പത്തനംതിട്ട ജില്ലാ കളക്ടർ നീതിയുടെ വാതിൽ തുറക്കുക :പോപ്പുലർ ഫിനാൻസ് നിക്ഷേപകർ മെയ് 30 ന് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തും

  konnivartha.com : കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസിൽ ചെറുതും വലുതുമായ നിക്ഷേപം നടത്തിയവർ നീതിയ്ക്ക് വേണ്ടി വീണ്ടും സമരമുഖത്തേക്ക്. പത്തനംതിട്ട ജില്ലയിലെ നിക്ഷേപകർക്ക് അനുകൂലമായ തീരുമാനങ്ങൾ വൈകിപ്പിക്കുന്നത് പത്തനംതിട്ട ജില്ലാ ഭരണാധികാരിയാണെന്നുള്ള ആരോപണം ആണ് പോപ്പുലർ ഫിനാൻസ് ഡെപ്പോസിറ്റേഴ്സ് അസോസിയേഷൻ ഉയർത്തുന്ന പ്രധാന പരാതി.   മറ്റു ജില്ലകളിൽ ബന്ധപ്പെട്ട ജില്ലാ ഭരണാധികാരി അനുഭാവപൂർവ്വമായ നടപടികൾ സ്വീകരിച്ചു വരുന്നു. എന്നാൽ പോപ്പുലർ ഫിനാൻസ് ആസ്ഥാന ഓഫീസ് ഉള്ള പത്തനംതിട്ട ജില്ലയിൽ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുന്നതിന് ഉള്ള നടപടികളിൽ മെല്ലെ പോക്ക് നയമാണ് സ്വീകരിക്കുന്നത് എന്ന് പി എഫ് ഡി എ ഭാരവാഹികൾ ആരോപ്പിച്ചു.   മറ്റു ജില്ലാ കളക്ടർമാർ നിക്ഷേപക കൂട്ടായ്മയോടു സ്വീകരിച്ച സഹതാപപൂർണ്ണമായ മാനുഷിക പരിഗണ പത്തനംതിട്ട ജില്ലാ കളക്ടർ നൽകണം എന്നും നിക്ഷേപകരിൽ നിന്ന് നഷ്ട പരിഹാര അപേക്ഷകൾ സ്വീകരിച്ച്…

Read More

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് :പി എഫ് ഡി എ നേതൃത്വത്തില്‍ ഈ മാസം മുപ്പതിന് പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടക്കും

konnivartha.com : കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ കുടുങ്ങിയ ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാനുള്ള അനുകൂലമായ തീരുമാനം കൈക്കൊള്ളാത്ത പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിയില്‍ പ്രതിക്ഷേധിച്ച് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക അസ്സോസിയേക്ഷന്‍ (പി എഫ് ഡി എ ) ഈ മാസം മുപ്പതാം തീയതി രാവിലെ 9.30 ന് പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് അസോസിയേഷന്‍ അധ്യക്ഷന്‍ സി എസ് നായര്‍ പറഞ്ഞു .   പോപ്പുലര്‍ ഗ്രൂപ്പ് ഉടമകളുടെ തട്ടിപ്പിന് ഇരയായ ആളുകള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിന് ഉള്ള നടപടികള്‍ പത്തനംതിട്ട ജില്ലയില്‍ കൃത്യമായ നിലയില്‍ അല്ല നടക്കുന്നത് എന്നാണ് ആക്ഷേപം . പത്തനംതിട്ട ജില്ലാ കളക്ടര്‍ മെല്ലെ പോക്ക് നയമാണ് തുടക്കം മുതല്‍ സ്വീകരിക്കുന്നത് എന്നാണ് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക അസ്സോസിയേക്ഷന്‍ (പി എഫ് ഡി എ ) നേതാക്കള്‍…

