konnivartha.com: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകും. 4.6 ലക്ഷം ആളുകൾക്കാണ് ഉത്സവബത്ത നൽകുക. ഇതിനായി 46 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
Read Moreവിഭാഗം: Editorial Diary
പൊതുഇടങ്ങളും പൊതുഓഫീസുകളും ഭിന്നശേഷി സൗഹാര്‍ദമാക്കുക ലക്ഷ്യം : മന്ത്രി ഡോ. ആര് ബിന്ദു
പൊതുഇടങ്ങള്‍, പൊതുഓഫീസുകള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍ എന്നിങ്ങനെ നിത്യജീവിതത്തില്‍ ജനങ്ങള്‍ക്ക് സേവനം നല്കുന്ന കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹാര്‍ദമാക്കുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ ബാരിയര്‍ ഫ്രീ കേരള പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് കോംപ്ലക്സില്‍ 26 ലക്ഷം രൂപ ചെലവഴിച്ച് പുതുതായി സ്ഥാപിച്ച ലിഫ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹാര്‍ദമായ സംസ്ഥാനമാക്കി മാറ്റുന്നതിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ അഭിമാന പദ്ധതിയാണ് ബാരിയര്‍ ഫ്രീ കേരള. റാമ്പുകള്‍, ലിഫ്റ്റുകള്‍, ഭിന്നശേഷി സൗഹൃദ വീല്‍ചെയര്‍ പാതകള്‍, ടാക്ടൈലിക്ക് ടൈല്‍സ്, ഭിന്നശേഷി സൗഹാര്‍ദമായ ടോയ്ലറ്റുകള് തുടങ്ങിയവ നിര്‍മിച്ച് പൊതു ഇടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന രീതിയില്‍ മാറ്റിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ശാരീരിക മാനസിക പരിമിതികളെ അതിജീവിക്കുന്നതിനുള്ള ഒരുപാട് പദ്ധതികള്‍…
Read Moreഅസമത്വം സൃഷ്ടിക്കാതിരിക്കലാണ് പ്രധാനം :ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍
konnivartha.com: സമത്വം സൃഷ്ടിക്കുകയല്ല അസമത്വം സൃഷ്ടിക്കാതിരിക്കുകയാണ് പ്രധാനമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച കോന്നി എസ്എഎസ് എസ്എന്‍ഡിപി കോളജില്‍ കനല് ക്യാമ്പയിന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. ലിംഗസമത്വം എന്നത് വീടുകളില്‍ നിന്ന് ആരംഭിക്കണം. ജനിച്ച് വീഴുന്ന ഒരു കുട്ടിക്കും താന്‍ മറ്റൊരാളേക്കാള്‍ വലുതാണെന്ന തോന്നല്‍ ഉണ്ടാകില്ല. അത് വീടുകളില്‍ നിന്നാണ് പഠിക്കുന്നത്. ഗാര്‍ഹിക വിഷയങ്ങളില്‍ ഇടപേടേണ്ടവരാണ് എന്ന നീതിബോധം ലിംഗഭേദമില്ലാതെ എല്ലാവരിലും വളര്‍ത്തണം. കനല് ഫെസ്റ്റ് പോലെയുള്ള യോഗങ്ങള്‍ വെറും യോഗങ്ങളായി മാറരുത്. സ്ത്രീയും പുരുഷനും അടങ്ങുന്ന സമൂഹം ഒരു പോലെ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ലിംഗസമത്വവും സ്ത്രീശാക്തീകരണവും ഏറ്റവും അര്‍ത്ഥവത്തായ രീതിയില്‍ നടപ്പിലാകുവെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ ലക്ഷ്യത്തിലേക്കെത്താന്‍ എളുപ്പമാകുമെന്നും കളക്ടര്‍ പറഞ്ഞു. എസ്എഎസ് എസ്എന്‍ഡിപി കോളേജ് പ്രിന്‍സിപ്പാള്‍…
Read Moreകര്‍ഷക ദിനം: വിവിധ കേന്ദ്രങ്ങളിലെ വാര്‍ത്തകള്‍ ( 17/08/2023)
കര്‍ഷക ദിനം കേരളത്തിന്റെ കാര്‍ഷിക സംസ്കൃതി വിളിച്ചറിയിക്കുന്ന ദിനം : ഡെപ്യൂട്ടി സ്പീക്കര്‍ കര്‍ഷക ദിനം കേരളത്തിന്റെ കാര്‍ഷിക സംസ്കൃതി വിളിച്ചറിയിക്കുന്ന ദിനമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ കൃഷിഭവന് ഹാളില്‍ നഗരസഭ നടത്തിയ കര്‍ഷക ദിനാചരണം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി മികച്ച കര്‍ഷകരെ ആദരിച്ചു.തുടര്‍ന്ന് കാര്‍ഷിക സെമിനാറും നടന്നു.വൈസ് ചെയര്‍പേഴ്സണ്‍ രാജി ചെറിയാന്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അജി പി വര്‍ഗീസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ബാബു, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് റോണി പാണം തുണ്ടില്‍, മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു തുളസീധരക്കുറുപ്പ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം അലാവുദിന്‍ ,വിവിധ വാര്‍ഡ് അംഗങ്ങള്‍…
