സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

ടെലികോം സേവനദാതാക്കൾ:കൺട്രോൾ റൂമുകളും ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും തുറന്നു

 

konnivartha.com: ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിൽ, രക്ഷാപ്രവർത്തകർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർക്ക് അവശ്യം വേണ്ട ആശയവിനിമയം നടത്താൻ ടെലികോം കണക്ടിവിറ്റി പുനഃസ്ഥാപിക്കാനും വർധിപ്പിക്കാനും ഉള്ള നടപടികൾ ടെലികോം സേവന ദാതാക്കൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിവരുന്നു. ബിഎസ്എൻഎൽ , എയർടെൽ, റിലയൻസ് ജിയോ , വി എന്നിവയുൾപ്പെടെയുള്ള പ്രമുഖ ടെലികോം സേവന ദാതാക്കൾ വയനാട്ടിൽ തുടർച്ചയായ കവറേജ് നൽകുന്നതിനായി അവിടെ ടെലികോം അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

വയനാട്ടിലെ ദുരന്ത പ്രദേശത്തെ താമസക്കാരെ സഹായിക്കാൻ കൺട്രോൾ റൂമുകളും ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും തുറക്കുകയും എമർജൻസി റെസ്‌പോൺസ് സംഘങ്ങളെ സജീവമാക്കുകയും ചെയ്തിട്ടുണ്ട്.

ദുരിതത്തിലായ ജനതയെ പിന്തുണയ്ക്കുന്നതിനും തുടർച്ചയായ കവറേജ് ഉറപ്പാക്കുന്നതിനുമായി ടെലികോം കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനായി ഇനിപ്പറയുന്ന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

ടെലികോം ടെലസേവന ദാതാക്കൾ സ്വീകരിച്ച നടപടികൾ

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി എസ് എൻ എൽ)

• വയനാട് ജില്ലയിലെ ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ 4ജി സേവനം ലഭ്യമാക്കി. വൈദ്യുതി ഇല്ലാത്ത സമയത്തും ടവറുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാൻ ഡീസൽ എൻജിനുകൾ സജ്ജമാക്കിയിട്ടുണ്ട്.

• ജില്ലാ ഭരണകൂടത്തിന് അതിവേഗ ഇൻ്റർനെറ്റ് കണക്ഷനുകളും കേരള ഗവൺമെന്റിന്റെ ആരോഗ്യ വകുപ്പിനായി ടോൾ ഫ്രീ നമ്പറുകളും നൽകിയിട്ടുണ്ട്.

റിലയൻസ് ജിയോ

• സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ, ഈ സമയത്ത് വിശ്വസനീയമായ കണക്റ്റിവിറ്റിയുടെ നിർണായക ആവശ്യം തിരിച്ചറിഞ്ഞ്, ദുരന്ത ബാധിത പ്രദേശത്ത് കൂടുതൽ പിന്തുണ നൽകുന്നതിനായി ജിയോ അവിടെ രണ്ടാമത്തെ സമർപ്പിത ടവർ സ്ഥാപിച്ചു. നെറ്റ്‌വർക്ക് ശേഷിയിലും കവറേജിലുമുള്ള വർദ്ധന, ദുരിതമനുഭവിക്കുന്ന അവിടുത്തെ താമസക്കാരെയും രക്ഷാപ്രവർത്തകരെയും ദുരന്ത നിവാരണ സംഘങ്ങളെയും വളരെയധികം സഹായിക്കും.

• രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മികച്ച ഏകോപനം സുഗമമാക്കുന്നതിന് കൺട്രോൾ റൂമുകളെയും ദുരിതാശ്വാസ ക്യാമ്പുകളെയും ബന്ധപ്പെടുത്തുന്നതിനായി നെറ്റ്‌വർക്ക് കവറേജ് വിപുലീകരിക്കുന്നു.

എയർടെൽ

• പ്രീപെയ്ഡ് കാലയളവ് അവസാനിച്ചതും റീചാർജ് ചെയ്യാൻ കഴിയാത്തതുമായ ഉപഭോക്താക്കൾക്ക് പ്രതിദിനം 1 ജിബി സൗജന്യ മൊബൈൽ ഡാറ്റയും അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസും നൽകും. ഈ സംവിധാനത്തിന് 3 ദിവസത്തെ സാധുത ഉണ്ടായിരിക്കും.

• പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത മൊബൈൽ സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എയർടെൽ എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളുടെയും ബിൽ പേയ്‌മെൻ്റ് തീയതി 30 ദിവസത്തേക്ക് നീട്ടി.

