പ്രവാസി ലീഗ് കോന്നി നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നു

Spread the love

 

konnivartha.com: ക്ഷേമനിധിയിൽ 60 വയസ്സ് കഴിഞ്ഞ ആളുകൾക്കും അംഗങ്ങൾ ആകാൻ അവസരം ഒരുക്കുകയും ക്ഷേമ നിധിയിൽ ചേരാൻ അപേക്ഷിക്കുന്ന ആളുകൾക്ക് ഉണ്ടാവുന്ന കാലതാമസം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് പ്രവാസി ലീഗ് കോന്നി നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ്. ടി.എം.ഹമീദ് ഉദ്ഘാടനം ചെയ്തു .

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്തു മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് സജീർ പേഴുംപാറ, സെക്രട്ടറി. എ. കെ. മുഹമ്മദ്‌,അബ്ദുൽ റഹീം കുമ്മണ്ണൂർ, പി എച്ച് . ബഷീർ, സൈനബ,നാസ്സർ,ഷഫീക്, ഷിബു കുളത്തുങ്കൽ,ഷാജിത, റാഹിയ,.സീനത്, ഇസ്മയിൽ, ഷംസു, അബ്‌ദുൾ കനി,ഹമീദ് പാറക്കൽ,സലീം ശംസുദ്ധീൻ,പൊടിയതാ, ഷിജി, സബീന ഷാജി,നബീസത്, അബ്‌ദുൾ വാഹിദ്,ആഷിർ, സക്കീർ,പി എം ഹമീദ് പാറക്കൽ, അലിയാർകുഞ്ഞു, അസീന, ജനമ്മ, ശൈലജ, തുടങ്ങിയവർ പ്രസംഗിച്ചു.

പ്രവാസി ലീഗ് കോന്നി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി. അബ്‌ദുറഹീം കുമ്മണ്ണൂർ ജനറൽ സെക്രട്ടറി. പി എച്ച്. ബഷീർഎന്നിവരെ തിരഞ്ഞെടുത്തു

Related posts