Read More

പത്തനംതിട്ട : മത്സ്യവ്യാപാരികള്‍ ഭക്ഷ്യ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കണം

    konnivartha.com : ഭക്ഷ്യ സുരക്ഷാ വകുപ്പ് കുമ്പഴയിലുളള വ്യാപാര സ്ഥാപനങ്ങളില്‍  നടത്തിയ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.   ആറന്‍മുള സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറായ ടി.ആര്‍ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മത്സ്യസ്റ്റാളുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഗുണനിലവാരമില്ലാത്തതുമായ 56 കിലോ മത്സ്യം കണ്ടെത്തുകയും അവ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശവും നല്‍കി.’   മത്സ്യ വില്‍പന കേന്ദ്രങ്ങള്‍/വ്യാപാരികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍- ഭക്ഷ്യ സുക്ഷാ ലൈസന്‍സ് അല്ലെങ്കില്‍ രജിസ് ട്രേഷന്‍ നേടി അവ സ്ഥാപനങ്ങളില്‍ തന്നെ സൂക്ഷിക്കണം. ഒരു കിലോ മത്സ്യത്തിന് ഒരു കിലോ ഐസ് എന്ന അനുപാതത്തില്‍ സൂക്ഷിക്കണം. ജീവനക്കാര്‍ മെഡിക്കല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ഭക്ഷ്യ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. വാഹനങ്ങളില്‍ മത്സ്യവ്യാപാരം നടത്തുന്നവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം .  …

Read More

പത്തനംതിട്ട റവന്യൂ റിക്കവറി: ബാങ്ക് വായ്പ കുടിശ്ശിക നിവാരണ മേള വന്‍ വിജയത്തിലേക്ക്

  konnivartha.com :ജില്ലാ ഭരണകൂടവും, ലീഡ് ബാങ്കും സംയുക്തമായി ബാങ്ക് വായ്പ കുടിശിക നിവാരണമേള ഇലന്തൂര്‍ ബ്ലോക്ക് ഓഫീസില്‍ നടന്നു. ആദ്യ ദിവസം നടന്ന ടി റിക്കവറി മേളയില്‍ 62 കേസുകള്‍ പരിഗണിച്ചു. അതില്‍ 44 കേസുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം തീര്‍പ്പ് കല്‍പ്പിച്ചു.   ടി മേളയില്‍ വിവിധ ബാങ്കുകള്‍ പലിശയും, പിഴപലിശയും ഉള്‍പ്പെടെ കുടിശ്ശിക തുകയില്‍ വന്‍ ഇളവുകള്‍ നല്‍കുകയുണ്ടായി. കോഴഞ്ചേരി താലൂക്കില്‍ മാത്രം 1,33,90,837 രൂപ കുടിശ്ശിക ഉണ്ടായിരുന്നത് പരമാവധി ഇളവുകളോടെ 58,24,500 രൂപയ്ക്ക് തീര്‍പ്പ് കല്‍പ്പിച്ചിട്ടുള്ളതാണ്. കുടിശ്ശിക തുകയില്‍ ഏകദേശം 60%ത്തോളം ഇളവുകള്‍ നല്‍കിയാണ് കേസുകള്‍ തീര്‍പ്പാക്കിയിട്ടുള്ളതിനാല്‍ മെയ് 24ന് കോന്നി ബ്ലോക്ക് ഓഫീസില്‍ നടക്കുന്ന കോന്നി താലൂക്ക് ബാങ്ക് മേളയിലും പങ്കെടുത്ത് പരമാവധി ഇളവുകള്‍ നേടി കുടിശികകള്‍ തീര്‍പ്പാക്കണമെന്ന് പത്തനംതിട്ട ആര്‍. ആര്‍ തഹസില്‍ദാര്‍ അറിയിച്ചു.

Read More

റാന്നി പെരുന്തേനരുവി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്നു വര്‍ഷത്തേക്ക് വില്‍ക്കുന്നു

  konnivartha.com :    റാന്നി പെരുന്തേനരുവി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്നു വര്‍ഷത്തേക്ക് വില്‍ക്കുന്നു . ഈ വില്‍പ്പന നിര്‍ത്തുക . എന്നിട്ട് ടൂറിസം വകുപ്പ് നേരിട്ട് നടത്തുക . കഴിയുന്നില്ല എങ്കില്‍ ഇനി എങ്കിലും ജില്ലയില്‍ ടൂറിസം കേന്ദ്രം ഏറ്റ് എടുക്കരുത് . ടൂറിസം സാധ്യത ഏറെ ഉള്ള പത്തനംതിട്ട ജില്ലയിലെ മനോഹര സ്ഥലങ്ങളെ വ്യാപാര കേന്ദ്രം ആക്കുവാന്‍ ഉള്ള നടപടി ആദ്യം തന്നെ നിര്‍ത്തണം . പെരുന്തേനരുവി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്നു വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുക്കുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ കോഴഞ്ചേരി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കും. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ഒന്നിന് ഉച്ചക്ക് 12 വരെ. ഫോണ്‍ : 0468…

