തിരുവനന്തപുരം കോർപറേഷനിൽ വിഴിഞ്ഞം വാർഡിലെയും എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിലെയും ഇന്നത്തെ വോട്ടെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. സ്ഥാനാർഥികൾ അന്തരിച്ചതിനെ തുടർന്നാണ് രണ്ടിടത്തും വോട്ടെടുപ്പ് മാറ്റിവച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ മറ്റന്നാളത്തെ വോട്ടെടുപ്പും സ്ഥാനാർഥിയുടെ മരണം മൂലം മാറ്റിവച്ചു. തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ 9 ന് രാവിലെ 7 ന് തുടങ്ങി . വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 471, ബ്ലോക്ക് പഞ്ചായത്ത് – 75, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി – 39, കോർപ്പറേഷൻ – 3) 11168 വാർഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് – 8310, ബ്ലോക്ക് പഞ്ചായത്ത് വാർഡ്…
Read Moreദിവസം: ഡിസംബർ 9, 2025
അസം റൈഫിൾസ് എക്സാമിനേഷൻ 2026- 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്, എസ് എസ് എഎഫ് എന്നിവയിൽ കോൺസ്റ്റബിൾ തസ്തികയിലേക്കും, അസം റൈഫിൾസിൽ റൈഫിൾസ്മാൻ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഏകദേശം 48,954 (പുരുഷൻമാർ-23467, വനിതകൾ-25487) ഒഴിവുകളാണുള്ളത്. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. മലയാളം, കന്നഡ ഉൾപ്പെടെ 13 ഭാഷകളിലായാണ് അസം റൈഫിൾസ് എക്സാമിനേഷൻ-2026 സംഘടിപ്പിക്കുന്നത്. ‘കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2026 ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിലായി നടക്കും. പ്രായപരിധി- 18-23 വയസ്. ഒ ബി സി/ എസ് സി/എസ് ടി /വിമുക്ത ഭടൻ എന്നിവർക്ക് നിയമാനൃസൃത വയസ്സിളവ് ബാധകമായിരിക്കും. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. പരീക്ഷാ ഫീസ് 100 രൂപയാണ്. സ്ത്രീകൾ, എസ് സി/എസ് ടി/വിമുക്ത ഭടൻ എന്നിവർക്ക് ഫീസില്ല. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.gov.in സന്ദർശിക്കുക.
Read Moreശ്രീലങ്കയിലേക്ക് 1000 ടൺ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനായി ഇന്ത്യൻ നാവികസേന നാല് യുദ്ധക്കപ്പലുകൾ കൂടി വിന്യസിച്ചു
ശ്രീലങ്കയിലെ ചുഴലിക്കാറ്റ് ബാധിത മേഖലകളിൽ അടിയന്തര തിരച്ചിൽ,രക്ഷാപ്രവർത്തനം, മാനുഷിക സഹായം, ദുരിതാശ്വാസം (HADR) എന്നിവ നൽകുന്നതിനായി ആരംഭിച്ച ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി, കൂടുതൽ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ നാവികസേന INS ഘരിയൽ, LCU 54, LCU 51, LCU 57 എന്നീ നാല് കപ്പലുകൾ കൂടി വിന്യസിച്ചു. ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് ഉദയഗിരി, ഐഎൻഎസ് സുകന്യ എന്നിവ നേരത്തെ ദുരിതാശ്വാസ സഹായവും ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തന പിന്തുണയും നൽകിയിരുന്നു. മൂന്ന് എൽസിയു (ലാൻഡിംഗ് ക്രാഫ്റ്റ് യൂട്ടിലിറ്റി)കളും 2025 ഡിസംബർ 07-ന് രാവിലെ കൊളംബോയിൽ എത്തി, ദുരിതാശ്വാസ വസ്തുക്കൾ ശ്രീലങ്കൻ അധികാരികൾക്ക് കൈമാറി. മാനുഷിക സഹായം തുടരുന്നതിനായി ഐഎൻഎസ് ഘരിയാൽ 2025 ഡിസംബർ 08-ന് ട്രിങ്കോമാലിയിൽ എത്തും. അടിയന്തര ദുരിതാശ്വാസ സഹായത്തിനായി 1000 ടൺ സാധനങ്ങളുമായി ഈ കപ്പലുകൾ എത്തിയത്, ഇന്ത്യയിലെയും ശ്രീലങ്കയിലെയും…
Read More