Trending Now

സായി എൽ.എൻ.സി.പി.ഇ ദേശീയ കായിക ദിനം ആഘോഷിച്ചു

 

konnivartha.com : കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലുള്ള സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരത്തെ ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, (സായി എൽ.എൻ.സി.പി.ഇ) ദേശീയ കായിക ദിനം ആഘോഷിച്ചു .

ദേശീയ കായിക ദിനാഘോഷ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സംസ്ഥാന ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശ്രീ. ആർ കെ സിംഗ്, ഐ.എ.എസ് നി൪വഹിച്ചു. സായി എൽ.എൻ.സി.പി.ഇ യിലെ പ്രമുഖ കായിക താരങ്ങൾ, പരിശീലകർ, ജീവനക്കാർ വിദ്യാർത്ഥികളൾ അണിനിരന്ന മാർച്ചും ഉണ്ടായിരുന്നു. വിവിധ കായികയിനങ്ങളിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

സായി എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ & ഡയറക്ടർ ഡോ.ജി.കിഷോർ സ്വാഗതം അർപ്പിച്ചു. കായിക താരങ്ങൾ, പരിശീലകർ, ജീവനക്കാർ വിദ്യാർത്ഥികൾ കുടുംബങ്ങൾ എന്നിവരെ ഉൾപ്പെടുത്തി മത്സരങ്ങളും സംഘടിപ്പിച്ചു

SAI LNCPE celebrates National Sports Day

Lakshmibai National College of Physical Education (SAI LNCPE), Thiruvananthapuram under Sports Authority of India, Union Ministry of Youth Affairs and Sports celebrated the National Sports Day. It was formally inaugurated by Shri. RK Singh, IAS Additional Chief Secretary, State Finance Department. There was also a march where prominent sportspersons, coaches, staff and students of Sai LNCPE took part. He congratulated all the athletes participating in various sports.

SAI LNCPE Principal & Director Dr. G. Kishore gave welcome address. Competitions were also organized involving sports players, coaches, staff, students and families

 

error: Content is protected !!