Read Moreപത്തനംതിട്ട ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക ജനുവരി 5ന്
konnivartha.com : അന്തിമ വോട്ടര്‍ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ തിരഞ്ഞെടുപ്പ് സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കരട് വോട്ടര്‍പട്ടിക ഒക്ടോബര്‍ 17ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 26 നുള്ളില്‍ വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാം. തുടര്‍ന്ന് ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ ജില്ലയിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇലക്ഷന് കമ്മിഷന് കൃത്യമായ രീതിയില്‍ അവലോകനം ചെയ്യും. പ്രവര്‍ത്തനങ്ങളിലെ കൃത്യത ഉറപ്പാക്കേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് ഇത്തവണ ഒഴിവാക്കണമെന്ന് ഇലക്ഷന് കമ്മിഷന്റെ നിര്‍ദ്ദേശമുണ്ട്. എബിസിഡി ക്യാമ്പയിന്റെ ഭാഗമായി പട്ടികവര്‍ഗ സങ്കേതങ്ങളില്‍ വോട്ടര്‍ ഐഡി കാര്‍ഡ് കൊടുക്കുന്ന പ്രവര്‍ത്തികള്‍ 95 ശതമാനം പൂര്‍ത്തീകരിച്ചുവെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ…
Read Moreഅതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് യാത്ര സൗജന്യം
konnivartha.com: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെ എസ് ആർ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാൻറീനിൽ സൗജന്യ ഭക്ഷണം എന്നിവ നൽകും. ഭൂരഹിത – ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊർജിതമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഭിന്നശേഷിക്കാർക്ക് യുഡി ഐഡി നൽകുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും. കുടുംബാംഗങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാന മാർഗം കണ്ടെത്തി നൽകാനാവണമെന്ന് മഖ്യമന്ത്രി നിർദേശിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക ശുശ്രൂഷ നൽകുകയും പുനരധിവാസം ഉറപ്പാക്കുകയും വേണം. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന മാനസിക പ്രശ്നമുള്ളവർക്ക് മെഡിക്കൽ…
Read Moreഉപേക്ഷിക്കപ്പെട്ട രോഗികള്‍ക്ക് അഭയമൊരുക്കി മഹാത്മ ജനസേവനകേന്ദ്രം
konnivartha.com / അടൂര്‍ : പരിചരിക്കുവാനോ, സഹായിക്കുവാനോ ആരുമില്ലാതെ ആശുപത്രിക്കിടക്കയില്‍ ഉറ്റവരും ഉടയവരുമാല്‍ ഉപേക്ഷിക്കപ്പെട്ട രാജന് (75), ഗോപാലകൃഷ്ണന് (38) എന്നിവരെ അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ: മണികണ്ഠന്, ആര്.എം.ഒ ഡോ: സാന്‍വി സോമന് എന്നിവരുടെ ശുപാര്‍ശപ്രകാരം അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തു. പന്നിവിഴ സ്വദേശിയായ രാജന് സ്വന്തം വീടോ മറ്റ് സൗകര്യങ്ങളോ ഇല്ല. റവന്യൂടവറിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ഇദ്ദേഹം അന്തിയുറങ്ങിയിരുന്നത്. രോഗാതുരനായതോടെ ആശുപത്രിയില്‍ ആരുടെയൊക്കെയോ സഹായത്താല്‍ എത്തിച്ചേരുകയായിരുന്നു. തൊടുപുഴ സ്വദേശിയായ ഗോപാലകൃഷ്ണനെ മകന് ഗോപകുമാറാണ് ആശുപത്രിയില്‍ എത്തിച്ച് ഉപേക്ഷിച്ചതെന്ന് പറയുന്നു. ഓര്‍മ്മക്കുറവും, സംസാര വൈകല്യവും നിമിത്തം ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മഹാത്മ ജനസേവനകേന്ദ്രം ട്രഷറര്‍ മഞ്ജുഷ വിനോദ്, ട്രസ്റ്റി നിഖില്‍. ഡി, സൂപ്രണ്ട് പ്രീത ജോണ്‍, കെയര്‍ടേക്കര്‍ വിനോദ്. ആര് എന്നിവര്‍ സ്ഥലത്തെത്തിയാണ് ഇവരെ ഏറ്റെടുത്തത്. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കുവാന് കഴിയുന്നവര്‍ അടൂര്‍…
Read Moreഗ്രോ വാസുവിനെ നിരുപാധികം വിട്ടയക്കണം
