konnivartha.com : രാജ്യത്തിന്റെ പ്രയാണത്തിന് ഏറെ നേട്ടങ്ങള് പ്രദാനം ചെയ്യുന്ന പുതിയൊരു കണ്ടുപിടുത്തവുമായി കേന്ദ്ര കാര്ഷിക ഗവേഷണ കൗണ്സിലിന് കീഴിലുള്ള തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവര്ഗ്ഗ ഗവേഷണ കേന്ദ്രം (സി.ടി.സി.ആര്.ഐ.) ഊര്ജ്ജ പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകള് ഉയരുന്നതിനിടെയാണ്, മരച്ചീനി ഇലയില് നിന്നും വൈദ്യുതി ഉല്പ്പാദിപ്പിച്ചുകൊണ്ട് രാജ്യത്തെ ശാസ്ത്രഗവേഷണ രംഗത്തെ മുന്നിരയിലുള്ള ഈ സ്ഥാപനം പരീക്ഷണ വിജയം കൈവരിച്ചിരിക്കുന്നത്. കേന്ദ്ര ഗവണ്മെന്റിന്റെ ആണവോര്ജ വകുപ്പിന്റെ സാമ്പത്തിക പിന്തുണയുള്ള പദ്ധതിക്ക് കീഴിലാണ് സി.ടി.സി.ആര്.ഐ.യിലെ പ്രിന്സിപ്പല് സയന്റിസ്റ്റായ ഡോ. സി. എ. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശ്രമം ഫലം കണ്ടിരിക്കുന്നത് . ഈ പുതിയ കണ്ടുപിടിത്തം പാരമ്പര്യേതര ഊര്ജ്ജ മാര്ഗ്ഗങ്ങള്ക്കായുള്ള ഇന്ത്യയുടെ ചുവട്വയ്പ്പിന് പുതു ഊര്ജ്ജം പകരും. ഏക ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രസ് ഇന്ഫര്മേഷന് ബ്യുറോയുടെ നേതൃത്വത്തില് ഹിമാചല് പ്രദേശില് നിന്ന് എത്തിയ ഒരു സംഘം…
Read Moreവിഭാഗം: Business Diary
കേരളത്തില് നിന്നും “തൊലികളഞ്ഞ ചക്ക” ബ്രിട്ടനിലേയ്ക്
KONNIVARTHA.COM : കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയും (APEDA), സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും ചേർന്ന് ഇടുക്കിയിൽ നിന്ന് യുകെയിലേക്കുള്ള “തൊലികളഞ്ഞ ചക്ക” വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു. എപിഇഡിഎ ജനറൽ മാനേജർമാരായ ശ്രീ എസ് എസ് നയ്യാർ , ശ്രീ. യു. കെ വാട്സ്, എപിഇഡിഎ സെക്രട്ടറി ഡോ. സുധാംശു, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ എംഡി ശ്രീമതി ആരതി എൽആർ, ഐഇഎസ്, കയറ്റിറക്കുമതിക്കാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു. ‘തൊലികളഞ്ഞ ചക്ക’യുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ ആകർഷകമാക്കുന്നതിനും എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും എളുപ്പത്തിൽ എത്തിക്കുന്നതിനും APEDA സൗകര്യമൊരുക്കുന്നു. വൃത്തിയുള്ള ചുറ്റുപാടിൽ അതീവ ശ്രദ്ധയോടെ ചക്ക തൊലി കളഞ്ഞ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ മാനദണ്ഡങ്ങൾക്കനുസൃതമായി പരിശോധിച്ച് പായ്ക്ക് ചെയ്യുന്നു. പ്രാഥമിക,…
