എഴുമറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്‍റെ പുതിയ കെട്ടിടത്തിന്‍റെ നിർമ്മാണോദ്ഘാടനം 26 ന്

  konnivartha.com/ റാന്നി : എഴുമറ്റൂരുകാർക്ക് ഇത് ആഘോഷത്തിന്റെ നാളുകൾ.എഴുമറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രം യാഥാർത്ഥ്യമാവുകയാണ്. ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം 26 ന് രാവിലെ 9.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും എന്ന് റാന്നി എം എല്‍ എ അഡ്വ . പ്രമോദ് നാരായണ്‍ അറിയിച്ചു . 8 കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി വകയിരിക്കുന്നത്. ഇതിൽ 6.8 കോടി രൂപ നബാർഡ് ആർ ഐ ഡി എഫും ബാക്കി തുക സംസ്ഥാന സർക്കാരുമാണ് ചിലവഴിക്കുക. 7 പതിറ്റാണ്ടായി ജനങ്ങളുടെ നീണ്ട സ്വപ്നമായിരുന്നു എഴുമറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിന് പുതിയ കെട്ടിടം എന്നത് . നിലവിൽ ജില്ലാ പഞ്ചായത്തിൻറെ വൃദ്ധസദനത്തിൽ പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കുന്ന ആശുപത്രിയുടെ സ്ഥിതി അതീവ ദയനീയമായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും സഹായത്തോടെയാണ് ആശുപത്രിക്ക്…

Read More

നേത്രദാനത്തിലൂടെ മറ്റുള്ളവരുടെ കണ്ണുകളില്‍ പ്രകാശംപരക്കും: ഡെപ്യൂട്ടി സ്പീക്കര്‍

നേത്രദാനത്തിലൂടെ മറ്റുള്ളവരുടെ കണ്ണുകളില്‍ പ്രകാശം പരക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി അടൂര്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര ചികിത്സാ ക്യാമ്പിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.സമൂഹത്തിനായി ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യ കര്‍മ്മമാണ് നേത്രദാനമെന്നും അദ്ദേഹം പറഞ്ഞു.   ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു .നേത്രദാനത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും നേത്രദാനം പ്രോത്സാഹിപ്പിക്കാനുമായാണ് ദേശീയ തലത്തില്‍ ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 8 വരെ നേത്രദാന പക്ഷാചരണം സംഘടിപ്പിക്കുന്നത്. പക്ഷാചരണത്തിന്റെ ഭാഗമായി നേത്രദാന സന്ദേശ റാലിയും നടന്നു. നേത്രദാനത്തെ പറ്റി പലര്‍ക്കും അറിയാമെങ്കിലും അധികം ആരും അതിന് തയ്യാറാകുന്നില്ല.

Read More

ചന്ദ്രയാന്‍ 3: ചന്ദ്രോപരിതലത്തില്‍ നിന്ന് ആദ്യ ചിത്രങ്ങള്‍ വിക്രം ലാന്‍ഡര്‍ അയച്ച് തുടങ്ങി

  സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിശേഷം വിക്രം ലാന്‍ഡറുമായി ആശയവിനിമയം ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രോപരിതലത്തില്‍ നിന്ന് ലാന്‍ഡര്‍ പകര്‍ത്തിയ ചിത്രങ്ങളും എക്സ് പ്ലാറ്റ്ഫോമിലൂടെ ഇസ്രോ പങ്കുവെച്ചു. ലാന്‍ഡിങ്ങിന് ശേഷം വിക്രം ലാന്‍ഡറിലെ ക്യാമറ പകര്‍ത്തിയ ലാന്‍ഡിങ് സൈറ്റിന്‍റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ചന്ദ്രോപരിതലത്തില്‍ പതിഞ്ഞ ലാന്‍ഡറിന്‍റെ കാലുകളുടെ ഭാഗവും നിഴലിനൊപ്പം പതിഞ്ഞിട്ടുണ്ട്.വിജയകരമായി ലാന്‍ഡിങ് പൂര്‍ത്തിയാക്കിയ ശേഷം ‘ഇന്ത്യ,,ഞാന്‍ എന്‍റെ ലക്ഷ്യത്തിലെത്തി ഒപ്പം നിങ്ങളും’ എന്ന സന്ദേശമാണ് ഇസ്രോ എക്സില്‍ കുറിച്ചത്.ഇന്ത്യന്‍ സമയം 5.45ന് ആരംഭിച്ച സോഫ്റ്റ് ലാന്‍ഡിങ്ങ് പ്രക്രിയ 6.03 ഓടെ പൂര്‍ത്തിയായി. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്ക് സുരക്ഷിതമായി ലാന്‍ഡര്‍ ഇറങ്ങി.അമേരിക്ക, സോവിയറ്റ് യൂണിയൻ ചൈന ഇവർക്കൊപ്പം എലൈറ്റ് ഗ്രൂപ്പിൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയും മാറി. ഒപ്പം ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്ക് സ്വന്തമായി.   ചന്ദ്രനില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ്…

