Trending Now

വായനാശീലം വളര്‍ത്തിയെടുക്കാന്‍ പുതിയ തലമുറയെ പ്രാപ്തമാക്കണം : ഡപ്യൂട്ടി സ്പീക്കര്‍

 

konnivartha.com: വായനാശീലം വളര്‍ത്തിയെടുക്കാന്‍ പുതിയ തലമുറയെ പ്രാപ്തമാക്കണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് കേരള നിയമസഭാ പുസ്തകോത്സവത്തില്‍ വാങ്ങിയ പുസ്തകങ്ങളുടെ വിതരണവും വിജ്ഞാന വികസന സദസ്സും അടൂര്‍ ബിആര്‍സിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജി കൃഷ്ണകുമാര്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ രാജി ചെറിയാന്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ ഡി സജി, ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗങ്ങളായ മീരാസാഹിബ്, വിനോദ് മുളമ്പൂഴ, എസ്.ഷാജഹാന്‍, പി.രവിന്ദ്രന്‍, കെ. ബി പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!