ഹാരിസണ്‍സ് കമ്പനി അനധികൃതമായി കൈയ്യേറി വച്ചിരിക്കുന്ന ഏക്കര്‍ കണക്കിന് ഭൂമിവേണം സി. പി. എം പിടിച്ചെടുക്കാന്‍ .കൃഷി യോഗ്യമായ ഭൂമിക്കു വേണ്ടി സമരം ചെയ്തു കൃഷി ചെയ്തു ജീവിക്കുന്ന ചെങ്ങറ സമരക്കാരെ വെറുതെ വിടുക
ചെങ്ങറയിലെ മനുഷ്യാവകാശ ലംഘനം തടയാൻ സമരഭൂമിയിൽ സിപിഎം കയറുക തന്നെ ചെയ്യുമെന്ന് സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു .കർഷക തൊഴിലാളി യൂണിയൻ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സി പി എം ജില്ലാ സെക്രട്ടറി പാര്‍ട്ടി നയം പറഞ്ഞതോടെ ചെങ്ങറ സമര ഭൂമി വീണ്ടും ശ്രദ്ധ നേടുന്നു .കേരളം കണ്ട ഏറ്റവും വലിയ ഭൂസമരമാണ് ചെങ്ങറയില്‍ ഉള്ളത് .സമര നേതാക്കള്‍ മാറി മറിഞ്ഞു .വലിയ ഒരു വിഭാഗം ചെങ്ങറ വിട്ടു .ശേഷിക്കുന്ന ആളുകള്‍ സമരത്തിലാണ് .ഇവിടെ കൃഷി ജോലി ചെയ്തു ഉപജീവന മാര്‍ഗം തേടുന്ന ആളുകളെ ചെങ്ങറ നിന്നും ഒഴിപ്പിക്കുവാന്‍ ഭരണ കൂടം പരാജയപെട്ടിരുന്നു .ഇവിടെ സി പി എം സമര ഭൂമി പിടിച്ചെടുക്കും .
.രാജ്യത്തിനുളളിൽ മറ്റൊരു രാജ്യം പോലെയാണ് ചെങ്ങറ. അവിടെ ചെക്പോസ്റ്റ് സ്ഥാപിച്ചു ദേഹപരിശോധന നടത്തുന്നത് മര്യാദ കേടാണ്. ചെക്ക്പോസ്റ്റിലിരിക്കുന്ന ‘കുരങ്ങൻമാരെ’ നേരിടാൻ പോലീസിനാകുന്നില്ല. മലയാലപ്പുഴ എസ്ഐ ‘മണ്ണുണ്ണി”യെപ്പോലെ നോക്കി നിന്നിട്ടു തിരിച്ചു പോകുന്നു എന്ന് സി പി എം ജില്ലാ സെക്രട്ടറി പറഞ്ഞു .പോലീസ്സിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടു സി പി എം ചെങ്ങറ സമര ഭൂമിയിലേക്ക് ഉടന്‍ കടന്നു കയറുമെന്ന നിലപാട് വ്യെക്തമാക്കി .
