പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കും

  konnivartha.com : ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരും. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കും. കൊട്ടാരക്കരയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമം കൂടുതൽ കർശനമായി നടപ്പാക്കുന്നതു മുൻനിർത്തിയാണ് ഇതിൽ ആവശ്യമായ ഭേദഗതി വരുത്തുക. നിലവിലുള്ള നിയമത്തിൽ ആരോഗ്യ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നീ നിർവചനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ, ശിക്ഷകൾ തുടങ്ങിയവയിൽ കാലാനുസൃതമായ ഭേദഗതി കൊണ്ടുവരും. ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ…

Read More

കോന്നി താലൂക്ക് തല അദാലത്ത് വാര്‍ത്തകള്‍/ ചിത്രങ്ങള്‍ ( 11/05/2023)

  ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കുക ലക്ഷ്യം: മന്ത്രി പി.രാജീവ് konnivartha.com : ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കുക എന്ന കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കുകയാണ് അദാലത്തുകളുടെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും കോന്നി താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ പരാതികളും സമയബന്ധിതമായി ഉദ്യോഗസ്ഥര്‍ പരിഹരിക്കണം. പരാതി തീര്‍പ്പാക്കാതിരിക്കാന്‍ നിയമത്തിലും ചട്ടത്തിലും എന്തൊക്കെ പഴുതുകളുണ്ടെന്ന് പരതാതെ ജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കാനുള്ള പ്രവര്‍ത്തനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി ഫയല്‍ തീര്‍പ്പാക്കിയാല്‍ അദാലത്തിന്റെ ആവശ്യമില്ല.ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയായിരുന്നു പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചിരുന്നത്. അദാലത്തിന് തുടര്‍ച്ച ഉണ്ടാവും. ജില്ലയിലെ അദാലത്തുകള്‍ പൂര്‍ണമായി 15 ദിവസത്തിനു ശേഷം…

Read More

പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം:ആശുപത്രികള്‍ക്കുള്ള സുരക്ഷാ പ്രൊട്ടോക്കോള്‍ ഉടന്‍ :പോലീസ് ഉദ്യോഗസ്ഥരെയല്ല സംവിധാനത്തെയാണ് വീഴ്ചയുടെ പേരില്‍ കുറ്റപ്പെടുത്തുന്നതെന്നും കോടതി വ്യക്തമാക്കി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംഭവത്തില്‍ വീഴ്ച സംഭവിച്ചത് സംവിധാനത്തിനാണെന്ന് കോടതി കുറ്റപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥരെയല്ല സംവിധാനത്തെയാണ് വീഴ്ചയുടെ പേരില്‍ കുറ്റപ്പെടുത്തുന്നതെന്നും കോടതി വ്യക്തമാക്കി.ഒരാഴ്ചയ്ക്കുളളില്‍ ആശുപത്രികളിലെ സുരക്ഷയ്ക്കുള്ള പ്രൊട്ടോക്കോള്‍ തയാറാക്കുമെന്ന് പൊലീസ് മേധാവി കോടതി സമക്ഷം ഉറപ്പ് നല്‍കി.ആശുപത്രികളില്‍ പൊലീസ് സുരക്ഷ ശക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് കോടതി മുന്‍പാകെ ഉറപ്പ് നല്‍കി. സുരക്ഷാ പ്രൊട്ടോക്കോള്‍ ഉണ്ടാക്കുന്നതിനായി മറ്റൊരു സംഭവം ഉണ്ടാകുന്നത് വരെ കാത്തിരിക്കരുതെന്നും കോടതി ഓര്‍മിപ്പിച്ചു.

Read More

കുത്തേറ്റ് ഡോക്ടർ മരിച്ച സംഭവം; സംസ്ഥാന വ്യാപക പ്രതിഷേധം:ഐഎംഎ

ജോലിക്കിടെ ജീവൻ നഷ്ടമാകുന്നത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു . കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ചത്. ഹൗസ് സർജൻ ആയി പ്രവർത്തിച്ചുവരികയായിരുന്ന ഡോ. വന്ദന ദാസ് ആണ് മരിച്ചത്. 23 വയസായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. പൂയപ്പള്ളി ചെറുകരകോണം സ്വദേശി സന്ദീപ് ആണ് കുത്തിയത്. ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേർക്കാണ് കുത്തേറ്റത്. കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ ഡോ.വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമം. ഇയാളുടെ കാലിൽ മുറിവുണ്ടായിരുന്നു. ഇത് ചികിത്സിക്കാനായാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ വച്ച് കത്രിക കൊണ്ട് ഇയാൾ ഡോക്ടറെയും പൊലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു.

