konnivartha.com: പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് രാവിലെ 8.30ന് സ്വാതന്ത്രദിനാഘോഷം ഓമല്ലൂർ ദത്തെടുക്കൽ കേന്ദ്രത്തിൽ നടക്കും . ജില്ല വൈസ് പ്രസിഡന്റ് അജിത്കുമാർ ദേശീയ പതാക ഉയർത്തും. ജില്ല സെക്രട്ടറി ജി. പൊന്നമ്മ സ്വാതന്ത്യദിനാഘോഷം ഉദ്ഘാടനം ചെയ്യും. ജില്ല ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ജില്ല ട്രഷറാർ ദീപു എ.ജി , ദത്തെടുക്കൽ കേന്ദ്രം മാനേജർ ചന്ദ്രിക സി.ജി എന്നിവർ പ്രസംഗിക്കും .
Read Moreവിഭാഗം: Editorial Diary
ഡോ .എം .എസ്. സുനിലിന്റെ 290 -മത്തെ സ്നേഹഭവനം വിധവയായ ഓമനയ്ക്കും കുടുംബത്തിനും
konnivartha.com/ പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ .എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന നിരാലമ്പർക്ക് പണിത് നൽകുന്ന 290 -മത് സ്നേഹഭവനം യൂണിഫൈഡ് വേർഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രോവിൻസിന്റെ സഹായത്താൽ ആറാട്ടുപുഴ കുന്നത്തുംകര പാണ്ടിയൻപാറ വീട്ടിൽ വിധവയായ ഓമനയ്ക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും മലയാളി കൗൺസിൽ അംഗം തോമസ് വർഗീസ് നിർവഹിച്ചു . വർഷങ്ങളായി സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ ദുരിത യാതന അനുഭവിക്കുകയായിരുന്നു ഓമനയും കുടുംബവും. ഇവർക്കായി കൗൺസിൽ പ്രസിഡൻറ് ബെഞ്ചമിൻ തോമസ് അഞ്ച് സെൻറ് സ്ഥലം വാങ്ങി നൽകുകയും അതിൽ മലയാളി കൗൺസിലിന്റെ സഹായത്താൽ രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിത നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ മറിയാമ്മ വർഗീസ്., പ്രോജക്ട് കോഡിനേറ്റർ കെ .പി…
Read Moreമെച്ചപ്പെടുത്തിയ ക്ഷേമ പദ്ധതികൾ വിമുക്ത ഭടന്മാരുടെ ജീവിത നിലവാരം ഉയർത്തും
konnivartha.com: വിമുക്ത ഭടന്മാരുടെ ക്ഷേമ പദ്ധതികൾ വർധിപ്പിക്കാനുള്ള സർക്കാരിന്റെ സമീപകാല നീക്കം അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിമുക്ത ഭടന്മാരുടെ ക്ഷേമത്തിനും ജീവിതം സുഗമമാക്കുക നയത്തിനും നൽകിയിട്ടുള്ള മുൻഗണന പരിഗണിച്ച്, വിമുക്തഭടന്മാരുടെ ഇനിപ്പറയുന്ന ക്ഷേമ പദ്ധതികൾക്ക് കീഴിലുള്ള തുക വർദ്ധിപ്പിച്ചതായി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. 1. 20000 രൂപ മുതൽ 50000 രൂപ വരെ തൊഴിലധിഷ്ഠിത പരിശീലന ഗ്രാന്റ് വിധവകൾക്ക് ഹവിൽദാർ /തത്തുല്യം വരെ. 2. പെൻഷൻകാരല്ലാത്ത വിമുക്ത ഭടന്മാർക്ക് /വിധവകൾക്ക് ഹവിൽദാർ /തത്തുല്യം വരെ 30000 രൂപ മുതൽ 50000 രൂപ വരെ മെഡിക്കൽ ഗ്രാന്റ്. 3. ഗുരുതരമായ രോഗങ്ങൾക്കുള്ള ഗ്രാന്റ് 1.25 ലക്ഷം രൂപ മുതൽ 1.50 ലക്ഷം രൂപ വരെ പെൻഷൻകാരല്ലാത്ത വിമുക്ത ഭടന്മാർക്ക് വിധവകൾക്ക്. ഇതിന് മറുപടിയായാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. “നമ്മുടെ…
Read Moreആരോഗ്യ മേഖലയ്ക്ക് 558.97 കോടി അനുവദിച്ചു
തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യ രംഗത്ത് വൻമാറ്റം konnivartha.com: പതിനഞ്ചാം ധനകാര്യ കമ്മീഷൻ പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വർഷത്തെ ഹെൽത്ത് ഗ്രാന്റായി 558.97 കോടി രൂപ അനുവദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവായി. കെട്ടിടം ഇല്ലാത്ത ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടം, ബ്ലോക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്ക് സഹായം, രോഗനിർണയ സംവിധാനങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജനകീയാരോഗ്യ കേന്ദ്രങ്ങളിലും ഹെൽത്ത് ആന്റ് വെൽനസ് പ്രവർത്തനങ്ങൾ നടപ്പിലാക്കൽ, നഗരപ്രദേശങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജനകീയാരോഗ്യ കേന്ദ്രങ്ങളിലും രോഗനിർണയ സൗകര്യങ്ങൾ, അർബൻ ഹെൽത്ത് ആന്റ് വെൽനസ് കേന്ദ്രങ്ങൾ തുടങ്ങിയ സ്കീമുകളിലായാണ് തുകയനുവദിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യ മേഖലയിൽ വലിയ വികസനങ്ങൾ സാധ്യമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ഫണ്ടിന് പുറമേ ഹെൽത്ത് ഗ്രാന്റായി അനുവദിച്ച തുകയുപയോഗിച്ച് ആശുപത്രികളിൽ അധിക സൗകര്യങ്ങളൊരുക്കാൻ സാധിക്കും. ഇതിലൂടെ ജനങ്ങൾക്ക് കൂടുതൽ മികച്ച…
Read Moreബിസിനസ്100ന്യൂസ് ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആഗസ്റ്റ് 22 മുതല്‍
ഗ്ലോബല്‍ മീഡിയ നെറ്റ് വര്‍ക്കിന്റെ ഭാഗമായുള്ള കോന്നി വാര്‍ത്ത ഡോട്ട് കോം ,കൊച്ചി വാര്‍ത്ത ഡോട്ട് കോംമില്‍നിന്നും 2023 ആഗസ്റ്റ് 22 ന് (ചിങ്ങം : 6) ഓണ്‍ലൈന്‍ മീഡിയക്കൂടി പ്രസിദ്ധീകരണം ആരംഭിക്കുന്ന ബിസിനസ്100ന്യൂസ് ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് https://business100news.com/സുഹൃത്തുക്കളുടെ അകമഴിഞ്ഞ പ്രാര്‍ഥനകള്‍ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു . https://business100news.com/ WhatsApp Group Link https://chat.whatsapp.com/JKE2TztZJ1NKlt0heaBL0J
Read Moreപുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വേണ്ടി ഫ്ലെക്സ് ബോര്‍ഡുകള്‍ നിരന്നു
konnivartha.com: പുതുപ്പള്ളി മണ്ഡലത്തില്‍ ചാണ്ടി ഉമ്മന്‍ വേണ്ടി ഫ്ലെക്സ് ബോര്‍ഡുകള്‍ നിരന്നു .ഒറ്റ രാത്രി കൊണ്ട് നൂറുകണക്കിന് ഫ്ലെക്സ് ബോര്‍ഡുകള്‍ ആണ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നത് . .പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥിയാകും എന്ന സന്ദേശം പടര്‍ന്നതോടെ അണികള്‍ ആവേശത്തിലാണ് . കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. കന്റോൺമെന്റ് ഹൗസില്‍ നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയ്ക്ക് ശേഷമാണ് ചാണ്ടിഉമ്മന്റെ പേര് കെ സുധാകരൻ ഹൈക്കമാൻഡിന് കൈമാറിയത്. എഐസിസി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം. സെപ്തംബർ 5നാണ് പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ സെപ്തംബർ എട്ടിന് നടക്കും. വ്യാഴാഴ്ച വിജ്ഞാപനം പുറത്തിറക്കും. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 17 ആണ്. എംഎൽഎയായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് മണ്ഡലത്തിൽ…
Read Moreസേവോത്തം പരിശീലനം: ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ്, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേന്ദ്ര പഴ്ണല്‍ മന്ത്രാലയത്തിന്റെ സേവോത്തം പദ്ധതിയെ പറ്റി നടത്തിയ പരിശീലന ക്ലാസ് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥ തലത്തില്‍ പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സിറ്റിസണ്‍സ് ചാര്‍ട്ടര്‍ വ്യക്തതയോടെ തയാറാക്കി പ്രസിദ്ധീകരിക്കുക, സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്തുക എന്നിവയെപ്പറ്റി ഉദ്യോഗസ്ഥര്‍ക്ക് അവബോധം സൃഷ്ടിക്കാനാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം രാജ്യത്തൊട്ടാകെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് നടന്ന ഏഴാമത് പരിശീലന ക്ലാസാണ് പത്തനംതിട്ട പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ നടത്തിയത്.ഐഎംജി പ്രൊഫസര്‍ ഡോ. എസ് സജീവ്, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ അഡീഷണല്‍ സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിസ്, മുന്‍ അഡീഷണല്‍…
