konnivartha.com: സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്. അതിഥിപോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ ഇന്ന് തുടക്കമാകും. അതിഥി തൊഴിലാളി രജിസ്‌ട്രേഷൻ സമ്പൂർണമാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ യുദ്ധകാലാടി സ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. പോർട്ടലിൽ ഒരു അതിഥി തൊഴിലാളി പോലും രജിസ്റ്റർ ചെയ്യപ്പെടാതെ പോകരുത്. ഇതിന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ചെലുത്തണം. ആവശ്യമെങ്കിൽ മറ്റുവകുപ്പുകളുടെ കൂടെ സഹകരണത്തോടെ കൂടുതൽ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തി രജിസ്ട്രേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും. അതിഥി തൊഴിലാളികൾ കൂട്ടമായെത്തുന്ന റെയിൽവേ സ്റ്റേഷനുകളിൽ രജിസ്‌ട്രേഷൻ ഹെൽപ്പ് ഡെസ്‌ക്കുകൾ സജ്ജമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തൊട്ടാകെയുള്ള തൊഴിൽ വകുപ്പ് ഓഫീസുകളിലും വർക്ക്‌സൈറ്റുകളിലും ലേബർക്യാമ്പുകളിലും രജിസ്റ്റർചെയ്യുന്നതിന് സൗകര്യമൊരുക്കി രജിസ്ട്രേഷൻ നടപടികൾ ഊർജ്ജിതമാക്കാനാണ് തീരുമാനം. അതിഥിതൊഴിലാളികൾക്കും , അവരുടെ കരാറുകാർ,തൊഴിലുടമകൾ…
Read Moreവിഭാഗം: Editorial Diary
മണ്ണടി കാമ്പിത്താന്‍ കല്‍മണ്ഡപത്തിന്റെ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കും : മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
konnivartha.com: പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ മണ്ണടി കാമ്പിത്താന്‍ കല്‍മണ്ഡപത്തിന്റെ അടിയന്തര സംരക്ഷണ പദ്ധതിക്ക് ഭരണാനുമതി നല്‍കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പുരാവസ്തു മ്യൂസിയം തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മണ്ണടി വേലുത്തമ്പിദളവ സമുച്ചയത്തില്‍ 2023-24 അടൂര്‍ മണ്ഡലതല ബജറ്റ് നിര്‍ദ്ദേശ പദ്ധതിയിലൂടെ 3.5 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന മണ്ണടി വേലുത്തമ്പിദളവ സ്മാരകം അന്താരാഷ്ട്ര പഠനകേന്ദ്രത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പഠന ഗവേഷണ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി പരിവര്‍ത്തിക്കുന്നതിനും ഒരു വൈഞാനിക സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍. സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഉണ്ട്. കേരളത്തിലെ ഇതര പഠന ഗവേഷണ സ്ഥാപനങ്ങള്‍ക്കും നിര്‍ണായകമായ ഇടപെടല്‍ നടത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.…
Read Moreകെ ഫോൺ: നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ തെരഞ്ഞെടുക്കുന്നു
konnivartha.com: കെ – ഫോൺ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് ലോക്കൽ നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ തെരഞ്ഞെടുക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രാദേശിക കേബിൾ/ഇന്റർനെറ്റ് ഓപ്പറേറ്റർമാരുടെ സംഗമം ഇതിനു മുന്നോടിയായി നടത്തും. ഓഗസ്റ്റ് 9 ന് രാവിലെ 10 ന് തിരുവനന്തപുരം പവർഹൗസ് റോഡിലെ ഹോട്ടൽ ഫോർട്ട് മാനറിലാണ് പരിപാടി. നേരിട്ടെത്തി പരിപാടി ദിവസവും രജിസ്റ്റർ ചെയ്യാം.
