കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ,ഡോ.വന്ദനാ ദാസിന്റെ കോട്ടയം കുറുപ്പന്തറയിലുള്ള വസതി സന്ദർശിച്ചു. അന്തരിച്ച യുവഡോക്ടറുടെ മാതാപിതാക്കളായ കെ.ജി.മോഹൻദാസ്, വസന്തകുമാരി എന്നിവരോടൊപ്പം ഏകദേശം ഒരു മണിക്കൂറോളം ഇരു കേന്ദ്രമന്ത്രിമാരും ചിലവഴിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു.വീടിനു സമീപം നിർമ്മിച്ച ഡോ.വന്ദനാ ദാസിന്റെ അസ്ഥിത്തറയിൽ പ്രണാമം അർപ്പിച്ച ശേഷമാണ് കേന്ദ്രമന്ത്രിമാർ മടങ്ങിയത്.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മെയ് 10 രാത്രിയിൽ ജോലിയ്ക്കിടയിൽ ആണ് ഹൗസർജനായ ഡോ. വന്ദനാ ദാസ് കൊല്ലപ്പെടുന്നത്.
Read Moreവിഭാഗം: Editorial Diary
ആധുനിക സൗകര്യങ്ങളോട് കൂടിയ മാതൃകാഫോറസ്റ്റ് സ്റ്റേഷന് ഉദ്യോഗസ്ഥര്ക്ക് കൂടുതല് ഊര്ജം പകരും : മന്ത്രി എ.കെ ശശീന്ദ്രന്
konnivartha.com : ആധുനിക സൗകര്യങ്ങളോട് കൂടിയ മാതൃകാഫോറസ്റ്റ് സ്റ്റേഷന് വനംവകുപ്പ് ജീവനക്കാര്ക്ക് കൂടുതല് കാര്യക്ഷമമായി പ്രവര്ത്തിക്കാനുള്ള ഊര്ജം പകരുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. റാന്നി ഡിവിഷനില് ഗ്രൂഡിക്കല് റേഞ്ചില് കൊച്ചുകോയിക്കല് മോഡല് ഫോറസ്റ്റ് സ്റ്റേഷന് കെട്ടിടത്തിന്റേയും ഡോര്മിറ്ററിയുടേയും ഉദ്ഘാടനം ഓണ്ലൈനായി നിര്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നബാര്ഡ് ഫണ്ടില് നിന്ന് 82 ലക്ഷം രൂപയും പ്ലാന് ഫണ്ടില് നിന്ന് 12 ലക്ഷം രൂപയും ചെലവഴിച്ചാണ് ഫോറസ്റ്റ് സ്റ്റേഷന് കെട്ടിടത്തിന്റെ നിര്മാണം നടത്തിയത്. 1990 ല് പ്രവര്ത്തനം ആരംഭിച്ച ഫോറസ്റ്റ് സ്റ്റേഷന് മതിയായ സൗകര്യങ്ങളില്ലാതെ വീര്പ്പുമുട്ടുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ആവശ്യങ്ങളും സൗകര്യങ്ങളും കണക്കിലെടുത്താണ് പുതിയ കെട്ടിടം പണികഴിപ്പിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം പൊതുസമൂഹത്തിന് മെച്ചപ്പെട്ട പരിഹാരം തേടാന് ഉപകരിക്കുമെന്നും വന്യജീവി ആക്രമണങ്ങളില് നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും വനംവകുപ്പ് ഉദ്യോഗസ്ഥര്ക്കുണ്ടെന്നും മന്ത്രി…
Read Moreഎസ്.എസ്.എല്.സി : പത്തനംതിട്ട ജില്ലയില് 10194 കുട്ടികള് ഉന്നതപഠനത്തിന് അര്ഹത നേടി
konnivartha.com : പത്തനംതിട്ട ജില്ലയില് 2023 മാര്ച്ച് എസ്.എസ്.എല്.സി. പരീക്ഷ എഴുതിയ 10213 കുട്ടികളില് നിന്നും 10194 കുട്ടികള് ഉന്നതപഠനത്തിന് അര്ഹത നേടി. ജില്ലയുടെവിജയശതമാനം 99.81% ആണ്. 1570 കുട്ടികള് എല്ലാ വിഷയങ്ങള്ക്കും A+ നേടി( 519 ആണ്കുട്ടികള്, 1051 പെണ്കുട്ടികള്). പരീക്ഷ നടന്ന 166 വിദ്യാലയങ്ങളില് 152 വിദ്യാലയങ്ങള് 100% വിജയം കരസ്ഥമാക്കി. ( 43 -ഗവ സ്കൂള്, 101 -എയ്ഡഡ് സ്കൂള്, 8 -അണ് എയ്ഡഡ് സ്കൂള്). 19 കുട്ടികള് ഉന്നതപഠനത്തിന് അര്ഹത നേടിയില്ല.
