തമിഴ്നാട്ടിലെ മധുരയ്ക്കു സമീപം തിരുമംഗലത്തുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. കൊല്ലം സ്വദേശികളാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
സജീദ് സലിം, ഖദീജ ഫിറോസ്, സജീന ഫിറോസ്, നൂർജഹാൻ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ തിരുമംഗലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.