konnivartha.com : 970 കോടി രൂപ ചെലവിലാണ് നാലുനില കെട്ടിടം നിർമിച്ചിരിക്കുന്നത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്‌സിപി ഡിസൈൻ, പ്ലാനിംഗ് ആൻഡ് മാനേജ്‌മെന്റ് ആണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്, ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പാർലമെന്റിന്റെ ഇന്നത്തെ കെട്ടിടം 1927 ൽ പൂർത്തിയായി, ഇത് ഏകദേശം 100 വർഷം പഴക്കമുള്ളതാണ്. സ്ഥലമില്ലായ്മയും നവീകരിക്കേണ്ടതിന്റെ ആവശ്യകതയുമാണ് പുതിയ പാർലമെന്റ് നിർമ്മിക്കുന്നതിനുള്ള പ്രധാന കാരണമായി പ്രസ്താവിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരം നിർമിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയങ്ങൾ ലോക്‌സഭയും രാജ്യസഭയും പാസാക്കി. 2020 ഡിസംബറിൽ മോദിയാണ് പുതിയ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്.ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വർഷത്തോട് അനുബന്ധിച്ച് 2022-ൽ നിർമ്മാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.1921-ലാണ് പഴയ പാർലമെന്റിന്റെ തറക്കല്ലിട്ടത്. ഇനി ഇത് പൈതൃക സ്വത്തായി സംരക്ഷിക്കപ്പെടും.
Read Moreവിഭാഗം: Editorial Diary
പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു
നെല്ലിന്റെ സംഭരണവില അടിയന്തിരമായി വിതരണം ചെയ്യണം: അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി പ്രദേശങ്ങളിലേക്ക് നടപ്പാലം അനുവദിച്ചു നെല്‍കര്‍ഷകര്‍ക്കുള്ള നെല്ലിന്റെ സംഭരണവില അടിയന്തിരമായി വിതരണം ചെയ്യണമെന്ന് അഡ്വ.മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്‍കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകണം. തുക വിതരണം ചെയ്യുന്ന കാര്യത്തില്‍ കാലതാമസം നേരിടാന്‍ പാടില്ല. പാടശേഖരങ്ങളില്‍ കിടക്കുന്ന കേടായ കൊയ്ത്തുമെഷീനുകള്‍ എത്രയും വേഗത്തില്‍ നീക്കം ചെയ്യണം. തിരുവല്ല- മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ് ഭൂമിയേറ്റെടുക്കല്‍ പ്രവര്‍ത്തികള്‍ വൈകിപ്പിക്കരുത്. സര്‍വേയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി എത്രയും വേഗത്തില്‍ അത് പൂര്‍ത്തിയാക്കണം. അടുത്ത ജില്ലാ വികസന സമിതിയില്‍ തീരുമാനം അറിയിക്കണമെന്നും എംഎല്‍എ പറഞ്ഞു. തിരുവല്ല പോലീസ് സ്റ്റേഷനു സമീപം കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. സ്‌പെഷ്യല്‍…
Read Moreഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ ജാഗ്രത പാലിക്കണം
സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ എല്ലാവരും മുൻകരുതലുകളെടുക്കണം. എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വളരെ നേരത്തെ തന്നെ യോഗം ചേർന്നിരുന്നു. ഇതുകൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരമുള്ള ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട്. കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കും ഉറവിട നശീകരണ പ്രവർത്തനങ്ങൾക്കും പ്രധാന്യം നൽകണം. അവബോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം. വീടിന്റെ ചുറ്റുപാട്, ടെറസ് എന്നിവിടങ്ങളിലും വെള്ളം കെട്ടിനിൽക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന…
Read Moreനാട്ടിലിറങ്ങിയ കടുവയെ വെടിവെച്ച് കൊല്ലണം : റാന്നി എംഎൽഎ