konnivartha.com: മനുഷ്യാവകാശ-തൊഴിലാളി യൂണിയന് പ്രവര്ത്തകന് ഗ്രോ വാസുവിനെ സര്‍ക്കാര്‍ മോചിപ്പിക്കണം . നിരുപാധികം വിട്ടയക്കണം. 2016ല്‍ നിലമ്പൂരിലെ കരുളായിയില്‍ നടന്ന പോലിസ് വെടിവയ്പില്‍ രണ്ട് മാവോവാദി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അവരുടെ മൃതദേഹം ബന്ധുക്കള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും കാണാനുള്ള അവകാശം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോലിസ് നിഷേധിച്ചതിനെ സമാധാനപരമായി ചോദ്യം ചെയ്തതിന് പ്രതികാരമായി പോലിസ് ചാര്‍ജ് ചെയ്ത കേസില്‍ ഏഴു വര്‍ഷത്തിനു ശേഷം മനുഷ്യാവകാശ-തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകനായ ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. അനീതിയെ ചോദ്യം ചെയ്യുകയെന്നത് ജനാധിപത്യ അവകാശമാണെന്നും ഒരു കുറ്റവും ചെയ്യാത്തയാള്‍ എന്തിനാണ് പിഴയൊടുക്കേണ്ടത് എന്നുമുള്ള ചോദ്യമാണ് ഗ്രോ വാസു കഴിഞ്ഞ ദിവസം കോടതിയുടെ മുന്നില്‍ ഉന്നയിച്ചത്. നിയമപരിപാലനത്തിന്റെ സാങ്കേതികയില്‍ മാത്രം അഭിരമിക്കുന്നവര്‍ക്ക് ആ ചോദ്യം മുന്നോട്ടു വയ്ക്കുന്ന നൈതികവും ധാര്‍മികവുമായ രാഷ്ട്രീയം ഒരു പക്ഷെ മനസ്സിലാവണമെന്നില്ല. കേരളത്തില്‍ 2016 മുതല്‍…
Read Moreപത്തനംതിട്ടയില്‍ പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജ്: ഉന്നതതല സംഘം സന്ദര്‍ശനം നടത്തി
konnivartha.com : പത്തനംതിട്ടയില്‍ പുതിയ നഴ്സിംഗ് കോളേജ് ആരംഭിക്കുന്ന സ്ഥലം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതതല സംഘം സന്ദര്‍ശിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സംഘവുമായി ചര്‍ച്ച നടത്തി. ഈ വര്‍ഷം തന്നെ 60 സീറ്റുകളില്‍ അഡ്മിഷന് നടത്താനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. മതിയായ സൗകര്യങ്ങളൊരുക്കി ജീവനക്കാരെ വിന്യസിച്ചായിരിക്കും നഴ്സിംഗ് കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 6 പുതിയ നഴ്സിംഗ് കോളേജുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വയനാട്, കാസര്‍ഗോഡ്, പാലക്കാട് എന്നിവിടങ്ങളിലാണ് നഴ്സിംഗ് കോളേജുകള്‍ ആരംഭിക്കുന്നത്. കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ 25 പുതിയ നഴ്സിംഗ് കോളേജുകള്‍ക്കായി 20 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ ഭാഗമായാണ് നടപടി. ഈ സര്‍ക്കാരിന്റെ കാലത്ത് പാരിപ്പള്ളി, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ നഴ്സിംഗ് കോളേജുകള്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്സിംഗ്…
Read Moreസംസ്ഥാനത്ത് 942 അമൃതവാടികൾ ഒരുക്കും, 80000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും
konnivartha.com: ‘മേരി മാട്ടി മേരാ ദേശ്’ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 942 അമൃതവാടികൾ ഒരുക്കുകയും 80000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്യും. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വഴിയാണ് അമൃത് വാടികകൾ ഒരുക്കുക, നെഹ്റു യുവ കേന്ദ്ര പരിപാടികൾ ഏകോപിപ്പിക്കുo. നാഷണൽ സർവീസ് സ്കീം, സംസ്ഥാന യുവജന ക്ഷേമ ബോർഡ് ,പ്രദേശത്തെ സാംസ്കാരിക സ്ഥാപനങ്ങൾ,യൂത്ത് ക്ലബുകൾ തുടങ്ങിയവരും പരിപാടികളിൽ പങ്കാളികളാണ്. രാജ്യത്തിന് വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച സ്വാതന്ത്ര്യ സേനാനികർ, അതിർത്തികാത്ത ധീര യോദ്ധാക്കൾ എന്നിവരുടെ സ്മരണക്കായി സ്മാരക ശില സ്ഥാപിക്കൽ, ഓരോ പഞ്ചായത്ത് പ്രദേശ്ത്തും താമസക്കാരായ ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യ സമര സേനാനികൾ, മൻമറഞ്ഞ സേനാനികളുടെയും രാജ്യത്തിന് വേണ്ടി മരണംവരെ പൊരുതിയ രക്തസാക്ഷികളുടെയും കുടുംബാംഗങ്ങളെ ആദരിക്കാനും നിർദേശമുണ്ട്. ഹർ ഘർ തിരംഘ പരിപാടിയുടെ ഭാഗമായിഎല്ലാ വീടുകളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക ഉയർത്തും. സംസ്ഥാന തദേശ സ്വയം…
Read More