Read Moreഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന തുടരുന്നു
അന്യ സംസ്ഥാനതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിർമ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി തൊഴിൽ വകുപ്പ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി രണ്ടാം ദിവസം 155 ഇടങ്ങൾ പരിശോധിച്ചു. ഇതൊടെ സംസ്ഥാനത്തൊട്ടാകെ 297 കേന്ദ്രങ്ങളിലാണ് ജില്ലാ ലേബർ ഓഫീസർമാരും അതത് അസി ലേബർ ഓഫീസർമാരും ഉൾപ്പെട്ട ടീം പരിശോധന നടത്തിയത്. ഇവിടങ്ങളിലാകെ 8387 അന്യ സംസ്ഥാന തൊഴിലാളികളുള്ളതായും കണ്ടെത്തി. അതിഥി പോർട്ടൽ രജിസ്ട്രേഷന്റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണ പ്രവർത്തനങ്ങളും രജിസ്ട്രേഷൻ നടപടികളും പരിശോധനയുടെ ഭാഗമാണ്. സംസ്ഥാനത്തെ എല്ലാ ലേബർ ക്യാമ്പുകളും പരിശോധിച്ച് പ്രവർത്തനം തൃപ്തികരവും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ അടിയന്തിര നിർദ്ദേശത്തെ തുടർന്നാണ് പരിശോധന. കരാർ തൊഴിലാളി നിയമം, ഇതരസംസ്ഥാനതൊഴിലാളി നിയമം, ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്ട് എന്നിവ പ്രകാരം നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെയും രജിസ്ട്രേഷനില്ലാതെയുമുള്ള പ്രവർത്തനങ്ങൾ,കൃത്യമായ രജിസ്റ്ററുകൾ സൂക്ഷിക്കാത്ത സാഹചര്യം,…
Read Moreലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റുകളും കോൺഗ്രസ് നേടും:കെ.സി വേണുഗോപാൽ
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളും കോൺഗ്രസ് സ്വന്തമാക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കേരളത്തിലെ നേതാക്കൾ നടത്തിയ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സി വേണുഗോപാൽ.20 സീറ്റുകൾ ജയിക്കാനാകുന്ന സ്ഥിതിയാണ് കേരളത്തിലെന്ന് സൂചിപ്പിച്ചു.അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് മുഴുവൻ നേതാക്കളും ഒറ്റക്കെട്ടായി ജനങ്ങളെ സമീപിക്കും
Read Moreഎംഎൽഎമാരുടെ 19 വാഹനങ്ങളും എം പിമാരുടെ 10 വാഹനങ്ങളും എ ഐ ക്യാമറയിൽ കുടുങ്ങി
എ ഐ ക്യാമറകൾ വഴി 32,42,227 നിയമലംഘനങ്ങൾ കണ്ടെത്തിയെന്ന് മന്ത്രി ആന്റണി രാജു. എംഎൽഎമാരുടെ 19 വാഹനങ്ങളും എം പി മാരുടെ 10 വാഹനങ്ങളും എ ഐ ക്യാമറയിൽ കുടുങ്ങി. എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 2022 ജൂലൈയിൽ അപകടങ്ങളിൽ പരുക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. 2023 ജൂലൈയിൽ വാഹനാപകടത്തിൽ പരുക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു.15,83,367 നിയമലംഘനങ്ങൾക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചലാൻ നൽകി. 25 കോടി 81 ലക്ഷം രൂപ ഇ ചലാൻ വഴി കിട്ടിയെന്നും മന്ത്രി അറിയിച്ചു. 19 എം എൽ എമാരുടെ വാഹനങ്ങൾക്കും 10 എം പിമാരുടെ വാഹനങ്ങൾക്കും പിഴ ചുമത്തിയെന്ന് മന്ത്രി അറിയിച്ചു. വി ഐ പികളെ പിഴയിൽ നിന്ന് ഒഴിവാക്കുന്നു എന്ന…
Read Moreനിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതൽ; പ്രധാന ബില്ലുകൾ പരിഗണനയ്ക്ക്
നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബർ 1 മുതൽ പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഓഗസ്റ്റ് 7 മുതൽ 24 വരെ നടക്കും. 12 ദിവസം ചേരുന്ന സഭയിൽ ഒട്ടേറെ സുപ്രധാന ബില്ലുകൾ പരിഗണനയ്ക്ക് വരുമെന്ന് സ്പീക്കർ എ.എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയശേഷം സഭ പിരിയും. ഓഗസ്റ്റ് 11, 18 തീയതികൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായിട്ടാണ് വിനിയോഗിക്കുക. 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിലെ ഉപധനാഭ്യർഥനകളുടെ പരിഗണന ഓഗസ്റ്റ് 21 നാണ്. നിയമനിർമാണത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയങ്ങളിൽ സഭ പരിഗണിക്കേണ്ട ബില്ലുകൾ ഏതൊക്കെയാണെന്നതു സംബന്ധിച്ച് ഏഴിന് ചേരുന്ന കാര്യോപദേശക സമിതി ശിപാർശ ചെയ്യും. ഓർഡിനൻസിനു പകരമുള്ള Kerala Healthcare Service Persons and Healthcare Institutions (Prevention of violence and Damage to Property)…