Read Moreവാഴ കൃഷി വെട്ടി നശിപ്പിച്ച സംഭവത്തിൽ നഷ്ട പരിഹാരം നൽകും : കെഎസ്ഇബി
konnivartha.com: മൂവാറ്റുപുഴ പുതുപ്പാടിയിൽ വാഴ കൃഷി വെട്ടി നശിപ്പിച്ച സംഭവത്തിൽ കർഷകന് ഉചിതമായ നഷ്ട പരിഹാരം നൽകുമെന്ന് കെഎസ്ഇബി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് നഷ്ടപരിഹാരം തീരുമാനിക്കും. കെഎസ്ഇബി വിഭാഗം ഡയറക്ടർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകും. എന്നാൽ മനുഷ്യ ജീവന് അപകടമുണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് കോതമംഗലത്ത് വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനിന് സമീപം വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടി മാറ്റിയതെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ നിന്നും വൈകുന്നേരത്ത് ലഭിക്കുന്ന അധിക ഉല്‍പ്പാദന ശേഷി ഉപയോഗിക്കണമെങ്കില്‍ പ്രസ്തുത ലൈന്‍ തകരാര്‍ അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്. അടിയന്തിര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ മാനുഷിക പരിഗണന നല്കി പ്രത്യേക കേസായി പരിഗണിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഉചിതമായ സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍…
Read Moreചന്ദ്രനെ പകര്‍ത്തി ചന്ദ്രയാന്‍ 3: ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
konnivartha.com: ചന്ദ്രയാന്‍ 3ല്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഭ്രമണപഥ പ്രവേശന സമയത്ത് പേടകം പകര്‍ത്തിയ ദൃശ്യമാണ് വീഡിയോയിലുള്ളത്. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി കടന്ന ചാന്ദ്രയാന്‍ ഇന്ന് രാത്രി 11 മണിയോടെ റിഡക്ഷന്‍ ഓഫ് ഓര്‍ബിറ്റെന്ന പ്രക്രിയയിലേക്ക് കടന്നു . ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തും. ഭൂമിയില്‍ നിന്ന് ചാന്ദ്രയാന്‍-3 വിക്ഷേപിച്ചത് കഴിഞ്ഞ ജൂലൈ 14നായിരുന്നു. ഓഗസ്റ്റ് 23ന് ചാന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Read Moreഈ “ശങ്കയ്ക്ക് ” പരിഹാരം വേണം :കോന്നിയില്‍ പൊതു ശുചിമുറി സൗജന്യമായി വേണം
konnivartha.com: കോന്നിയില്‍ എത്തുന്ന പൊതു ജനതയ്ക്ക് വേണ്ടുന്ന ആദ്യ അടിസ്ഥാന സൗകര്യം ഒരുക്കി നല്കുവാന് പഞ്ചായത്ത് ഇനിയെങ്കിലും മുന്നോട്ട് വരിക . കിഴക്കന്‍ മേഖലയില്‍ നിന്നും അനേക ആളുകള്‍ ആണ് കോന്നിയില്‍ എത്തുന്നത് . എത്തിയാല്‍ മല മൂത്ര വിസര്‍ജ്യം നടത്തുവാന്‍ ഉള്ള പൊതു ഇടം ഇല്ല . കോന്നി നാരായണ പുരംചന്തയില് ഉള്ള സ്ഥലത്ത് പോകണം എങ്കില്‍ അഞ്ചു രൂപയാണ് ഫീസ്. സൌജന്യം അല്ല . ഇത് ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ട് ആണ് എന്ന് പരാതിയായി പറയുന്നു . പലരും ഹോട്ടലുകളില്‍ കയറി ചായ കുടിക്കുന്നു . ഒരു കാരണം മാത്രം ആണ് ചായ കുടി .അവരുടെ ആവശ്യം ആ ഹോട്ടലിലെ ബാത്ത് റൂം ആണ് . കോന്നിയില്‍ പൊതു ശുചി മുറി വേണം . ഈ ആവശ്യം മുന്നോട്ട് വെക്കുമ്പോള്‍ പഞ്ചായത്ത്…
Read More