Read Moreപത്തനംതിട്ട ജില്ലയിലെ എംഎല്എമാരുമായി വ്യവസായ മന്ത്രി കൂടിക്കാഴ്ച്ച നടത്തി
konnivartha.com : ജില്ലയിലെ എംഎല്എമാരുമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പത്തനംതിട്ട ഗവ ഗസ്റ്റ്ഹൗസില് കൂടിക്കാഴ്ച നടത്തി. ജില്ലയുടെ വാണിജ്യ വ്യവസായ മേഖലകളുടെ വികസനത്തിന് ഉതകുന്ന ആശയങ്ങളും അഭിപ്രായങ്ങളും എംഎല്എമാര് മന്ത്രിയെ അറിയിച്ചു. വ്യവസായസംരംഭങ്ങള് ആരംഭിക്കുന്നതിന് സ്വകാര്യമേഖലയ്ക്ക് കൂടുതല് പ്രോത്സാഹനം നല്കണമെന്നും സംയുക്ത പ്രവര്ത്തനത്തിലൂടെ ജില്ലയെ പുരോഗതിയിലേക്ക് നയിക്കാന് കഴിയുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. ആറന്മുള മണ്ഡലത്തില് ജിയോളജി ഓഫീസ് ആരംഭിക്കണമെന്ന് ആറന്മുള എംഎല്എയും ആരോഗ്യമന്ത്രിയുമായ വീണാ ജോര്ജ് പറഞ്ഞു. സ്ത്രീകളെ ഉള്പ്പെടുത്തി ആറന്മുളയില് കുടില് വ്യവസായങ്ങള്ക്ക് തുടക്കം കുറിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കോന്നി മണ്ഡലത്തില് മലഞ്ചരക്ക് വിപണന സംസ്കരണ കേന്ദ്രം ആരംഭിക്കുന്നത് കര്ഷകരെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉപകാരപ്രദമായ കാര്യമാണെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര് എംഎല്എ പറഞ്ഞു. വലിയ മുതല് മുടക്കില്ലാതെ ആരംഭിക്കാന് കഴിയുന്ന സംരംഭമാണിതെന്നും കോലിഞ്ചിയുടെ വിപണനത്തിന് വലിയ സാധ്യതയുള്ള…
Read Moreസ്വർണ്ണാഭരണങ്ങൾ/സ്വർണ്ണ ആർട്ടിഫാക്റ്റുകൾ എന്നിവയുടെ ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതിൽ പുതിയ ഭേദഗതി
konnivartha.com : സ്വർണ്ണാഭരണങ്ങളുടെയും സ്വർണ്ണ ആർട്ടിഫാക്റ്റുകളുടെയും ഹാൾമാർക്കിംഗ് ഓർഡറിൽ 2022 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഒരു ഭേദഗതി പുറപ്പെടുവിച്ചതായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അറിയിച്ചു . ഈ ഭേദഗതിയിലൂടെ 20, 23, 24 കാരറ്റ് സ്വർണ്ണാഭരണങ്ങളുടെയും സ്വർണ്ണ ആർട്ടിഫാക്റ്റുകളുടെയും ഹാൾമാർക്കിംഗും നിർബന്ധമാക്കിയിട്ടുണ്ട്.കൂടാതെ, ഹാൾമാർക്കിംഗ് നിർബന്ധമാക്കിയ ജില്ലകളുടെ പട്ടികയിൽ 32 പുതിയ ജില്ലകള് ഉൾപ്പെടുത്തിയിട്ടുണ്ട്.കേരളത്തിൽ ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളും നിർബന്ധിത ഹാൾമാർക്കിംഗ് ഉത്തരവിന്റെ പരിധിയിൽ വരും. വാങ്ങുന്ന ആഭരണങ്ങളിൽ HUID ഉൾപ്പെടെ മൂന്ന് മാർക്ക് നോക്കാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നതായി ബി ഐ എസ് അറിയിച്ചു . .BIS കെയർ ആപ്പ് ഉപയോഗിച്ച് HUID യുടെ ആധികാരികത പരിശോധിക്കാവുന്നതാണ്.സംശയമുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് അവരുടെ ആഭരണങ്ങൾ ഏതെങ്കിലും ബിഐഎസ് അംഗീകൃത അസ്സെയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെന്ററിൽ പരിശോധിക്കാവുന്നതുമാണ്. Bureau of Indian Standards: New amendment…
Read More2014 ലെ നിധി ചട്ടങ്ങൾ പൊതുജനതാത്പര്യാർത്ഥം കേന്ദ്ര ഗവണ്മെന്റ് ഭേദഗതി ചെയ്തു
KONNI VARTHA.COM : കമ്പനീസ് നിയമം, 1956 പ്രകാരം, നിധി അല്ലെങ്കിൽ മ്യൂച്വൽ ബെനിഫിറ്റ് സൊസൈറ്റി എന്നാൽ, നിധി അല്ലെങ്കിൽ മ്യൂച്വൽ ബെനിഫിറ്റ് സൊസൈറ്റി എന്ന് കേന്ദ്ര ഗവൺമെന്റ് ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്ത കമ്പനിയെന്നാണ് അർത്ഥമാക്കുന്നത്. 2013ലെ കമ്പനീസ് നിയമ പ്രകാരം, ഒരു കമ്പനിക്ക് നിധി കമ്പനിയായി പ്രവർത്തിക്കാൻ തുടക്കത്തിൽ കേന്ദ്ര ഗവണ്മെന്റ്റിൽ നിന്ന് അറിയിപ്പ് ആവശ്യമില്ല. അത്തരം കമ്പനികൾ ഒരു നിധി കമ്പനിയായി രൂപീകരിച്ച് നിധി നിയമങ്ങളിലെ ചട്ടം 5 ന്റെ ഉപ-ചട്ടം (1) പ്രകാരമുള്ള ഉപാധികൾ നിറവേറ്റേണ്ടതുണ്ട്. അതായത്: * ഏറ്റവും കുറഞ്ഞത് 200 അംഗത്വം, * 10 ലക്ഷം രൂപയുടെ നെറ്റ് ഓൺഡ് ഫണ്ട് (NoF), * NOF-നിക്ഷേപ അനുപാതം 1:20, * 2014-ലെ നിധി ചട്ടങ്ങൾ പ്രകാരം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ…
Read Moreജാഗ്രതാ പദ്ധതി:കോന്നി താലൂക്കിലെ 31 സ്ഥാപനങ്ങളില് പരിശോധന നടത്തി
konnivartha.com : ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ലീഗല് മെട്രോളജി വകുപ്പിന്റെയും നേതൃത്വത്തില് കോന്നി താലൂക്കിലെ 31 സ്ഥാപനങ്ങളില് പരിശോധന നടത്തുകയും ആറു കേസുകള് രജിസ്റ്റര് ചെയ്യുകയും ചെയ്തു. പൊതു വിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിതവില ഈടാക്കല്, വിലവിവര പട്ടിക പ്രദര്ശിപ്പാക്കാതിരിക്കല്, ഉപഭോക്താക്കള്ക്ക് ബില് നല്കാതിരിക്കല് തുടങ്ങിയ ക്രമക്കേടുകള് തടയുന്നതിന്റെ ഭാഗമായി ആവിഷ്ക്കരിച്ച ജാഗ്രതാ പദ്ധതിയുടെ തുടര്ച്ചയായാണ് പരിശോധന നടത്തിയത്. മുന് പരിശോധനയില് ബോധവല്ക്കരണം നടത്തിയിട്ടും ഉപഭോക്താക്കള്ക്ക് നല്കുന്ന പാക്കറ്റുകളില് പായ്ക്കിംഗ് സ്ലിപ്പ് ഇല്ലാതെ വില്പ്പന നടത്തിയ സൂപ്പര്മാര്ക്കറ്റിന് 5000 രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കോന്നി താലൂക്ക് സപ്ലൈ ഓഫീസര് അറിയിച്ചു. പരിശോധനയില് കോന്നി താലൂക്ക് സപ്ലൈ ഓഫീസര് മൃണാള്സെന്, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര് ലിജോ പൊന്നച്ചന്, ലീഗല് മെട്രോളജി ഇന്സ്പെക്ടര് അബ്ദുള് ഖാദര്,…