Read Moreകോന്നി നാരായണപുരം ചന്തയില് മത്സ്യ ഫെഡ് ഫിഷ് മാര്ട്ട് തുടങ്ങി
konnivartha.com : ഗുണമേന്മയുള്ള മത്സ്യം എല്ലാവര്ക്കും ലഭ്യമാക്കുമെന്ന് മത്സ്യ ബന്ധന, സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. സംസ്ഥാന സര്ക്കാരിന്റെ രണ്ടാം വാര്ഷികത്തോടനുബന്ധിച്ച് നൂറ് ദിനകര്മ പരിപാടിയുടെ ഭാഗമായി കോന്നി നാരായണപുരത്ത് ആരംഭിച്ച മത്സ്യ ഫെഡ് ഫിഷ്മാര്ട്ടിന്റെ ഉദ്ഘാടനം ഓണ്ലൈനായി നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യ ഗുണഭോക്താക്കള്ക്ക് ഗുണനിലവാരമുള്ള മത്സ്യം ന്യായമായ നിരക്കില് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഫിഷ്മാര്ട്ടുകള് പ്രവര്ത്തിക്കുന്നത്. എല്ലാ നിയോജകമണ്ഡലങ്ങളിലും എയര് കണ്ടിഷന് സംവിധാനത്തോട് കൂടിയ മത്സ്യ ഫെഡിന്റെ ഫിഷ് മാര്ട്ട് പ്രവര്ത്തനം ആരംഭിക്കും. മത്സ്യ തൊഴിലാളികളില് നിന്നും നേരിട്ട് സംഭരിക്കുന്ന മത്സ്യം ഗുണമേന്മ നഷ്ടപ്പെടാതെ ഉപഭോക്താകള്ക്ക് എത്തിക്കുന്നതിനുവേണ്ടി അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ സംഭരണ കേന്ദ്രങ്ങളില് എത്തിച്ച് വൃത്തിയാക്കി ഫിഷ് മാര്ട്ട് വഴി വിതരണം ചെയ്യും. പത്തനംതിട്ട ജില്ലയില് കോന്നി, പന്തളം, തിരുവല്ല എന്നിവിടങ്ങളില് പുതിയ ഫിഷ് മാര്ട്ടുകള് ആരംഭിക്കുന്നത്.…
Read Moreസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില് മീര കൃഷ്ണ നവോദയയില് ദേശീയതലത്തില് ഒന്നാമത്
konnivartha.com : ഇക്കഴിഞ്ഞ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില് പത്തനംതിട്ട വെച്ചൂച്ചിറ നവോദയയിലെ മീര കൃഷ്ണ 500 ല് 497 മാര്ക്കോടെ നവോദയയില് ദേശീയതലത്തില് ഒന്നാമതെത്തി. പത്തനംതിട്ട ഇടപ്പാവൂര് ശ്രീനിലയത്തില് രാധാകൃഷ്ണന് നായരുടെയും രാജിയുടെയും മകളാണ് മീര കൃഷ്ണ. ഇത്തവണത്തെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷയില് വെച്ചൂച്ചിറ ജവഹര് നവോദയ വിദ്യാലയം മികച്ച വിജയം നേടി. പത്ത്, പന്ത്രണ്ട് സയന്സ് ക്ലാസുകളില് 100 ശതമാനം വിജയം നേടി. പത്താം ക്ലാസില് മീര കൃഷ്ണ (497/500), അഭിനവ് ലാല് (489/500), ആല്ബി കെ അബ്രഹാം (481/500) എന്നിവര് ആദ്യ മൂന്ന് സ്ഥാനങ്ങള് കരസ്ഥമാക്കി. പന്ത്രണ്ടാം ക്ലാസ് സയന്സില് ആര്ദ്ര റേച്ചല് ജോസ് (478/500), ആര്ച്ച എല്സ ജോസ് (476/500), ജെഫിന് ജോജി (470/500) എന്നിവരും കോമേഴ്സില് അമീന സുധീര് (461/500), ഷാരോണ് എസ്…
Read Moreജനകീയ ആരോഗ്യ കേന്ദ്രങ്ങള് പൊതുജനാരോഗ്യ മേഖലയ്ക്ക് വലിയ ഉണര്വു നല്കും: മുഖ്യമന്ത്രി