‘കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവിടണം, നിരീക്ഷണം നടത്തിയിട്ട് പ്രയോജനമില്ല’; റാന്നി എംഎൽഎ പ്രമോദ് നാരായൺ konnivartha.com : കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവിടണമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ. പെരുനാട് വടശേരിക്കര മേഖലയിൽ തുടർച്ചയായി കടുവയുടെ ആക്രമണം ഉണ്ടാകുന്നു. നിരീക്ഷണം നടത്തിയിട്ട് പ്രയോജനമില്ല. വെടിവച്ചു കൊല്ലാൻ വേണ്ട ഉത്തരവിനായി നടപടി തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .പെരുനാട് വടശേരിക്കര മേഖലയിൽ തുടർച്ചയായി കടുവയുടെ ആക്രമണം ഉണ്ടാകുന്നു, നിരീക്ഷണം നടത്തിയിട്ട് പ്രയോജനമില്ല. കടുവയ്ക്കായി വനപാലകർ നടത്തിയ തിരച്ചിൽ ഫലം കാണാത്ത സാഹചര്യമുണ്ടായി. കടുവയുടെ സാന്നിധ്യം ഉണ്ടായ സ്ഥലങ്ങളിൽ കൂട് വച്ചു. ഡ്രോൺ ഉപയോഗിച്ച് വ്യാപകമായ തിരച്ചിൽ നടത്തി രാപ്പകൽ വ്യത്യാസമില്ലാതെ നിരീക്ഷണവും നടത്തി.എന്നിട്ടും കടുവയെ കണ്ടെത്താനായില്ല. കടുവ മറ്റു ജനവാസ മേഖലകളിലേക്ക് പോവുകയാണ് ചെയ്യുന്നത് .സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ കടുവ സ്കൂളിൽ പോകുന്ന കുട്ടികൾക്കും ഭീഷണിയാകും. ഈ…
Read Moreകലാകാരന്മാരുടെ സംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു
കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി ബ്ലോക്ക്, തിരുവല്ല നഗരസഭ, പുളികീഴ് ബ്ലോക്ക് എന്നിവിടങ്ങളിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ ‘ ധ്വനി 2023 ‘ എന്ന സംസ്‌കാരിക പരിപാടിയും, കേള്‍വി പരിശോധന ക്യാമ്പും കുന്നംന്താനം കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. കുന്നംന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കേരള ഫോക്ലോര്‍ അക്കാഡമി ചെയര്‍മാന്‍ ഒ. എസ് ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. കുന്നംന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. മധുസൂദനന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ സി. എന്‍ മോഹനന്‍, സിന്ധു സുഭാഷ്, ലൈല അലക്‌സാണ്ടര്‍, വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി പത്തനംതിട്ട ജില്ലാ കോര്‍ഡിനേറ്റര്‍ കലാമണ്ഡലം ഉല്ലാസ്, മല്ലപ്പള്ളി ബ്ലോക്ക് കണ്‍വീനര്‍ ശ്രീകുമാര്‍ രാജു തുടങ്ങിയവര്‍…
Read Moreഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ പൊന്നമ്പലമേട്ടില്‍ കയറരുത്:ഹൈക്കോടതി
പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചുകയറി അനധികൃത പൂജ നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് കോടതി നിര്‍ദേശം. അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും പൊന്നമ്പല മേട്ടില്‍ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവിട്ടു. സ്വമേധയാ എടുത്ത കേസിലാണ് നടപടി കഴിഞ്ഞ എട്ടിനാണ് ശബരിമലയില്‍ ശാന്തിക്കാരുടെ സഹായിയായിരുന്ന തൃശൂര്‍ സ്വദേശി നാരായണന്‍ നമ്പൂതിരിയും സംഘവും പൊന്നമ്പലമേട്ടിലെത്തി പൂജ നടത്തിയത്. തൃശൂര്‍ തെക്കേക്കാട്ട് മഠം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഒന്‍പതംഗം സംഘമാണ് ഇവിടെ കടന്നുകയറി പൂജ നടത്തിയത്. സംഭവം വിവാദമായതോടെ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. രണ്ടാഴ്ച മുന്‍പാണ് സംഘം വനത്തില്‍ പ്രവേശിച്ചത്. അവര്‍ തന്നെ വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് പുറത്തറിഞ്ഞത്.കേസില്‍ നേരത്തെ അറസ്റ്റിലായ രണ്ടുപേര്‍ റിമാന്‍ഡിലാണ്. വനംവികസന കോര്‍പറേഷന്‍ ഗവി ഡിവിഷനിലെ സൂപ്പര്‍വൈസര്‍ രാജേന്ദ്രന്‍ കറുപ്പയ്യ, വര്‍ക്കര്‍ സാബു മാത്യു…
Read Moreഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലം 25ന്
KONNIVARTHA.COM: 2023 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 25ന് ഉച്ചകഴിഞ്ഞു മൂന്നിനു സെക്രട്ടേറിയറ്റ് പി.ആർ. ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മുതൽ PRD Live, SAPHALAM 2023, iExaMS-Kerala എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.