Read Moreഅറ്റ്ലസ് രാമന്ദ്രന്റെ 57.45 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
ബാങ്ക് വായ്പാ തട്ടിപ്പ് കേസില് അറ്റ്ലസ് ജ്വല്ലറി ഡയറക്ടര്മാരായ എം എം രാമചന്ദ്രന്റെയും ഭാര്യ ഇന്ദിര രാമചന്ദ്രന്റെയും 57.45 കോടി രൂപയുടെ സ്വത്തുക്കള് എന്ഫോഴ്സ്മെന്റ് വകുപ്പു കണ്ടുകെട്ടി. 2013നും 2018നും ഇടയില് നടന്ന, 242.40 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുകേസിലാണ് നടപടിയെന്ന് ഇഡി അറിയിച്ചു. കണ്ടുകെട്ടിയ സ്വത്തുവകകളില് സ്വര്ണം, വെള്ളി, വജ്രം, ബാങ്ക് അക്കൗണ്ടുകള്, സ്ഥിരനിക്ഷേപങ്ങള്, മറ്റു ജംഗമവസ്തുക്കള് എന്നിവയും ഉള്പ്പെടുന്നു. കേരള പോലിസ് രജിസ്റ്റര് ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തി ഇപ്പോള് നടപടിയെടുത്തിരിക്കുന്നത്. തൃശൂര് റൗണ്ട് സൗത്തിലെ, സൗത്ത് ഇന്ത്യന് ബാങ്കുമായി ബന്ധപ്പെട്ടാണു തട്ടിപ്പു നടന്നത്. വ്യവസായ ആവശ്യങ്ങള്ക്കായി 242.40 കോടി രൂപ വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതിരിക്കുകയായിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതിന് മൂന്ന് വര്ഷത്തിലേറെ കാലം അദ്ദേഹം ദുബായ് ജയിലിലായിരുന്നു. ഒന്നര വര്ഷം മുമ്പാണ് അദ്ദേഹം ജയില് മോചിതനായത്. തുടര്ന്ന്,…
Read Moreസപ്ലൈകോയുടെ വിഷു, ഈസ്റ്റർ, റംസാൻ ഫെയറുകൾ ഏപ്രിൽ 11 മുതൽ
ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സപ്ലൈകോ വിഷു, ഈസ്റ്റർ, റംസാൻ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഉത്സവ സീസണിലെ വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഗുണനിലവാരമുള്ള ഭക്ഷോത്പന്നങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏപ്രിൽ 11 മുതൽ മെയ് 3 വരെ ഫെയറുകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിന്റെ പേരിൽ വിലക്കയറ്റം സൃഷ്ടിക്കാൻ അനുവദിക്കില്ലെന്നും സപ്ലൈകോ വില്പനശാലകളിലൂടെ ശബരി ഉത്പന്നങ്ങളും സബ്സിഡി, നോൺ സബ്സിഡി സാധനങ്ങളും വിതരണം നടത്തുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരങ്ങളിൽ വിഷു, ഈസ്റ്റർ, റംസാൻ ഫെയറുകളും ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ മാവേലി വില്പനശാലകളും പ്രവർത്തിക്കും. സംസ്ഥാനത്ത് ഈ സീസണിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും നെൽകർഷകരുടെയും ആവശ്യം കണക്കിലെടുത്ത് കർഷകരിൽ…
