കോന്നി മെഡിക്കല്‍ കോളജ് :കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

konnivartha.com : കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്റീന്‍ നടത്തുന്നതിന് സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയില്‍ നിന്നു ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കാലാവധി. ക്വട്ടേഷനുകള്‍ സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി കോന്നി, പത്തനംതിട്ട എന്ന വിലാസത്തില്‍ ജൂണ്‍ 21 ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പായി ലഭിക്കണം.

ക്വട്ടേഷന്‍ കവറിന് മുകളില്‍ കോന്നി മെഡിക്കല്‍ കോളജ് ക്യാന്റീന്‍ നടത്തുന്നതിനു വേണ്ടിയുള്ള ക്വട്ടേഷന്‍ എന്ന് വ്യക്തമായി രേഖപ്പെടുത്തണം. വിശദമായ ക്വട്ടേഷന്‍ നോട്ടീസ് കോന്നി മെഡിക്കല്‍ കോളജ്, പത്തനംതിട്ട കളക്ടറേറ്റ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി, അരുവാപ്പുലം പഞ്ചായത്ത് കാര്യാലയം എന്നിവിടങ്ങളിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫോണ്‍ : 0468 2344802.

error: Content is protected !!