Trending Now

പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും

  പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 മാര്‍ച്ച് 6 ന് പൂനെ സന്ദര്‍ശിക്കുകയും പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പരിസരത്ത് ശ്രീ ഛത്രപതി ശിവജി മഹാരാജിന്റെ... Read more »

മലയാളത്തിൽ പുതിയൊരു പ്രസാധക സംരംഭംകൂടി: തിങ്ക്ലി പബ്ലിക്കേഷൻസ്

  konnivartha.com : മലയാളത്തിൽ പുതിയൊരു പ്രസാധക സംരംഭംകൂടി പിറവിയെടുക്കുകയാണ്. തിങ്ക്ലി പബ്ലിക്കേഷൻസ് .കൂണുപോലെ മുളച്ചുപൊന്തുകയും അസ്തമിക്കുകയും ചെയ്യുന്ന പുസ്തക പ്രസാധകരുടെ കൂട്ടത്തിൽ ഇനിയുമൊന്നോ എന്ന് അത്ഭുതപ്പെടുന്നവർ ഉണ്ടാകാം. തീർച്ചയായും ആ അത്ഭുതത്തെ മറികടക്കുക എന്നുള്ളതുതന്നെയാണ് മുന്നിലുള്ള ആദ്യത്തെ കടമ്പ. വെല്ലുവിളികൾ ഏറെയുള്ള ഒരു... Read more »

പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കും: മന്ത്രി ജി. ആര്‍. അനില്‍

    കായിക മേഖലയുടെ വളര്‍ച്ചയ്ക്കായി പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്‍. അനില്‍ പറഞ്ഞു. ഏഴാമത് സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഹോക്കി ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു... Read more »

ഉള്‍ക്കരുത്തോടെ പ്രതിരോധിക്കാന്‍ പെണ്‍കുട്ടികള്‍ പ്രാപ്തരാകണം: ഡെപ്യൂട്ടി സ്പീക്കര്‍

ഉള്‍ക്കരുത്തോടെ പ്രതിരോധിക്കാന്‍ പെണ്‍കുട്ടികള്‍ പ്രാപ്തരാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സമഗ്രശിക്ഷാ കേരളം അടൂര്‍ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ പരിധിയിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ  പെണ്‍കുട്ടികള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും... Read more »

ഇരുമ്പുഷീറ്റുകൾ മോഷ്ടിച്ചു കടത്തിയ 3 പേർ അറസ്റ്റിൽ

konni vartha.com : ഷെഡിൽ സൂക്ഷിച്ചിരുന്ന 4 ഇരുമ്പുഷീറ്റുകൾ  ഓട്ടോറിക്ഷയിൽ കടത്തിയ 3 പ്രതികളെ റാന്നി പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനു സമീപം ചാലുങ്കൽ സി പി വർഗീസിന്റെ ഉടമസ്ഥതയിലുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ഷീറ്റുകൾ ഇന്നലെ (03.03.2022)... Read more »

വീരമൃത്യു വരിച്ച പത്തനംതിട്ട ജില്ലയിലെ സൈനികരുടെ കുടുംബങ്ങളെ ആദരിച്ചു

  konni vartha.com : സായുധ സേനയിലെ വ്യക്തികളേയും കുടുംബങ്ങളേയും ഓര്‍ക്കുക എന്നത് സമൂഹത്തിന്റെ പക്വതയെ വെളിവാക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ദേശത്തിനു വേണ്ടി വീരമൃത്യു വരിച്ച ജില്ലയിലെ സൈനികരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നതിന് ജില്ലാ ആസ്ഥാനത്തെ യുദ്ധസ്മാരകത്തില്‍ പത്തനംതിട്ട... Read more »

ആലപ്പുഴ ജില്ലാ കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു

  konnivartha.com : ആലപ്പുഴ ജില്ലയുടെ 53-ാമത്തെ കളക്ടറായി ഡോ. രേണു രാജ് ചുതമലയേറ്റു. രാവിലെ 10.30ന് എത്തിയ പുതിയ കളക്ടറെ എ.ഡി.എം ജെ. മോബിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. അച്ഛന്‍ രാജകുമാരന്‍ നായര്‍, അമ്മ വി.എന്‍. ലത, സഹോദരി ഡോ. രമ്യ രാജ് എന്നിവരും... Read more »

കേരളത്തിൽ 5,6,7 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

  konnivartha.com : ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിച്ചതിനാൽ കേരളത്തിൽ 5,6,7 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത. തെക്കൻ ബംഗാൾ ഉൾകടലിൽ നിലനിന്നിരുന്ന ന്യൂന മർദ്ദം ബുധനാഴ്ച രാവിലെയോടെയാണ് തീവ്രന്യൂന മർദ്ദമായി ( Depression ) ശക്തിപ്രാപിച്ചത്.  ... Read more »

25 കോടിയുടെ മയക്കു മരുന്നുമായി കോന്നി നിവാസിയടക്കം മൂന്നു പേർ പിടിയിൽ

Konnivartha. Com :ആന്ധ്രയിലെ പാഡേരുവില്‍ നിന്നും എറണാകുളത്തേക്ക് വൻ തോതിൽ മയക്കു മരുന്ന് കൊണ്ട് വന്ന കോന്നി നിവാസിയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു.   തൃശൂർ പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററില്‍ കണ്ണാറയിൽ ലിഷൻ (35) പാവറട്ടി പെരുവല്ലൂർ അനൂപ് (32)കോന്നി കുമ്മണ്ണൂർ... Read more »

തദ്ദേശ തിരഞ്ഞെടുപ്പ്: അർഹതപ്പെട്ടവർക്ക് നിക്ഷേപം തിരികെ നൽകാൻ നിർദ്ദേശം

KONNI VARTHA.COM : തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കുന്ന നിക്ഷേപം അർഹതപ്പെട്ടവർക്ക് യഥാസമയം തിരികെ നൽകുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ വരണാധികാരികളോട് നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.   തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്കും മൽസരിച്ചവരിൽ ആകെ... Read more »