Read More

കോന്നി കേന്ദ്രീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് മയക്ക് മരുന്നുകള്‍ കടത്തല്‍ എന്ന് പരാതി

  konnivartha.com : പത്തനംതിട്ട ജില്ലയിലെ കോന്നി കേന്ദ്രീകരിച്ച് യുവാക്കളെ സംഘടിപ്പിച്ചു കൊണ്ട് വിദേശ രാജ്യങ്ങളിലേക്ക് മയക്ക് മരുന്നുകള്‍ കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി സൂചന . സംഘത്തലവനെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവിയ്ക്ക് ലഭിച്ച പരാതി പോലീസ് ഗൌരവകരമായി അന്വേഷിച്ചില്ല എന്നും പരാതിഅയച്ച പ്രവാസി മലയാളിയില്‍ നിന്നും അറിയുന്നു . മയക്കു മരുന്ന് മാഫിയായുടെ ചതിയില്‍ അകപ്പെട്ടു കോന്നി നിവാസിയായ യുവാവ് അജ്മാന്‍ ജയിലില്‍ ഒന്നര വര്‍ഷമായി കിടക്കുന്ന പരാതി സംസ്ഥാന പോലീസ് മേധാവിയിക്കും കോന്നി ഡി വൈ എസ് പിയ്ക്കും  നല്‍കിയിട്ടും അന്വേഷണം നടന്നില്ല എന്നും പരാതി ഉയര്‍ന്നു . വിശദ വാര്‍ത്തകള്‍ വരും ദിവസങ്ങളില്‍ “കോന്നി വാര്‍ത്ത ഡോട്ട് കോം ” പുറത്ത് വിടും . ചെറുപ്പക്കാരെ സംഘടിപ്പിച്ചു വിദേശ രാജ്യത്ത് എത്തിച്ചു മയക്കു മരുന്ന് വിതരണം ചെയ്യാന്‍ വലിയ പദ്ധതികള്‍ ആണ് ഉള്ളത് .…

Read More

താനൂർ ബോട്ടപകടം: 22 പേരുടെ മരണം സ്ഥിരീകരിച്ചു;ഒരു കുടുംബത്തിലെ 14 പേർ

സംസ്ഥാനത്ത് തിങ്കളാഴ്ച ഔദ്യോഗിക ദുഃഖാചരണം മലപ്പുറം: താനൂർ ഓട്ടമ്പ്രം തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 22 പേർ മരിച്ചതായി സ്ഥിരീകരിച്ചു.ഇതിൽ ഒരു കുടുംബത്തിലെ 14 പേർ ഉൾപ്പെടുന്നതായാണ് വിവരം. ഫയർഫോഴ്സും,പോലീസും, നാട്ടുകാരും, മത്സ്യതൊഴിലാളികളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും തിരച്ചിലും നടന്നുകൊണ്ടിരിക്കുകയാണ്.   18 ലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു. ബോട്ടില്‍ അധികവും കുട്ടികളാണ് ഉണ്ടായിരുന്നത്. തിരൂർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. സംഭവത്തിൽ ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി.സംസ്ഥാനത്ത് തിങ്കളാഴ്ച ഔദ്യോഗിക ദുഃഖാചരണം: സർക്കാർ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചുമെയ് 8 ന് നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു.  …

Read More

മലയാലപ്പുഴ പോലീസ് ആരുടെ പക്ഷം : 30 ഓളം സിപിഐ എം പ്രവർത്തകർക്കെതിരെ കേസെടുത്തു

  konnivartha.com : കോന്നി മലയാലപ്പുഴ പൊതീപ്പാട് ദുർമന്ത്രവാദ കേന്ദ്രത്തിൽ പൂട്ടിയിട്ട 8 വയസുകാരിയേയും ,അമ്മയേയും, വല്ല്യമ്മയേയും മോചിപ്പിച്ച 30 ഓളം സിപിഐ എം പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടിയിൽ സിപിഐ എം പ്രതിഷേധിച്ചു. സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമായതു കൊണ്ടാണ് സിപിഐ എം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യങ്ങൾക്ക് തുടർച്ചയായി 10 ദിവസങ്ങളോളം ഇരയായവരെ മോചിപ്പിച്ചത് .8 വയസുള്ള കുട്ടിയെ ഉപയോഗിച്ച് വാസന്തിമഠo ശോഭന എന്ന ദുർമന്ത്രവാദി ആഭിചാര ക്രിയകൾ നടത്തിവരുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ കുട്ടിയെ ഉപയോഗിച്ച് ആഭിചാരം നടത്തിയതിന് ശോഭനയും കുട്ടാളിയും അറസ്റ്റിലായിരുന്നു തുsർന്ന് ജ്യാമ്യത്തിലിറങ്ങി വീണ്ടും ആഭിചാര ക്രിയകൾ ആരംഭിക്കുകയായിരുന്നു.മലയാലപ്പുഴ പോലിസ് സ്‌റ്റേഷനിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശ്ശ ഇവർക്കുണ്ട് അതിൻ്റെ ഭാഗമായാണ് സിപിഐ എം പ്രർത്തകർക്കെതിരെ കേസെടുത്തത്. ഇത് പ്രതിഷേധാർഹമാണ് .ദുർമന്ത്രവാദിനിക്ക് കുട പിടിക്കുന്ന ഇത്തരം പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും. സിപിഐ…

