Trending Now

അറക്കവാൾ സ്രാവിനെ അറിയാം :സിഎംഎഫ്ആർഐയില്‍ സംഗമം നടത്തുന്നു

 

konnivartha.com: അതിതീവ്ര വംശനാശഭീഷണി നേരിടുന്ന അറക്കവാൾ സ്രാവിനങ്ങളെ (സോഫിഷ്) കുറിച്ചുള്ള ബോധവൽകരണം ലക്ഷ്യമിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിദ്യാർത്ഥികളെുടെയും ശാസ്ത്രജ്ഞരുടെയും സംഗമം നടത്തുന്നു. അന്താരാഷ്ട്ര അറക്കവാൾ സ്രാവ് ദിനമായ ഒക്ടൊബർ 17നാണ് പരിപാടി.

വലിയ സ്രാവുകളുടെ ഗണത്തിൽപെടുന്ന ഇവയെ അടുത്തറിയാനും ശാസ്ത്രജ്ഞരുമായി സംവദിക്കാനും വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും. ഇവയുടെ പ്രത്യേകതകളും സമുദ്രത്തിൽ ഇവ നേരിടുന്ന വെല്ലുവിളികളും സംരക്ഷണരീതികളും വിശദീകരിക്കും. ഹൈസ്‌കൂൾതലം മുതൽ ഉയർന്ന ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

വംശനാശ ഭീഷണി മത്സ്യങ്ങളുടെ സംരക്ഷണ ബോധവൽകരണ ശ്രമങ്ങൾക്ക് വിദ്യാർത്ഥികളിലൂടെ കൂടുതൽ പ്രചാരമുണ്ടാക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൺസൺ ജോർജ് പറഞ്ഞു.

അറക്കവാൾ പോലെ നീണ്ട തലഭാഗം ഉള്ള ഇവക്ക് അറക്കവാൾ തലയൻ സ്രാവ്, വാളുവൻ സ്രാവ് എന്നിങ്ങനെയും വിളിപ്പേരുണ്ട്. അതിതീവ്ര വംശനാശഭീഷണി നേരിടുന്നതിനാൽ ഇവയെ ഇന്ത്യയിൽ സംരക്ഷിത വന്യജീവികളായി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് അറക്കവാൾ സ്രാവിനങ്ങളെ ഇന്ത്യയിൽ കാണപ്പെടുന്നതായാണ് റിപ്പോർട്ട്. എന്നാൽ കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ഇവയിൽ ഒന്നിനെ മാത്രമാണ് ഇന്ത്യൻ കടലുകളിൽ കണ്ടുവരുന്നത്. മറ്റ് മൂന്ന് ഇനങ്ങളും ഇന്ത്യയിൽ വംശനാശഭീഷണി സംഭവിച്ചിട്ടുണ്ടാകാമെന്ന നിഗമനമാണ് സിഎംഎഫ്ആർഐയുടേത് ഉൾപ്പെടെ വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കൽ, ഉത്തരവാദിത്ത മത്സ്യബന്ധനം എന്നിവയിലൂടെ ഇവയുടെ നില മെച്ചപ്പെടുത്താൻ സഹായകരമാകുമെന്ന് സിഎംഎഫ്ആർഐയിലെ ശാസത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

താരതമ്യേന വളർച്ചാനിരക്ക് കുറവായതും മത്സ്യബന്ധനവലകളിൽ കുടുങ്ങാനുള്ള ഉയർന്ന സാധ്യതയും കാരണം ഇവ അമിതചൂഷണത്തിന് ഇരയാകുന്നുണ്ട്. ആവാസവ്യവസ്ഥയുടെ തകർച്ചയും പ്രധാന ഭീഷണിയാണ്.

സംഗമത്തിൽ പങ്കെടുക്കുന്നതിന് വിദ്യാർത്ഥികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. [email protected] എന്ന ഇമെയിൽ വഴി ഒക്ടോബർ 11 വരെ വിദ്യാർത്ഥികൾക്ക് പേര് രജിസ്റ്റർ ചെയ്യാം. ഫോൺ 8089181185.

CMFRI to host Student-Scientist Interface on critically endangered sawfish

konnivartha.com: The ICAR-Central Marine Fisheries Research Institute (CMFRI) will host a student-scientist interface to celebrate International Sawfish Day on October 17 at the institute. It will feature a unique opportunity for the students to interact with scientists and learn about sawfish and conservation of this critically endangered species.

The event, which is open to high school students and above, aims to create awareness on challenges faced by sawfishes in the sea, importance of their conservation and strategies to protect them and their habitats.

Given their critically endangered status, sawfishes have been the subject of concerted international conservation efforts aimed at protecting these unique species. In India, this species has been listed in Schedule I of the Wildlife (Protection) Act.

Only one species is observed in Indian waters
While four sawfishes are reported to be found in Indian waters, scientists from CMFRI pointed out that only one of these has been observed for the past few decades. “Various studies, including that of CMFRI suggest that other three species may be locally extinct within Indian waters”, they said.

CMFRI Director Dr Grinson George said: Sawfishes are especially vulnerable to overfishing due to their slow population growth and high susceptibility to being caught in fishing nets. They face significant threats from habitat loss and degradation. These fishes are highly valued for various products, including their fins, meat, liver oil, and rostra (saw-like snouts)”.

He also said that the global conservation efforts aim to protect sawfish and their habitats. “Such actions are urgently warranted to sustain the sawfish from extinction through habitat restoration, responsible fishing in compliance with the regulatory measures and trade”, Dr George added.

Students are requested to register in advance to participate in the event. Registration is open until October 11 and can be done by emailing to [email protected]. Phone: Mobile: 8089181185.