തെരഞ്ഞെടുപ്പു കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണം

 

തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അതേ പാർലമെന്റ് മണ്ഡലത്തിലേക്കാകരുത്

ലോക സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയ്ക്കു പുറത്തേക്ക് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി വിന്യസിക്കുമ്പോൾ ജോലി ചെയ്തിരുന്ന അതേ പാർലമെന്റ് മണ്ഡലത്തിനു പരിധിയിൽത്തന്നെ നിയമിക്കരുതെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകി.

സ്വന്തം ജില്ലയിലുള്ളവരോ ഒരേ സ്ഥലത്തു മൂന്നു വർഷം പൂർത്തിയാക്കിയവരോ ആയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലം മാറ്റി നിയമിക്കണമെന്നു കമ്മിഷൻ നേരത്തേ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തൊട്ടടുത്ത ജില്ലയിലേക്കു സ്ഥലം മാറ്റുമ്പോൾ അതേ പാർലമെന്റ് മണ്ഡലം ഉൾപ്പെടുന്ന സ്ഥലത്തേക്കാകരുതെന്നാണു നിർദേശം.

സംസ്ഥാനത്തും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടു തെരഞ്ഞെടുപ്പു കമ്മിഷൻ പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് എം. കൗൾ അറിയിച്ചു.

error: Content is protected !!