പ്രാർഥനയുടെ പരവതാനി വിരിക്കുന്ന 41 പടികളിറങ്ങിയാൽ അച്ചൻകോവിലാറിന്‍റെ വിശ്വാസതീരമായി. ആദി–ദ്രാവിഡ–നാഗ–ഗോത്ര ജനതയുടെ ആചാരങ്ങളിപ്പോഴും അണുവിട തെറ്റാതെ പിന്തുടരുന്ന കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് എന്ന ഭക്തരുടെ അഭയസ്ഥാനം. അച്ചൻകോവിൽ – കോന്നി – ശബരിമല കാനനപാതയിൽ അച്ചൻകോവിലാറിന്‍റെ തീരത്താണ് 24 മണിക്കൂറും പ്രാർഥനയുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്ന ഈ കാനനക്ഷേത്രം. മലദൈവങ്ങളുടെ അധിപനാണ് കല്ലേലി ഊരാളി അപ്പൂപ്പൻ. 999 മലകൾക്ക് കാവലാളായി നിൽക്കുന്ന ഊരാളി അപ്പൂപ്പൻ പാണ്ടിനാടും മലയാളക്കരയും അടക്കിവാണ വീരയോദ്ധാവാണെന്ന് വിശ്വാസം.
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ അവതാര ലക്ഷ്യങ്ങള്‍ കോര്‍ത്തിണക്കിയ ചരിത്ര സംഗീത നൃത്തനാടകമാണ് “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്‍” . അച്ചൻകോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി പത്തു ദിന തിരു ഉത്സവം കൊണ്ടാടുന്നു.
മഹോത്സവത്തിന്റെ നാലാം ഉത്സവ ദിനമായ (2024 ഡിസംബർ 19,വ്യാഴാഴ്ച (1200 ധനു 4)ന് രാത്രി 12 മണി മുതൽ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ അവതാര ലക്ഷ്യങ്ങൾ കോർത്തിണക്കി കലഞ്ഞൂർ നൃത്തഭവൻ 2024-2025 ൽ വേദികളിൽ അവതരിപ്പിക്കുന്ന ചരിത്ര സംഗീത നൃത്തനാടകം “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പൻ “ഭദ്ര ദീപം തെളിയിച്ചു ദേശത്തിന്‍റെ അനുഗ്രഹം തേടി വേദിയില്‍ അവതരിപ്പിച്ചു തുടങ്ങുന്നു എന്ന് ഭാരവാഹികള്‍ അറിയിച്ചു .