സർക്കാർ തീരുമാനത്തിന് അഭിവാദ്യമർപ്പിച്ച് അവിടെ ബോർഡ് വയ്ക്കാൻ പറ്റില്ലെന്നാണ് ചിലർ പറയുന്നത്. എതിർക്കുന്നവരെ അവരുടെ കോടതിയിൽ ശിക്ഷിച്ച് ആട്ടിപ്പുറത്താക്കുകയാണ്. ചെങ്ങറയിലേക്ക് ആരും കയറാൻ പാടില്ലെന്നു പറഞ്ഞാൽ സിപിഎം അംഗീകരിച്ചു കൊടുക്കില്ല. അങ്ങിനെ പറയുന്നിടത്തേക്ക് കയറിട്ടുളള പാരമ്പര്യമാണ് സിപിഎമ്മിനുളളത്. മര്യാദകേട് അവസാനിപ്പിക്കാൻ പാർട്ടി പോരാടും. ഞങ്ങളുടെ പാർട്ടിയും ബഹുജന സംഘനടകളും കൂടി ചേർന്ന് ആഞ്ഞൊന്നു കയറിയാൽ സാമൂഹിക വിരുദ്ധൻമാർ തവിടുപൊടിയാകും.ചെങ്ങറയിൽ കയറിയാൽ ആളുകൾ ദേഹത്തു മണ്ണെണ്ണ ഒഴിപ്പിക്കുമെന്നാണ് പോലീസ് പറയുന്നത്. ആ ഭീഷണി ഞങ്ങളോടു വേണ്ട. ചെങ്ങറയിലെ ചെക്പോസ്റ്റ് പൊളിച്ചു മാറ്റണം. ദേഹപരിശോധന അവസാനിപ്പിക്കണം. മാസം തോറുമുളള പിരിവ് നിർത്തണം.2007ൽ ഭൂമി കൈയേറിയപ്പോൾ അന്നത്തെ വിഎസ് സർക്കാർ സമരക്കാരോട് സൗഹാർദപരമായാണ് പെരുമാറിയത്. ഒഴിപ്പിക്കാൻ ബലപ്രയോഗം നടത്തിയില്ല. ഭൂമിയില്ലാത്തവർക്ക് ഭൂമി കൊടുക്കണമെന്നാണ് സർക്കാർ നിലപാട്. അതിനുളള പദ്ധതി നടപ്പാക്കി വരികയുമാണ്.ചെങ്ങറയിൽ കൈയേറ്റം നടത്തിയ ളാഹ ഗോപാലൻ ഗുണ്ടായിസം കാണിച്ച് പിരിവ് നടത്തിയ പണം കൊണ്ട് പത്തനംതിട്ടയിൽ മൂന്നുനില മന്ദിരം പണിഞ്ഞ് സൗഭാഗ്യത്തോടെ ജീവിക്കുന്നു. ളാഹയെ പുറത്താക്കാൻ നേതൃത്വം നൽകിയ ശശിയും കൂട്ടരും പാവങ്ങളെ ദ്രോഹിക്കുകയാണ്. ചെങ്ങറയിലെ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കാൻ സിപിഎം തീരുമാനിച്ചു കഴിഞ്ഞതായി ഉദയഭാനു പറഞ്ഞു.
സി പി എം സമര ഭൂമി പിടിച്ചെടുക്കാന്‍ തുനിഞ്ഞാല്‍ അതെ നാണയത്തില്‍ തിരിച്ചടിക്കും എന്ന് ഡി എച് ആര് എം നേതാവ് സലീന പ്രക്കാനം പറയുന്നു .ചെങ്ങറ ഭൂ സമരം അടിച്ചമര്‍ത്താന്‍ മുന്നില്‍ നിന്നത് സി പി എം ആണ് .ഹരിസ്സന്‍ മലയാളം കമ്പനി യുടെ ആളുകളായി സി പി എം മാറി .ഭൂ സമരക്കാരെ തടയുവാനും ,ആക്രമിക്കുവാനും സി പി എം ശ്രമിച്ചു .ചെങ്ങറ സമര ഭൂമിയില്‍ സി പി എം കടന്നു കയറുവാന്‍ തീരുമാനിച്ചു എങ്കില്‍ സി പി എമ്മിനെ തടയുവാന്‍ ഭൂസമര കാര്‍ക്ക് കഴിയും .സമാധാന പരമായുള്ള ചെങ്ങറ ഭൂസമരത്തെ രക്തത്തില്‍ മുക്കി എടുക്കുവാന്‍ സി പി എം ശ്രമിച്ചാല്‍ നടക്കില്ല .സമാധാന് അന്തരീക്ഷം തകര്‍ത്തു കൊണ്ട് ചെങ്ങറ സമരത്തെ അടിച്ചമര്‍ത്താന്‍ ഉള്ള സി പി എം നിലപാടുകള്‍ എതിര്‍ക്കും .ചെങ്ങറ സമര ഭൂമി പിടിച്ചെടുക്കാന്‍ സി പി എം തീരുമാനിച്ചതോടെ പോലീസ്സ് മേധാവിയുടെ മേല്‍നോട്ടത്തില്‍ യോഗം ചേര്‍ന്നേക്കും . ചെങ്ങറ സമര ഭൂമിയില്‍ സി പി എം അധിക്രമിച്ചു കടന്നാല്‍ സംഘടനം ഉണ്ടാകും എന്ന് പോലീസ്സ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു .