Trending Now

വ്യാജ ഖാദി വിൽപന: ശക്തമായ നടപടി

 

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി), ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലെ ടെക്സ്റ്റൈൽ കമ്മിറ്റിയെ ഖാദിയുടെ ഉൽപ്പാദന പ്രക്രിയകൾ നേരിട്ട് പരിശോധിക്കുന്നതിനും ലബോറട്ടറി പരിശോധനയ്ക്കായി ഖാദി സാമ്പിളുകൾ ശേഖരിക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നു.

ഖാദിയുടെ പേരിൽ അനധികൃതമായി ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് കെവിഐസി 2172 നോട്ടീസ് നൽകിയിരുന്നു. ഇതിൽ 447 സ്ഥാപനങ്ങൾ ഖാദി ട്രേഡ് മാർക്ക് അറിയാതെ ഉപയോഗിച്ചതിന് ക്ഷമാപണം നടത്തി. 84 സ്ഥാപനങ്ങൾ ഭാവിയിൽ ഖാദി ട്രേഡ് മാർക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പ് നൽകി.

വ്യാജ ഖാദി ഉൽപന്നങ്ങളുടെ വിൽപ്പന തടയാൻ ഇനിപറയുന്ന നടപടികൾ സ്വീകരിച്ചു:

1. ക്ലാസ്-24, 25 (ടെക്‌സ്റ്റൈൽസ്, ടെക്‌സ്‌റ്റൈൽ ഉൽപ്പന്നങ്ങൾ) ഉൾപ്പെടെ മിക്ക ക്ലാസുകളിലും “ഖാദി” എന്ന വാക്ക് ഉപയോഗിക്കാൻ കെ വി ഐ സി ട്രേഡ് മാർക്ക് രജിസ്‌ട്രേഷൻ നേടിയിട്ടുണ്ട്.

2. മൂന്നാം കക്ഷികളുടെ ട്രേഡ് മാർക്ക് ലംഘനങ്ങൾ സജീവമായി നിരീക്ഷിക്കുന്നതിനും അനധികൃത ഉപയോക്താക്കൾക്ക് നിയമപരമായ അറിയിപ്പുകൾ നൽകുന്നതിനുമായി 7 ട്രേഡ് മാർക്ക് കൺസൾട്ടന്റുമാരെ കെ വി ഐ സി നിയമിച്ചിട്ടുണ്ട്.

3. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വ്യാജ ഖാദി ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിൽപ്പന സംബന്ധിച്ച ലിങ്കുകളും കെവിഐസി തുടർച്ചയായി നീക്കം ചെയ്യുന്നു. ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ, വാട്ട്‌സ്ആപ്പ്, യൂട്യൂബ് തുടങ്ങിയവയിൽ നിന്ന് ഇതുവരെ 2487 ലിങ്കുകൾ കെവിഐസി നീക്കം ചെയ്തു.

4. മൂന്നാം കക്ഷികൾ ‘ഖാദി’ എന്ന വാക്ക് അടങ്ങിയ ട്രേഡ് മാർക്ക് ലഭിക്കുന്നതിനായി ഫയൽ ചെയ്യുന്ന രജിസ്ട്രേഷൻ അപേക്ഷകളെ കെ വി ഐ സി നിരന്തരം എതിർക്കുന്നു. ഇതുവരെ കെവിഐസി 185 എതിർപ്പുകൾ സമർപ്പിച്ചു.

5. ട്രേഡ് മാർക്കിന്റെ ഭാഗമായി “ഖാദി” എന്ന വാക്ക് അടങ്ങിയിരിക്കുന്നതും മൂന്നാം കക്ഷികൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ട്രേഡ് മാർക്കുകൾ റദ്ദാക്കുന്നതിനായി ട്രേഡ് മാർക്ക് അതോറിറ്റികൾക്ക് മുമ്പാകെ കെ വി ഐ സി തിരുത്തൽ അപേക്ഷകൾ ഫയൽ ചെയ്യുന്നു. കെവിഐസി ഇതിനകം 43 തിരുത്തൽ അപേക്ഷകൾ സമർപ്പിച്ചു.

ലോക്‌ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വകുപ്പ് സഹമന്ത്രി ശ്രീ ഭാനു പ്രതാപ് സിംഗ് വർമയാണ് ഈ വിവരം അറിയിച്ചത്.

 

Textile Committee, Ministry of Textiles has been engaged by Khadi and Village Industries Commission (KVIC) to inspect the Khadi production processes through the physical inspection to ensure hand spun and hand weaving process and draw the Khadi samples from laboratory testing.

KVIC had issued 2172 notices to entities engaged in the unauthorized sale of products in the name of Khadi, against which 447 entities have apologized for unknowingly using the Khadi Trade Mark, 84 entities have given undertaking to the effect that they will not use Khadi Trade Marks in future.

The following steps to prevent the sale of counterfeit Khadi products:

  1. KVIC has obtained Trade Mark Registration for the wordmark “KHADI”, under most of the classes including classes-24 & 25 (textiles and textile products).
  2. KVIC has appointed 7 Trade Mark Consultants, who are actively watching the Trade Mark infringements by third parties and issuing legal notices to the unauthorized users.
  3. KVIC is also removing the links regarding the online sale of fake Khadi products from e-commerce platforms and social media on a continuous basis.  So far, KVIC removed 2487 links from Amazon, Flipkart, Snapdeal, WhatsApp, YouTube, etc.
  4. KVIC is constantly opposing the applications for registration of Trade Marks filed by third parties with the word ‘KHADI’ as part of their Trade Mark.  So far, KVIC filed 185 oppositions.
  5. KVIC is also filing rectification applications before the Trade Mark Authorities for cancellation of the Trade Marks of the third parties already registered, which contains the word “KHADI” as part of its Trade Mark. So far, KVIC already filed 43 rectification applications.

As per, MHA Order No. 02/01/2020-Public (Part-III) dated 03.12.2021 has amended Flag Code of India 2002 that at Part-I, Para l.2 “The National Flag of India shall be made of hand spun and hand woven or machine made, cotton/polyester/wool/silk Khadi bunting”.  According to the MHA order, hand spun, hand woven Khadi bunting cloth is stil1 continued even though decentralized for manufacturing of the Flag out of polyester or machine-made fibers. Three Khadi Institutions are holding BIS license for manufacturing the IS-I National Flag and 7 more Khadi Institutions have been identified for obtaining the BIS license for manufacturing flag.

This information was given by the Minister of State for Micro Small and Medium Enterprises, Shri Bhanu Pratap Singh Verma in a written reply to the Lok Sabha.