‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചു

അതിശക്തമായ മഴ സാധ്യത: റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു ഡിസംബർ 3 നു തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏറ്റവും ഉയർന്ന അലർട്ട് ആയ ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തിൽ... Read more »

പ്രവാസി സാഹിത്യകാരന്‍ സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി (69) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ചെങ്ങന്നൂര്‍ കോടുകുളഞ്ഞി ചരുപറമ്പില്‍ പരേതരായ എന്‍.വി.സാമുവലിന്റെയും ഏലിയാമ്മയുടെയും പുത്രന്‍ സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതനായി. ഏതാനും ദിവസങ്ങളായി വൃക്ക രോഗബാധിതനായി സ്റ്റാറ്റന്‍ഐലന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. തിരുവല്ല മഞ്ഞാടി പരത്തിക്കാട്ടില്‍ മറിയാമ്മ ജോര്‍ജ്( റിട്ടയേര്‍ഡ് നഴ്‌സ് കോണിഐലന്റ് ഹോസ്പിറ്റല്‍) ആണ്... Read more »

തീര്‍ഥാടകര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണം: തന്ത്രി കണ്ഠരര് രാജീവര്

  ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകര്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരും മറ്റു സര്‍ക്കാര്‍ വിഭാഗങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാ തീര്‍ഥാടകരും പാലിക്കണം. സാമൂഹിക അകലം ഉറപ്പുവരുത്തേണ്ടതിനാല്‍ നെയ്യഭിഷേകം മുന്‍വര്‍ഷങ്ങളിലെ പോലെ നടത്താന്‍... Read more »

ശബരിമല സന്നിധാനത്ത് പുതിയ പോലീസ് ബാച്ച് ചുമതലയേറ്റു

  അരുണ്‍ രാജ് @കോന്നി വാര്‍ത്ത ശബരിമല ന്യൂസ് ഡെസ്ക് ശബരിമല സന്നിധാനത്ത് പോലീസ് സേനയുടെ പുതിയ ബാച്ച് തിങ്കളാഴ്ച സേവനം ആരംഭിച്ചു. മണ്ഡലകാലത്തിന്റെ ആരംഭത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആദ്യബാച്ച് സേവന കാലാവധി പൂര്‍ത്തിയായി മടങ്ങിയതിനെ തുടര്‍ന്നാണ് പുതിയ ബാച്ച് എത്തിയത്. ഒരു ഡിവൈഎസ്പി,... Read more »

ചന്ദനപ്പളളി -കൂടല്‍ റോഡില്‍ (ഡിസംബര്‍ 1) മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ആനയടി-പഴകുളം, കുരമ്പാല -കീരുകുഴി-ചന്ദനപ്പളളി-കൂടല്‍ റോഡിലെ പുനരുദ്ധാരണ പ്രവൃത്തികളോടനുബന്ധിച്ച് ചന്ദനപ്പള്ളി വലിയപളളിക്ക് സമീപമുളള കലുങ്ക് പൊളിച്ചു പണിയുന്നതിനാല്‍ ചന്ദനപ്പളളി കൂടല്‍ റോഡില്‍ ഇന്ന് (ഡിസംബര്‍ 1) മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ ഭാഗത്തുകൂടിയുളള വാഹനങ്ങള്‍ ഇലവുംമൂട്-കൊച്ചാലുംമൂട്... Read more »

പത്തനംതിട്ടയില്‍ ഡിസംബര്‍ രണ്ടിന് ഓറഞ്ച് അലര്‍ട്ട്: ജനങ്ങള്‍ ജാഗ്രത പാലിക്കണം: ജില്ലാ കളക്ടര്‍

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ജില്ലയില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കേന്ദ്ര... Read more »

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റ് ലേബലുകള്‍,ബാലറ്റ് പേപ്പറുകള്‍ എത്തി

  കോന്നി വാര്‍ത്ത : തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനുകളില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകള്‍, പോസ്റ്റല്‍ വോട്ടിനുള്ള ബാലറ്റ് പേപ്പറുകള്‍ എന്നിവ കളക്ടറേറ്റില്‍ എത്തിച്ചു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ഇവയുടെ പരിശോധന നടത്തി.... Read more »

ആന്റി ഡിഫേയ്സ്മെന്റ് സ്‌ക്വാഡ് ജില്ലയില്‍ സജീവം; 13,343 പ്രചാരണ സാമിഗ്രികള്‍ നീക്കം ചെയ്തു

വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പ് കോന്നി വാര്‍ത്ത : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പിക്കേഷനുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍.ഐ.സി) ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍, ജില്ലാ... Read more »

പത്തനംതിട്ട ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലെ മൂന്നു വാര്‍ഡുകളില്‍ ബാലറ്റ് പേപ്പറില്‍ തമിഴ് ഭാഷയും

തദ്ദേശ പൊതുതെരഞ്ഞെടുപ്പ് 2020: പത്തനംതിട്ട ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലെ മൂന്നു വാര്‍ഡുകളില്‍ ബാലറ്റ് പേപ്പറില്‍ തമിഴ് ഭാഷയും കോന്നി വാര്‍ത്ത : തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലെ മൂന്നു വാര്‍ഡുകളില്‍ ബാലറ്റ് പേപ്പര്‍, വോട്ടിംഗ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍... Read more »

3382 പേര്‍ക്ക് കൂടി കോവിഡ്.പത്തനംതിട്ട 91

കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്തനംതിട്ട 91, വയനാട് 90,... Read more »