Trending Now

പണത്തിന്‍റെ ദുരുപയോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും കൺട്രോൾ റൂം സ്ഥാപിച്ചു

 

konnivartha.com: 2024-ലെ ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിൻ്റെ പ്രക്രിയ ഇന്ത്യയൊട്ടാകെ ആരംഭിച്ചു. ഇത് കണക്കിലെടുത്ത് ആദായനികുതി വകുപ്പ്, ഈ തെരഞ്ഞെടുപ്പുകളിൽ പണത്തിൻ്റെ ദുരുപയോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഒരു കൺട്രോൾ റൂം സ്ഥാപിച്ചു. കൺട്രോൾ റൂം ദിവസവും 24 മണിക്കൂറും ആഴ്ചയിൽ ഏഴു ദിവസവും (24×7) പ്രവർത്തിക്കും.

പൗരന്മാർക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ പണാധികാര ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾ നൽകുകയോ ചെയ്യാം . പാൽഘർ, താനെ, റായ്ഗഡ്, രത്‌നഗിരി, പൂനെ, അഹമ്മദ്‌നഗർ, സോലാപൂർ, സത്താറ, സാംഗ്ലി , സിന്ധുദുർഗ്, കോലാപൂർ. എന്നീ ജില്ലകൾക്കായി 2024 ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിൽ പണത്തിൻ്റെ ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾ / പരാതികൾ നൽകുന്നതിന് ഇനിപ്പറയുന്ന നമ്പറുകളോ, ഇമെയിലോ, വിലാസമോ ബന്ധപ്പെടാനായി ഉപയോഗിക്കാം.

ടോൾ ഫ്രീ നമ്പർ : 1800-233-0353

ടോൾ ഫ്രീ നമ്പർ : 1800-233-0354

വാട്ട്‌സ്ആപ്പ് നമ്പർ : 9420244984

ഇമെയിൽ ഐഡി: [email protected]

കൺട്രോൾ റൂം വിലാസം: റൂം നമ്പർ. 829 എട്ടാം നില, ആയകർ സദൻ, ബോധി ടവർ, സാലിസ്ബറി പാർക്ക്, ഗുൽടെക്ഡി, പൂനെ 411037.

വരാനിരിക്കുന്ന ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിൽ കള്ളപ്പണത്തിൻ്റെ ദുരുപയോഗം നിരീക്ഷിക്കാനും തടയാനും ഇത് ആദായനികുതി വകുപ്പിനെ സഹായിക്കും.

Income Tax Department, Pune sets up 24×7 Control Room to Monitor and Curb the Misuse of Money Power during Elections

The process of Loksabha General Elections, 2024 has begun all over India. In view of the same the Income Tax Department, Pune has setup a control room to monitor and curb the misuse of money power during the said elections. The control room will be functioning 24 hours a day, seven days a week (24×7).

Citizens can register their complaints or provide information about the misuse of money power. The following contact numbers, email or address may be used for providing information / complaints relating to misuse of money power during the Loksabha General Elections 2024 for the following districts namely Palghar, Thane, Raigad, Ratnagiri, Pune, Ahmednagar, Solapur, Satara, Sangli, Sindhudurg and Kolhapur.

 

Toll Free Number : 1800-233-0353

Toll Free Number : 1800-233-0354

WhatsApp Number : 9420244984

Email ID : [email protected]

Control Room Address : Room no. 829 8th Floor, Aayakar Sadan, Bodhi Tower, Salisbury Park, Gultekdi, Pune 411037.

 

This will help the Income Tax Department to monitor and curb the misuse of black money in forthcoming Lok Sabha General Elections.

error: Content is protected !!