എസ്.എസ്.എൽ.സി. പരീക്ഷാ ഫലം ഇന്ന് (08 മേയ്)

konnivartha.com: 2023-24 വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലം ഇന്ന്(08 മേയ്) പ്രഖ്യാപിക്കും.

ഉച്ചതിരിഞ്ഞു മൂന്നിനു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.inwww.result.kerala.gov.inwww.examresults.kerala.gov.inhttps://sslcexam.kerala.gov.inwww.results.kite.kerala.gov.inhttps://pareekshabhavan.kerala.gov.inഎന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.

എസ്.എസ്.എൽ.സി / ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ ഫലങ്ങളറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ സഫലം 2024′ എന്ന മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി.

 

എസ്.എസ്.എൽ.സി-യുടെ വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനംവിഷയാധിഷ്ഠിത അവലോകനങ്ങൾവിവിധ റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലുംറിസൾട്ട് അനാലിസിസ്‘ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ‘Saphalam 2024’ എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.