ചൂട് കൂടി : കോന്നിയില്‍ മോഷ്ടാക്കള്‍ കൂടി : നിരവധി വീടുകളില്‍ മോഷണം

 

konnivartha.com : ചൂട് കൂടി . ആളുകള്‍ വീട്ടിലെ ജന്നല്‍ എല്ലാം തുറന്നു .രാവും പകലും , ഇത് കള്ളന്മാര്‍ക്ക് ഉള്ള ജാലകം . കള്ളന്മാര്‍ കൂടി കോന്നിയില്‍ . പുറമേ നിന്നും ഉള്ളവര്‍ അല്ല . പ്രദേശം നന്നായി അറിയുന്ന കള്ളന്മാര്‍ ആണ് .

വട്ടക്കാവ്, ചേരിമുക്ക് പ്രദേശങ്ങളിൽ മോഷണം. രണ്ട് വീടുകളിൽ നിന്നായി രണ്ട് ലക്ഷത്തിലധികം രൂപ മോഷണം പോയി എന്ന് വീട്ടുകാര്‍ പറയുന്നു .സഫിയ മൻസിൽ നിയാസിന്‍റെ വീട്ടിൽ നിന്നാണ് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടത്.കിടപ്പുമുറിയിലെ രണ്ട് മേശയിലുണ്ടായിരുന്ന പണവും ഭാര്യയുടെ ബാഗിലുണ്ടായിരുന്ന പണവുമാണ് നഷ്ടപ്പെട്ടത്.

അടുക്കള ഭാഗത്തെ കതകിന്‍റെ കുറ്റിയിടാൻ മറന്നിരുന്നു. ഇതുവഴിയാണ് കള്ളൻ വീടിനുള്ളിൽ കടന്നത്.ഷെൽഫിൽ നിന്നെടുത്ത് തുറന്നാണ് പണം കൊണ്ടുപോയത്.വട്ടക്കാവ് പള്ളിയുടെ ചുമതലയുള്ള നിയാസ് പള്ളിയിലെ പരിപാടി കഴിഞ്ഞ് രാത്രി 10.30നാണ് വീട്ടിലെത്തിയത്.

പള്ളിയിലെ 60,000 രൂപയും മീൻകച്ചവടം നടത്തിയ 50,000 രൂപയും ഭാര്യയുടെ ഒരു ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടതെന്നും മുറിയിലെ അലമാരകളും മേശയുമെല്ലാം തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നെന്നും വീട്ടുകാർ കോന്നി പോലീസിനോട് പറഞ്ഞു .

സമീപ പ്രദേശമായ ചേരിമുക്കിൽ ഒരു വീട്ടിൽ മോഷണവും മറ്റൊരു വീട്ടിൽ മോഷണശ്രമവും നടന്നു. ചേരിമുക്ക് ഇളവുമഠത്തിൽ ലിസിക്കുട്ടിയുടെ വീട്ടിൽ നിന്ന് 2500 രൂപ കൊണ്ടുപോയി.

ഒരു വര്‍ഷം മുന്നേ നിരവധി വീടുകളില്‍ മോഷണം നടന്നു .കള്ളന്മാരെ പിടിക്കാന്‍ കോന്നി പോലീസ് ശ്രമിച്ചില്ല .അവര്‍ വീണ്ടും എത്തി . ഉഷ്ണം കൂടി ജന്നല്‍ തുറന്നു ഇടരുത് .വാതില്‍ പോലും . രാത്രി കാലങ്ങളില്‍ തസ്കരന്മാര്‍ കൂടി . പ്രദേശം അറിയുന്നവര്‍ ആണ് . ജനം ശ്രദ്ധിക്കൂ

error: Content is protected !!