Read More

ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് ഇന്ന് വൈകിട്ട് 06.04 ന് : എല്ലാ ഒരുക്കവും പൂര്‍ത്തിയായി

  konnivartha.com: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ മണിക്കൂറുകള്‍ മാത്രം.ഐ എസ് ആര്‍ ഒ കേന്ദ്രത്തില്‍ നിന്നും ഇറങ്ങാനുള്ള നിര്‍ദേശം പേടകത്തില്‍ സ്വീകരിച്ചാല്‍ ഉടന്‍തന്നെ പേടകം ചന്ദ്രനിലേക്ക് ഇറങ്ങും . ‘വിക്രം’ ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ ഇന്ന് വൈകീട്ട് 5.45-ന് ആരംഭിക്കും.നെറ്റ് വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കുക. വൈകീട്ട് 6.04-ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമാകും ഇന്ത്യ.ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യവുമാകും. ദക്ഷിണധ്രുവത്തിലെ മാന്‍സിനസ്-സി, സിംപീലിയസ്-എന്‍ ഗര്‍ത്തങ്ങള്‍ക്കിടയില്‍ 69.36 ഡിഗ്രി തെക്കായിട്ടാണ് ഇറങ്ങേണ്ടത്. 4.2 കിലോമീറ്റര്‍ നീളവും2.5 കിലോമീറ്റര്‍ വീതിയുമുള്ള സ്ഥലത്ത് എവിടെ വേണമെങ്കിലും ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന വിധമാണ് ലാന്‍ഡിങ് ക്രമീകരിച്ചിരിക്കുന്നത്.

Read More

ചന്ദ്രയാൻ 3 ദൗത്യം: ഇന്ന് വൈകീട്ട് 6.04 നാണ് സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്

  ഇന്ന് വൈകീട്ട് 6.04 നാണ് ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. റഷ്യയുടെ ലൂണ-25 തകര്‍ന്ന് വീണ സാഹചര്യത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍-3 ലാണ് ലോകത്തിന്റെ പ്രതീക്ഷ മുഴുവന്‍. സാഹചര്യങ്ങളെല്ലാം അനുകൂലമായി വന്നാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് പ്രതീക്ഷിക്കാം.ഏതെങ്കിലും പ്രതികൂല സാഹചര്യം നേരിടുകയാണെങ്കില്‍ ആഗസ്റ്റ് 27 നായിരിക്കും സോഫ്റ്റ് ലാന്‍ഡിംഗ് എന്നും ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്.2023 ജൂലൈ 14 ന് ഉച്ചക്ക് 2:35 നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. ഇന്ത്യയുടെ മൂന്നാം ദൗത്യം വൻ വിജയമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇസ്രോ മുൻ മേധാവി കെ. ശിവൻ. നിർണായകമായ നിമിഷത്തിനാണ് ഓഗസ്റ്റ് 23-ന് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും പൂർണ വിജയത്തിലെത്താൻ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്‍-3 ചെന്നിറങ്ങുന്ന ചരിത്ര നിമിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ബുധനാഴ്ച വൈകിട്ട് 6.4ന് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങും.…

Read More

മന്ത്രി ഇടപെട്ടു: ഭിന്നശേഷിക്കാരിയായ സന്ധ്യക്ക് സൗജന്യകുടിവെള്ള കണക്ഷന്‍

  konnivartha.com: ഭിന്നശേഷിക്കാരിയായ സന്ധ്യ നാറാണംമൂഴി സമ്പൂര്‍ണകുടിവെള്ള പദ്ധതി ഉദ്ഘാടന വേദിയിലേക്ക് എത്തിയത് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ നേരിട്ട് കണ്ട് കുടിവെള്ളമില്ലെന്ന അപേക്ഷ നല്‍കാനാണ്. സന്ധ്യയുടെ പരാതി കേട്ട മന്ത്രി വേണ്ട നടപടികള്‍ക്ക് ഉടനടി ഉത്തരവിട്ടു. റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ വിധവയായ അമ്മയ്ക്കൊപ്പമാണ് സന്ധ്യയുടെ താമസം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന അമ്മയെ ഒറ്റയ്ക്കാക്കിയാണ് ഭിന്നശേഷിക്കാരായ സന്ധ്യ അകലെയുള്ള കിണറില്‍ നിന്നും കുടിവെള്ളം ശേഖരിക്കാന്‍ പോകുന്നത്. വാട്ടര്‍ കണക്ഷന്‍ വീട്ടിലെടുക്കാന്‍ സന്ധ്യയ്ക്ക് നിവൃത്തിയില്ല. അങ്ങനെയാണ് മന്ത്രിയെ കാണാന്‍ സന്ധ്യ എത്തിയത്. പരാതി അനുഭാവപൂര്‍വം പരിഗണിച്ച മന്ത്രി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അഭ്യര്‍ഥന മാനിച്ച് എത്രയും പെട്ടെന്ന് സന്ധ്യയുടെ വീട്ടില്‍ കണക്ഷന്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Read More

