നിവാര്‍ ചുഴലിക്കാറ്റ്: വിമാനങ്ങളും തീവണ്ടി ഗതാഗതവും റദ്ദാക്കി

  നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി തമിഴ്നാടിന്റെ തീരത്തേക്ക് അടുത്തു . തമിഴ്‌നാട്ടില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി.ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 26 വിമാന സര്‍വീസുകള്‍ റദ്ദാക്കി.ചില തീവണ്ടികളും റദ്ദാക്കി.ഇന്ന് രാത്രി എട്ടുമണിക്കും നാളെ രാവിലെ ആറുമണിക്കും ഇടയില്‍ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ നിവാര്‍ കരതൊടുമെന്നാണ്... Read more »

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേര്‍ വിദേശത്തുനിന്നു വന്നവരും, 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 266 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 61 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ... Read more »

തദ്ദേശ തെരഞ്ഞെടുപ്പ്: മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിച്ച് ഉത്തരവായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായുള്ള പരാതികളിന്മേലും മാധ്യമ സംബന്ധിയായ കാര്യങ്ങളിലും തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുന്നതിനായി ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിച്ച്... Read more »

പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചേര്‍ന്നു

  ജില്ലാ പഞ്ചായത്തിലെ നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി നവംബര്‍ 11ന് അവസാനിച്ച സാഹചര്യത്തില്‍ കേരളാ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നിലവില്‍വന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം ചേര്‍ന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിനെ ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുത്തു. കൂടാതെ ജില്ലാ കളക്ടറെ അലോട്ട്‌മെന്റുകള്‍... Read more »

കരുതലിനൊരു കൈത്താങ്ങ്

  ജൂനിയർ റെഡ്ക്രോസ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 11 ഉപജില്ലകളിലെ സ്കൂളുകളിൽ നിന്നായി 15000 മാസ്കുകൾ ശേഖരിച്ച് വിതരണം ചെയ്യുന്നു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ കുട്ടികളെ സ്വയം പരിശീലിപ്പിക്കുകയും മറ്റുളളവരെ ബോധവാന്മാരാക്കുകയും ചെയ്യുന്ന ജെ.ആർ.സി പ്രോജക്ടാണ് കരുതലിനൊരു കൈത്താങ്ങ്. ഓരോ ജൂനിയർ റെഡ്... Read more »

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായിരുന്ന അഹമ്മദ് പട്ടേല്‍ (71) അന്തരിച്ചു

  പുലര്‍ച്ചെ 3.30ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമായിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചത്. നവംബര്‍ 15ന് മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത്.മൂന്നുതവണ ലോക്‌സഭയിലേക്കും... Read more »

ജില്ലാ പഞ്ചായത്ത്‌ കോന്നി ഡിവിഷന്‍

  കോന്നി പഞ്ചായത്തിലെ 10 വാർഡും ,കലഞ്ഞൂർ പഞ്ചായത്തിലെ 16 വാർഡും, അരുവാപ്പുലം പഞ്ചായത്തിലെ 11 വാർഡും, പ്രമാടം പഞ്ചായത്തിലെ 3 വാർഡും ചേരുന്നതാണ് കോന്നി ജില്ലാ ഡിവിഷന്‍ . കാര്‍ഷിക മേഖലയായ കോന്നിയില്‍ പ്രവാസികള്‍ ഏറെ തിങ്ങി പാര്‍ക്കുന്നു . തോട്ടം മേഖലയായ... Read more »

കോന്നി പഞ്ചായത്ത് വാര്‍ഡ് സ്ഥാനാര്‍ഥികള്‍

  1 : മണിയൻപാറ : ദീനാമ്മ റോയി(കോൺ.), രാജശേഖരൻ നായർ (സി.പി.എം.), സി.എസ്.സോമൻപിള്ള (ബി.ജെ.പി.). 2 : കിഴക്കുപുറം : തോമസ് കാലായിൽ (കോൺ.), എം.പി. ദിലീപ് കുമാർ(ബി.ജെ.പി.), ടി.പി. ജോഷ്വ (സി.പി.ഐ.), ഷീജ ഏബ്രഹാം (സ്വത.) 3. ചെങ്ങറ: ആനന്ദവല്ലി (സ്വത.),... Read more »

43 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

  43 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍.ചൈനീസ് റീടെയ്ല്‍ കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നാലെണ്ണമടക്കം നിരവധി ചൈനീസ് കമ്പനികളുടെ ആപ്പുകള്‍ നിരോധിച്ചു . ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയമാണ് ഐ.ടി ആക്ടിലെ 69- എ വകുപ്പ് പ്രകാരം മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചുകൊണ്ട്... Read more »