Read Moreകാട്ടുപോത്ത് ആക്രമണം: ആവർത്തിക്കാതിരിക്കാൻ വനംവകുപ്പ് എസ്.ഒ.പി തയാറാക്കും
കാട്ടുപോത്ത് ആക്രമണം: ആവർത്തിക്കാതിരിക്കാൻ വനംവകുപ്പ് എസ്.ഒ.പി തയാറാക്കും 24×7 പ്രവർത്തിക്കുന്ന 18004254733 ടോൾഫ്രീ നമ്പർ സജ്ജം എരുമേലിയിലും കൊല്ലത്തും ഉണ്ടായ കാട്ടുപോത്ത് ആക്രമണങ്ങളിൽ മനുഷ്യജീവനുകൾ നഷ്ടമായ സംഭവം ആവർത്തിക്കാതിരിക്കാൻ വനം വകുപ്പ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്.ഒ.പി) തയാറാക്കാൻ തീരുമാനിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വൈൽഡ് ലൈഫ് വാർഡൻ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഒ.പി മൂന്ന് ദിവസത്തിനുള്ളിൽ തയാറാക്കും. ഇതിനു പുറമേ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പർ: 18004254733 നിലവിൽ വന്നു. വന്യജീവി ആക്രമണം സംബന്ധിച്ച് ഏത് സമയവും ജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടാം. നിലവിൽ വയനാട്, ഇടുക്കി, അതിരപ്പള്ളി പോലുള്ള വന്യജീവി സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ (ആർ.ആർ.ടി) പ്രവർത്തനം ഇനി എരുമേലി ഉൾപ്പെടെ കൂടുതൽ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് വ്യാപിപ്പിക്കും. പ്രശ്‌നമുണ്ടാകുമ്പോൾ…
Read Moreവടശേരിക്കര ബൗണ്ടറിയിലും കടുവ ആക്രമണം
konnivartha.com; പെരുനാട്ടില്‍ കടുവ മൂന്നു പശുക്കളെ കൊന്നതിന് പിന്നാലെ വടശേരിക്കര ബൗണ്ടറിയിലും ആക്രമണം. മൂന്നു ആട്ടിന്‍കുട്ടികളെ കടുവ കടിച്ചെടുത്ത് കാടു കയറി. പിന്നാലെ കാട്ടുപോത്തും ആനയും നാട്ടിലിറങ്ങിയതോടെ വനമേഖല ഭീതിയില്‍. വടശേരിക്കര ബൗണ്ടറി വാലുമണ്ണില്‍ അമ്പിളി സദാനന്ദന്റെ വീട്ടുമുറ്റത്തെ കൂട്ടില്‍ നിന്നാണ് കടുവ ആടുകളെ കൊണ്ടുപോയത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ വീട്ടിന് പിന്നില്‍ അസാധാരണ രീതിയിലുള്ള ശബ്ദം കേട്ടതിനെ തുടര്‍ന്ന് നോക്കുമ്പോഴാണ് ആടിനെ കടിച്ചെടുത്ത് ഓടുന്ന കടുവയെ വീട്ടുകാര്‍ കാണുന്നത്. ഒളികല്ല് വനമേഖലയോട് ചേര്‍ന്നുള്ള ഈ പ്രദേശത്തെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. കാട്ടു പോത്തിന് പിന്നാലെ ആനയും ഇവിടെയെത്തി. ഒളികല്ല് അംഗന്‍വാടിക്ക് സമീപത്തായിട്ടാണ് കാട്ടാന വന്നത്. വനപാലക സംഘം വടശേരിക്കര, ഒളികല്ല് ഭാഗത്ത് എത്തി. വന്യമൃഗങ്ങള്‍ ഇറങ്ങിയെന്ന വിവരം ഇവരും സ്ഥിരീകരിക്കുന്നുണ്ട്.
Read Moreചെങ്ങറ :സമര സമിതിയുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തി
konnivartha.com : /ചെങ്ങറ :വര്‍ഷങ്ങളായി ഹാരിസന്‍ മലയാളം കമ്പനി കൈവശം വെച്ച് അനുഭവിക്കുന്ന പാട്ട കാലാവധി കഴിഞ്ഞ ചെങ്ങറ തോട്ടത്തില്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നസമര സമിതിയുമായിഉള്ള വിവിധ പ്രശ്നങ്ങളും അനുബന്ധ വിഷയങ്ങളും ചര്‍ച്ച ചെയ്യുവാനായി പ്രദേശവാസികളുമായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ സാധുജന വിമോചന സംയുക്ത വേദി, അംബേദ്കര്‍ ഗ്രാമവികസന സമിതി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. നിലവിലെ സ്ഥിതി വിവരങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും ഉന്നയിച്ചു. ഉന്നയിക്കപ്പെട്ട പരാതികളിന്മേല്‍ പരിഹാര നടപടികള്‍ സ്വീകരിക്കുവാനായി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു മുന്നോട്ട് പോകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാലും ആയതിന്‍മേല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളതിനാലും അതിന് അനുസൃതമായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍…
Read More