konnivartha.com : ജനകീയ ആരോഗ്യ കേന്ദ്രങ്ങള് പൊതുജനാരോഗ്യ മേഖലയ്ക്ക് വലിയ ഉണര്വു നല്കുന്ന ഒന്നായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള ഐരവണ് ആരോഗ്യ ഉപകേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമായി മാറുന്നതിന്റെ ഉദ്ഘാടനം ഓണ്ലൈനായി നിര്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യമേഖലയെ ബലപ്പെടുത്തുന്നതിനുള്ള വലിയ ഇടപെടലാണ് സര്ക്കാര് നടത്തുന്നത്. ആരോഗ്യ പ്രവര്ത്തകരെ ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ആരോഗ്യ പ്രവര്ത്തകരെ ആക്രമിക്കുന്നവര്ക്കെതിരെ കര്ശന നടപടിയുണ്ടാകും. അതില് യാതൊരു വിട്ടുവീഴ്ചയും സര്ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. ആരോഗ്യ കേന്ദ്രങ്ങള് ജനകീയാരോഗ്യ കേന്ദ്രമാകുമ്പോള് അവയ്ക്കായി മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണ് ഒരുക്കുന്നത്. ഓഫീസ് സ്മാര്ട്ടാക്കും. ടെലിമെഡിസിന് സംവിധാനവും ഉടന് ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലുള്ള ആരോഗ്യ ഉപകേന്ദ്രങ്ങളില് ആവശ്യമായ സേവനങ്ങള് ഉറപ്പാക്കുകയാണ് സര്ക്കാര് ലക്ഷ്യമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര് എംഎല്എ പറഞ്ഞു. അതിന്റെ…
Read Moreവെളിച്ചം ഇല്ലാതെ എസ് ബി ഐ കോന്നി എ റ്റി എം : മൊബൈല് വെട്ടത്തില് “ഞെക്കണം “
konnivartha.com : കോന്നി സെന്ട്രല് ജെങ്ക്ഷന് സമീപം ഉള്ള എസ് ബി ഐയുടെ അടുത്തടുത്ത് ഉള്ള രണ്ട് എ റ്റി എമ്മില് കയറിയാല് ഒന്നുങ്കില് മൊബൈല് വെട്ടം വേണം അല്ലെങ്കില് ടോര്ച്ചോ മെഴുകുതിരിയോ കയ്യില് കരുതണം . ഈ രണ്ട് എ റ്റി എമ്മിലും രാത്രി പോയാല് വെട്ടം ഇല്ല . പ്രായമായവര് എ റ്റി എമ്മിന്റെ ബട്ടണ് ഞെക്കണം എങ്കില് ഇതില് ഒരെണ്ണം കരുതണം . ഏതാനും ദിവസമായി എ റ്റി എമ്മില് ബള്ബ് കത്തുന്നില്ല . അധികാരികള് അറിഞ്ഞിട്ടും നടപടി ഇല്ല എന്ന് പൊതുജനം പരാതി ഉന്നയിച്ചു . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനാസ്ഥഇത്ര മാത്രം ആണെങ്കില് സേവനം സംബന്ധിച്ചുള്ള പരാതി ആര് പരിഹരിക്കും . എ റ്റി എമ്മിലെ അടിസ്ഥാന സൌകര്യമായ വെളിച്ചം ലഭിക്കാന് ഇനി റിസര്വ് ബാങ്ക് ഇടപെടണോ…
Read Moreജനകീയ ആരോഗ്യ കേന്ദ്രങ്ങള് മുഖ്യമന്ത്രി (18/05/2023) നാടിനു സമര്പ്പിക്കും
സംസ്ഥാന സര്ക്കാരിന്റെ നൂറു ദിന കര്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ ഉപ കേന്ദ്രങ്ങള് ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് (18/05/2023) രാവിലെ 11 മണിക്ക് ഓണ്ലൈനില് നിര്വഹിക്കും. യോഗത്തില് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്ജ് അധ്യക്ഷത വഹിക്കും. ജനകീയ ആരോഗ്യ കേന്ദ്രമായി മാറുന്നതിലൂടെ ആരോഗ്യ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി ജന സൗഹൃദ സ്ഥാപനങ്ങള് ആക്കി