Trending Now

എംടിഎസ് ,ഹാവിൽദാർ തസ്തികകളിലേക്ക് എസ്എസ്‌സി ജൂലൈയിൽ പരീക്ഷ നടത്തും: അപേക്ഷകൾ  ഏപ്രിൽ 30-ന് മുമ്പ് സമര്‍പ്പിക്കണം

konnivartha.com : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2022 ജൂലൈയിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻഡയറക്‌ട് ടാക്‌സ് ആന്റ് കസ്റ്റംസ് (CBIC), സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്‌സ് എന്നിവയിലെ മൾട്ടിടാസ്‌കിംഗ് (നോൺ-ടെക്‌നിക്കൽ) സ്റ്റാഫ് (MTS), ഹാവിൽദാർ എന്നീ തസ്തികകളിലേക്ക്  കമ്പ്യൂട്ടർ അധിഷ്‌ഠിത മത്സര പരീക്ഷ നടത്തും. അപേക്ഷകൾ  ഏപ്രിൽ 30-ന് മുമ്പ് https://ssc.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം.

 

 

ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് എസ്എസ്എൽസി  പാസായിരിക്കണം. ബാംഗ്ലൂർ പോലുള്ള നഗരത്തിൽ ഏകദേശം 31,000 രൂപയാണ്  പ്രതിമാസ മൊത്ത ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾ www.ssckkr.kar.nic.in, www.ssc.nic.in എന്നീ വിലാസങ്ങളിലോ 080-25502520, 9483862020 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക.

 

SSC exam for MTS and Havaldar in July

 

Staff selection Commission will be conducting open Competitive Computer Based Examination ‘Multitasking (Non- Technical) Staff (MTS), and Havaldar in Central Bureau of Indirect taxes and Customs (CBIC) and Central Bureau of Narcotics in July, 2022.

 

Applications may be submitted online at https://ssc.nic.in before April 30th. Candidates must have passed SSLC or equivalent from a recognized board. Monthly gross salary is approximately Rs 31,000 at ‘A’ class city like Bangalore. For more details, candidates may visit www.ssckkr.kar.nic.in, www.ssc.nic.in or call at 080-25502520 and 9483862020.

error: Content is protected !!