ക്രഷെ ബാലസേവികമാർ , ആയമാർ എന്നിവർക്കുള്ള ദ്വിദിന ശിൽപ്പശാല സമാപിച്ചു

konnivartha.com/പത്തനംതിട്ട : ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ പത്തനംതിട്ട , സ്നേഹിത ജെന്റർ ഹെൽപ്പ് ഡെസ്ക്ക് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ ക്രഷെകളിലെ ബാലസേവികമാർ , ആയമാർ എന്നിവരെ പങ്കെടുപ്പിച്ചുള്ള ദ്വിദിന ശിൽപ്പശാല സമാപിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ അജിത് കുമാർ ആർ ശിൽപ്പശാലയുടെ സമാപനസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രോഗ്രാം ഓഫീസർ പി. ശശിധരൻ , ജില്ല സെക്രട്ടറി ജി. പൊന്നമ്മ , ജില്ല ജോയിന്റ് സെകട്ടറി സലിം പി. ചാക്കോ , ട്രഷറാർ എ.ജി ദീപു , എസ്. മീരാസാഹിബ് , സുമ നരേന്ദ്ര , സൂര്യ വി.സതീഷ് പ്രൊവൈഡർ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് , അജിതകുമാരി കെ. ,ശ്രീലത എസ്. എന്നിവർ പ്രസംഗിച്ചു.…

Read More

നിർജലീകരണത്താലുള്ള മരണം ഒഴിവാക്കാൻ ഒ.ആർ.എസ്. ഫലപ്രദം

  ജൂലൈ 29 ലോക ഒ.ആർ.എസ്. ദിനം നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കാൻ ഒ.ആർ.എസ്. അഥവാ ഓറൽ റീ ഹൈഡ്രേഷൻ സാൾട്ട്സ് ഏറെ ഫലപ്രദമായ മാർഗമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ലോകത്ത് അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ മരണ കാരണങ്ങളിൽ വയറിളക്ക രോഗങ്ങൾ മുന്നിലാണ്. ഒ.ആർ.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവൻ രക്ഷിക്കാനാകും. ഒ.ആർ.എസ്. തക്കസമയം നൽകുന്നതിലൂടെ ശരീരത്തിൽ നിന്നും ജലാംശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന കോളറ, ഷിഗല്ല രോഗങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാനാകും. കേരളത്തിലെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആർ.എസ്. സൗജന്യമായി ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ഒ.ആർ.എസിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിനും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമാണ് എല്ലാ വർഷവും ജൂലൈ 29 ന് ഒ.ആർ.എസ്. ദിനം ആചരിക്കുന്നത്. ഒ.ആർ.എസിൽ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ…

Read More

മിഷന്‍ ഇന്ദ്രധനുഷ് കാമ്പയിന്‍ വിജയകരമാക്കണം: ജില്ലാ കളക്ടര്‍

  കുട്ടികള്‍ക്ക് ആരോഗ്യപൂര്‍വമായ ബാല്യകാലം ലഭിക്കുന്നതിന് മിഷന്‍ ഇന്ദ്രധനുഷ് കാമ്പയിന്‍ വിജയകരമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. അഞ്ചു വയസുവരെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവയ്പ്പുകള്‍ പൂര്‍ത്തിയാക്കുകയെന്ന എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ദൗത്യത്തിന് സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണ്. കുട്ടികള്‍ക്ക് പ്രതിരോധകുത്തിവയ്പ്പുകള്‍ നല്‍കേണ്ട പ്രായത്തിലും കൃത്യസമയത്തും എടുക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു. മിഷന്‍ ഇന്ദ്രധനുഷ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് കൃത്യമായ അവബോധം നല്‍കുന്നതിനും ജില്ലയില്‍ മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കുന്നതിനും എല്ലാ വകുപ്പുകളും കൃത്യമായ ഇടപെടല്‍ നടത്തണമെന്ന് ഉദ്യോഗസ്ഥരോട് കളക്ടര്‍ നിര്‍ദേശിച്ചു. അഞ്ചു വയസുവരെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും രോഗ പ്രതിരോധ പ്രവര്‍ത്തനം ശാക്തീകരിക്കുന്നതിനാണ് മിഷന്‍ ഇന്ദ്രധനുഷ് ആരംഭിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന കാമ്പയിനിലൂടെ ജില്ലയിലെ ആരോഗ്യ…

Read More

ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി നിര്‍മ്മാണ ഉദ്ഘാടനം നടത്തി

konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി നിര്‍മ്മാണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ രണ്ടാം ഘട്ടമായി 4182 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 28.32 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 21.07 കിലോമീറ്റര്‍ പമ്പിംഗ് ലൈന്‍, 112.35 കിലോമീറ്റര്‍ ഡിസ്ട്രിബ്യൂഷന്‍ ലൈന്‍ എന്നിവ സ്ഥാപിക്കുകയും 4182 എണ്ണം പുതിയ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകളും, കീരുകുഴി,താളിയാട്ട് കോളനി എന്നിവിടങ്ങളില്‍ യഥാക്രമം 6 ലക്ഷം ലിറ്റര്‍ 5 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഉപരിതല ജലസംഭരണികളും ആണ് വിഭാവനം ചെയ്തിരിക്കുന്നത്. കേരള ജല അതോറിറ്റിയുടെ ചിരണിയ്ക്കലുള്ള 12.5  ദശലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ശുദ്ധജലശാലയില്‍ നിന്നും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കീരുകുഴി,താളിയാട്ട് കോളനി എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന ഉപരിതല ജലസംഭരണികളില്‍ ജലം പമ്പ് ചെയ്ത് പഞ്ചായത്തിലെ വിവിധ…

Read More

ശ്രുതിതരംഗം പദ്ധതി: കോക്ലിയർ ഇംപ്ലാന്റേഷൻ അപ്ഗ്രഡേഷന് വേണ്ട തുക അനുവദിച്ചു

  സംസ്ഥാനത്ത് അടിയന്തരമായി കോക്ലിയർ ഇംപ്ലാന്റേഷൻ അപ്ഗ്രഡേഷൻ നടത്തേണ്ട സാമൂഹ്യ സുരക്ഷാ മിഷൻ കൈമാറിയ ലിസ്റ്റ് പ്രകാരമുള്ള 25 കുട്ടികളുടെ കോക്ലിയർ ഇംപ്ലാന്റേഷൻ മെഷീന്റെ അപ്ഗ്രഡേഷന് ആവശ്യമായ തുക അനുവദിച്ചതായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.എച്ച്.എ.). മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന്റെ അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ പാലിച്ച് ധന വകുപ്പ് നൽകിയ തുകയായ 59,47,500 രൂപയാണ് എസ്.എച്ച്.എ., സാമൂഹ്യ സുരക്ഷാ മിഷന് അനുവദിച്ചത്. ഈ കുട്ടികൾക്കാവശ്യമായ കോക്ലിയർ ഇംപ്ലാന്റേഷൻ അപ്ഗ്രഡേഷൻ സാമൂഹ്യ സുരക്ഷാ മിഷൻ വഴി തന്നെ നടത്താനാകും. ശ്രുതിതരംഗം പദ്ധതി സർക്കാർ കയ്യൊഴിഞ്ഞു എന്ന തരത്തിൽ തെറ്റായ പ്രചരണമാണ് നടക്കുന്നത്. മുമ്പ് സാമൂഹ്യനീതി വകുപ്പിന്റെ സാമൂഹ്യ സുരക്ഷാ മിഷനാണ് ശ്രുതിതരംഗം പദ്ധതി നടത്തി വന്നിരുന്നത്. ഈ പദ്ധതി ആരോഗ്യ വകുപ്പിലേക്ക് മാറ്റുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. ആരോഗ്യ വകുപ്പ് മന്ത്രിയുടേയും സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടേയും ധനകാര്യ…

