Trending Now

കോന്നി കല്ലേലി യില്‍ പുലിയിറങ്ങി:വനംവകുപ്പ് കെണി ക്കൂട് ഒരുക്കി

കോന്നി കല്ലേലി യില്‍ പുലിയിറങ്ങി ആടിനെയും ,പശുവിനെയും ,പട്ടിയെയും കൊന്നു .രണ്ടു പുലികളെയും കണ്ടു .ഇതിനെ തുടര്‍ന്ന്  പുലിയെ പിടിക്കുവാന്‍ വനം വകുപ്പ് കെണി ഒരുക്കി .കല്ലേലി ഹാരിസ്സന്‍ കമ്പനിതോട്ടത്തിലെ ഈസ്റ്റ്‌ ഡിവിഷനിലാണ് പുലി വളര്‍ത്തു മൃഗങ്ങളെ കൊന്നത് .കമ്പനി ലയത്തിലെ വിദ്യാധരന്‍റെ വളര്‍ത്തു പട്ടിയെയും ,സമീപത്ത് കെട്ടിയിരുന്ന പശുവിനെയും ,ആടിനെയും കൊന്നു .പട്ടിയുടെ തല മാത്രമാണ് ബാക്കി വന്നത് .ലയ വാസികള്‍ രണ്ടു പുലിയെ കണ്ടു .ഒച്ച വെച്ചതോടെ പുലി കാട്ടില്‍

മറഞ്ഞു .വനപാലകരെ വിവരം അറിയിച്ചതോടെ പുലിയെ പിടികൂടുവാന്‍ കൂട് സ്ഥാപിച്ചു .ഇതില്‍ രാത്രിയില്‍ പട്ടിയെ കെട്ടിയിടും .സ്ഥിരമായി ഇവിടെ പുലിയുടെ സാന്നിധ്യം ഉണ്ട് .വന ഭാഗത്തോട് ചേര്‍ന്ന സ്ഥലത്ത് ആണ് പുലികൂട് സ്ഥാപിച്ചത് .ഇതില്‍ കെട്ടിയിടുന്ന പട്ടിയെ പിടിക്കുവാന്‍ പുലി കൂട്ടില്‍ കയറിയാല്‍ കൂട് തന്നെ അടയുകയും പുലി അകപ്പെടുകയും ചെയ്യും .ഒരു വര്‍ഷമായി ഈ  ഭാഗങ്ങളില്‍ പലരും പുലിയെ കണ്ടിട്ടുണ്ട്

.റബര്‍ വെട്ടുവാന്‍ പോകുന്നവര്‍ ആണ് പുലിയെ കണ്ടത് .രണ്ടു പുലികള്‍ ഉണ്ടെന്നു താമസക്കാര്‍ പറയുന്നു .പട്ടി,ആട് എന്നിവയെ ആണ് പുലി പ്രധാനമായും പിടിക്കുന്നത്‌ .കോന്നി വന മേഖലയില്‍ പുലി പെറ്റ്പെരുകി എന്ന് ആന സെന്‍സസ്സില്‍ ഏര്‍ പെട്ടവര്‍ പറഞ്ഞു .പകല്‍ വലിയ മരത്തിന്‍റെ മുകളില്‍ കഴിയുന്ന പുലി നായാടി പിടിച്ചവയെ മര മുകളില്‍ കൊണ്ട് ചെന്നാണ് തിന്നുക .രാത്രിയില്‍ ഇര പിടിക്കുവാന്‍ ഇറങ്ങും .പട്ടി,ആട് എന്നിവയുടെ മണം കിട്ടുന്ന പുലി ആ ഭാഗങ്ങളില്‍ താവളം ഉറപ്പിക്കും .

പുലിയുടെ ആക്രമണത്തില്‍ നിന്നും പലരും കഷ്ടിച്ചു രക്ഷ പെടുന്നു .കഴിഞ്ഞ ദിവസം വിറകു ശേഖരിക്കുവാന്‍ കാട്ടില്‍ കയറിയ രണ്ടു പേര്‍ക്ക് മുകളിലൂടെ പുലി ചാടി വീണു .കല്ലേലി യില്‍ തോട്ടം ആയതിനാല്‍ പല ഭാഗത്തും വലിയ പൊന്ത കാടും വലിയ മരവും പാറ പൊത്തും ഉണ്ട് .പൊത്തില്‍ പുലികള്‍ക്ക് സുഖമായി ഇരിക്കുവാന്‍ അള്ള് ഉണ്ട് .വെളുപ്പിനെ റബര്‍ വെട്ടുവാന്‍ പേടിയോടെയാണ് ആളുകള്‍ പോകുന്നത് .ഒന്നിനും രണ്ടു വയസിനും ഇടയില്‍ പ്രായം ഉള്ള പുലികള്‍ ഒരു പട്ടിയുടെ വലുപ്പം ഉണ്ടാകും .കഴുത്തിലാണ് കടിക്കുന്നത് .പുലിയെ പിടിക്കുവാന്‍ കൂടുതല്‍ കൂടുകള്‍ ഒരുക്കണം എന്നാണ് ആവശ്യം .ഒരു സ്ഥലത്ത് സ്ഥിരമായി പുലി നിക്കാറില്ല .സഞ്ചരിച്ചു കൊണ്ടിരിക്കും .കല്ലേലി യില്‍ നാല് സ്ഥലത്തായി 243 ആളുകള്‍ താമസം ഉണ്ട് .സന്ധ്യ കഴിഞ്ഞാല്‍ പുലി പേടി കാരണം ആരും പുറത്തിറങ്ങാറില്ല .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!