജനം ശക്തമായി പ്രതിക്ഷേധിച്ചു .മെഴുകുതിരി വാങ്ങി കെ എസ് ഇ ബി വകയാര്‍ ഓഫീസിലേക്ക് ജനം എത്തിക്കും എന്ന് മുന്നറിയിപ്പ് . കഴിഞ്ഞ ദിവസം പോയ വെളിച്ചം ഇന്ന് ഇടയ്ക്ക് വന്നു എങ്കിലും വീണ്ടും വീണ്ടും പോയിയും വന്നും ഇരുന്നു . പൊതു പ്രവര്‍ത്തകന്‍ വകയാര്‍ നിവാസി ഷിജോ വകയാര്‍ ജനങ്ങളെയും കൂട്ടി നേരിട്ട് വകയാര്‍ ഓഫീസില്‍ എത്തി ജനകീയ പ്രതിക്ഷേധം അറിയിക്കേണ്ട അവസ്ഥ ഉണ്ടായി . ഇത്തരം നടപടി…

Read More