അക്ഷരങ്ങളെ ചിട്ട പെടുത്തി ഗാനമാകുന്ന മാലയില്‍ കോര്‍ക്കുമ്പോള്‍ ആണ് ഒരു കവി ജനിക്കുന്നത്.കോന്നിയെന്ന നാടിന്‍റെ പുണ്യമാണ് കോന്നിയൂര്‍ ഭാസ്..
ഒറ്റവരിയില്‍ പറഞ്ഞാല്‍ അഹം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ” നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു”എന്ന ഗാനം എഴുതിയ നമ്മുടെ ഭാസ്.വൃക്കരോഗം കാരണം അകാലമരണം സംഭവിച്ച കോന്നിയൂര്‍ ഭാസാണ് കാര്യംനിസ്സാരമെന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയത്. കുങ്കുമം പബ്ലിക്കേഷന്‍സിലെ ജീവനക്കാരനായിരുന്നു കോന്നിയൂര്‍ ഭാസ്സ്. കാര്യം നിസാരത്തിലെ യേശുദാസ് പാടിയ ‘കണ്‍മണി പൊന്മണിയേ’ ആണ് ഈ ചിത്രത്തിലെ മെഗാഹിറ്റ് ഗാനം.
യേശുദാസും ജാനകിയും ചേര്‍ന്ന് പാടിയ ‘താളം ശ്രുതിലയ താളം’, ജാനകി പാടിയ ‘കൊഞ്ചി വന്ന പഞ്ചമിയോ’ എന്നിവയാണ് മറ്റു ഗാനങ്ങള്‍. എഴുതിയ ഗാനങ്ങളെല്ലാം ഹിറ്റാക്കിയെങ്കിലും കോന്നിയൂര്‍ ഭാസിന് മലയാളസിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല.
അഹത്തിലെ ‘നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു’ എന്ന ഗാനമാണ് കോന്നിയൂര്‍ ഭാസ് അവസാനമായി എഴുതിയത്. വൃക്കരോഗം മൂര്‍ച്‌ഛിച്ചപ്പോഴാണ് കോന്നിയൂര്‍ ഭാസ് ഈ ഗാനമെഴുതി ഹിറ്റാക്കിയത്.കളിപ്പാട്ടം എന്ന സിനിമയിലെ ഗാനങ്ങളും ഭാസിന്റെ രചനാ വിഭവമാണ്.കോന്നി നാട് ഭാസിനെ മറന്നു.സാംസ്കാരികത കൊണ്ട് മറ്റു നാടിനു മാതൃകയായ കോന്നി ഈ കവിയെ മറക്കരുത്.നാവില്‍ ഇന്നും തത്തി കളിക്കുന്നു ………..
“നന്ദി ആരോടുഞാന്‍ ചൊല്ലേണ്ടു
നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു
ഭൂമിയില്‍ വന്നവതാരമെടുക്കാതെ നില്‍ക്കുന്നു
പാതി മെയ്യായ പിതാവിനോടോ..
പിന്നതില്‍ പാതിമെയ്യായ മാതാവിനോടൊ…
പിന്നെയൂം പത്തുമാസംചുമന്നെന്നെ
ഞാനാക്കിയ ഗര്‍ഭപാത്രത്തിനോടൊ…
പൊട്ടിക്കരഞ്ഞുകൊണ്ടാദ്യമായ് ഭൂമിയില്‍ ഞാന്‍പെ റ്റുവീണ ശുഭമുഹൂര്‍ത്തത്തിനോ..
രക്തബന്ധംമുറിച്ചന്യനായ്കാണുവാന്‍
ആദ്യം പടിപ്പിച്ച പൊക്കിള്‍ കൊടിയോടോ….
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു.”
(കോന്നിയൂര്‍ ഭാസിന്റെ സ്മരണക്ക് മുന്നില്‍ ശിരസ്സ് നമിക്കുന്നു )
ചില ചിത്രങ്ങള്‍
…………………..