Read More

വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണം – മുഖ്യമന്ത്രിയുടെ കത്ത്

  വന്ദേ ഭാരത് ട്രെയിനിന്  തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്  മുഖ്യമന്ത്രി പിണറായി വിജയൻ  കത്തയച്ചു. കേരളത്തിന്റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളുടെ പ്രധാന്യവും പ്രസക്തിയും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. തിരുവല്ല, തിരൂർ സ്റ്റേഷനുകളിൽ നിന്ന് നിരവധി പേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതെന്നും അതിനാൽ റെയിൽവെക്ക്  വരുമാനം കൂടാൻ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും  സ്റ്റോപ്പ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Read More

കാര്‍ഷികവൃത്തിക്ക് ആവശ്യം യന്ത്രവല്‍കൃതസേന : മന്ത്രി പി. പ്രസാദ്

konnivartha.com : കാര്‍ഷികവൃത്തിയില്‍ കാണപ്പെടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാര മാര്‍ഗം യന്ത്രവല്‍കൃത സേനയെന്ന് കൃഷി  മന്ത്രി പി. പ്രസാദ് പറഞ്ഞു. കേരള കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പ് പറക്കോട് ബ്ലോക്ക്/അടൂര്‍ മുനിസിപ്പാലിറ്റിക്ക് അനുവദിച്ച  കൃഷിശ്രീ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ആദ്യത്തെ കൃഷിശ്രീ സെന്റര്‍ ആണ് കടമ്പനാട് ഗ്രാമപഞ്ചായത്ത് കേന്ദ്രമാക്കി ആരംഭിച്ചിരിക്കുന്നത്. കാര്‍ഷിക ഇടങ്ങളില്‍  കാണുന്ന ചെല്ലി പോലെയുള്ള ജീവികളുടെ  ശല്യം, കൃഷിക്ക് ആവശ്യമായ ജോലി ചെയ്യാന്‍ ആളെ കിട്ടതാകുക തുടങ്ങി കാര്‍ഷികവൃത്തിക്ക് തടസമാകുന്ന പ്രശ്‌നങ്ങള്‍ക്ക് മികച്ചൊരു പരിഹാരമാര്‍ഗമായി, യന്ത്രവല്‍കൃത സേനയായി കര്‍ഷക തൊഴിലാളികള്‍ മാറണം. യന്ത്രസഹായത്തോടെയുള്ള ജോലികള്‍ കര്‍ഷകനും തൊഴിലാളിക്കും ഒരേ പോലെ ലാഭം നേടാന്‍ സഹായിക്കും. യന്ത്രങ്ങളുടെ സഹായത്തോടെയുള്ള തൊഴില്‍ സേന ഉണ്ടെങ്കില്‍ മാത്രമേ കൃഷിചെയ്യാന്‍ ആളുകളെ കിട്ടുന്നില്ല എന്ന പരാതി പരിഹരിക്കാനും കര്‍ഷകര്‍ക്ക് കൂടുതല്‍ പണം മുടക്കാതെ തൊഴിലാളികളെ ലഭ്യമാക്കാനും തൊഴിലാളികള്‍ക്ക്…

Read More

കോന്നി ആനക്കൂടിന് ബലക്ഷയം ഉണ്ട് : പുതുക്കി പണിയണം

  konnivartha.com : കോന്നി ആനക്കൂടിന് ബലക്ഷയം സംഭവിക്കാന്‍ സാഹചര്യം ഉണ്ടെന്നും പുതുക്കി പണിയാന്‍ ഉള്ള നടപടി ആവശ്യം ആണ് എന്നും വനം വകുപ്പില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ അക്കം ഇട്ടു നിരത്തി പറയുന്നു .നിലവില്‍ ഉള്ള ജീവക്കാരില്‍ കുറെ ആളുകളെ വിളിച്ചു എങ്കിലും ബലക്ഷയം അവരും പറയുന്നു എങ്കിലും “പേടിയോടെ “ആണ് സംസാരിച്ചത് . എന്നാല്‍ ആന എന്ന ഗ്രന്ഥം എഴുതിയ വിരമിച്ച വനം വകുപ്പ് ജീവനക്കാരന്‍ ചിറ്റാര്‍ ആനന്ദന്‍  പറയുന്നു കോന്നി ആനക്കൂടിന് ബലക്ഷയം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന്  . ഉന്നത വനം വകുപ്പ് ജീവനക്കാരും “ഫിറ്റ്നസ് “പറയുന്നില്ല . വനം വകുപ്പ് പരിശോധന നടത്തിഎന്ന കാര്യം പോലും സമ്മതിക്കാന്‍ അവര്‍ക്കും കഴിയുന്നില്ല . എന്നാല്‍ ബലക്ഷയം ഉണ്ടെന്ന കാര്യത്തില്‍ സംശയം ഇല്ല .   അരിക്കൊമ്പന്‍ എന്ന ആനയെ മയക്കു വെടി വെച്ച്…

Read More