കോന്നിയില്‍ വെബ് ഡവലപ്‌മെന്റ് കോഴ്‌സ് സൗജന്യമായി പഠിക്കാം

  konnivartha.com: കോന്നി ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ ഫുള്‍ സ്റ്റാക്ക് വെബ് ഡവലപ്‌മെന്റ് കോഴ്‌സ് സൗജന്യമായി പഠിക്കാം. യോഗ്യത : ബിഎസ്‌സി /എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ/എംസിഎ, ബി-ടെക്/എംടെക് കമ്പ്യൂട്ടര്‍ സയന്‍സ്. കോഴ്‌സ് ദൈര്‍ഘ്യം : 150 മണിക്കൂര്‍. ഫോണ്‍ : 9188910571

Read More

പ്രധാന വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 11/06/2025 )

  ◾ എം‌എസ്‌സി എൽസ3 കപ്പല്‍ അപകടം : പൂർണ്ണ കാർഗോ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു :എം‌എസ്‌സി എൽസ3 കപ്പലില്‍ ഉണ്ടായിരുന്ന പൂർണ്ണ കാർഗോ മാനിഫെസ്റ്റ് വിവരങ്ങള്‍ കേരള ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കി . കൊച്ചിയിലെ മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ലഭിച്ച വിവരങ്ങള്‍ ആണ് പുറത്തിറക്കിയത് . കേരള ചീഫ് സെക്രട്ടറിയുടെ അംഗീകാരത്തോടെ ആണ് ദുരന്ത നിവാരണ വകുപ്പ് ലിസ്റ്റ് പുറത്തു വിട്ടത് ◾ കേരളത്തില്‍ നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസം ഇല്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. സാക്ഷരതയും വിദ്യാഭ്യാസവും തമ്മില്‍ വ്യത്യാസമുണ്ടെന്നും വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കില്‍ ഇന്നു നമുക്കുചുറ്റും നടക്കുന്ന പലകാര്യങ്ങളും സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃദ്സമിതി ഗുരുവായൂരില്‍ സംഘടിപ്പിച്ച മാടമ്പ് സ്മൃതിപര്‍വം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ◾ ജുഡിഷ്യറിയെയും ചില കാര്യങ്ങളില്‍ സ്ഥാപിത താത്പര്യം ബാധിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്…

Read More

എം‌എസ്‌സി എൽസ3 കപ്പല്‍ അപകടം : പൂർണ്ണ കാർഗോ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു

  konnivartha.com: എം‌എസ്‌സി എൽസ3 കപ്പലില്‍ ഉണ്ടായിരുന്ന പൂർണ്ണ കാർഗോ മാനിഫെസ്റ്റ് വിവരങ്ങള്‍ കേരള ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കി . കൊച്ചിയിലെ മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ലഭിച്ച വിവരങ്ങള്‍ ആണ് പുറത്തിറക്കിയത് . കേരള ചീഫ് സെക്രട്ടറിയുടെ അംഗീകാരത്തോടെ ആണ് ദുരന്ത നിവാരണ വകുപ്പ് ലിസ്റ്റ് പുറത്തു വിട്ടത് പൂര്‍ണ്ണ ലിസ്റ്റ് MSC Elsa3 Cargo Manifest-compressed The complete cargo manifest that was onboard MSC Elsa3 is attached herewith. This is as received from Mercantile Marine Department, Kochi as of 10-6-2025, 9.30 pm. This is released publicly with the approval Chief Secretary, Kerala.

Read More

തൊഴിലവസരങ്ങള്‍ ( 11/06/2025 )

റേഡിയേഷൻ ടെക്‌നോളജിസ്റ്റ് നിയമനം തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയേഷൻ ടെക്‌നോളജിസ്റ്റ് നിയമനത്തിന് ജൂൺ 25ന് വാക്-ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in      വിവിധ തസ്തികകളിൽ അഭിമുഖം തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ ജൂൺ 13ന് രാവിലെ 10 മണിക്ക് അഭിമുഖം നടക്കും. സീനിയർ ഏജൻസി റിക്രൂട്ട്‌മെന്റ് ആൻഡ് ഡവലപ്‌മെന്റ് മാനേജർ, എക്‌സിക്യൂട്ടീവ് ഏജൻസി റിക്രൂട്ട്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ഫിനാൻഷ്യൽ അഡൈ്വസർ, സെയിൽസ് എക്‌സിക്യൂട്ടീവ്/ ബിസിനസ് എക്‌സിക്യൂട്ടീവ്, മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് ട്രെയിനീസ്, സൈറ്റ് എൻജിനിയർ ആൻഡ് ക്വാളിറ്റി സർവേയർ, അക്ക്യുസിഷൻ മാനേജർ തസ്തകകളിലാണ് അഭിമുഖം. പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0471-2992609, 8921916220.   അതിഥി അധ്യാപക…

Read More

കോവിഡ് പടരുന്നു :ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാക്കി

പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വൻസിംഗ് നടത്തി വരുന്നു. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എക്സ്.എഫ്.ജി. ആണ് കേരളത്തിൽ കൂടുതലായി കണ്ട് വരുന്നത്. ഈ വകഭേദങ്ങൾക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവിൽ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുള്ളത്. അവരിൽ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയിൽ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. സ്റ്റേറ്റ്…