മാറ്റും. പത്തനംതിട്ട ജില്ലയിലെ മാന്തുക, കുറിച്ചിമുട്ടം, പൂവത്തൂര് ,മേത്താനം,തുവയൂര് സൗത്ത്, വള്ളംകുളം, ഏഴംകുളം, നാരങ്ങാനം, ഐരവണ്, കല്ലുങ്കല്, പെരിങ്ങര, ആലംതുരുത്തി എന്നീ സബ് സെന്ററുകള് ആണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങള് ആയി മാറുന്നത്. പ്രദേശത്തെ എല്ലാ ആളുകളുടെയും വാര്ഷിക ആരോഗ്യ പരിശോധന നടത്തുക,വാര്ഷിക ആരോഗ്യ പരിശോധനയില് നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനങ്ങളുടെ…
Read Moreപത്തനംതിട്ട ജില്ലയിൽ മാധ്യമപ്രവർത്തക ക്ഷേമ സഹകരണ സംഘത്തിന്റെ പ്രവര്ത്തനം ആരംഭിച്ചു
konnivartha.com : സഹകരണ മേഖലയിലേക്കുള്ള മാധ്യമ പ്രവർത്തകരുടെ കാൽവെയ്പ്പ് അഭിനന്ദനാർഹമാണെന്ന് സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ ഡയറക്ടർ ടി ഡി ബൈജു പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ പ്രവർത്തനം ആരംഭിച്ച ജില്ലാ മാധ്യമപ്രവർത്തക ക്ഷേമ സഹകരണ സംഘത്തിന്റെ ഉദ്ഘാടനത്തിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി സഹകരണ പ്രസ്ഥാനത്തിന്റെ സഹായത്തോടെ നിരവധി പദ്ധതികൾ ഇതിലൂടെ നടപ്പിലാക്കാനാകുമെന്ന് ടി ഡി ബൈജു പറഞ്ഞു. ഡയറക്ടർ ബോർഡ് അംഗം രാജു കടകരപ്പളളി അദ്ധ്യക്ഷത വഹിച്ചു. സഹകരണ യൂണിറ്റ് ഇൻസ്പെക്ടർ മിനി കുമാരി, മുൻ ഡെപ്യൂട്ടി രജിസ്ട്രാർ രാജീവ്കുമാർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ബാബു തോമസ്, സനിൽ അടൂർ, മനോജ് പുളിവേലിൽ, ഷാജി തോമസ്, കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ സി സ്മിജൻ, സ്വാഗത സംഘം ഭാരവാഹികളായ സുഭാഷ് കുമാർ, ഇ.എസ്.ശ്രീകുമാർ,…
Read Moreമേയ് 12 ലോക നഴ്സസ് ദിനം: നഴ്സുമാർക്കുള്ള സംസ്ഥാനതല അവാർഡ് പ്രഖ്യാപിച്ചു
konnivartha.com : നമ്മുടെ നഴ്സുമാർ ആരോഗ്യ മേഖലയുടെ അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സമൂഹത്തിനാകെ നഴ്സുമാർ നൽകുന്ന സംഭാവനകളെ ആദരിക്കാനാണ് എല്ലാ വർഷവും മേയ് 12 ന് നഴ്സസ് ദിനം ആചരിക്കുന്നത്. കേരളത്തിലെ നഴ്സുമാർ നടത്തുന്ന മാതൃകാപരമായ സേവനങ്ങൾ പല ലോക രാജ്യങ്ങളും എടുത്ത് പറഞ്ഞിട്ടുണ്ട്. Our Nurses Our Future (നമ്മുടെ നഴ്സുമാർ നമ്മുടെ ഭാവി) എന്നതാണ് ഈ വർഷത്തെ നഴ്സസ് ദിന സന്ദേശം. ആരോഗ്യ രംഗത്ത് നഴ്സുമാരുടെ സേവനങ്ങൾ എത്ര വലുതാണെന്ന് കാണിക്കുന്നതാണ് ഈ സന്ദേശമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച നഴ്സുമാർക്കുള്ള സംസ്ഥാനതല അവാർഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിൽ നിന്നുള്ള നഴ്സുമാരെയാണ് അവാർഡിനായി പരിഗണിച്ചത്. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായ…
Read More