
konnivartha.com: തൃശൂർ ഐഎസ് കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. സെയിദ് നബീൽ അഹമ്മദ് എന്നയാളെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാൾ നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് എൻഐഎ പറഞ്ഞു. ഐ.എസിന്റെ തൃശ്ശൂർ മേഖലാ നേതാവാണ് അറസ്റ്റിലായതെന്ന് എന്‍ഐഎ പറയുന്നു .
കേരളത്തിൽ ആക്രമണത്തിന് ഭീകര സംഘടനയായ ഐഎസ് പദ്ധതിയിട്ടിരുന്നു. എൻഐഎ നടത്തിയ അന്വേഷണത്തിൽ ജൂലായിലാണ് കേസുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നത്.
ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ വേണ്ടി പണത്തിനായ കവർച്ച നടത്തിയ കേസിൽ തൃശ്ശൂർ സ്വദേശിയെ നേരത്തെ എൻഐഎ പിടികൂടിയിരുന്നു. തൃശൂർ സ്വദേശി മതിലകത്ത് കോടയിൽ ആഷിഫിനെയാണ് അറസ്റ്റ് ചെയ്തത്. അടുത്തിടെ കേരളത്തിൽ നടന്ന കവർച്ചയിലും സ്വർണക്കടത്തിലും സംഘത്തിന് പങ്കുണ്ടെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തുകയായിരുന്നു.
ടെലഗ്രാമിൽ പെറ്റ് ലവേർസ് (Pet Lovers) എന്ന ഗ്രൂപ്പുണ്ടാക്കിയാണ് മോഷണ സംഘത്തിലേക്ക് ഇവർ ആളുകളെ റിക്രൂട്ട് ചെയ്തതെന്നാണ് കണ്ടെത്തൽ.പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷമാണ് ആഷിഫും സംഘവും സത്യമംഗലം വന മേഖലയിലെ വീട്ടിൽ ഒളിച്ചത്. വനത്തിനുള്ളിൽ നിന്നാണ് എൻഐഎ പ്രതിയെ പിടികൂടിയത്. ആഷിഫ് മുൻപ് ഒരു കൊലക്കേസിലും പ്രതിയാണ്. കൊച്ചി എൻഐഎ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
ആഷിഫ് കഴിഞ്ഞ മൂന്ന് മാസമായി എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു. സത്യമംഗലം വനമേഖലയിലെ ഭവാനിസാഗർ പ്രദേശത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു. ഇയാൾ എടിഎം കവർച്ച, ഓൺലൈൻ ബാങ്ക് തട്ടിപ്പ് അടക്കം വൻകിട മോഷണങ്ങൾ ആസൂത്രണം ചെയ്തിരുന്നു.
The National Investigation Agency (NIA) on Wednesday arrested the absconding leader of the ISIS Thrissur module from Chennai and foiled his plans to flee the country. The arrested was identified as Siyed Nabeel Ahammed, the leader (Ameer) of Thrissur-based ISIS Module. He was was nabbed by NIA’s Fugitive Tracking Team, which had been working on the ground for the past few weeks to track him.
The accused, who had been on the run and had been hiding out at various places in Karnataka and Tamil Nadu for the past several weeks, had planned to escape abroad by using forged and fraudulent documents with Nepal as a transit point. Incriminating documents and digital devices have been seized from the possession of Siyed Nabeel, who is the third accused to be arrested in the case registered by NIA, Kochi, since July. In July this year, NIA had tracked and arrested one Ashif @ Mathilakath Kodayil Ashraf from his hideout near Sathyamangalam, Tamil Nadu.
The NIA, which had registered the case on 11th July 2023 based on credible information under various sections of IPC and UA(P) Act, has found that the Thrissur-based IS module had been conspiring to commit terror acts in Kerala. It had been conducting recces for this purpose, and had also been raising funds for furthering ISIS activities by committing a series of illegal activities, including dacoities, in the State, a note from NIA said.
ISIS (Islamic State of Iraq and Syria) is a transnational militant Islamist terrorist group that is also known as Islamic State (IS) and the Islamic State of Iraq and the Levant, as well as by its Arabic acronym Da’ish or Daesh. The organisation has intensified its activities in India by positioning modules in various States and active recruitment of motivated youth who subscribe to its jihadist philosophy. The NIA has been cracking down on these modules and has arrested several IS members and cadres operating across states to thwart the outfit’s terror agenda.