പെൻഷൻ പരിഷ്ക്കരിക്കണം : ബിഎസ്എൻ എൽ പെൻഷൻകാർ പ്രക്ഷോഭത്തിലേക്ക്

 

konnivartha.com: 01/01/2017 മുതൽ അർഹമായ 15% ഫിറ്റ്മെന്റോടുകൂടി പെൻഷൻ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി എസ് എൻ എൽ പെൻഷൻകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

രാജ്യ വ്യാപകമായി നടത്തുന്ന അവകാശദിനാചാരണത്തിന്‍റെ ഭാഗമായി ജൂലൈ രണ്ട് ചൊവ്വാഴ്ച തിരുവല്ല ബി എസ് എൻ എൽ ജനറൽ മാനേജരുടെ ഓഫീസിനു മുമ്പിൽ പെൻഷൻകാർ കൂട്ടപ്രകടനം നടത്തും.

ബി ഡി പി എ (ഐ) ദേശീയ പ്രസിഡന്റ്‌ തോമസ് ജോൺ ഉദ്ഘാടനം ചെയ്യും. തുടർന്ന് എ ഐ ബി ഡി പി എ അഖിലേന്ത്യ ട്രഷററും ബി എസ് എൻ എൽ എം ടി എൻ എൽ പെന്‍ഷനേഴ്സ്സ് ജോയിന്റ് ഫോറം ജില്ലാ കൺവീനറുമായ എം ജി എസ് കുറുപ്പിന്‍റെ നേതൃത്വത്തിൽ ടെലികോം വകുപ്പ് മന്ത്രിക്കും ഡി ഒ ടി സെക്രട്ടറിക്കുമുള്ള മെമ്മോറണ്ടം ബി എസ് എൻ എൽ ജനറൽ മാനേജർ സജു ജോർജിന് കൈമാറും എന്ന് ഭാരവാഹികള്‍ അറിയിച്ചു

error: Content is protected !!