Read More

പത്തനംതിട്ടയില്‍ കണ്‍സ്യൂമര്‍ ഫെഡ് ഏകദിന ശില്പശാല സംഘടിപ്പിച്ചു

  konnivartha.com : കണ്‍സ്യൂമര്‍ഫെഡ് സേവനങ്ങളും പ്രവർത്തനങ്ങളും കൂടുതൽ മികവോടെ ആസൂത്രണം ചെയ്യുന്നതിന്‍റെ ഭാഗമായി ഓരോ റീജിയണിലും ശില്പശാലകൾ നടന്നു വരുന്നു .   പത്തനംതിട്ട റീജിയണിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവനും അവലോകനം ചെയ്യാനുമായി തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും ഉൾപ്പെടുത്തി പത്തനംതിട്ട കേരളബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഏകദിന ശില്പശാല കണ്‍സ്യൂമര്‍ ഫെഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി. കെ. രാജൻ ഉത്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ഫെഡ് സീനിയർ മാനേജർ എസ്. ഷിബു അധ്യക്ഷത വഹിച്ച യോഗത്തിൽ പത്തനംതിട്ട റീജിയൺ അഡ്മിനിസ്ട്രേഷൻ മാനേജർ ടി. എസ്. അഭിലാഷ് സ്വാഗതവും അക്കൗണ്ട്സ് മാനേജർ രാജി. കെ നന്ദിയും രേഖപ്പെടുത്തി . കണ്‍സ്യൂമര്‍ഫെഡിന്‍റെ പൊതുസ്ഥിതിയെ പറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും റീജിയനിന്‍റെ സ്ഥിതി വിവരകണക്കുകൾ റീജിയണൽ മാനേജർ ബിന്ദുവും വിശദീകരിച്ചു. സ്ഥാപനത്തിനുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കും എന്ന പ്രതിജ്ഞയോടെയാണ് ശില്പശാല അവസാനിച്ചു .

Read More

വിഷു ബമ്പർ :പത്ത് കോടി രൂപ HB 727990 നമ്പറിന്

കേരളാ സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ BR 85 നറുക്കെടുത്തു. HB 727990 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 10 കോടിക്ക് അർഹമായത്. തിരുവനന്തപുരത്തെ ​ഗിരീഷ് കുറുപ്പ് എന്ന ഏജന്റിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. രണ്ടാം സമ്മാനമായ 50 ലക്ഷം IB 117539 എന്ന നമ്പറിനാണ് ലഭിച്ചത്. ആലപ്പുഴ ചേർത്തലയിലെ ദേവാനന്ദ് എന്ന ഏജന്റാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. 1st Prize Rs.10,00,00,000/- (10 Crore) HB 727990 (THIRUVANANTHAPURAM) Agent Name: GIREESH KURUP Agency No. : T 3441 Consolation Prize Rs.1,00,000/- VB 727990 IB 727990 SB 727990 UB 727990 KB 727990 2nd Prize Rs.50,00,000/- (50 Lakhs) IB 117539 (CHERTHALA) Agent Name: S DEVANANDA BHAT Agency No. :…

Read More

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സര്‍ക്കാര്‍ നിക്ഷേപകരെ വഞ്ചിക്കുന്നു : ശക്തമായ സമരത്തിന്‌ ആഹ്വാനം