Read Moreനഴ്സിംഗ് തട്ടിപ്പിനിരയായ വിദ്യാർത്ഥിനി കോന്നിയില്‍ ആത്മഹത്യ ചെയ്തു:കുടുംബം നാളെ പോലീസില്‍ പരാതി നല്‍കും
konnivartha.com; നഴ്സിംഗ് തട്ടിപ്പിനിരയായ വിദ്യാർത്ഥിനി കോന്നിയില്‍ ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്ക്കൽ കാളന്‍ ചിറ അനന്തു ഭവനില്‍ ഹരിയുടേയും രാജലക്ഷ്മിയുടെയും മകള്‍ അതുല്യ (20) ആണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബംഗളൂരു കേന്ദ്രീകരിച്ചുള്ള ദേവാമൃത ട്രസ്റ്റ് വഴിയാണ് അതുല്യ നഴ്സിംഗ് പ്രവേശനം നേടിയത്. തട്ടിപ്പിനിരയായി പഠനം മുടങ്ങുമെന്ന് മനോവിഷമത്തിലാണ് ആത്മഹത്യ എന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി . ബന്ധുക്കള്‍ നാളെ രേഖാ മൂലം പോലീസില്‍ പരാതി നല്‍കും . പലിശരഹിത ലോൺ നൽകാമെന്ന വാഗ്ധാനത്തിന്മേലാണ് ദേവാമൃത ട്രസ്റ്റ് വഴി അമൃത നഴ്സിംഗ് പ്രവേശനം നേടിയത്. ഇതിനായി വീട്ടുകാർ ഉൾപ്പെടെയുള്ളവരുടെ ഡോക്യുമെൻറ്സ് ഇവർ വാങ്ങിയെടുത്തു. എന്നാൽ, ഇത് തട്ടിപ്പാണെന്ന് പിന്നീട് മനസിലാവുന്നു. ദേവാമൃതം ട്രസ്റ്റിന്‍റെ ഭാരവാഹികൾ ഇപ്പോൾ ജയിലിലാണ്.ആത്‌മഹത്യ നടക്കുന്ന സമയത്ത് അതുല്യ വീട്ടിൽ ഒറ്റക്കായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.…
Read Moreകോന്നി കുളത്തുമൺ നിവാസിനിയ്ക്ക് ഒന്നാം റാങ്ക്
konnivartha.com: കേരള സാങ്കേതിക സർവ്വകലാശാല ബി.ടെക് പരീക്ഷയിൽ ഐ.ടി വിഭാഗത്തിൽ ഒന്നാം റാങ്ക് ഇടുക്കി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ അഞ്ജലി അഗസ്റ്റിന് . പത്തനംതിട്ട കോന്നി കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് കുളത്തുമൺ നന്ത്യാട്ട് വീട്ടിൽ അഗസ്റ്റിൻ ജോസഫിന്‍റെയും കോന്നി മുറിഞ്ഞകൽ ഗവ എൽ .പി സ്കൂൾ അധ്യാപിക ലെനി ഐസക്കിന്‍റെയും മകളാണ് അഞ്ജലി അഗസ്റ്റിന്‍ .ആശംസകള്‍
Read Moreഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ 6,204 കുട്ടികള്‍ക്ക് ഹൃദയശസ്ത്രക്രിയ നടത്തി: മന്ത്രി വീണാ ജോര്‍ജ്
പദ്ധതി കൂടുതല്‍ ആശുപത്രിയിലേക്ക് എം പാനല്‍ ചെയ്യും ഒരു കുട്ടി പോലും ചികിത്സ കിട്ടാതെ വിഷമിക്കുന്നില്ലെന്ന് ഉറപ്പാക്കും സര്‍ജറികള്‍ക്കു ശേഷമുള്ള ഒരു വര്‍ഷത്തെ മരുന്നുകളും സൗജന്യമായി നല്‍കും സ്‌കൂളുകളില്‍ വാര്‍ഷികാരോഗ്യ പരിശോധന നടപ്പാക്കും konnivartha.com: ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ 6204 കുട്ടികള്‍ക്ക് ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ഹൃദ്യം പദ്ധതി ഗുണഭോക്താക്കളായ കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും സംഗമ പരിപാടിയായ ഹൃദയമാണ് ഹൃദ്യം കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ആകെ 18,259 പേരാണ് ഹൃദ്യം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവയില്‍ 6,204 സര്‍ജറികള്‍ നടന്നു കഴിഞ്ഞു. ജില്ലയില്‍ 561 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 149 പേര്‍ക്ക് ഇതുവരെ സര്‍ജറി ചെയ്തു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ്…
Read More