Trending Now

പട്ടാളപുഴുവിൽ നിന്ന് മത്സ്യത്തീറ്റ വികസിപ്പിച്ചു : സിഎംഎഫ്ആർഐ

 

konnivartha.com:പട്ടാളപുഴുവിൽ നിന്നും (ബ്ലാക് സോർൾജിയർ ഫ്‌ളൈ) പ്രകൃതിസൗഹൃദ മത്സ്യത്തീറ്റയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മത്സ്യത്തീറ്റക്കായി ഫിഷ്മീലിനെ ആശ്രയിക്കുന്ന നിലവിലെ രീതി ഒഴിവാക്കി മത്സ്യകൃഷിയെ സുസ്ഥിരമാക്കാൻ സഹായിക്കുന്നതാണ് ഈ നേട്ടം. മീനുകളുടെ വളർച്ചക്ക് സഹായകരമാകുന്നവിധം പോഷകമൃദ്ധമാണ് ഈ തീറ്റ.

സിഎംഎഫ്ആർഐയിലെ മറൈൻ ബയോടെക്‌നോളി, ഫിഷ് ന്യുട്രീഷൻ ആന്റ് ഹെൽത്ത് ഡിവിഷനിലെ ഗവേഷകരാണ് മത്സ്യത്തീറ്റ വികസിപ്പിച്ചത്. പരമ്പാരഗത മത്സ്യത്തീറ്റയിലെ ഘടകങ്ങളായ ഫിഷ്മീൽ, സോയബീൻ എന്നിവക്ക് പകരമായി ധാരാളം പ്രോട്ടീൻ അടങ്ങിയ പട്ടാളപുഴുവിന്റെ ലാർവെയാണ് ഈ തീറ്റയിലുള്ളത്. അക്വാകൾച്ചർ വ്യവസായത്തിനായി ചെറിയമീനുകളെ അമിതമായി പിടിക്കുന്നത് തടയാൻ ഇത് വഴിയൊരുക്കുമെന്ന് ഗവേഷകർ പറയുന്നു.

അക്വാകൾച്ചർ രംഗത്ത് സുപ്രധാന നേട്ടമാണ് പട്ടാളപുഴുവിനെ ഉപയോഗിച്ച് വികസിപ്പിച്ച മത്സ്യത്തീറ്റയെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. സുസ്ഥിരരീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ മത്സ്യകൃഷി ചിലവ് കുറക്കാനും ഇതുവഴി സാധിക്കും.

40-45 ശതമാനം പ്രോട്ടീൻ, ആവശ്യമായ അളവിൽ കൊഴുപ്പ്, അമിനോ ആസിഡ്, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമൃദ്ധമാണ് പട്ടാളപുഴു അധിഷ്ടിത മത്സ്യത്തീറ്റ. വൈവിധ്യമായ ജൈവമാലിന്യങ്ങൾ നൽകിയാണ് പട്ടാളപുഴുവിനെ സംസ്‌കരണത്തിനായി പാകപ്പെടുത്തുന്നത്. ഒരേ സമയം, മാലിന്യ സംസ്‌കരണവും തീറ്റനിർമാണവും സാധ്യമാക്കുന്നതാണ് സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ.

ഈ തീറ്റ ഉപയോഗിക്കുന്നതിലൂടെ കൃഷി ചെയ്യുന്ന മീനുകൾ ആവശ്യമായ വളർച്ചാനിരക്ക് കൈവരിക്കുന്നതായി പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

തീറ്റയുടെ വ്യാവസായിക ഉൽപാദനവും വിപണനവും അമല ഇക്കോക്ലീൻ എന്ന സ്റ്റാർട്ടപ്പ് കമ്പനി ഏറ്റെടുത്തു. സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ കൈമാറുന്നതിന് പരസ്പരം ധാരണാപത്രം ഒപ്പുവെച്ചു. ഭാവിയിൽ, വ്യത്യസ്ത കൃഷിരീതികളിൽ വെവ്വേറെ മത്സ്യയിനങ്ങൾക്കായി കൂടുതൽ ഫലപ്രദമായ മത്സ്യത്തീറ്റകൾ വികസിപ്പിക്കുന്നതിന് സിഎംഎഫ്ആർഐയും അമല ഇക്കോക്ലീനും പരസ്പരം സഹകരിക്കും.

CMFRI develops eco-friendly fish feed using black soldier fly larvae

konnivartha.com: In an attempt to promote sustainable aquaculture practices, the ICAR-Central Marine Fisheries Research Institute (CMFRI) has developed eco-friendly fish feed using black soldier fly (BSF) larvae meal. This insect protein-based fish feed is expected to reduce dependency on traditional fishmeal, which is often linked to overfishing and fluctuating prices.

Aimed at large-scale commercial production, CMFRI transferred this breakthrough technology to Amala Ecoclean, a start-up focusing on sustainable waste management and environmental solutions. A memorandum of understanding (MoU) was signed by CMFRI Director Dr Grison George and Amala Ecoclean Director Joseph Niclavose. This collaboration will enable the technology to reach fish farmers across India.

Emphasising the significance of this technology, Dr. Grinson George, Director of CMFRI said: “The innovation promotes sustainable and cost-effective practices in the aquaculture industry”.

According to the research team at the Marine Biotechnology, Fish Nutrition and Health Division of CMFRI, the feed is highly effective in maintaining the growth rate of farmed fish species, making it a viable substitute for conventional feed ingredients such as fishmeal and soybean. “By using BSF larvae meal as a protein source, this fish feed offers a sustainable alternative to fishmeal”, they said.

Black soldier fly larvae are packed with essential nutrients, including 40- 45% protein content, along with fats, amino acids, and other vital nutrients. These larvae feed on a variety of organic wastes which make them a sustainable protein source. After processing, the larvae are converted into a defatted meal that can be easily integrated into fish feed formulations. This feed offers a balanced diet supporting the growth and health of farmed fish. The feed is proven to improve the overall feed conversion ratio, which could lead to cost savings for fish farmers.

CMFRI Director Dr Grinson George further said that this technology would help address two critical environmental concerns: waste reduction and sustainable protein source for aquaculture. “This aligns with global efforts to make aquaculture eco-friendly and reduce the environmental footprint of fish farming”, he added.

Initial trials conducted by CMFRI demonstrated that the larvae-based feed is as effective as conventional feeds, without compromising on the performance or growth of aquaculture species.

As part of the commercialisation process, ICAR-CMFRI and Amala Ecoclean will continue to collaborate on further research and development to optimize the feed for various fish species and farming conditions.

error: Content is protected !!