കിഴക്കുണരും പക്ഷി
ശേഷം കാഴ്ചയിൽ
കാര്യം നിസ്സാരം
സിന്ദൂരം
ദേവീദർശനം
ഇതും ഒരു ജീവിതം
അഹം
കളിപ്പാട്ടം
‘ശേഷം കാഴ്ചയിൽ…
…………..
കോന്നിയൂർ ഭാസ് എഴുതിയ ഗാനങ്ങൾ
ഗാനം ചിത്രം/ ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
അരുണകിരണ കിഴക്കുണരും പക്ഷി രവീന്ദ്രൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര 1991
കണ്ണുകളിൽ പൂവിരിയും ശേഷം കാഴ്ചയിൽ ജോൺസൺ കെ ജെ യേശുദാസ്, എസ് ജാനകി 1983
കളിപ്പാട്ടമായ് കൺമണി കളിപ്പാട്ടം രവീന്ദ്രൻ കെ ജെ യേശുദാസ് ഹരികാംബോജി 1993
കൊഞ്ചിനിന്ന പഞ്ചമിയോ കാര്യം നിസ്സാരം കണ്ണൂർ രാജൻ എസ് ജാനകി 1983
കൺമണി പെൺമണിയേ കാര്യം നിസ്സാരം കണ്ണൂർ രാജൻ കെ ജെ യേശുദാസ് 1983
താളം ശ്രുതിലയ താളം കാര്യം നിസ്സാരം കണ്ണൂർ രാജൻ കെ ജെ യേശുദാസ്, എസ് ജാനകി 1983
ദേവീ അംബികേ ദേവീദർശനം ജി ദേവരാജൻ കെ ജെ യേശുദാസ്, സംഘവും
ദേവീ അംബികേ മഹത്ദർശനം തരൂ ശ്രീദേവി ദർശനം ജി ദേവരാജൻ കെ ജെ യേശുദാസ്, അമ്പിളി മധ്യമാവതി 1980
നന്ദിയാരോട് ഞാൻ അഹം രവീന്ദ്രൻ കെ ജെ യേശുദാസ് 1992
പ്രകൃതീ പ്രഭാമയീ ഇതും ഒരു ജീവിതം ആർ സോമശേഖരൻ കെ ജെ യേശുദാസ് 1982
മധുമഞ്ജരി ഞാൻ ശേഷം കാഴ്ചയിൽ ജോൺസൺ വാണി ജയറാം 1983
മൊഴിയഴകും മിഴിയഴകും കളിപ്പാട്ടം രവീന്ദ്രൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര 1993
മോഹം കൊണ്ടു ഞാൻ ശേഷം കാഴ്ചയിൽ ജോൺസൺ എസ് ജാനകി ജോഗ് 1983
വൈശാഖയാമിനി വിരുന്നു വന്നു സിന്ദൂരം എ ടി ഉമ്മർ കെ ജെ യേശുദാസ് 1976
അസിസ്റ്റന്റ് സംവിധാനം
…………….
തലക്കെട്ട് സംവിധാനം വര്‍ഷം
…………………………………………………………
ആയിരപ്പറ വേണു നാഗവള്ളി 1993
ലാൽസലാം വേണു നാഗവള്ളി 1990
ഏയ് ഓട്ടോ വേണു നാഗവള്ളി 1990
കുറുപ്പിന്റെ കണക്കുപുസ്തകം ബാലചന്ദ്രമേനോൻ 1990
ഞങ്ങളുടെ കൊച്ചു ഡോക്ടർ ബാലചന്ദ്രമേനോൻ 1989
അയിത്തം വേണു നാഗവള്ളി 1988
ശേഷം കാഴ്ചയിൽ ബാലചന്ദ്രമേനോൻ 1983
ഇത്തിരിനേരം ഒത്തിരി കാര്യം ബാലചന്ദ്രമേനോൻ 1982
കിലുകിലുക്കം ബാലചന്ദ്രമേനോൻ 1982
കേൾക്കാത്ത ശബ്ദം ബാലചന്ദ്രമേനോൻ 1982