Trending Now

ജല-മണ്ണ് ഗുണനിലവാര പരിശോധനയിൽ ഹ്രസ്വ കാല കോഴ്സ്

 

konnivartha.com: കടൽജൈവവൈവിധ്യത്തിന്റെ ഭാഗമായ ജല-മണ്ണ് ഗുണനിലവാര പരിശോധനരീതികൾ പരിശീലിപ്പിക്കുന്നതിന് ഹ്രസ്വ കാല കോഴ്സുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). പരിശീലന പരിപാടി നവംബർ 25 മുതൽ 29 വരെ സിഎംഎഫ്ആർഐയിൽ നടക്കും.

കോഴ്സിൽ ജലഗുണനിലവാര പരിശോധന, മണ്ണിനങ്ങളുടെ സ്വഭാവനിർണയം, സമുദ്രമലിനീകരണം തിരിച്ചറിയൽ, പരിശോധനകൾക്ക് ആവശ്യമായ ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയവ പരിചയപ്പെടുത്തും. സാമ്പിളുകൾ ശേഖരിക്കുന്നതിന് ഫീൽഡ് ട്രിപ്പുമുണ്ടാകും.

വെള്ളത്തിൽ അലിഞ്ഞുചേരുന്ന ഓക്സിജന്റെ അളവ്, പോഷകങ്ങളുടെ സാന്ദ്രത, ജലത്തിലെ മലിനീകരണത്തിന്റെ സാന്നിധ്യം, മൺതരികളുടെ സ്വഭാവം, മണ്ണിലടങ്ങിയിരിക്കുന്ന ജൈവപദാർത്ഥങ്ങളുടെ തോത് തുടങ്ങിയുള്ള സുപ്രധാന പരിശോധനരീതികൾ പരിശീലിപ്പിക്കും.

സിഎംഎഫ്ആർഐ നടത്തി വരുന്ന ‘നോ യുവർ മറൈൻ ബയോഡൈവേഴ്സിറ്റി’ പരിശീലന പരമ്പരയുടെ ഭാഗമായാണിത്. സമുദ്രജൈവവൈവിധ്യ പരിസ്ഥിതി പഠനവുമായ ബന്ധപ്പെട്ട് മണ്ണ്-ജലഗുണനിലവാര പരിശോധനരീതികളിൽ പ്രായോഗിക പരിശീലനം ആഗ്രഹിക്കുന്നവർക്ക് കോഴ്സിൽ പങ്കെടുക്കാം. മുന്കൂട്ടി രജിസ്റ്റർ ചെയ്യണം. വെബ്സൈറ്റിൽ നൽകിയ ഗൂഗിൾ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി നവംബർ 10. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്- www.cmfri.org.in

CMFRI to offer training on water and sediment analysis

konnivartha.com: The ICAR-Central Marine Fisheries Research Institute (CMFRI) will offer a short-term course on water and sediment analytical techniques with special reference to marine life from November 25 to 29. The five-day programme is part of CMFRI’s Know your Marine Biodiversity & Environment (MarBiE 3) training series.
The training will cover a variety of techniques, including water quality analysis, sediment characterization, identification of common marine contaminants and utilising analytical instruments, besides field trips for collection of sediments and water samples. Participants will get insights on analysing key parameters such as dissolved oxygen levels, nutrient concentrations and the presence of pollutants in water, and grain size and organic matter content in sediments.

The course is designed for individuals interested in gaining hands-on experience in analysing water and sediment samples for the purpose of studying marine life and its environment.Interested candidates can register online at the Google form given in the website on or before November 10. Details can be had from website- www.cmfri.org.in

 

error: Content is protected !!