നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടും : തമിഴ്‌നാട്ടില്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു

നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരംതൊടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു.മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കാരയ്ക്കലിനും മാമല്ലപുരത്തിനുമിടെ അതിതീവ്ര ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. 100 – 110 കിലോമീറ്റര്‍... Read more »

ശബരിമല തീര്‍ഥാടനം: സുരക്ഷിതമായി മല കയറാം;കോവിഡ് പരിശോധനയ്ക്ക് വിപുലമായ സംവിധാനം

  കോവിഡ് വ്യാപനത്തെ പ്രതിരോധിച്ച് ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം സുരക്ഷിതമായി നടത്തുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി 24 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍, കച്ചവടക്കാര്‍, ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാര്‍ എന്നിവര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.... Read more »

തദ്ദേശ തെരഞ്ഞെടുപ്പ്, ക്രിസ്തുമസ്,പുതുവത്സരാഘോഷം:സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് അറിയിപ്പ്

  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2020, ക്രിസ്തുമസ്, പുതുവത്സരാഘോഷം 2020-21 നോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉല്പ്പന്നങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനവും, വിപണനവും ഉപയോഗവും വര്‍ധിപ്പിക്കുവാനുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. നവംബര്‍ 25 മുതല്‍ 2021... Read more »

കോന്നി ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലെയും സ്ഥാനാര്‍ഥികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ ലഭ്യമാണ്

കോന്നി ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലെയും സ്ഥാനാര്‍ഥികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ ലഭ്യമാണ് Konni block panchayath Konni block panchayath Konni Block Read more »

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രത്യേക ടീമിനെ നിയോഗിച്ചു; കണ്‍ട്രോള്‍ റൂം തുറന്നു

  തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതായി ജില്ലാപോലീസ് മേധാവി അറിയിച്ചു. ജില്ലാ അഡിഷണല്‍ പോലീസ് സൂപ്രണ്ട് എ.യു സുനില്‍കുമാറിന്റെ മേല്‍നോട്ടത്തിലാണ് പ്രത്യേക ടീം പ്രവര്‍ത്തിക്കുക. ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി എ.സന്തോഷ്‌കുമാര്‍ ജില്ലാ നോഡല്‍ ഓഫീസറാണ്. തെരഞ്ഞെടുപ്പുമായി... Read more »

തദ്ദേശ തെരഞ്ഞെടുപ്പ്:വ്യാജ, അശ്ലീല പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കും

  തദ്ദേശ പൊതുതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും മറ്റും എഡിറ്റ് ചെയ്തും അശ്ലീലപദങ്ങള്‍ ഉപയോഗിച്ചുമുള്ള പരാമര്‍ശത്തോടെയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. ഇതുസംബന്ധിച്ച് എല്ലാ സബ് ഡിവിഷണല്‍... Read more »

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ ഇലക്ഷന്‍ ഒബ്‌സര്‍വര്‍മാര്‍ ചുമതലയേറ്റു

  കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇലക്ഷന്‍ ഒബ്‌സര്‍വര്‍മാര്‍ ചുമതലയേറ്റു. ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ പി.ബി. നൂഹിന്റെ സാന്നിധ്യത്തിലാണ് ഒബ്‌സര്‍വര്‍മാര്‍ ചുമതലയേറ്റത്. ഐഎഫ്എസ് ഉദ്യോഗസ്ഥനും പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഓഫീസറുമായ കെ.ആര്‍. അനൂപാണ്... Read more »

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ ജോലികള്‍ കൃത്യമായി ചെയ്യണം: ജില്ലാ കളക്ടര്‍

  കോന്നി വാര്‍ത്ത : തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാരുടെ യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയില്‍ പുതുതായി ചുമതലയേറ്റ പൊതു നിരീക്ഷകന്‍ കെ.ആര്‍ അനൂപ്, എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരായ എന്‍.ഗോപകുമാര്‍,... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 197 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 197 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്തുനിന്നു വന്നവരും, 21 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 170 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 46 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ... Read more »

സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു :പത്തനംതിട്ട -197

സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 24 പേരുടെ മരണമാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 64412 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 4693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 592 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍... Read more »