Trending Now

ഗാന്ധിഭവൻ ദേവലോകത്തിൽ മാതൃദിനാഘോഷം നടന്നു

konnivartha.com: കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ മാതൃദിനാഘോഷവും , സ്നേഹപ്രയാണം 473 ദിന സംഗമവും നടന്നു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, ഗാന്ധിഭവൻ ദേവലോകം വികസസമിതി വൈസ് ചെയർ പേഴ്സനുമായ അനി സാബു തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സ്നേഹപ്രയാണം ഉത്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ മെറിൻ അന്നാ ജെയിംസ് നിർവഹിച്ചു.

മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിതസന്ദേശമാക്കണം, സകല ജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിന്റെ ഭാഗമായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ആയിരംദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം.

മാതൃദിന സംഗമവും, അമ്മമാരെ ആദരിക്കുന്ന ചടങിന്റെ ഉത്ഘാടനവും അനി സാബു തോമസ് നിർവഹിച്ചു. ചടങ്ങിൽ ദേവലോകം ഡയറക്ടർ അജീഷ് എസ്സ് സ്വാഗതം ആശംസിച്ചു. സലിൽ വയലത്തല, ലിസി ജെയിംസ്, രല്ലു പി രാജു എന്നിവർ സംസാരിച്ചു

error: Content is protected !!