ആറന്മുള ഉത്തൃട്ടാതി ജലോത്സവം: മണല്‍പ്പുറ്റുകള്‍ നീക്കം ചെയ്യുന്നതിന് 10.50 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍

  ആറന്മുള ഉത്തൃട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട് പമ്പാ നദിയിലെ എക്കലും ചെളിയും നീക്കം ചെയ്യുന്നതിനായി 10.50 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് ജലസേചന വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആറന്മുളയുടെ തനതു പൈതൃകമായ ജലോത്സവത്തിന്റെ നടത്തിപ്പിനു വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യും. സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വകുപ്പ് ആരംഭിച്ചു. ജലോത്സവം കാണുന്നതിനായി എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇരുകരകളിലുമുള്ള ഗാലറികളുടെ അറ്റകുറ്റപണികള്‍ക്കുമായും 11 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലായുണ്ടായ പ്രളയത്തെതുടര്‍ന്ന് കടവുകളില്‍ മണ്‍പുറ്റുകള്‍ അടിഞ്ഞുകൂടിയത് പള്ളിയോടങ്ങള്‍ സുരക്ഷിതമായി കടന്നു പോകുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്. പള്ളിയോടങ്ങളുടെ സുഗമമായ സഞ്ചാരത്തിനും അവ തീരത്തോടടുപ്പിച്ച് നിര്‍ത്തുന്നതിനും സ്വാഭാവിക ആഴം വര്‍ധിപ്പിക്കുന്നതിനും പരിഹാരം…

Read More

സമ്പൂര്‍ണ കുടിവെള്ള പദ്ധതി; റാന്നി മണ്ഡലത്തിന് അനുവദിച്ചത് 600 കോടി: മന്ത്രി റോഷി അഗസ്റ്റിന്‍

konnivartha.com: റാന്നി നിയമസഭാ മണ്ഡലത്തില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതികള്‍ക്കായി ഇതുവരെ 600 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കൊറ്റനാട് ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യ ഘട്ട നിര്‍മാണോദ്ഘാടനം കൊറ്റനാട് ട്രിനിറ്റി മര്‍ത്തോമ പാരീഷ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യം. ജലജീവന്‍ മിഷന്‍ സംസ്ഥാനത്ത് മികച്ച രീതിയില്‍ നടപ്പിലാക്കി വരികയാണ്. സര്‍ക്കാര്‍ 18.5 ലക്ഷം പുതിയ കണക്ഷനുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയിട്ടുണ്ട്. കൊറ്റനാട് ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 4706 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് ജല്‍ ജീവന്‍ മിഷന്‍ വഴി 50.51 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തോടെ പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. അഡ്വ.പ്രമോദ് നാരായണ്‍…

Read More

ആന്റിബയോട്ടിക് അമിത ഉപയോഗം തടയാൻ രാജ്യത്താദ്യമായി എ.എം.ആർ. കമ്മിറ്റികൾക്ക് മാർഗരേഖ

    ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾ യാഥാർത്ഥ്യത്തിലേക്ക് ആന്റിബയോട്ടിക്കുകൾ കുറയ്ക്കുന്നതിന് കുറിപ്പടികൾ ഓഡിറ്റ് ചെയ്യും konnivartha.com : സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് രാജ്യത്ത് ആദ്യ ബ്ലോക്ക്തല ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് കമ്മിറ്റികൾക്കുള്ള എസ്.ഒ.പി. പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബ്ലോക്ക്തല എ.എം.ആർ. കമ്മിറ്റികളുടെ രൂപീകരണം, ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, നിരീക്ഷണം എന്നിവ സംബന്ധിച്ച സമഗ്ര മാർഗരേഖയാണ് പുറത്തിറക്കിയത്. ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കാൻ ബ്ലോക്ക്തല എ.എം.ആർ. കമ്മിറ്റികളുടെ പ്രവർത്തനം വളരെ പ്രധാനമാണ്. പ്രധാന സ്വകാര്യ ആശുപത്രികളെക്കൂടി കാർസാപ് (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) നെറ്റുവർക്കിന്റെ ഭാഗമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ചെയർമാനായുള്ള ബ്ലോക്കുതല എ.എം.ആർ. കമ്മിറ്റിയിൽ ആരോഗ്യ വകുപ്പ്, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, അക്വാകൾച്ചർ, ഭക്ഷ്യസുരക്ഷ, മലിനീകരണ നിയന്ത്രണം തുടങ്ങിയ വകുപ്പുകളിലേയും ഐഎംഎ, ഐഎപി, എപിഐ, എഎഫ്പിഐ…

Read More