Trending Now

2022 ലെ അവസാന ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി

 

2022 ലെ അവസാന ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി . ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരികയും ഈ സമയത്ത് സൂര്യന്‍ മുഴുവനായും മറയ്ക്കപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. അതേസമയം ഇന്ത്യയില്‍ സൂര്യന്‍ ഭാഗികമായി മറയ്ക്കപ്പെടുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണം ഉണ്ടാകുന്നത്. 2027 ഓഗസ്റ്റ് 2നാണ് ഇന്ത്യയില്‍ അടുത്ത സൂര്യഗ്രഹണം കാണാനാകുക

യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കയുടെ വടക്ക്-കിഴക്കന്‍ ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രം, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവ ഉള്‍പ്പെടുന്ന മേഖലകളില്‍ ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി.നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നിരീക്ഷിക്കുന്നത് കണ്ണിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.