• ദുരിതാശ്വാസ സാമഗ്രികളുമായി പ്രാദേശിക ഭരണകൂടത്തെ പിന്തുണയ്ക്കുന്നു – എയർടെൽ കേരളത്തിലെ 52 റീട്ടെയിൽ സ്റ്റോറുകളും ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. അവിടെ ആളുകൾക്ക് ദുരിതാശ്വാസ സാമഗ്രികൾ ഏൽപ്പിക്കാം. അവിടെനിന്നും ഈ സാമഗ്രികൾ, വയനാട്ടിലെ ദുരിതബാധിതർക്ക് എത്തിച്ചു നൽകുന്നതിനായി പ്രാദേശിക ഭരണകൂടത്തിന് കൈമാറും.

വോഡഫോൺ ഐഡിയ

• പ്രീപെയ്ഡ് ഉപഭോക്താവ്: ഏഴു ദിവസത്തേക്ക് പ്രതിദിനം 1 ജിബി മൊബൈൽ ഡാറ്റ സൗജന്യം. ഈ അധിക ഡാറ്റ ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് സ്വയമേവ ക്രെഡിറ്റ് ചെയ്യപ്പെടും. ഇത് അവരെ പ്രിയപ്പെട്ടവരുമായി സമ്പർക്കം പുലർത്താനും തടസ്സങ്ങളില്ലാതെ വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കാനും സഹായിക്കും.

• പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളുടെ ബിൽ പേയ്‌മെൻ്റിനുള്ള അവസാന തീയതി വോഡഫോൺ ഐഡിയ 10 ദിവസം കൂടി നീട്ടി. ദുരന്തത്തെ നേരിടുന്നവർക്ക് ആശ്വാസം നൽകുന്നതിന് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നു.

• ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി, കേരളത്തിലുടനീളമുള്ള വോഡഫോൺ ഐഡിയയുടെ എല്ലാ സ്റ്റോറുകളും ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി പൊതുജനങ്ങൾക്ക് ഏത് വി സ്റ്റോറിലും അവശ്യവസ്തുക്കൾ സംഭാവന ചെയ്യാൻ കഴിയും.

• ഉരുൾപൊട്ടൽ ദുരന്തം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലെ 17 സൈറ്റുകൾ ഉൾപ്പെടെ വയനാട് ജില്ലയിലെ വി-യുടെ 263 സൈറ്റുകളും പൂർണമായി പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

 

Telecom service providers restore and augment telecom connectivity in landslide-hit Wayanad, Kerala

In order to maintain and establish essential communication channels for rescue teams, government officials and the public, the Telecom Service Providers are augmenting and restoring telecom connectivity on a war footing in Wayanad, affected by massive landslides. The telecom infrastructure has been augmented and restored to provide continuous coverage in Wayanad by major Telecom Service Providers including BSNL, Airtel, Reliance Jio and Vi.

Control rooms, relief distribution centres and emergency response teams have been activated to support residents in Wayanad. Following measures have been taken to support the communities in distress and enhance telecom connectivity to ensure continuous coverage.

 

Measures taken by Telecom Service Providers:

Bharat Sanchar Nigam Limited (BSNL):

 

Provided 4G services at landslide-hit Chooralmala and Mundakkai areas of Wayanad district. Diesel engines have been provided to ensure that the towers are functional even when there is no power.
Speedy Internet connections have been given to the district administration and toll-free numbers to the Health Department, Government of Kerala.

Reliance Jio:

 

Based on the request from state disaster management authorities and recognizing the critical need for reliable connectivity during this time, Jio has installed a second dedicated tower to provide further support in the affected area. The increase in network capacity and coverage will greatly assist both the distressed residents and the rescue workers and disaster management teams on the ground.
Extending network coverage to include the control room and various relief camps for facilitating better coordination in rescue and relief operations.

Airtel:

 

Prepaid Customers whose validity has expired and are unable to recharge, will be given 1 GB free mobile data per day, unlimited calling and 100 SMS per day. This will be valid for 3 days.
Postpaid – Airtel has extended bill payment dates for all postpaid customers by 30 days to ensure customers have uninterrupted access to mobile service.
Supporting local administration with relief material – Airtel has converted all its 52 retail stores in Kerala into relief collection points where people can drop off relief materials, which will be handed over to the local administration to be sent to the affected communities in Wayanad.

Vodafone Idea (Vi):

 

Prepaid customer: 1GB of mobile data free per day for seven days. This extra data will be auto credited to users’ accounts, enabling them to stay in touch with loved ones and access information easily without interruption.
Postpaid customers, Vodafone Idea has extended the due dates for bill payments by 10 days. This extension aims to provide some relief to those who are managing the immediate aftermath of the disaster.
In a bid to aid the ongoing relief efforts, Vi is transforming all its stores across Kerala into collection points for relief materials. The public can walk into to donate essential items at any Vi Store to support the relief operations in Wayanad
Vi has ensured that all its 263 sites in the district are fully operational, including 17 sites in the critically impacted areas.