Read More

40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസുകളിലും യാത്രായിളവ്

  konnivartha.com: 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസ്സുകളിലുംയാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു.   ഇവർക്ക് കെഎസ്ആർടിസി ബസ്സുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസ്സുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്ക് മാത്രമായിരുന്നു യാത്ര ഇളവ് അനുവദിച്ചിരുന്നത്. ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രത്യേത ഉത്തരവ് നല്കിയതെന്ന് മന്ത്രി പറഞ്ഞു.   ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്കായി നടത്തിയ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുന്ന വേളയിൽ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

Read More

ഗ്രാമവണ്ടിക്ക് അപേക്ഷ ലഭിച്ച് മുപ്പതു ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാക്കും: മന്ത്രി ആന്റണി രാജു

konnivartha.com: തദ്ദേശ സ്ഥാപനങ്ങള്‍ ഗ്രാമവണ്ടിക്ക് അപേക്ഷ നല്‍കി മുപ്പതു ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസിയും റാന്നി പെരുനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി ആരംഭിച്ച ഗ്രാമവണ്ടിയുടെ  ജില്ലാതല ഉദ്ഘാടനം  തുലാപ്പള്ളിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.   പഞ്ചായത്തുകള്‍ അപേക്ഷ നല്‍കിയാല്‍ ഇനിയും വാഹനങ്ങള്‍ അനുവദിക്കും. യാത്രാ സൗകര്യം നിഷേധിക്കപ്പെട്ടിടത്ത് അവ നല്‍കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. എല്ലാ ജനങ്ങള്‍ക്കും യാത്രാ സൗകര്യമൊരുക്കുവാന്‍ വകുപ്പ് ബാധ്യസ്ഥരാണ്. ജനങ്ങള്‍ നിശ്ചയിക്കുന്ന റൂട്ടില്‍ അവര്‍ നിശ്ചയിക്കുന്ന സമയത്ത് വാഹനം ഓടിക്കുകയാണ് ഗ്രാമവണ്ടിയുടെ ലക്ഷ്യം. ജനങ്ങളുടെ അഭിപ്രായമനുസരിച്ചായിരുന്നില്ല വാഹനങ്ങളുടെ സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഗ്രാമവണ്ടി യാഥാര്‍ത്ഥ്യമാകുന്നതോടെ അവയ്ക്ക് വിരാമമാകും. കെഎസ്ആര്‍ടിസിയില്‍ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഗ്രാമവണ്ടിയിലുണ്ടാവും. ഗ്രാമവണ്ടിക്ക് ഇന്ധനത്തുക കണ്ടെത്തുന്നതിന് ഏതു സ്‌പോണ്‍സര്‍ഷിപ്പും സ്വീകരിക്കാം. വാഹനങ്ങളില്‍ പരസ്യവും ചെയ്യാം. നിയമസഭസമ്മേളനത്തിനു ശേഷം റാന്നി മണ്ഡലത്തിലെ യാത്രാക്ലേശങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര…

Read More

സംസ്ഥാനത്തെ അംഗനവാടികള്‍ പൂര്‍ണമായി വൈദ്യുതീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

  സംസ്ഥാനത്തെ അംഗനവാടികളെല്ലാം ഈ സാമ്പത്തികവര്‍ഷം തന്നെ പൂര്‍ണമായും വൈദ്യുതീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുളനട ഗ്രാമപഞ്ചായത്തിലെ ഉള്ളന്നൂര്‍ ചിറ്റൊടിയിലുള്ള അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടക്കകാലത്ത് ശേഖരിച്ച കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2500-ല്‍ അധികം വൈദ്യുതിയെത്താത്ത അംഗനവാടികള്‍ ഉണ്ടായിരുന്നു. അവയില്‍ ഏറിയ പങ്കും വനമേഖലകളുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്നതായിരുന്നു. ഇതില്‍ പരിഹാരം കാണാന്‍ വൈദ്യുത വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് എന്നിവ സംയുക്തമായി ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇതില്‍ 130-ല്‍ താഴെ അംഗനവാടികള്‍ മാത്രമാണ് ഇനി വൈദ്യുതീകരിക്കാനുള്ളതെന്നും പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് അനുവദിച്ച 8,70,000 രൂപയും കുളനട…

Read More

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയം ഓണ്‍ലൈനാക്കുക : “ബുദ്ധി ജീവികള്‍ “അല്ല നിഗമനം

  konnivartha.com:പൈസ കൊടുത്തു ഓരോ സിനിമയും കാണുന്ന പ്രേക്ഷകര്‍ ആണ് സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയിക്കേണ്ടത് .അല്ലാതെ സാംസ്കാരിക വകുപ്പ് കണ്ടെത്തിയ ചലച്ചിത്ര രംഗത്തെ “അധികായകര്‍ “അല്ല എന്ന് പറയാന്‍ ആഗ്രഹിക്കുന്നു .ബഹുമാന്യ  മന്ത്രി  സജി ചെറിയാന്‍ എങ്കിലും ഈ പഴയ രീതി മാറ്റണം .   നമ്മുടെ പൈസ കൊടുത്തു സിനിമ ശാലയില്‍ പോയി സിനിമ എന്ന വിനോദ ഉപാധി കാണുന്നവര്‍ ആണ് സിനിമയെ വിജയിപ്പിക്കുന്നത് .അതില്‍ ഉള്ള താരങ്ങളുടെ അഭിനയം വിലയിരുത്തി തീരുമാനിക്കേണ്ടത് പ്രേക്ഷകര്‍ ആണ് .അല്ലാതെ സാംസ്കാരിക വകുപ്പ് വിളിച്ചു വരുത്തി സിനിമ നിര്‍ണ്ണയം കാണുന്നവര്‍  അല്ല എന്ന് പറയാന്‍ ആഗ്രഹിക്കുന്നു . ഇത് പുതു യുഗം ആണ് .പഴയ രീതി നിര്‍ത്തുക . എല്ലാ വര്‍ഷവും റിലീസ് ചെയ്യുന്ന അപേക്ഷ സമര്‍പ്പിക്കുന്ന സിനിമയുടെ അവലോകനം ഇന്റര്‍നെറ്റില്‍ അഭിപ്രായ വോട്ടിന് ഇടുക . അല്ലാതെ…

Read More

ഭൗതികശരീരം പുതുപ്പള്ളി പള്ളി ഏറ്റു വാങ്ങി : എന്നും ജ്വാലയോടെ ജന ഹൃദയങ്ങളില്‍

  konnivartha.com:വിതുമ്പലടക്കി വിടപറയാൻ മാത്രമേ ജനതയ്ക്ക് അറിയാവൂ . ഉമ്മന്‍ ചാണ്ടി എന്ന ജന നേതാവിനെ അടുത്ത് അറിഞ്ഞവര്‍ എല്ലാവരും തൊഴുതു നമസ്ക്കരിച്ചു . ആശ്വസിപ്പിക്കാന്‍ പരസ്പരം വാക്കുകള്‍ഇല്ല . ജനകീയനായ വീട്ടുകാരന്‍ വിടപറയുന്നു .മണ്ണിലേക്ക് .അതും പുതുപള്ളിയുടെ മണ്ണിലേക്ക് . കേരളം കണ്ട അപൂര്‍വ്വ ജനകീയ മുഖ്യ മന്ത്രിയാണ് നമ്മെ വിട്ടു പിരിഞ്ഞത് . ജനം എന്നും ഓര്‍ക്കും .ഹൃദയം നിറഞ്ഞ നന്മ സൂക്ഷിച്ച ഇടയന്‍ . സഹോദരന്‍ , ചിലര്‍ക്ക് പിതാവ് ,മറ്റൊരു കൂട്ടര്‍ക്ക് കൂട്ടുകാരന്‍ എല്ലാമായിരുന്നു ഈ ദേഹം . നന്മ ചെയ്യുവാന്‍ മണ്ണില്‍ പിറന്ന നന്മ മരം . ഇനിയുള്ള ആളുകള്‍ക്ക് മാതൃകാ പുരുഷന്‍ . ജനം അംഗീകരിച്ച ദേഹം . മണ്ണില്‍ ഉറങ്ങുന്നു എങ്കിലും ജന ഹൃദയത്തില്‍ എന്നും ജീവിക്കും .  

Read More