    konnivartha.com : കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ കുടുങ്ങിയ ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളാത്ത പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിയില്‍ പ്രതിക്ഷേധിച്ച് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക അസ്സോസിയേക്ഷന്‍ (പി എഫ് ഡി എ ) ഈ മാസം മുപ്പതാം തീയതി പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് അസോസിയേഷന്‍ അധ്യക്ഷന്‍ സി എസ് നായര്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് ” പറഞ്ഞു . തട്ടിപ്പിന് ഇരയായ ആളുകള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിന് ഉള്ള നടപടികള്‍ പത്തനംതിട്ട ജില്ലയില്‍ കൃത്യമായ നിലയില്‍ അല്ല നടക്കുന്നത് എന്നാണ് ആരോപണം . ജില്ലാ കളക്ടര്‍ മെല്ലെ പോക്ക് നയമാണ് തുടക്കം മുതല്‍ സ്വീകരിച്ചത് എന്നാണ് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക അസ്സോസിയേക്ഷന്‍ (പി എഫ് ഡി എ ) നേതാക്കള്‍ പറയുന്നത് .   നിക്ഷേപകരുടെ…

Read More

എന്‍റെകേരളം ജില്ലാതല പ്രദർശന വിപണന മേള: കണ്‍സ്യൂമര്‍ ഫെഡ് മികച്ച വിജയം കൈവരിച്ചു

  konnivartha.com .com : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 11.5.2022 മുതൽ 17.5.2022 വരെ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന പ്രദർശന വിപണന മേളയിൽ 3 ലക്ഷം രൂപയുടെ വിൽപ്പന നടത്തി മേളയിലെ മികച്ച സ്റ്റാളുകളില്‍ ഒന്നായി മാറുന്നതിന് കണ്‍സ്യൂമര്‍ ഫെഡിന് കഴിഞ്ഞു. ഉത്സവ സീസണുകളിലും കോവിഡ് മഹാമാരിയുടെ കാലത്തും സാധാരണക്കാർക്ക് അത്താണിയായി മാറിയ ഈ സഹകരണ സ്ഥാപനം ഇവിടെയും മികവ് തെളിയിച്ചു.     വിപണിയിൽ നിത്യോപയോഗ സാധനങ്ങൾ സുലഭമെങ്കിലും എന്‍റെ കേരളം പ്രദർശന മേളയുടെ ഭാഗമായപ്പോൾ ആവശ്യക്കാർ ഏറെയായി. കണ്‍സ്യൂമര്‍ ഫെഡ് ഈ സ്റ്റാളിൽ പലവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളും വിദ്യാർഥികൾക്കാവശ്യമായ നോട്ട് ബുക്ക്‌, പേന, പെൻസിൽ, ബാഗ്. കുട മുതലായവയും പൊതു വിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ ഒരുക്കിയിരുന്നു. വർണ്ണ പകിട്ടാർന്ന ബുക്കുകളും ബാഗുകളും കുടകളും ഒക്കെ കൂടി ഈ…

Read More

അരുവാപ്പുലം സഹകരണ ബാങ്കില്‍ കുടിശിക നിവാരണം : നിക്ഷേപ സമാഹരണവും

  കോന്നി അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്കില്‍ നവ കേരളീയം പദ്ധതി അനുസരിച്ച് കുടിശിക നിവാരണവും ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതിയും നിക്ഷേപ സമാഹരണവും മേയ് 31 വരെ നടക്കും എന്ന് ബാങ്ക് അധ്യക്ഷന്‍ കോന്നി വിജയകുമാര്‍ , മാനേജിംഗ് ഡയറക്ടര്‍ എസ് ശിവകുമാര്‍ എന്നിവര്‍ അറിയിച്ചു . വായ്പ്പാ കുടിശിക വരുത്തിയിട്ടുള്ള അംഗങ്ങള്‍ ജപ്തി നടപടികള്‍ ഒഴിവാക്കാന്‍ വേണ്ടി ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ് . നിക്ഷേപങ്ങള്‍ക്ക് കൂടിയ പലിശ 7.5 % വരെ ലഭ്യമാണ് . കൂടാതെ സ്വര്‍ണ്ണ പണയ വായ്പ്പ , കുടുംബ ശ്രീ വായ്പ്പ , വിവിധയിനം കാര്‍ഷിക വയ്പ്പ , കെ സി സി വായ്പ്പ , പത്ത് ലക്ഷം രൂപ വരെയുള്ള ചിട്ടികള്‍ എന്നിവ അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന്‍റെ പ്രത്യേകതയാണ് . അരുവാപ്പുലം , കോന്നി, കൊക്കാത്തോട്‌…

Read More