Read More

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു:പ്രതീക്ഷിത ഒഴിവുകൾ 2423

konnivartha.com: കേന്ദ്ര ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കായി ഫേസ് Xlll/ 2025/ സെലക്ഷൻ പോസ്റ്റിലേക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു.   വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമുളള ഒഴിവുകളിലേക്കാണ് പരീക്ഷ. 365 വിഭാഗങ്ങളിലായി 2423 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.  2025 ഓഗസ്റ്റ് ഒന്നിന് 18 മുതൽ 40 വയസ് പ്രായമുള്ള പത്താം ക്ലാസു മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്ക് അനുയോജ്യമായ തസ്തികകളിലേക്ക് അപേക്ഷിക്കാം.   കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ -അതിന് ശേഷം തസ്തികയ്ക്ക് അനുസരിച്ചുള്ള നൈപുണ്യ പരീക്ഷ എന്നിവയിലൂടെയാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. പേ ലെവൽ 1 അനുസരിച്ച് (Rs 18000-56900), പേ ലെവൽ 2 പ്രകാരം (Rs 44900-142400) എന്നിങ്ങനെയാണ് ശമ്പള സ്കെയിൽ. 2025 ജൂലൈ 24 മുതൽ ഓഗസ്റ്റ് 4 വരെയാകും പരീക്ഷ. പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/06/2025 )

അഭിമുഖം  (ജൂണ്‍ 11) പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്‌സ് ഗിഫ്റ്റ് ഹാച്ചറിയിലെ റിസര്‍ച്ച് അസിസ്റ്റന്റ്് / ഹാച്ചറി ടെക്‌നീഷ്യന്‍ തസ്തികയിലേക്കുളള നിയമനത്തിനായി  ( ജൂണ്‍ 11) രാവിലെ 11ന് അഭിമുഖം നടത്തുന്നു. അസല്‍ രേഖകളുമായി ജില്ലാ ഫിഷറീസ് ഓഫീസറുടെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍ : 0468 2214589.   പിഎസ്‌സി പരീക്ഷാകേന്ദ്രത്തില്‍ മാറ്റം ഫുഡ് സേഫ്റ്റി വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 194/2024, 482/24) തസ്തികയിലേക്ക് ജൂണ്‍ 12 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്താനിരുന്ന പരീക്ഷയുടെ കേന്ദ്രത്തിന് മാറ്റമുണ്ടെന്ന് ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ നമ്പര്‍ 1007974 മുതല്‍ 1008223 വരെയുളളവര്‍ പുതിയ സെന്ററായ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  പഴയ സെന്ററിലെ/പുതിയ സെന്ററിലെ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം. ഫോണ്‍ : 0468 2222665.  …

Read More

കെനിയയിൽ വാഹനാപകടം : 5 പ്രവാസി മലയാളികൾ മരിച്ചു

  ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ ഉൾപ്പെടെ ആറുപേർ മരിച്ചു. വടക്ക്-കിഴക്കൻ കെനിയയിൽ നക്കൂറു റോഡിലാണ് അപകടം ഉണ്ടായത്. തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്, ജസ്ന കുറ്റിക്കാട്ടുചാലിൽ (29), റൂഫി മെഹ്റിൻ,പാലക്കാട് മണ്ണൂർ സ്വദേശികളായ റിയ (41), മകൾ ഡെയ്റ (ഏഴ്), എന്നിവരാണ് മരിച്ചത് . അഞ്ചുപേരുടെ നില ഗുരുതരം .27 പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരിൽ 14 പേർ മലയാളികള്‍ ആണെന്ന് അറിയുന്നു . ഈദ് അവധിയോടനുബന്ധിച്ചു നടത്തിയ ഗ്രൂപ്പ് ടൂർ സംഘമാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.ഉരുളക്കിഴങ്ങ് തോട്ടത്തിലേക്കാണ് ബസ് മറിഞ്ഞത്.പരുക്കേറ്റവരെ പ്രദേശവാസികളും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്കേറ്റവർ ന്യാഹുരുരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.  

Read More

ഭക്ഷണ സാധനങ്ങള്‍ക്ക് കൊള്ള വില : സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകര്‍ന്നു

  konnivartha.com: കേരളത്തില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില . ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ . അമിത വില നിയന്ത്രിയ്ക്കാന്‍ ഉള്ള സര്‍ക്കാര്‍ സംവിധാനം എല്ലാം തകര്‍ന്നു . ജനങ്ങള്‍ ആകെ ബുദ്ധിമുട്ടില്‍ ആണ് . മിസ്റ്റര്‍ (മിനിസ്റ്റര്‍ )മുഖ്യമന്ത്രി നിങ്ങള്‍ ഇതൊന്നും അറിയുന്നില്ലേ . കേരളത്തില്‍ ഉള്ള ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധനവ്‌ സംബന്ധിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിഞ്ഞിട്ടും ഒരു നടപടിയും ഇല്ല . ഭൂരിപക്ഷം ഭക്ഷ്യ വസ്തുക്കളും കേരളത്തില്‍ എത്തുന്നത്‌ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം .അവരെ പിണക്കിയാല്‍ കേരളം മുഴു പട്ടിണിയിലാകും എന്ന് കേരള സര്‍ക്കാരിന് ബോധ്യം ഉണ്ട് .അതിനാല്‍ വില നിലവാരം പിടിച്ചു നിര്‍ത്താന്‍ കഴിയുന്നില്ല . മീനും മാംസവും പച്ചക്കറിയും കമ്പോള നിലവാരം ഉയര്‍ന്നു . അരിയ്ക്കും അതുമായി ബന്ധപെട്ട പലചരക്ക് സാധനങ്ങള്‍ക്ക് വില എത്രയായി എന്ന് ഓരോ…

Read More