Read Moreചെറുനാരങ്ങ കിലോയ്ക്ക് 120 രൂപയായി
konnivartha.com : ചെറുനാരങ്ങ കിലോയ്ക്ക് 120 രൂപയായി. മുമ്പ് കിലോയ്ക്ക് 40-50 രൂപയായിരുന്നു വില. കനത്ത ചൂടിനെ തുടർന്ന് ആവശ്യക്കാർ കൂടിയതും ലഭ്യത കുറഞ്ഞതുമാണ് ഇത്രയും വില വർധിക്കാൻ കാരണമായതെന്ന് വ്യാപാരികൾ പറയുന്നു. ഇത്രയും വില വർധന പ്രതീക്ഷിച്ചില്ലെന്നും സാധാരണക്കാർക്ക് താങ്ങാൻ സാധിക്കില്ലെന്നും കച്ചവടക്കാർ തന്നെ പറയുന്നു. അനുദിനം ഇന്ധനവില കുതിച്ചുയരുന്നത് അവശ്യ വസ്തുക്കൾക്കും ഭക്ഷ്യ ഉത്പന്നങ്ങൾക്കും വില വർധിക്കുന്നതിലേക്ക് നയിക്കുകയാണ്.ഇന്നും ഇന്ധനവില കൂടി . വിലക്കയറ്റം രൂക്ഷമായതിനെ തുടർന്ന് വ്യാപാരികളും പ്രതിസന്ധിയിലായിരിക്കുകയാണ്. വില കുതിച്ചുയർന്നതോടെ ആളുകൾ ചെറുനാരങ്ങ വാങ്ങുന്നത് കുറച്ചത് വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഇരട്ടി വില വർധനവാണ് ഉണ്ടായിരിക്കുന്നത്. പച്ചക്കറികൾക്കും വലിയ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനവില കുതിച്ചുയരുമ്പോള് വരും ദിവസങ്ങളില് ഭക്ഷ്യ വസ്തുക്കള്ക്ക് വീണ്ടും വില കൂടുമെന്ന് വ്യാപാരികള് കണക്കു…
Read Moreസഹകരണ നിക്ഷേപ യജ്ഞം: ലക്ഷ്യം വച്ചത് 6000 കോടി, ലഭിച്ചത് 7253 കോടി
KONNI VARTHA.COM / BUSINESS DIARY : സഹകരണ വകുപ്പ് പ്രഖ്യാപിച്ച നിക്ഷേപ സമാഹരണ യജ്ഞത്തിൽ സമാഹരിച്ചത് 7253.65 കോടി രൂപ. 6000 കോടി രൂപയായിരുന്നു ലക്ഷ്യം വച്ചത്. 1253 കോടി രൂപയുടെ അധിക നിക്ഷേപം സഹകരണ സ്ഥാപനങ്ങൾ നേടി. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങൾക്കിടയിലായിരുന്നു നിക്ഷേപ സമാഹരണ യജ്ഞം നടത്താൻ തീരുമാനിച്ചത്. സഹകരണ മന്ത്രിയുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ നടന്ന അവലോകനങ്ങളും പദ്ധതി ആസൂത്രണവുമാണ് മികച്ച നേട്ടത്തിനു പിന്നിൽ. മാർച്ച് 31 ന് വൈകുന്നേരം വരെയുള്ള ഏകദേശ കണക്ക് അനുസരിച്ച് നിക്ഷേപ സമാഹരണ കാലയളവിൽ 3375.54 കോടി രൂപ വിവിധ നിക്ഷേപങ്ങളായി കേരള ബാങ്കിനു ലഭിച്ചു. 1025 കോടി രൂപയായിരുന്നു ലക്ഷ്യം. ലക്ഷ്യത്തേക്കാൾ 329 ശതമാനം അധികമാണിത്. കേരള ബാങ്ക് ഒഴികെയുള്ള സഹകരണ സംഘങ്ങളിൽ ഏറ്റവും കൂടുതൽ നിക്ഷേപങ്ങൾ എത്തിയത് എറണാകുളം…
Read More